നീലക്കൊടുവേലി – 8 7

നീലക്കൊടുവേലി 8

Neelakoduveli Part 8 | Author : Fire Blade

[ Previous Part ] [ www.kambi.pw ]


 

പ്രിയപ്പെട്ടവരേ,

ആദ്യമേ പറയട്ടെ,,ഇതൊരു സാധാരണ കമ്പിക്കഥയാണ്, ഒരു നല്ലവനല്ലാത്ത ഉണ്ണിയുടെ കഥ.. ഇതിൽ ഗുണപാഠങ്ങളോ നന്മയോ പ്രതീക്ഷിച്ചു വരുന്നവർക്ക് പറ്റിയ ഒന്നല്ലെന്ന് എളിമയോടെ അറിയിക്കുന്നു..മനസ്സിൽ വരുന്നത് എഴുതി വെക്കുക എന്നതല്ലാതെ സമൂഹ നന്മക്ക് വേണ്ടിയുള്ള കമ്പിക്കഥ എഴുതാൻ സാധിക്കാത്തൊരു പാവം ആളാണ് ഞാൻ. മാന്യ വായനക്കാർ ഈയൊരു കഴിവില്ലായ്‌മ അറിഞ്ഞുകൊണ്ടു വായിക്കണമെന്ന് അപേക്ഷിക്കുന്നു..

 

എന്നും എന്റെ എഴുത്തിനെ കുറവുകളിലൂടെ തന്നെ സപ്പോർട്ട് ചെയ്ത, എനിക്കായി കാത്തിരിക്കുന്ന വായനക്കാർക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു..


വരാന്തയിലെ പടിയിൽ കേറി ഇരുന്നു ഒരു മാതിരി ഊള ലുക്കിൽ ബീഡി വലിക്കുന്ന ഒരുത്തൻ…. അകത്തു നടന്ന എല്ലാം കണ്ടറിഞ്ഞ ഭാവം അവന്റെ മുഖത്ത് തെളിഞ്ഞു നിൽപ്പുണ്ട്…ഒരു ലോഡ് പുച്ഛം വാരി വിതറികൊണ്ടാണ് അവൻ തന്നെ നോക്കുന്നതെന്നു സിദ്ദു മനസിലാക്കി….

ഏതാണീ മൈരാണ്ടി…??? കണ്ടാൽ തന്നെ ഒരു വെടക്ക് ലക്ഷണം ഉണ്ട്…സിദ്ധു ഓർമയിൽ ഈ മുഖം പരതി നോക്കി പരാജയപ്പെട്ടു..

ഇവിടുന്ന് ഒരു ഒച്ചയും വിളിയും ഉണ്ടായാൽ നാട്ടുകാർ കൂടും, അവന്റെ ഉദ്ദേശം എന്തായിരിക്കുമെന്ന് സിദ്ധു വെറുതെ മനകണക്ക് കൂട്ടി നോക്കി…

കണ്ടു പരിചയമില്ല, 25 വയസു തോന്നിക്കുന്ന ഒരു വൃത്തിയില്ലാത്ത ജീവി,കണ്ടിട്ട് അത്യാവശ്യം പണിയെടുത്ത ആരോഗ്യമുള്ളവൻ തന്നെ, കണ്ണൊക്കെ ചുവന്നു വീർത്തിട്ടുണ്ട്..ലക്ഷണം കണ്ടിട്ട് കുറച്ചധികം വെള്ളമടിയനാണെന്നു സിദ്ധു ഊഹിച്ചു..അങ്ങനെ ആണെങ്കിൽ അവന്റെ ഉദ്ദേശം അത്ര നല്ലതാവില്ലെന്നു സിദ്ദുവിനു മനസിന്റെ താക്കീത് കിട്ടി

ഉള്ളിൽ ഉറഞ്ഞു കൂടുന്ന പരിഭ്രമത്തെ മുഖത്തേക്ക് വരുത്താതെ സിദ്ധു തിരിഞ്ഞു ധന്യയെ നോക്കി, അവൾ ഇതൊന്നും കാണാതെ മുട്ടുകാലിൽ മുഖം പൊത്തിയിരുന്നു കരച്ചിലാണ്…

ഒരു പെൺകുട്ടി കൂടെയുണ്ട് എന്നുള്ളത് കൊണ്ട് എടുത്തുചാട്ടം ഒഴിവാക്കാമെന്നു അവന് തോന്നി..അവന്റെ ലക്ഷ്യം എന്താണ് എന്നറിയാതെ മറ്റൊന്നിനും മുതിരരുത്…ചിലപ്പോൾ അവനെ ഒറ്റയടിക്ക് താഴെ ഇടാൻ കഴിഞ്ഞേക്കാം പക്ഷെ ഇതിന്റെയെല്ലാം വരും വരായ്കകൾ താൻ മാത്രമല്ല ധന്യ കൂടി അനുഭവിക്കേണ്ടിവരും…

നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നതാണല്ലോ പഴഞ്ചൊല്ല്.

