മനംപ്പോലെ അനുരാഗം 4
Manampole Anuragam Part 4 | Author : Mr Heart Lover | Previous Part
മൊബൈലിൽ ബെൽ വന്നു നോക്കിയപ്പോ മുത്തശ്ശൻ ആണ് വിളിക്കുന്നെ ഞാൻ എടുത്തു
ഞാൻ ഹലോ മുത്തച്ഛ എന്തൊക്കെ ഉണ്ട് സുഖം ആന്നോ
മുത്തച്ഛൻ :സുഖം ആണ് മോനെ കുറെ ആയല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട് എന്തു പറ്റി എന്റെ കുട്ടിക്ക്
ഞാൻ :സമയം കിട്ടാറില്ല അതാണ് വരാഞ്ഞത് സമയം ഉള്ളപ്പോൾ ഞാൻ വരാം. അല്ല മുത്തശ്ശിയും ചെറിയമ്മയും എന്തിയെ അടുത്തുണ്ടെങ്കിൽ കൊടുത്തേ മുത്തച്ഛ
ചെറിയമ്മ :കേൾക്കുന്നുണ്ടഡാ ഞങ്ങളൊക്കെ മറന്നു എന്നു വിചാരിച്ചു നീ ഒരു വിവരവും ഇല്ലല്ലോ
ഞാൻ :മറന്നിട്ടൊന്നും ഇല്ല ഞാൻ വരാം നോക്കട്ടെ അടുത്ത ആഴ്ച തന്നെ
മുത്തശ്ശി :സത്യമാണോ കുട്ടിയെ
ഞാൻ :ആഹാ മുത്തശ്ശി സത്യം തന്നെ
പിന്നെ ഓരോ കാര്യങ്ങൾ അനേഷിച്ചും സംസാരിച്ചു അങ്ങ് സമയം പോയി. എന്നെ ഒരുപാട് ഇഷ്ട്ടം ആണ് കാരണം ആണായിട്ട് ഞാൻ മാത്രം ആണ് അവിടെ ബാക്കി എല്ലാം പെണ്ണുങ്ങൾ ആണ്.ഡ്രസ്സ് മാറി താഴേക്കു ചെന്ന് അമ്മ സന്ധ്യ നാമം ചെല്ലുകയാണ് ഞാനും കൂടെ പോയി ഇരുന്നു. ചെറുപ്പത്തിൽ അമ്മ പഠിപ്പിച്ചു തന്നിട്ടുണ്ട് എന്നെ പണ്ടൊക്കെ എന്നെ അടുത്ത് വിളിച്ചിരുത്തും പിന്നെ ഞാൻ വളർന്നപ്പോൾ വല്ലപ്പോഴും പോയി ഇരിക്കും.അങ്ങനെ ചൊല്ലിതീരാറായപ്പോ മുറ്റത്ത് നന്മുടെ വണ്ടി വന്നു നിന്നു അതിൽ നിന്നും ബാഗും കുറെ സാധനങ്ങളും ആയി അവൾ ഇറങ്ങി. “ഓ നാശം ഇനി എന്നും ഈ പുല്ല് കൂടെ കാണുമല്ലോ ആ ഇല്ല ഞാൻ എന്റെ കാര്യം മാത്രം നോക്കിയ മതിയല്ലോ” എന്നു മനസ്സിൽ പറഞ്ഞു സമാധാനിച്ചു. പിന്നെ അകത്തോട്ടു ക്ഷണിക്കലും വിശേഷങ്ങൾ ചോദികാലും നേരത്തെ ഫുഡ് അടിയും ഒക്കെ കഴിഞ്ഞു. എന്നാൽ എന്നും വരുന്ന ഐഷു ചേച്ചി ഇന്ന് വന്നില്ല പോയി നോക്കാം എന്നു വിചാരിച്ചതും കതകു തുറന്നപ്പോ സ്വാതിഅമ്മ വീട്ടിലേക്ക് വരുന്നു.
