അനുചന്ദനം – 3 3

അനുചന്ദനം 3

Anuchandanam Part 3 | Author : Unknown Vaazha

[ Previous Part ] [ www.kambi.pw ]


 

ഞാൻ കണ്ണ് ഒന്നുടെ ചിമ്മി തുറന്നു നോക്കി.. എവിടെ ഇതന്നെ അവസ്ഥ.. കണ്ണൊന്നു തിരുമ്മി നോക്കിയപ്പോളും ചുറ്റുമ്മുള്ളതിന് മാറ്റം ഇല്ലാത്തപ്പോ എനിക്ക് മനസ്സിൽ ആയി ഞാനിപ്പോ ഉള്ളത് എന്റെ റൂമിൽ അല്ല ആശൂത്രീ കിടക്കേല് ആണെന്ന്.

ഞാൻ ചുറ്റുമോന്ന് നിരീക്ഷിച്ചു നോക്കി അപ്പോ ഞാൻ കിടക്കണ ബെഡ് നു തൊട്ട് അടുത്ത് ആയുള്ള ടേബിളിൽ ഒരു നഴ്സ് ഇരുന്ന് ഒറക്കം തൂങ്ങണിണ്ട്..

“”ശൂ…ശൂ… അതേ… ചേച്ചീ…”” ഞാൻ പയ്യെ ആ നഴ്സിനെ വിളിച്ചു.. അവരപ്പോ ചെറുതായോന്ന് ഞെട്ടിയിട്ട് എന്നെ നോക്കിയൊരു പുച്ഛച്ചിരി..

“”ഹാ താൻ എണീറ്റോ… നിൽക്കിട്ടോ…
ഞാൻ ഡോക്റ്ററെ വിളിച്ചിട്ട് ഇപ്പൊ വരാ…….

പിന്നേ…..

എത്ര പെണ്ണുങ്ങളാടോ തനിക്ക് വേണ്ടി കരയാൻ… തനാര് ഗോപിക മാരുടെ കൃഷ്ണനോ.. “”

എന്നെ കളിയാക്കിക്കൊണ്ട് ആ നേഴ്സ് മുറി വിട്ട് പുറത്ത് പോയി.. അപ്പോഴാണ് ഡോറിൽ എഴുതിയ മൂന്നക്ഷരം ഞാൻ വായിക്കണേ “ICU”..
അപ്പോ ഇത്രേം നേരം ഞാൻ ഐ സീ യുവിൽ ആരുന്നോ… ഹാ എങ്ങനെ ആവണ്ട് ഇരിക്കും അതുപോലെ അല്ലേ ആ പന്ന താളി കുത്തിയേ..
അവൻ ആരാന്ന് കണ്ടു പിടിക്കണം… എന്നിട്ട് അവനിട്ടു തിരിച്ചു രണ്ടെണ്ണം പൊട്ടിക്കാണ്ട് ഇനി ഒറക്കമില്ലാന്ന് ഞാൻ മനസ്സിലുറപ്പിച്ചു…അപ്പോ ഞാൻ “ICU” എന്നെഴുതിയ ഡോറിന്റെ ഗ്ലാസിൽ എന്നെ നോക്കി കണ്ണ് നിറക്കണ അമ്മയെ കണ്ടു.. എന്റെ മനസൊന്നു പിടഞ്ഞു പോയി അന്നേരം…

അപ്പൊ ഡോർ തുറന്ന് കൊണ്ട് നല്ലൊരു സുന്ദരി പെണ്ണ് ഒരു സെതസ്കോപ്പും വെള്ള കോട്ടും ഇട്ട് മുറിയിലോട്ട് കടന്നു വന്നു…

ലുക്ക്‌ കണ്ടിട്ട് ഇത് തന്നെയാ ഡോക്ടർ.. നല്ല ചുന്നരി ഡോട്ടർ… കൂടെ നേരത്തെ ഉണ്ടായിരുന്ന നഴ്സുമുണ്ട്… വന്ന പാടെ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചോണ്ട് പുള്ളിക്കാരി പരിശോധന തുടങ്ങി…ആദ്യം എന്റെ കണ്ണ് പോള വലിച്ചു പിടിച്ചു നോക്കുന്നൊക്ക ഉണ്ട്…
കൂടെ എന്റെ പേരും വയസ്സും ഒക്കെ ചോദിച്ചു.. ചോദിച്ചതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോ സെതസ്കോപ്പ് എടുത്ത് എന്റെ പൾസൊക്കെ നോക്കണിണ്ട്.. ഒക്കെ കഴിഞ്ഞ് ഡോക്ടർ സംസാരിക്കാൻ തുടങ്ങി..

