അനുരാധ :അത്രമാത്രം ബന്ധമേ നിങ്ങൾ തമ്മിൽ ഉള്ളോ…
സി ജെന്നി :പാവം ആയിരുന്നു ഞാൻ ഓർഫെനെജിൽ ആണ് നില്‌കുന്നത് എന്ന് അറിഞ്ഞു കുറെ ഹെല്ല് ഓക്കേ ചെയ്‌തു തന്നു,,ഇപ്പോൾ ഇവിടെയൂള്ള കുട്ടികളുടെ പഠിത്തം ഓക്കേ ആളുടെ ഒരു ഫ്രണ്ട് വഴി ആണ് നടക്കുന്നെ,പലരും പല രാജ്യത് ആയി പോയി,നാട്ടിൽ നിന്നും പോയിട്ടും മാസം ഒരു തുക അക്കൗണ്ട്യിൽ അയച്ചു തരും ഫിജോ..
അനുരാധ :നിങ്ങൾ തമ്മിൽ വേറെ ബന്ധം ഒന്നുമില്ല…
സി ജെന്നി :മേഡം നിങ്ങൾക്കും എന്താ വേണ്ടേ,, ഫിജോ എങ്ങനെയൂള്ള ആൾ ആയാലും,,ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യൻ അയാളാണ്,,ഇവിടെ കുട്ടികൾക്കു ഭക്ഷണം കൊടുക്കാൻ സമയം ആയി…
അനുരാധ : നമ്മൾക്കും വീണ്ടും കാണണം സിസ്റ്റർ ജെന്നി..
അനുരാധ അവിടെ നിന്നും ഇറങ്ങി..
മൂർത്തി: മേഡം,, അപ്പോൾ എബിൻ വന്നു പറഞ്ഞതൊക്കെയും…
