എബിൻ :അവളെ കൊണ്ട് അവൻ അങ്ങേനെ പറയിപിച്ചത് ആണ്..എന്റെ ബെഞ്ചിൽ ഇരിക്കുന്ന ഫിജോയോട് അവൾ എൻ്റെ അരുകിൽ വരുബോൾ സംസാരിക്കും..അങ്ങനെ ഒരു ദിവസം എൻ്റെ കൂടെ അവനും ഓർഫനെജിൽ വന്നു..അവൻ്റെ അമ്മയുടെ കൂടെ അടുത്ത ദിവസം വന്നു കുറെ ക്യാഷ് ഓക്കേ കൊടുത്തു..അവിടെ ഉള്ള സിസ്റ്റർമാർകും ഓക്കേ അവനെ ഇഷ്ടമായി തുടങ്ങി..പിന്നെ അവൻ ഇടക്ക് ഒറ്റക് പോയി തുടങ്ങി..ജെന്നിക്ക് കഴിക്കാൻ ഫുഡ് ഓക്കേ മേടിച്ചു കൊടുത്തു..കുറെ ഗിഫ്റ്റ് ഓക്കേ കൊടുത്തു അവളെ എന്നിൽ നിന്ന് അകറ്റി നിർത്തി…
ഫിജോ ബാസ്‌കറ്റ് ബോൾ ടൂർണമെൻ്റ് കളിക്കാൻ പോയ അടുത്ത ദിവസം..ജെന്നിയുടെ ഓർഫനെജിലെ മദർ വന്നു..അവളുടെ ടിസി വാങ്ങി..ഞാൻ അനേഷിച്ചു ചെന്നു..ഓർഫനെജു അവിടെ നിന്നും മാറ്റി എന്ന് പറഞ്ഞു..അടുത്ത ദിവസം എന്റെ വീട്ടിൽ ഫിജ്യോയുടെ അപ്പൻ വന്നു കുറെ ക്യാഷ് തന്നു.. ക്യാഷ്നും ആവിശ്യം ഉള്ള എന്റെ അപ്പൻ അത് വാങ്ങി..ഞങ്ങളെ നാടുകടത്തി എന്ന് വേണം പറയാൻ മേഡം..
അതും ഒരു ചതി ആയിരുന്നു..ഞങ്ങളുടെ കാർ ഒരു ലോറി ആയി ഇടിച്ചു..അല്ല ഇടിപ്പിച്ചതാ ഞാൻ മാത്രം ബാക്കി ആയി..എന്റെ കുടുംബം ഇല്ലതെ ആക്കിയവൻ ആണ് ഫിജോ…
അനുരാധ :ഇപ്പോൾ സത്യം പറയാൻ കാര്യം എന്താ…
എബിൻ :എൻ്റെ സഹായി ആയി നിന്ന പയ്യൻ.. കഴിഞ്ഞ ദിവസം ഫിജോയെ വിളിച്ചു കുറെ മോശം സംസാരിച്ചു..അതിനു ശേഷം അവനെ കാണാതെയി..ഇതാ അവൻ്റെ ഫോട്ടോ…
എബിൻ കൈയിൽ കരുതിയ ഫോട്ടോ ഡെസ്കിൽ വെച്ചു…
നിയസിന്റെ ഫോട്ടോ കണ്ട് അനുരാധ ആദ്യം ഒന്നും ഞെട്ടി…
അനുരാധ : ഞങ്ങൾ അനേഷിക്കാം..മൂർത്തി ഇയാളെ സേഫ് ആയിട്ട് കൊണ്ട് വിടും..
“എന്തിനു വേണ്ടി ഫിജോ ഇങ്ങനെ ഓക്കേ ചെയ്‌തു..സൈമൺ പറയുന്നു ജെന്നി മരിച്ചു എന്ന്..എബിൻ പറയുന്നു ജെന്നിയെ ഫിജോ മാറ്റി എന്ന്..ഞാൻ മൊബൈലിൽ സംസാരിച്ച സിസ്റ്റർ ജെന്നിഫർ ശെരിക്കു ആരാ”…
അനുരാധായുടെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു…
ജോമോന്റെ വീട്…
ടോമിച്ചയൻ :അവരും വന്നിട്ടുണ്ട്..
