എന്റെ ഡോക്ടറൂട്ടി 16
Ente Docterootty Part 16 | Author : Arjun Dev | Previous Part
“”…പ്ഫ..! പൊലയാടി മോളേ… അവടെ നിയ്ക്കെടീ..!!”””_ എന്നേം തളിച്ചുകൊണ്ടു ചാടിത്തുള്ളി റൂമിലേയ്ക്കുനടന്ന മീനാക്ഷിയെനോക്കി ഞാനലറി…
പിന്നവൾക്കുനേരേ ഒറ്റക്കുതിപ്പായിരുന്നു…
“”…നീയെന്താടീ പറഞ്ഞേ… ഞാന്നിന്റെ ഷെഡ്ഢി ഊരിക്കൊണ്ടു പോയെന്നോ…??”””_ എന്നുംചോദിച്ച് അവൾക്കടുത്തെത്തിയ ഞാൻ,
“”…എടീ… കണ്ടവന്മാർടെ മുന്നെവെച്ചു വൃത്തികേടു പറയാന്നെനക്കുളുപ്പുണ്ടോടീ മൈരേ…??”””_ എന്നുകൂടി തുടർന്നപ്പോൾ,
“”…നീയാ വൃത്തികേടു കാണിച്ചോണ്ടല്ലേ ഞാനങ്ങനെ പറഞ്ഞത്…!!”””_ എന്നായിരുന്നവൾടെ മറുപടി…
“”…ഞാങ്കാണിച്ച വൃത്തികേടോ…?? ഞാനെന്തോ വൃത്തികേടു കാണിച്ചൂന്നാ…?? ദേ… ഊമ്പിത്തരമ്പറഞ്ഞാ കൊന്നുകളേം പൂറീ..!!”””
“”…എന്നാ നീ വൃത്തികേടൊന്നുങ്കാണിച്ചില്ല… തീർന്നല്ലോ…!!”””_ എന്നോടു സംസാരിയ്ക്കാൻ താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞുകൊണ്ടവൾ റൂമിലേയ്ക്കു കേറീതും ഞാനും കൂടെച്ചെന്നു…
“”…പിന്നെന്തു മൂഞ്ചാനാടീ നീ അവന്റെ മുന്നെവെച്ചങ്ങനൊക്കെ പറഞ്ഞേ…?? നാണങ്കെട്ടോള്…!!”””
“”…ഓ… എനിയ്ക്കിച്ചിരി നാണങ്കൊറവാ… ഞാനതങ്ങു സയ്ച്ചു…!!”””
“”…ഓ..! നാണോമ്മാനോമില്ലെന്നു പണ്ടേയറിയാം… എന്നാലുമിത്രേം തരന്താഴോന്നു കരുതീല..!!”””
“”…അയ്യോ… തരന്താണോ…?? ആര്… ഞാനോ…??”””_ അവളാക്കുമ്പോലെ ചുണ്ടിൽ കൈവെച്ചാലോചിയ്ക്കുന്ന ഭാവത്തിൽ നിന്നപ്പോൾ പൂറിയെ ഒറ്റയടിയ്ക്കു കൊല്ലാനുള്ള ദേഷ്യമാണെനിയ്ക്കു വന്നത്…
എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തതുപോലുള്ള അവൾടൊരാക്റ്റിങ്.!
“”…അല്ല നിന്റെ തന്ത.! ഡീ മൈരേ… പൂറ്റിത്തരങ്കാണിച്ചിട്ടു നിന്നു വെളവെറക്കല്ലേ നീ..!!”””
“”…വെളവിറക്കിയെന്നോ…?? ഞാനോ…?? എന്താ സിദ്ധുവീ പറേണേ…??”””_ വീണ്ടുമവളുടെ പൊട്ടൻകളി…
“”…വെളവിറക്കലല്ലെങ്കി പിന്നെന്തോ കോപ്പാടീ നീയീക്കാണിച്ചോണ്ടിരിയ്ക്കുന്നേ… ??”””_ അവൾടെ വർത്താനംകേട്ടു പൊളിഞ്ഞുവന്ന ഞാൻ ചീറിക്കൊണ്ടടുത്തേയ്ക്കു കുതിയ്ക്കവേ തുടർന്നു…
“”…ഷഡ്ഢിയൂരിക്കൊണ്ടു പോയെന്നു കണ്ടവനോടൊക്കെ വിളിച്ചുകൂവി നടക്കുന്ന പൂറീ… നാണോണ്ടോടീ മൈരേ നെനക്ക്…??”‘”
“”…ഇല്ല…!!”””
