Obsession with Jenni 7
Author : Liam Durairaj | Previous Part
ഫിജോയെ പറ്റി കൂടുതൽ അറിയാൻ അനുരാധ പറഞ്ഞിട്ടു വന്നതായിരുന്നു സൈമണും അയാളുടെ ടീമും…
സൈമൺ :നിയാസ് ജോമൻ്റെ വലംകൈ ആയിരുന്ന സുൽഫിയുടെ മകൻ..2കൊലകേസ് ഉൾപ്പെട്ടാവൻ 6 മാസം തികച്ചും ജയിലിൽ കിടന്നിട്ടില്ല…
അനുരാധ:നിങ്ങളുടെ ടീമിന് ഡിപ്പാർട്മെൻ്റ് കൊടുക്കുന്ന ഹെപ്പ് വെച്ച് ഇവനെ പോലെ ഒരുത്തനെ ഒന്നും ചെയ്യൻ കഴിഞ്ഞില്ലേ…
സൈമൺ :ഈ ടീമിൻ്റെ പേരിൽ നടന്നത് മുഴുവൻ ഫിജോയുടെ പ്ലാൻ ആയിരുന്നു മേഡം..ഞങ്ങൾക്കു വേണ്ടവരെ അവൻ പിടിച്ചു തരും കൊല്ലണ്ടവരെ അവൻ കൊല്ലും…
മൂർത്തിയുടെ കൈയിൽ നിന്നും ഒരു ഫയൽ വാങ്ങി സൈമണും കൊടുത്തു കൊണ്ട് അനുരാധ പറഞ്ഞു…
അനുരാധ : മുകളിൽ നിന്നുള്ള ഓഡറാണ് ഫിജോയെ എൻകൌണ്ടർ ചെയ്യാൻ…
സൈമൺ :ഞങ്ങൾ എങ്ങനെ ചെയ്യും മേഡം…
പെട്ടന്ന് ഡോർ തള്ളി തുറന്നു സജീവ് അങ്ങോട്ടേക്ക് കയറി വന്നു..എല്ലവരും കസേരയിൽ നിന്നും എഴുന്നേറ്റു അയാളെ സല്യൂട്ട് ചെയ്തു…
സജീവ് എല്ലാവരോടും ഇരിക്കാൻ പറഞ്ഞു..പുറത്തുനിന്നാരുന്ന ഒരു പയ്യനെ അകത്തേക്കും വിളിച്ചു…
സജീവ്: നിങ്ങൾ ആരും ഒന്നും ചെയ്യണ്ട..ഇത് കാർത്തിക് ഫിജോയുടെ കാര്യം ഇവൻ നോക്കിക്കൊള്ളൂ..
കാക്കി പാന്റ് വെള്ള ടി ഷർട്ടും ആയിരുന്നു കാർത്തിക്കിന്റെ വേഷം..എന്നൽ കാർത്തിക് സൈമണേ കണ്ടഭാവം കാണിച്ചില്ല..ഞങ്ങളുടെ മുന്നിൽ പേടിച്ചുനിന്ന പയ്യനല്ല അവൻ എന്ന് അയാളുടെ ടീമിനു മനസിലായി…
സജീവ് :കാര്യം കഴിയുന്നത് വരെയും ഈ വിവരം പുറത്ത് അറിയരുത്…
അനുരാധ : ആ പ്രശ്നം കഴിഞ്ഞു,സൈമൺ താൻ ഒരു പ്ലാൻ തയാറാക്ക് ഫിജോയ്ക്കു വേണ്ടി..
സജീവ് :സൈമൺ,സെന്റിമെന്റ്സ് ഓക്കേ മാറ്റി വെച്ചാലും ആഫ്റ്റർറോൾ ഫിജോ ഒരു ക്രിമിനലാണ്..
