നജിയ
Najiya | Author : Perumalclouds
കണ്ണൂരിൽ പയ്യന്നൂരിൽ തെയ്യം കാണാൻ പോയി. അവിടെ വെച്ചു കമ്പി വേലിയിൽ കൊളുത്തി ഇടതു കാലിന്റെ മുകളിലായി ഒരു മുറിവുണ്ടാക്കി. രാത്രിയിൽ ആയതിനാൽ അത് അത്ര ശ്രദിച്ചിരുന്നില്ല. തിരികെ റൂമിൽ എത്തിയപ്പോളാണ് മുറിവ് കുറച്ചു ആഴത്തിൽ ഉണ്ടായെന്ന കാര്യം തന്നെ മനസ്സിലാക്കുന്നേ.
പിറ്റേന്ന് അനി നേരത്തെ തന്നെ എന്നെ വീട്ടിലേക്ക് ക്ഷണിക്കാനായി റൂമിലേക്ക് എത്തി. എന്റെ നടത്തം കണ്ടു അവൻ എന്താ കാര്യം എന്ന് ചോദിച്ചു. അപ്പോൾ തലേന്ന് ഉണ്ടായതെന്ന് പറഞ്ഞു. കമ്പി വേലി ആയതിനാൽ ഒരു ടിടി എടുത്തു വീട്ടിൽ പോകാം എന്ന് പറഞ്ഞു.
സൺഡേ ആയതിനാൽ മെഡിക്കൽ ഷോപ്പ് എല്ലാം ക്ലോസ്ഡ് ആണ്. അങ്ങനെ ഞങ്ങൾ വീട് എത്താറാകുമ്പോൾ അവനു പരിജയം ഉള്ള ഒരു ലേഡി ഡോക്ടർ ഉണ്ടെന്നു പറഞ്ഞു. ഞങ്ങൾ ഡോക്ടറുടെ വീടിനു മുന്നിലെത്തി. ഡോക്ടറുടെ പേര് ഞാൻ വായിച്ചു, നജിയ എം.ബി.ബി.എസ്. എം.ഡി. ജനറൽ മെഡിസിൻ. വിസിറ്റിങ് റൂമിൽ ഇരുന്നു.
ഡോക്ടറുടെ ഒരു പത്തു വയസായ മകൾ വന്നു ഉമ്മ വാഷ്‌റൂമിൽ ആണെന്നും കുറച്ചു വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഒരുപാട് നേരം വെയിറ്റ് ചെയ്യേണ്ടി വന്നു. അമ്മ വീട്ടിൽ നിന്നു വിളിച്ചു, ഞാൻ അമ്മയോട് സംസാരിക്കാൻ പുറത്തേക്ക് പോയി. ഡോക്ടറുടെ സൗണ്ട് അകത്തു നിന്നും കേട്ടു. ഞാൻ ഫോൺ കട്ട് ചെയ്തുകൊണ്ട് അകത്തേക്ക് നടന്നു.
‘എന്താ നജീബെ?’
‘ഇതു എന്റെ സുഹൃത്താണ്. ഇന്നലെ നമമുടെ കാളികാവിലെ തെയ്യം കാണാൻ വന്നപ്പോൾ കമ്പി വേലിയിൽ തട്ടി കാലു മുറിഞ്ഞു. ഒന്ന് ടി ടി എടുക്കണം’
‘ആളെവിടെ?’
‘റാം..ദേ.. കാലിലാണ്.’ അവനും ഡോക്ടറും എന്നെ നോക്കി.
ഡോക്ടർ എന്നെ ഒന്ന് നോക്കി. പിന്നീട് മരുന്ന് നോക്കികൊണ്ട്,
‘വേദനയുണ്ടോ?’
‘ഇല്ല.’
‘നജീബെ അയാളോട് എന്റെ കൺസൾട്ടിങ് റൂമിൽ ഇരിക്കാൻ പറ.’
‘റാം, നീ അവിടെ ഇരിക്ക്. ഡോക്ടറെ ഉമ്മ ഇല്ലേ ഇവിടെ?’