“”…അറിയാടീ… അറിയാം… പണ്ടേയറിയാം നീ നാണോംമാനോമില്ലാത്തവളാന്ന്… എന്നാലുമിത്രേം വലിയ കൂത്തിച്ചിയാന്നറിഞ്ഞില്ല…!!”””
“”…നാണോം മാനോമില്ലാത്തോന്റോടെ കഴീമ്പോൾ ഇതന്നെ കൂടുതലാ..!!”””_ അവൾ മുഖത്തേയ്ക്കു നോക്കാതെ തലചെരിച്ചുകൊണ്ടു പതിഞ്ഞസ്വരത്തിൽ പറഞ്ഞു…
“”…ആ.! എനിയ്ക്കുമിച്ചിരി നാണോമ്മാനോങ്കൊറവാ… എന്നുവെച്ച് നിന്റെമാതിരി അവരാതമ്പറഞ്ഞു നടന്നിട്ടില്ല…!!”””
“”…പറഞ്ഞിട്ടില്ല… പക്ഷേ ചെയ്തിട്ടുണ്ടല്ലോ…!!”””
“”…നിന്റച്ഛനായിരിയ്ക്കും ചെയ്തത്… അല്ലേത്തന്നെ ഞാനെപ്പഴാടീ മൈരേ… അത്രയ്ക്കും വലിയ പൂറ്റിത്തരം ചെയ്തത്…??”””
“”…മ്മ്മ്..?? അപ്പോളിന്നു രാവിലേ ചെയ്തതിത്രവേഗം മറന്നോ…??”””_ മീനാക്ഷിയെന്റെ നേരേ കണ്ണുയർത്തിക്കൊണ്ടു ചോദിച്ചു…
“”…എന്ത്..?? നിന്റെയാ കോട്ടുംപൂറുമെടുത്തോണ്ടു പോയതാണോടീ ഇത്രവലിയ പൂറ്റിത്തരം…?? അങ്ങനാണെങ്കി നീയിപ്പോൾ പറഞ്ഞതും ചെയ്തതുമൊക്കെന്തുപറഞ്ഞു വിളിയ്ക്കണം…??”””
“”…കോട്ടെടുത്തോണ്ടു പോയതല്ല… എന്റെ ജെട്ടിയുമെടുത്തോണ്ടു പോയില്ലേ… അതാപറഞ്ഞേ…!!”””_ അതുപറയുമ്പോൾ അവൾടെ ചുണ്ടുകൾ വിടർന്നു…
കൂട്ടത്തിലെന്നെ കളിയാക്കുമ്പോലൊരു നോട്ടവും…
അതൂടെ കേട്ടതുമെനിയ്ക്കു പെരുവിരലീന്നിരച്ചു വന്നു…
“”…നിന്റെ തന്തയാടീ കൊണ്ടോയത്… അയാൾക്കാണല്ലോ അതോണ്ടാവശ്യം… വല്ലവന്റേം കാലിന്റെടേലൂരിയിട്ടെങ്കി അവിടെപ്പോയി നോക്കെടി കോപ്പേ… അല്ലാണ്ടതുമ്പറഞ്ഞെന്റെ നെഞ്ചത്തല്ല കേറേണ്ടിയെ…!!”””_ അവൾടെ ഷഡ്ഢി കാണാനില്ലെന്നുകരുതി ഞാനൊന്നു ചൊടിച്ചു…
അതും ഞാങ്കൊണ്ടോയെന്നു കരുതിയാണോ അവളുകിടന്നു തെളയ്ക്കുന്നതെന്നറിയില്ലല്ലോ…
“”…മോനേ… സിദ്ധൂ… മണ്ടാ… മരമണ്ടാ…!!”””_ എന്റെ മുഖത്തേയ്ക്കുനോക്കി കൊല്ലുന്ന ചിരിയോടെ വിളിച്ചുകൊണ്ടവൾ എന്നോടു ചേർന്നുനിന്നുകൊണ്ടു തുടർന്നു:
“”…നെനക്കിപ്പഴും ഞാനെന്താ പറഞ്ഞുവരുന്നേന്നും പറഞ്ഞുകഴിഞ്ഞേന്നും മനസ്സിലായില്ലാല്ലേ… സൊ പുവർ… എന്നാൽ കേട്ടോ…”””_ മീനാക്ഷി വീണ്ടും വാക്കുകൾ മുറിച്ചപ്പോൾ അവളെന്താണു പറഞ്ഞുവരുന്നതെന്നറിയാതെ അവളെതന്നെ നോക്കിനിന്ന എന്നെനോക്കിയൊരു ചിരിയും ചിരിച്ചിട്ടാണവൾ പറഞ്ഞു തുടങ്ങീത്…