അത്രയും പറഞ്ഞു സജീവും കാർത്തിക്കും പുറത്തേക്കു പോയി…
അനുരാധ വീണ്ടും സൈമണോട് ചോദ്യങ്ങൾ തുടർന്നു…
അനുരാധ :മിസ്റ്റർ സൈമൺ എന്ത് കണ്ടിട്ടാണ് ഒരു ക്രിമിനലെ ഡിപ്പാർട്മെന്റ്യിൽ എടുത്തത്…
സൈമൺ :ഇവിടെ മുമ്പ് ഉണ്ടായിരുന്നു കമ്മിഷണർ ശിവദാസ് സാറാണ് ഞങ്ങളുടെ ടീമിൽ ഫിജോയെ ഉൾപെടുത്തുന്നത്..
അനുരാധ : എന്തിന്റെ അടിസ്ഥാനത്തിൽ…
സൈമൺ :ഫിജോയെ ഞാനും നേരിൽ കാണുന്നത് അപ്പോൾ ആണ്..പറഞ്ഞു കേട്ട അറിവ് വെച്ച് ജോമോൻ്റെ മൂന്നാമത്തെ മകൻ ക്ലാസിലെ ടോപ്പർ..ബാസ്കറ്റ്ബോൾ കോർട്ടിൽ അതിശയം കാണിക്കുന്ന ഒരു കളികാരനും ആയിരുന്നു..പക്ഷേ അവൻ്റെ ഏറ്റവും വലിയ കൂട്ടുകാരനായ നിയാസ് ജെന്നി എന്ന് പേര് ഉള്ള ഒരു പെണ്ണിനെ കൊന്നു..ഫിജോ ഞങ്ങളുടെ ടീമിന്റെ ഭാഗ്യമായി കുറെ നാളുകൾ കഴിഞ്ഞാണ് ഞങ്ങൾ അറിയുന്നത് ഫിജോയും ആ കുട്ടിയും പ്രേണയത്തിൽ ആയിരുന്നുവെന്നു..ആ കുട്ടിയുടെ കൊലപാതകം പോലീസ് കേസ് ആയില്ല നിയസിന്റെ മിസ്സിംഗ് കൊണ്ട് അത് അവസാനിച്ചു..ആ സംഭവത്തോടെ ഫിജോയും മരിച്ചു എന്നു വേണം പറയാൻ..ഒരു തവണ മെഡിക്കൽകോളേജിൽ തി പിടിച്ചു എന്നാ വാർത്ത കേട്ട് ഞാനും ടീം അവിടെ എത്തി ഞങ്ങൾ ഒരു പ്രതിയെ അവിടെ അഡ്മിറ്റ് ചെയ്തുയിരുന്നു..ആയോ എന്റെ മോൾ എന്നു ആരോ കരയുന്നത് കേട്ട് ആ കെട്ടിടത്തിലേക്കും ഫിജോ ഓടി കയറി..അവൻ രക്ഷച്ചത് ഒരുപാട് അമ്മമാരെകൂടെയാണ്..
കുട്ടികളുടെ വാർഡ് ആയിരുന്നത്..അന്ന് എന്നിക്കു മനസിലായി മേഡം..അവൻ കാണുന്ന പെണ്ണ്കുട്ടികൾ ഓക്കേയും ജെന്നിയെയാണ്…
മൂർത്തി അങ്ങോട്ട് കയറിവന്നു…
മൂർത്തി: മേഡം സെൻ്റമേരിസ് ഓർഫനെജ് ട്രാക്ക് ചെയ്തിട്ടുണ്ട്…
ആ സമയം തന്നെ അനുരാധയുടെ മൊബൈൽറിങ് ചെയ്തു..ഡെസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും..
അവൾ ആദ്യം ഒന്നും ഞെട്ടി പിന്നെ കോൾ കട്ട് ചെയ്തു..
അനുരാധ :മൂർത്തി കുടുതൽ കാര്യങ്ങൾ ഓർഫനെജിനേ പറ്റി അറിയണം,,സൈമൺ ഇപ്പോൾ എന്നിക്ക് കുറച്ചു പ്രെസണേൽ കാര്യമുണ്ട്…