‘അകത്തുണ്ട്’
‘ഞാൻ കണ്ടിട്ട് വരാം.’
ഞാൻ റൂമിലേക്ക് കയറി അവിടെ ഉണ്ടായിരുന്ന ഒരു ചുവപ്പു പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഡോക്ടർ അടുത്തേക്ക് വന്നു.
‘മുറിവ് നോക്കട്ടെ?’ അവർ ശബ്‌ദം ഇടറിക്കൊണ്ടാണ് എന്നോട് പറഞ്ഞത്.
‘ഞാൻ മുണ്ടു കുറച്ചു മാറ്റിക്കൊണ്ട് മുറിവ് കാണിച്ചു കൊടുത്തു.’
‘വേറെ… വേറെ മുറിവുണ്ടോ?’ അവർ എന്റെ കാൽക്കൽ മുട്ട് കുത്തി എന്റെ കാലിലെ മുറിവിൽ ഒരു വിരൽ കൊണ്ട് തൊട്ടു ചോദിച്ചു.
‘എല്ലാ മുറിവിനും ഡോക്ടർക്ക് മരുന്ന് വാക്കാണ് പറ്റോ?’ എനിക്കതല്ലാതെ വേറെ ഒന്നും ചോദിക്കാൻ തോന്നിയില്ല. ഞാൻ ആ മുറിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു. ഞാൻ നജീബിന്റെ ബൈക്കിനു അരികിൽ അവനെയും കാത്തു അവിടെ നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നജീബ് വന്നു.
‘ടിടി എടുത്തില്ലേ?’
‘എന്ത്?’
‘ടിടി?’
‘ആ. എനിക്ക് വേഗം പോകണം. അച്ഛന് സുഖമില്ലെന്നു പറഞ്ഞു അമ്മ വിളിച്ചിരുന്നു. എനിക്ക് പോകണം’
‘ഡാ ഉമ്മയും ജനിയും നിനക്കുള്ള ഭക്ഷണം ഒരിക്കിയിരിക്കാണ്.’
‘എനിക്ക് എപ്പോൾ കഴിക്കാൻ, ഇറങ്ങില്ല നജീബെ. എനിക്ക് പോകണം.’
‘ശരി ശരി.. ഞാൻ എന്നാൽ റയിൽവേ സ്റ്റേഷനിൽ ആക്കി തരാം.’
എന്റെ മനസ്സിൽ ഇന്നലെ കണ്ട തെയ്യവും പുകയും എല്ലാം കോടമഞ്ഞു വീണു മൂടുകയായിരുന്നു.
എന്നെ യാത്രയാക്കി നജീബ് പ്ലാറ്റഫോമിൽ തന്നെ നിന്നു. ട്രെയിൻ നീങ്ങി കുറച്ചു കഴിഞ്ഞാണ് ഞാൻ നജീബിനെ ഓർത്തതും അവനു കൈകാണിച്ചു പോകാണെന്നും പറഞ്ഞത്. ട്രയിനിലെ തണുത്ത കാറ്റ് എന്റെ കണ്ണുകളെ ഭൂതകാലത്തെ ഒരു തണുപ്പ് പൊട്ടി വീഴാൻ തുടങ്ങിയ നവംബർ മാസത്തിന്റെ തുടക്കത്തിൽ കൊണ്ട് ചെന്നെത്തിച്ചു.
യാത്ര! രണ്ടോ മൂന്നോ നാലോ ദിവസങ്ങൾ നീളുന്ന യാത്ര. എന്തിന്, എവിടേക്ക് ഒന്നും ചിന്തിക്കാതെ ചലക്കുടി ട്രാൻസ്‌പോർട് ബസ്സ് സ്റ്റാൻഡിൽ ചെന്ന് നിൽക്കും. ഇഷ്ടപ്പെട്ട ബസ്സ്, കണ്ടാൽ പാവം തോന്നുന്ന കണ്ടക്ടർ ഇങ്ങനെ എന്തെങ്കിലും കാരണം നോക്കി ഏതെങ്കിലും ഒരു ബസ്സിൽ കയറി പോകും.
