ആഴങ്ങളിൽ – 2 9

ആഴങ്ങളിൽ 2

Azhangalil Part 2 | Author : Chippoos

[ Previous Part ] [ www.kambi.pw]


 

വഴിയിലൂടെ ഏതോ വാഹനം കടന്നു പോയ ശബ്ദം കേട്ടാണ് മഹേഷ്‌ ഉണർന്നത്. മൊബൈൽ എടുത്ത് നോക്കിയപ്പോൾ സമയം 7.40 ആയിരിക്കുന്നു. വേഗം അയാൾ ചാടി എഴുന്നേറ്റു. എന്നും ആറ് മണിക്ക് ഉണരുന്നതാണ്,

പതിവ് വ്യായാമവും മുടങ്ങിയിരിക്കുന്നു, ബോധം കെട്ടുറങ്ങിപ്പോയി. വേഗം കുളിച്ചു ഒരുങ്ങി, ഒരു മുണ്ട് എടുത്തുടുത്തു. ഒരു പാവത്താൻ ലുക്ക്‌ വരുത്തണം, ബാഗിൽ സൂക്ഷിച്ചിരുന്ന ചന്ദനം വെള്ളത്തിൽ ചാലിച്ചു ഒരു കുറിയും തൊട്ടു. വീട് പൂട്ടി ഇറങ്ങി, ചാക്കോ ലൊക്കേഷൻ അയച്ചിരുന്നു, രണ്ട് കിലോമീറ്റർ ദൂരം വരും പണിക്കരുടെ വീട്ടിലേക്ക്. അയാൾ റോഡിലിറങ്ങി നടന്നു.
*******
കോൺക്രീറ്റ് ചെയ്ത വഴിയിലൂടെ നടന്നെത്തിയത് പണിക്കരുടെ വീട്ടു മുറ്റത്തേക്കായിരുന്നു. സാമാന്യം വലിയ രണ്ടു നില വീട്, പോർച്ചിൽ പഴയ ഒരു അംബാസ്സഡർ കാർ കിടക്കുന്നു. നാശം ഈ പഴയ വണ്ടിയാണോ ഓടിക്കേണ്ടത്, മഹേഷ്‌ മനസ്സിൽ പറഞ്ഞു. കാളിങ് ബെൽ അടിച്ചപ്പോൾ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു, പണിക്കരുടെ ഭാര്യയാണെന്ന് തോന്നിയില്ല “ആരാ?” അവർ തിരക്കി.

“പണിക്കർ സാറില്ലേ? ഞാൻ പുതിയ ഡ്രൈവർ, ഇന്ന് വരാൻ പറഞ്ഞിരുന്നു”. അവർ ആകെയൊന്നു നോക്കി ഒന്നും പറയാതെ അകത്തേയ്ക്ക് പോയി. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അകത്തു നിന്ന് അൻപത് വയസിനോട് അടുക്കുന്ന ഒരു സ്ത്രീ വന്നു, ഐശ്വര്യമുള്ള വട്ടമുഖം, അവർ പരിചയഭാവത്തിൽ ചിരിച്ചു “മഹേഷ്‌ എന്നല്ലേ പേര്? വരുമെന്ന് ചാക്കോ പറഞ്ഞിരുന്നു,

ചേട്ടൻ ഇപ്പൊ വരുമേ കുളിക്കുവാ” മഹേഷ്‌ ചിരിച്ചു കൊണ്ട് “ഞാൻ പുറത്ത് നിക്കാം” എന്ന് പറഞ്ഞു.”ചായ കുടിച്ചോ? ഇനി ഭക്ഷണം ഒക്കെ ഇവിടുന്ന് കഴിക്കാം കേട്ടോ” അവർ പുറത്ത് വന്നു പറഞ്ഞു. “അങ്ങോട്ടിരിക്കാം” അവർ ചൂണ്ടിക്കാണിച്ച കസേരയിൽ മഹേഷ്‌ ഇരുന്നു. കുറച്ചു കഴിഞ്ഞ് ആദ്യം കണ്ട സ്ത്രീ ഒരു ഗ്ലാസിൽ ചായയുമായി വന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ പണിക്കർ വന്നു,