ഞങ്ങടെ വെയർ ഹൗസിലേക്കും ഞാൻ നടന്നു..
സോണി : ഗെയിംമിന്റെ 5 മത്തെ കോട്ടർ ആയപ്പോൾ ആണോ നി ഞങ്ങളെ വിളിക്കുന്നെ…
വിഷ്‌ണു :സബ് ഇറങ്ങാൻ രണ്ടു പിള്ളേരുണ്ട്,,പിന്നെ രണ്ടു കിളവന്മാരു..
രതീഷ് അണ്ണൻ :നിന്റെ തന്തയോട് ചോദിച്ചൽ മതി ഞങ്ങളുടെ കളി അറിയാൻ …
ജോൺ :അവൻ ചോദിച്ചു മേടിച്ചു…
ഫിജോ :വിബിൻ ചേട്ട,,മനുവിനെ ആഷിക്നെയും നോക്കിക്കോ..രതീഷ് അണ്ണാ,, പുറത്തു എപ്പോളും ഒരു കാർ വേണം ഫുൾ ടങ്ക് ആയിരിക്കണം…
അവരെ രണ്ടുപേരെയും ഞാൻ ഞാൻ പറഞ്ഞു വിട്ടും..
മനു :അണ്ണാ ഞങ്ങൾ..
ഫിജോ :ഇക്ക ഒന്നും അറിയരുത് കേട്ടോ..
ആഷിക് :ഇല്ല അണ്ണാ..
ഫിജോ :ടോമിച്ചയൻ പറയും അത് നിങ്ങൾ കേട്ടാൽമതി..
ജോൺ :ഞങ്ങൾ എന്താ ചെയ്യണ്ടേ സാർ..
ഫിജോ :എന്നെ അറിയാന്നവർ ഒരുപാട് പേര് എതിരെയുണ്ട്,,നിന്റെയൊക്കെ ഫാമിലിയെ കല്യാണം ദിവസം മാത്രം കൊണ്ട് വന്നാൽ മതി,,സെബാൻ മൊബൈലിൽ ഓരോ കാര്യം അറിക്കും..
വിഷ്ണു :നിന്നെ തൊടാൻ വരുന്ന ഒറ്റ ഒരുത്തൻ ഇവിടെ നിന്നും പോകില്ല..
ഫിജോ :ജിത്തും കൂടെ രാത്രി എത്തും ബാക്കി ഓക്കേ പറഞ്ഞപോലെ…
അവമാരെയും ഞാൻ പറഞ്ഞു അയച്ചു…
ഫിജോ :എന്നാലും എൻ്റെ സെബാനെ നിന്റെ ബിരിയാണി കഥ…
സെബാൻ :പെട്ടന്ന് ഓർമ വന്ന സിനിമയിൽ നിന്നും ചുരുണ്ടി അടിച്ചത് അല്ലെ…
ഫിജോ :നിന്റെ സെറ്റിങ് ഓക്കേ അല്ലെ…
സെബാൻ :ഈ വീടിനു ചുറ്റും ഒരു കിലോമിറ്റർ ഫുൾ ക്യാമറ സെറ്റ് ആണ്..പിന്നെ അടുക്കളയിൽ പോലും പച്ചക്കറി അരിയാൻ പിച്ചതി എടുത്താൽ ഞാൻ അറിയും…
ഫിജോ :നിനക്ക് ഇവിടെ കൂടാം…
സെബാൻ :ലവ് യു മാൻ…
ഞാൻ പറഞ്ഞില്ലേ ഞാൻ ചെയ്തു കൊടുത്ത സഹായം എല്ലാം ഞാൻ തിരിച്ചു ചോദിക്കുമെന്ന്…
അനുരാധയുടെ ഓഫീസിൽ…