സിദ്ധു വാതിൽ കടന്നു പുറത്തേക്ക് വരാന്തയിലേക്ക് ഇറങ്ങി , പിന്നിൽ വാതിൽ അടച്ചു…

ആഗതൻ സിദ്ധുവിന്റെ ചലനങ്ങൾ പുച്ഛത്തോടെ വീക്ഷിച്ചു കൊണ്ട് എഴുന്നേറ്റു…

 

” നീയേതാ…?? ”

ശബ്ദത്തിൽ ഇത്തിരി കനം വരുത്തികൊണ്ട് സിദ്ധു അയാളോട് ചോദിച്ചു…

” ഞാൻ ഇവിടൊക്കെ തന്നെ ഉള്ളതാണേ…. പക്ഷെ തമ്പ്രാന് അറിയാൻ വഴിയില്ല…”

ഒരു കളിയാക്കലോടെ കൈകൂപ്പിക്കൊണ്ട് അവൻ മറുപടി കൊടുത്തു.. ശേഷം ബാക്കിയുള്ള ബീഡിയുടെ ഭാഗം അടുപ്പിച്ചു അടുപ്പിച്ചുള്ള കുറച്ചു വലിയിലൂടെ തീർത്തു കുറ്റി മുറ്റത്തേക്കെറിഞ്ഞു…

പിന്നെ ഉടുത്തിരുന്ന മുഷിഞ്ഞ കൈലി ഒന്ന് മടക്കു കുത്തി മുറുക്കികൊണ്ട് സിദ്ധുവിന്റെ അടുത്തേക്ക് നടന്നു വന്നു…

ആ തമ്പ്രാൻ വിളിയിലെ ‘ ‘ആക്കൽ ‘ അവനെ ഒന്ന് ചൂടാക്കിയെങ്കിലും ശ്വാസം ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് പതിയെ വിട്ട് ക്ഷമ വരുത്തി…

സിദ്ധുവിന്റെ ഉള്ളം ഒരു അടിക്ക് മാനസികമായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു , തന്റെ ദേഹത്തേക്ക് അവന്റെ കൈ വീണാൽ അവന്റെ പതിനാറാടിയന്തിരം ഇന്ന് ഇവിടെ നടത്തണമെന്ന് കണക്ക് കൂട്ടിയാണ് അവൻ നിന്നിരുന്നത്..

” നിനക്കറിയില്ലെങ്കിലും ഉള്ളിൽ ഉള്ള ആ പെഴച്ചവൾക്ക് അറിയും ഞാൻ ആരാണെന്ന്… വിളിക്ക് അവളെ…. ”

അവൻ സിദ്ധുവിന്റെ മുഖത്തിനടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു….

അടുത്തേക്ക് വരുന്തോറും അവന്റെ വായിൽ നിന്നും കള്ളിന്റെയോ പുകവലിയുടെയോ മറ്റെന്തൊക്കെയോ നാറ്റം സിദ്ധുവിന് അനുഭവപ്പെട്ടു…

തന്റെ മുന്നിൽ നിന്നു കൊണയ്ക്കുന്ന അവന്റെ മൂക്കിടിച്ചു പരത്താനാണ് സിദ്ധുവിന് തോന്നിയത്… പക്ഷെ ക്ഷമ വേണം, കണ്ടു മനസിലായിടത്തോളം ഇത് ചിന്നൻ പറഞ്ഞ മുതലാവാനാണ് ചാൻസ്….

സിദ്ധു മുഖത്ത് ശാന്തത വരുത്തികൊണ്ട് കൈകെട്ടി നിന്നു…

 

” ടീ….. ധന്യേ…..ഇറങ്ങി വാടി മൈരേ… ”

അവൻ വാതിലിൽ ശക്തിയായി തട്ടി കൊണ്ട് പറഞ്ഞു…

സിദ്ധുവിന് എന്ത് ചെയ്യണമെന്ന് ഒരു ഉപായവും തോന്നിയില്ല…ഇവൻ അപ്പുണ്ണി ആണെങ്കിൽ ഒരുതരത്തിൽ അവനോട് തങ്ങൾ ചെയ്തത് ന്യായമില്ലാത്ത കാര്യം തന്നെയാണ്…

അവന്റെ ഉറക്കെയുള്ള തട്ടൽ കേട്ടിട്ടും അവൾ പുറത്തേക്ക് വന്നില്ല… അതോടെ അതുവരെ ഉണ്ടായതിനേക്കാൾ ദേഷ്യത്തോടെ അവൻ ഉള്ളിലേക്ക് കടന്നു..