ഞാൻ :ആ അമ്മ ചേച്ചി എന്തിയെ കണ്ടില്ല ഇന്ന്
സ്വാതിഅമ്മ :ഇങ്ങോട്ട് വരുന്നു പറഞ്ഞു വന്നു പെട്ടന്ന് തിരിച്ചു വന്നു കതകും അടച്ചു കിടന്നു കുറെ ചോദിച്ചിട്ടു ഒന്നും പറഞ്ഞില്ല. അല്ല ഇതാര്
ജ്യോതികയെ കണ്ടതും സ്വാതിഅമ്മ അകത്തേക്ക് പോയി. “ങേ അതെന്തുപറ്റി പോയി ചോദിക്കാം “എന്നും വിചാരിച്ചു ഞാൻ നേരെ ചേച്ചിടെ റൂമിൽ പോയി ലോക്ക് പിടിച്ചു തുറന്നു നോക്കിയപ്പോ കട്ടിലിൽ മലർന്നു കിടക്കുന്നു ആരോടോ എന്തോ പറയുന്നു കട്ടിലിൽ എന്തോ ഉണ്ട് ഞാൻ പയ്യെ അടുത്ത് ചെന്ന്.”വേണ്ട നീ മിണ്ടണ്ട എന്താ ഒരു ചിരി. കമദേവൻ ആണെന്ന വിചാരം എന്താ നോക്കുന്നെ എന്തേ ഞാൻ പറഞ്ഞത് നേരല്ലേ എന്തൊരു ഇടപെഴകളായിരുന്നു ഹും ” അടികൊടുത്തു പെട്ടെന്ന് എഴുന്നേറ്റു മുഖം വെട്ടിച്ചു അപ്പോഴാണ് എന്നെ കണ്ടത് അപ്പൊ തന്നെ ഒരു ഡയറി പോലെ എന്തോ മാറ്റി.
ചേച്ചി :ഓഹ് പേടിച്ചു പോയി ചെറുക്കാ (അത് ഡോയറിൽ വെച്ച്)
ഞാൻ:എന്താ ആരോടാ സംസാരിച്ചേ എന്താ ഒരു ഒളിച്ചു കളി (മനസ്സിൽ ലൈൻ ഒന്നും അവല്ലേ)
ചേച്ചി :അത് ഞാൻ വെറുതെ.അല്ല നീ എന്താ വല്ലതും കാക്കാൻ വന്നതാണോ
ഞാൻ :ങേ അതെന്താ അങ്ങനെ ഒരു ചോദ്യം
ചേച്ചി :അല്ല എന്നും കൂയ് ഹൂയ് എന്നൊക്കെ പറഞ്ഞണല്ലോ വരവ് അതാ
ഞാൻ :ഓഓഓ അങ്ങനെ
ചേച്ചി :മ്മ്മ്മ്. എന്താ വന്നത്
ഞാൻ :അതൊക്കെ പറയാം അതെ ആ ഡയറിൽ എന്താ അത് പറ
ചേച്ചി :അതിൽ എന്താ നിനക്ക് അറിയില്ലേ ഞാൻ എഴുതാറുള്ളത് അങ്ങനെ ഞാൻ എഴുതി സംസാരിച്ചതാ. നീ എന്താ വന്നേ (മുഖത്തു ഒരു ചെറിയ ചിരിയും ഒരു കള്ളത്തരവും)
ഞാൻ :ഉവ്വ് ഉവ്വ് ഞാൻ പിടിച്ചോളാം.അല്ല അങ്ങോട്ട് ഇന്ന് കണ്ടില്ലല്ലോ എന്തു പറ്റി
ചേച്ചി :എന്തോ ഇന്ന് വരാൻ നിന്നതാ പിന്നെ വേണ്ടാന്ന് വെച്ച്. പിന്നെ ഞാൻ ഇവിടുന്നു കഴിച്ചു.അല്ല നീ ഫുഡ് കഴിച്ചില്ലേ.
ഞാൻ :മം കഴിച്ചു. എന്ന ഒക്കെ ഞാൻ പോന്നു ബൈ ഒന്ന് കിടക്കട്ടെ
ചേച്ചി : അല്ല ഇന്ന് ഇവിടെ കിടക്കാം എനിക്ക് ഒരു…ഇല്ലെങ്കിൽ വേണ്ട ശെരി എന്ന
ഞാൻ :എന്തു പറ്റി വയ്യേ ഞാൻ കിടക്കണോ
