അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു കുഞ്ഞു വീട്..ഞങ്ങൾ അഞ്ചുപേരും മാത്രം ആയി..ആ സ്ഥലം ഇപ്പോൾ ജോമോന്റെ കൈയിൽ ആണ്.. ഒരു ദിവസം എങ്കിലും എന്നിക്ക് അവിടെ കിടന്നു ഉറങ്ങണം..
ഹേമ :ഇത് ഫിജോക് അറിയുമോ…
ശേഖർ :അറിയില്ല,,അവനും ചിലപ്പോൾ സത്യം അനേഷിച്ചു ഇറങ്ങി കാണും…
ഹേമ : നിൻ്റെ ശെരിക്കും ഉള്ള പേര് ഇത് തന്നെ ആണോ…
ശേഖർ :അമ്മയുടെ വീട്ടിലെ ഒരു ജോലിക്കാരൻ മാത്രം ആണ് അപ്പാ എന്ന് അമ്മ കളിയാക്കി പറയും ആയിരുന്നു..അമ്മയുടെ കുടുംബം മുഴുവൻ ക്യാഷ് കാരും..ഒരു തമിഴ്ൻ്റെ കൂടെ ഒളിച്ചു ഓടി എല്ലാം ഉപേക്ഷിച്ചു വന്ന അമ്മയുടെ ഇഷ്‌ടം മാത്രം നോക്കിയാണ് അപ്പ ജീവിച്ചത്..
എന്നിക്കു ഇന്നു കണ്ണ് അടിച്ചു കിടന്നാൽ കാണാം..മുറ്റത്തു കോലം വരയ്ക്കുന്ന അമ്മയെ..എന്നിക്കു ഓർമയുള്ള കാലം തൊട്ട് എന്നെ ധന എന്നാ എല്ലാവരും വിളിച്ചുയിരുന്നത്…
———————————————————
എല്ലവരും കിടന്നു..ഞാൻ പുറത്തു ഇറങ്ങി സെബാൻ ഗ്രീൻ സിഗ്നൽ തന്നപ്പോൾ ഞാനും അകത്തു കയറി… ഡോർ അടിച്ചു തിരിഞ്ഞ എന്റെ ദേഹത്ത് കെട്ടിപിടിച്ചു ബിൻസി കരയാൻ തുടങ്ങി…
ബിൻസി : എല്ലാം അറിഞ്ഞു കൊണ്ടു ഞാൻ അയാളെ ചതിക്കും അല്ലെ…
ഫിജോ :എൻ്റെ മോളെ കരയാതെ..നിനക്ക് പണ്ട് അങ്ങനെ ഒരു മോശം സംഭവിച്ചു..നി അത് തുറന്നു പറഞ്ഞു അവനോട് ഇപ്പോൾ കല്യാണം ആയില്ലേ..
ഞാൻ അവളെ എന്റെ ദേഹത്ത് നിന്നും മാറ്റി..അവളുടെ റൂമിലേക്കു നടന്നു…
ഫിജോ :നി കിടക്കും മോളെ നാളെ രാവിലെ നമ്മക് എയർപോർട്ടിൽ പോകണ്ടേ….
ആ രാത്രി ഞാൻ ഹാളിൽ സോഫയിൽ കിടന്നു ഉറങ്ങി…
രാവിലെ ആൽബിൻ തട്ടിവിളിച്ചപ്പോൾ ഞാൻ എഴുന്നേറ്റു…
ആൽബിൻ :ഡാ കാർ വന്നു കിടക്കുന്നു…
ഫിജോ :ബിൻസി എവടെ…
ആൽബിൻ :അവൾ റെഡിയായി നില്‌കുന്നു..
ഫിജോ :10 മിനിറ്റ് ഞാൻ എത്തി..
എൻ്റെ റൂമിൽ കയറി..കുളിച്ചു ഡ്രസ്സ് മാറി ഇറങ്ങി..
ബിൻസി: ഇത്രയും കാർ ഇവിടെ ഉണ്ടായിട്ട് എന്തിനാ ടാക്‌സി..
ഫിജോ :മോൾ വരുന്നുണ്ടെങ്കിൽ വാ..
ബിൻസി : ചേട്ടായി ഞങ്ങൾ പോയിട്ട് വരാം..
ആൽബിനോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി..
കാർ കൊണ്ടു തന്നു ട്രൈവർ പോയിരുന്നു ഞാൻ ആണ് കാർ ഓടിച്ചത്…
2 മണിക്കൂർ കൂടുതൽ എടുത്തു എയർപോർട്ടിൽ എത്താൻ…
ഞങ്ങൾ കാത്തു ഇരുന്നു…
അനോസ്മെൻ്റ് വന്നു കഴിഞ്ഞപ്പോൾ ഗേറ്റിന്റെ അടുത്തേക്കു നടന്നു…
ബിൻസി : ചേട്ടായി അവരും വരുന്നു…
മരിയയുടെ കൈയിൽ തുങ്ങി റെച്ചിലും..തൊള്ളിൽ ജെന്നിയു..അമ്മായി പുറകെ ട്രോളി തള്ളി കൊണ്ടു വരുന്നേ…
എന്നെ കണ്ടതും റെച്ചിൽ മരിയയുടെ കൈവിട്ടു എൻ്റെ അടുക്കലേക്കു ഓടി വന്നു…
റെച്ചിൽ :പപ്പായി…
ഞാൻ അവളെ എടുത്തു പൊക്കി..നെറ്റിൽ ഒരു ഉമ്മ കൊടുത്തു…
ഫിജോ :ഇത് ആരാ എന്ന് അറിയാമോ..
റെച്ചിൽ :ഇല്ല..
ഫിജോ : മോൾടെ വലിയമ്മ ആണ്..
ബിൻസി :അത്ര വലിയ ഒന്നും അല്ല..മോളെ ആൻ്റിന്ന് വിളിച്ചാൽ മതി…
ബിൻസി എൻ്റെ കൈയിൽ നിന്നും റെച്ചിലിനെ വാങ്ങി….
മരിയ എൻ്റെ അടുത്ത് വന്നു നിന്നും..അവളുടെ കൈയിൽ നിന്നും ജെന്നിയെ ഞാൻ വാങ്ങി..മരിയയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…
മരിയ: ഒന്നും പറയണ്ട നല്ല പനി ആയിരുന്നു കുറച്ചു മുന്നേയാണ് കിടന്നേ…
ഞങ്ങൾ കാറിന്റെ അടുത്തേക്കു നടന്നു..ട്രോളി ഞാൻ അമ്മായിടെ കൈയിൽ നിന്ന് വാങ്ങി..പെട്ടി ഓക്കേ ഡികിൽ വെച്ചു…
എന്റെ ഒപ്പം മരിയ ജെന്നിയെ എടുത്തു മുന്നിൽ കയറി..റെച്ചിൽ ബിൻസി ആയിട്ട് ഇത്ര വേഗം അടുത്തും..അമ്മായി പറഞ്ഞത് കൊണ്ട് ഞങ്ങൾ ഇവിടെ മേടിച്ചുയിട്ട വില്ല ഉണ്ടായിരുന്നു…അവിടെക്കുപോയി ഒന്നും ഫ്രഷ് ആകാൻ…
ടോമിച്ചൻ്റെ ഒരു ബന്ധുവാണ് അത് നോക്കാൻ നില്‌കുന്നെ..പോകുന്ന വഴി ഞാൻ കഴിക്കാൻ ഫുഡ് മേടിച്ചു…