മഹേഷ്‌ കസേരയിൽ നിന്നും എഴുന്നേറ്റു. പണിക്കർ മഹേഷ്‌ പ്രതീക്ഷിച്ച അത്ര പ്രായമുള്ള ആളായിരുന്നില്ല, കഷണ്ടി കയറിത്തുടങ്ങിയ തലയിൽ അങ്ങിങ്ങു നരച്ച മുടികൾ, ഒരു മുണ്ടും തോർത്ത്‌ പുതച്ചതുമായിരുന്നു വേഷം. പൂജാമുറിയുടെ നേരെ നോക്കി പണിക്കർ ഒന്ന് തൊഴുതു. ഇരിക്കു എന്ന് പറഞ്ഞു കൊണ്ട് മഹേഷിനെ ആകെയൊന്നു നോക്കി. “താമസ സൗകര്യം ഒക്കെ ഇത് മതിയല്ലോ അല്ലേ?

കാര്യങ്ങൾ ഒക്കെ ചാക്കോ പറഞ്ഞിരുന്നോ?” പണിക്കർ ചോദിച്ചു. “താമസം ഒന്നും പ്രശ്നമില്ല സാർ, കാര്യങ്ങൾ എല്ലാം സാറ് പറയും എന്ന് പറഞ്ഞു” പണിക്കരെ ആദ്യമായിട്ടായിരുന്നു ഒരാൾ സാറെന്ന് വിളിക്കുന്നത്. “ശരി, ഞാൻ സോമശേഖര പണിക്കർ, ചില ബിസിനസുകൾ ഒക്കെയുണ്ട്, മഹേഷ്‌ എന്റെ ഡ്രൈവർ ആയി മാത്രമല്ല എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാവണം,

പിന്നെ ഈ നാട്ടിൽ എനിക്ക് ചില ശത്രുക്കൾ ഒക്കെയുണ്ട്. അതൊക്കെ വഴിയേ പറയാം. ഇന്ന് നമുക്ക് റയിൽവേ സ്റ്റേഷൻ വരെയൊന്ന് പോകണം” പണിക്കർ ഇത്രയും പറഞ്ഞപ്പോഴേക്കും ഭാര്യ അകത്തു നിന്ന് വന്നു.”ഇതെന്റെ ഭാര്യ, ഇന്ദിര, താൻ വല്ലതും കഴിച്ചോ?” അതിന് ഇന്ദിരാമ്മയാണ് മറുപടി പറഞ്ഞത് “ചായ കൊടുത്തതെ ഉള്ളു, ഞാൻ കഴിക്കാനെടുക്കാം” അവർ ആദ്യം കണ്ട സ്ത്രീ,

വീട്ടുപണികൾ ചെയ്യുന്ന അവരുടെ പേര് ഉഷയെന്നാണ്, അവരെ വിളിച്ചു മഹേഷിന് ഭക്ഷണം എടുക്കാൻ പറഞ്ഞു. ഉപ്പുമാവും പഴവും അടുക്കളയിൽ ഇട്ട മേശപ്പുറത്തു വെച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ദിരാമ്മ അടുത്ത് വന്നു.”ഞങ്ങക്ക് ഒറ്റ മോളാ, അവൾ കോളേജിൽ പഠിക്കുന്നു, ഇന്ന് മുതൽ അവൾക്ക് ഒരാഴ്ച അവധിയുണ്ട്,

രാവിലത്തെ ട്രെയിനിന് അവൾ വരുന്നുണ്ട്, നമുക്ക് സ്റ്റേഷൻ വരെ പോകണം”മഹേഷ്‌ തലയാട്ടി. ഭക്ഷണം കഴിഞ്ഞു മഹേഷ്‌ സിറ്റ്ഔട്ടിൽ പത്രം വായിച്ചു കൊണ്ടിരുന്നു. ഒൻപതര ആയപ്പോൾ പണിക്കരും ഭാര്യയും ഒരുങ്ങി വന്നു.

Leave a Reply

Your email address will not be published. Required fields are marked *