ഒരു അപായം ഉണ്ടാവാതിരിക്കാൻ സിദ്ധു അവനോടൊപ്പം ഉള്ളിലേക്ക് കയറി…

തിരക്കിട്ടു ഉള്ളിലേക്ക് കയറിയ അവൻ ചുമരിൽ ചാരിയിരിക്കുന്ന ധന്യയെ മുടിക്ക് കുത്തിപ്പിടിച്ചുകൊണ്ട് എഴുന്നേൽപ്പിച്ചു…ധന്യ കൈകൂപ്പി കരഞ്ഞുകൊണ്ട് അവനെ നോക്കി..

” പറഞ്ഞു കൊടുക്കെടീ മൈരേ നിന്റെ മറ്റവന് ഞാൻ ആരാണെന്നു.. ”

അവൻ അവളെ ചങ്കിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു… ധന്യ അവന്റെ കയ്യിൽ പിടിച്ചു വിടുവിക്കാൻ ശ്രമിച്ചു..

” പറയെടീ…. ഞാൻ ആരാ….?”

അവൻ കൈ ലൂസാക്കിയപ്പോൾ ധന്യ ആശ്വാസത്തോടെ ചുമച്ചുകൊണ്ട് പ്രാണവായു ഉള്ളിലേക്കെടുത്തു.. പിന്നെ ദയനീയമായി സിദ്ധുവിനെ നോക്കി..

അവൻ വീണ്ടും അവളുടെ കവിളിൽ കുത്തിപ്പിടിച്ചു ഞെരിച്ചു… ധന്യ വേദനയെടുത്തു കരഞ്ഞു..

” പ്ലീസ് അപ്പുണ്ണിയേട്ടാ…. വിട്.. ”

അവൾ കൈകൂപ്പിക്കൊണ്ട് തന്നെ അവനോട് കെഞ്ചി… സിദ്ധുവിന് അവന്റെ അക്രമം കണ്ട് കുരു പൊട്ടി, കൈ തരിച്ചു വന്നത് അവൻ കഷ്ടപ്പെട്ട് അടക്കി…..

അപ്പൊ ഇതാണ് ചിന്നൻ പറഞ്ഞ ‘ പഞ്ചാര .’… മൈരൻ വല്ലാതെ ഓവറാക്കുന്നുണ്ടല്ലോ….ഇതിപ്പോ ഇടപെടണോ വേണ്ടേ..!! സിദ്ധു സംശയിച്ചു നിന്നു..

” പൊലയാടി മോളെ ഇതാണല്ലേ നിനക്കിപ്പോ പണി…?? ചെറക്കൽ പോയി അവൾടെ അമ്മേടെ ഊമ്പിയ പണി, അതും പറഞ്ഞു ഈ പട്ടിക്കു ഇവിടെ വന്നു കെടന്നു കൊടുത്താൽ ആരും അറിയില്ലെന്ന് കരുതിയോ…..?? ”

പറച്ചിലിനോടൊപ്പം അവളുടെ കവിളത്തു പടക്കം പൊട്ടുന്ന കണക്ക് അടി വീണു, ധന്യ അടിയുടെ ശക്തിയിൽ കട്ടിലിലേക്ക് വീണു..

അടി കൂടി കണ്ടതോടെ സിദ്ധുവിന് ഇതെല്ലാം തടയണം എന്ന് ആഗ്രഹമുണ്ടായെങ്കിലും ആ സിറ്റുവേഷൻ കൊടുത്ത സമ്മർദ്ധത്തിൽ ചലന ശേഷി നഷ്ടപ്പെട്ടു ഒരു പൊട്ടനായി നിന്നു..

” എടീ പന്ന നായിന്റെ മോളെ, ഞാനൊന്നു തൊട്ടാൽ നെന്റെ കവിളത്തു ഒരു ഉമ്മ തന്നാൽ എന്തൊക്കെയോ ചാടിപ്പോവും എന്നൊക്കെ പറഞ്ഞേര്ന്നതല്ലേ…??

Leave a Reply

Your email address will not be published. Required fields are marked *