“”…നീയെന്റെ ജെട്ടിയൂരിക്കൊണ്ടോയെന്നു ഞാനാരോടാ പറഞ്ഞേ…?? നിന്നോട്… അതും നിന്റെ ചെവീല്…! ല്ലേ…?? പിന്നവനതുകേട്ടേൽ അതെന്റെ കുറ്റവാണോ മോനേ…?? അല്ലാ… ഒളിഞ്ഞുകേട്ട അവന്റെമാത്രം കുറ്റം… തന്റെ ജെട്ടി തിരിച്ചുതരാൻ തന്റെ ഭർത്താവിനോടു തികച്ചും രഹസ്യമായി ചോദിയ്ക്കുന്ന ഭാര്യയെയാർക്കും കുറ്റപ്പെടുത്താമ്പറ്റില്ല മോനേ… അവളതു തിരിച്ചു ചോദിയ്ക്കുന്നതാരേലും കേട്ടാൽ അവിടേം നാറിയാവുന്നത് അവളല്ല, ആ ഭർത്താവ് തന്നാ… അവൾക്കതിലൊട്ടും നാണങ്കെടേണ്ട കാര്യവില്ല… ചോദിയ്ക്കുന്നതു ഭർത്താവല്ലേ… നമുക്കൂരി കൊടുക്കാനല്ലേ പറ്റൂ…??”””_ അവൾടെ മറുപടി കേട്ടപ്പോഴാണ് സംഭവിച്ചതിന്റെയാ വശമെനിയ്ക്കു കത്തീത്…
അവളു നാറുകയാണെന്നു കരുതിനിന്നയെന്നെ നാറിയാക്കുകയാണവൾ ചെയ്തതല്ലേ…??!! മീൻസ് വീണ്ടും വാണമായെന്ന്…!
മൂഞ്ചിത്തെറ്റിയതിന്റെ എണ്ണമെടുക്കുമ്പോൾ മീനാക്ഷി വീണ്ടും തുടർന്നു…
“”…അതേ… എന്റെ ലൈഫിൽ ഒറ്റ എയിമേയുള്ളൂ… അതു നേടാമ്മേണ്ടി, ഒരു താല്പര്യോമില്ലാത്തൊരു കല്യാണത്തിനു സമ്മതിയ്ക്കാങ്കി… എന്തു ചെയ്യാനുമെനിയ്ക്കൊരൂ മടീമില്ല…. ഇനീപ്പതിന്റെ പേരിക്കൊറച്ചു തരന്താണെന്നു കരുതി എനിയ്ക്കൊരു ചുക്കും സംഭവിയ്ക്കാനുമ്പോണില്ല… അതോണ്ടിനീമിതുപോലെ ചീപ്പ് നമ്പരുങ്കൊണ്ടിറങ്ങുന്നേനു മുന്നേ ഒന്നോർത്തോ… മീനാക്ഷിയ്ക്കു നഷ്ടപ്പെടാനൊന്നുമില്ലാന്ന്..!!”””_ അതുംപറഞ്ഞവൾ കോട്ടുമടക്കി അലമാരയ്ക്കുള്ളിലേയ്ക്കുവെച്ചു പൂട്ടി പുറത്തേയ്ക്കു നടന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ ഞാനൊന്നു തരിച്ചുനിന്നു…
അവളൊരിയ്ക്കൽക്കൂടി ജയിച്ചിരിക്കുന്നു… അതുമെന്നെ ഭൂലോക നാറിയാക്കിക്കൊണ്ട്…!
പക്ഷേ, അതിലേറെയെന്നെ വിഷമിപ്പിച്ചതു ശ്രീയായിരുന്നു…
ഒരുവാക്കുപോലും പറയാതുള്ള അവന്റെയാ ഇറങ്ങിപ്പോക്ക്… അതിനർത്ഥം… അതിനർത്ഥമവൾ പറഞ്ഞതെല്ലാമവൻ വിശ്വസിച്ചെന്നല്ലേ…??
…കോപ്പ്…! ഇനിയവനുമെന്നെ വെറും ഊമ്പനായ് കാണോലോ എന്നാലോചിച്ചപ്പോൾ തല പെരുക്കുന്നപോലെ തോന്നി.!
അതോടെ മീനാക്ഷിയോടുള്ള ചൊറി തല്ക്കാലമവസാനിപ്പിച്ചു ഞാനവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…