“”സീ.. മിസ്റ്റർ.. അനിരുധ്.. അതല്ലേ പേര് പറഞ്ഞെ..?? “”

“”അതെ.. “”

എന്നോട് എന്റെ പേര് എന്തുവാന്ന് ഒന്നുടെ ഉറപ്പിക്കാൻ വേണ്ടി ചോദിച്ചിട്ട് ഡോക്ടർ തുടർന്നു..

“”ങ്ഹാ.. അപ്പൊ അനിരുധ് കേൾക്കാൻ വേണ്ടി പറയുവാണ്… തനിക്ക് മൊത്തം അഞ്ച് തവണ കത്തികൊണ്ട് കുത്ത് ഏറ്റിട്ടുണ്ട് അതാണേ അരയ്ക്ക് തൊട്ട് മുകളിൽ… അതും രണ്ടര ഇഞ്ചോളം ആഴത്തിൽ..
എന്തോ ഭാഗ്യം…ദൈവ കൃപ കൊണ്ട് വൃക്കയ്ക്കോ കുടലിനോ ഒന്നും പറ്റിയിട്ടില്ല.. പക്ഷെ തന്റെ ബ്ലഡ്‌ ഒത്തിരി പോയാരുന്നു..അതുകൊണ്ട് ഈ ഡ്രിപ്പിൽ ഉള്ള ബ്ലഡ്‌ മുഴുവൻ തീരാണ്ട് ICU വിൽ നിന്ന് മാറ്റാൻ പറ്റൂല…

ഹ്മ്മ് ഡ്രിപ്പ് തീരാൻ ഇനിയും 2,3 മണിക്കൂർ എടുക്കും അതുവരെ താൻ റസ്റ്റ്‌ എടുത്തോളൂ…
പിന്നെ…. അരയ്ക്ക് കുത്തേറ്റത് കൊണ്ട് ഒരു രണ്ട് മൂന്നാഴ്ച്ചയോളം നടക്കാൻ ഇത്തിരി പാട് കാണും…

വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച മാത്രമേ തനിക്ക് നടക്കാൻ പറ്റു… അത് കഴിഞ്ഞ് പതിയെ മുറിവ് ഉണങ്ങും പോലെ വേഗത്തിൽ നടക്കാനും ഓടാനും ഒക്കെ പറ്റും… എന്നാ ശെരി അനിരുധ്.. ഞാൻ റൌണ്ട്സ് കഴിഞ്ഞു തിരിച്ച് വരാം അപ്പോഴേക്കും ഡ്രിപ്പും കഴിയും.. “”

“”ഡോക്ടറെ… എനിക്ക് എന്റെ ആരേലും ഒന്ന് കാണാൻ പറ്റുവോ…”” അമ്മയെ ഒന്ന് കാണാൻ ഉള്ള അതിയായ ആശ കൊണ്ട് മുറി വിട്ട് പോവാൻ നിന്ന ഡോക്ടറോട് ഞാൻ ആരാഞ്ഞു…

“”ങ്ഹാ.. അതൊക്കെ പറ്റും പക്ഷേങ്കി ഇനി 2 മണിക്കൂർ അല്ലേ ഉള്ളു ഡ്രിപ് തീരാൻ അത് ദാ…. ദേന്ന്…. പറഞ്ഞു പോവും.. പിന്നെ തനിക്ക് ഇവിടെ കൂട്ടിന് “നേഴ്സ് സ്നേഹ” ഉണ്ട്…
സ്നേഹ ടേക്ക് കെയർ ഹിം കെയർഫുള്ളി. “”

നഴ്സിനോട് ഒരു ഉത്തരവ് പോലെ പറഞ്ഞ് ഡോക്ടർ മുറിവിട്ട് പുറത്ത് ഇറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *