എന്റെ ഡോക്ടറൂട്ടി 15
Ente Docterootty Part 15 |
Author : Arjun Dev | Previous Parts

അന്നു കോളേജിൽനിന്നു തിരികെവീട്ടലേയ്ക്കുള്ള യാത്രയിലുടനീളം ഞാനും മീനാക്ഷിയും
പരസ്പരമൊരം ഒക്ഷരമ്പോലും മിണ്ടീല…
എന്റെ ബൈക്കിനുപിന്നിൽ അവളുണ്ടോന്നുപോലും
സംശയന്തോന്നിപ്പോയി, അത്രയ്ക്കായ്രുന്നു നിശബ്ദത…
വണ്ടിയുടെ
വേഗങ്കൂടുന്നതിനനുസരിച്ച്
ദേഹത്തു തട്ടിത്തടഞ്ഞുപോയ കാറ്റിന്റെപ്രവാഹം
വർദ്ധിച്ചപ്പോൾ റിയർവ്യൂമിററിലൂടെ ഞാനൊന്നു പിന്നിലേയ്ക്കുനോക്കി…
ലേഡീസ്ഹാന്റിലിൽ
മുറുകെപ്പിടിച്ചിരുന്ന അവൾടെ കണ്ണുകളപ്പോൾ നോക്കത്താദൂരത്തായിരുന്നു, എന്തൊക്കെയോ
ചിന്തിച്ചുകൂട്ടുന്ന തിരക്കിൽ…
…ഇത്രേക്കെ ചെയ്തുകൂട്ടീതും പോരാഞ്ഞിട്ടിപ്പോളാ പെണ്ണൊന്നു ചിന്തിച്ചതായോ നിന്റെകുറ്റമെന്നൊരു ചോദ്യമെവിടെനിന്നോ കേട്ടു…
…ഞാനിട്ടു കൊടുത്തേനുള്ള മറുപണിയെങ്ങനെ തിരിച്ചു തരണോന്നാണോയിനി
ചിന്തിയ്ക്കുന്നേ…??_ അങ്ങനൊരുസംശയം മനസ്സിൽതോന്നിയെങ്കിലും
ഞാനതിനു കാര്യമായ
വിലകൊടുത്തില്ല… കാരണം എന്തു കൊടികുത്തിയ പ്ലാനുമായിവന്നാലും അവളെ
തേച്ചൊട്ടിയ്ക്കാനുള്ള തുറുപ്പുചീട്ടപ്പോഴും കയ്യിലുണ്ടല്ലോ… പിന്നെന്തോത്തിനു
ഭയക്കണം…??_
ഓർത്തപ്പോളെനിയ്ക്ക് എന്നോടുതന്നെ അസൂയ തോന്നിയ നിമിഷങ്ങളായ്രുന്നത്…
…ഒരുവാക്കുകൊണ്ടോ നോട്ടങ്കൊണ്ടോ നോവിയ്ക്കുന്നതു പോട്ടേ, കണ്ടാലൊന്നു
തിരിച്ചറികപോലും ചെയ്യാതിരുന്ന എന്നെയല്ലേ ബസ്സ്സ്റ്റോപ്പിൽ, അതുമത്രയുമ്പേർടെ
മുന്നിലിട്ടവൾ പന്തുതട്ടിയെ..??
കുഞ്ഞിലേ ഒരുമിച്ചു കളിച്ചുനടന്നതോർക്കണ്ട;
നാണങ്കെടുത്തുന്നേനുമുന്നേ ഉറ്റകൂട്ടുകാരീടനിയനെന്നെങ്കിലും ചിന്തിയ്ക്കായ്രുന്നല്ലോ…
അന്നവളതേപറ്റിയൊന്നു ചിന്തിച്ചിരുന്നേലീ പ്രശ്നങ്ങളൊന്നും ഉണ്ടാവത്തില്ലായ്രുന്നു…
പകരമ്മീട്ടാൻ എനിയ്ക്കിവൾടെ ഹോസ്റ്റലേലും കേറേണ്ടി വരില്ലായ്രുന്നു… അതിന്റെപേരില്
കെട്ടേണ്ടീം വരില്ലായ്രുന്നു…!!_ കഴിഞ്ഞതേക്കുറിച്ചോർത്തപ്പോൾ ഒറ്റയിടിയ്ക്കു
പന്നീനെയൊറക്കാനാണു തോന്നിയെ…
“”…ശവം…!!”””_ കണ്ണാടിയിലൂടെ പിന്നിലേയ്ക്കുനോക്കി ഞാൻ പിറുപിറുത്തു…
എന്നാൽ അപ്പോഴുമതു കേൾക്കാഞ്ഞിട്ടാണോ
അതോ കേട്ടിട്ടും കേട്ടഭാവം
നടിയ്ക്കാഞ്ഞതാണോന്നറിയില്ല… അവളൊരക്ഷരം മിണ്ടിയില്ല…
ഇടയ്ക്കെപ്പോഴോ ഷോളുകൊണ്ട്
കണ്ണുകൾതുടച്ചതൊഴിച്ചാൽ
അവൾടെഭാഗത്തൂന്നൊരു ചലനമ്പോലുമുണ്ടായില്ലെന്നതാണു വാസ്തവം…
എന്നാലെനിയ്ക്കതു കണ്ടിട്ടു വല്യഭാവമാറ്റമൊന്നും വന്നില…
നടന്നതിനെല്ലാം
മൂലകാരണമപ്പോഴും മീനാക്ഷിയാണെന്നുറച്ചു വിശ്വസിച്ചയെന്നിലൊരു മൊട്ടുസൂചിയുടെ
വ്യതിയാനമുണ്ടാക്കാമ്പോലും അവൾടെ കണ്ണീരിനായില്ലെന്നൊക്കെ പറയുമ്പോൾ…??!!
…എന്തായാലുമൊരു കാര്യമുറപ്പ്,
അന്നവിടെവെച്ചാ പുന്നാരമക്കൾടെ മുന്നിലെന്നെ തളർത്തിയപ്പോൾ അവളറിഞ്ഞുകാണില്ല സിദ്ധൂന്റെ
റേഞ്ചെന്താന്ന്… അതറിഞ്ഞിരുന്നേൽ അവളു വീണ്ടുംവീണ്ടും കുത്തിനോവിയ്ക്കാൻ
മുതിരില്ലായ്രുന്നു…
…എന്നെ തോൽപ്പിയ്ക്കാനായി കല്യാണത്തിനു സമ്മതിച്ചതുംപോരാഞ്ഞ്…
അമ്മേടേം ചെറിയമ്മേടേം കീത്തൂന്റേമൊക്കെ മുന്നിലെന്നെ നിഷ്കാരുണ്യമടിച്ചമർത്തിയപ്പോൾ ഇങ്ങനൊരുപണി കിട്ടോന്നവൾ സ്വപ്നത്തിൽപ്പോലും ചിന്തിച്ചിട്ടുണ്ടാവില്ല…
അങ്ങനെ ചിന്തിച്ചിരുന്നേൽ ഒരിയ്ക്കലുമവളെന്നെ കോളേജിലേയ്ക്കു കൂട്ടിക്കൊണ്ടു
പോവുമായ്രുന്നില്ലല്ലോ..!!
കോളേജിൽവെച്ചവളുടെ കൂട്ടുകാരികൾടേം പ്രിൻസിപ്പാളിന്റേംമുന്നിൽ തൊലിയുരിച്ചുനിർത്താൻ കിട്ടിയ ഓരോ അവസരങ്ങളും ചിന്തിച്ചപ്പോളെനിയ്ക്കു
രോമാഞ്ചമ്മന്നു…
…ഡിസിഎമ്മിൽ ലോഡടിച്ച മഞ്ഞുമുഴുവൻ നെഞ്ചത്തേയ്ക്കിട്ടപോലെ കുളിരുകോരിക്കൊണ്ടു ഞാൻ വണ്ടി വീടിന്റെ ഗേറ്റുകടന്നകത്തേയ്ക്കു കയറ്റീതും, വണ്ടിയുടെ
ശബ്ദങ്കേട്ടിട്ടെന്നപോലെ അമ്മയും കീത്തുവും സിറ്റ്ഔട്ടിലേയ്ക്കുവന്നു…
നിറഞ്ഞ
പുഞ്ചിരിയോടവരെ നോക്കി വണ്ടി സ്റ്റാന്റിട്ടു നിർത്തുമ്പോൾ
മുഖവുംവീർപ്പിച്ചുകൊണ്ടു മീനാക്ഷി വണ്ടിയിൽ നിന്നുമിറങ്ങി…
