ദേവാൻഷ് – 3 7

ദേവാൻഷ് 3

Devansh Part 3 | Author : Mahi

[ Previous Part ] [ www.kambi.pw ]


 

ആദ്യത്തെ പീരിയഡ് ആയിരുന്നു അത്…. ഇനിയും ക്ലാസ്സിൽ ടീച്ചർ കയറിയിട്ടില്ല….

 

“നിനക്കിത് എന്തിന്റെ കഴപ്പാ… നീയെന്തിനാ വല്ലവരുടെയും പ്രശ്നത്തിൽ കയറി ഇടപെടുന്നത്….”

ദക്ഷായണിയുടെയും ഇന്ദ്രന്റെയും സംസാരത്തിനിടയിലേക്ക് കയറിപ്പോയതുകാരണം ആൽവിൻ നല്ലതുപോലെ അവനെ ശകാരിച്ചു….ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല…. ദക്ഷകിന്റെ ഉറ്റ സുഹൃത്താണ് ഇന്ദ്രൻ…അവനിന്ന് വന്നിട്ടില്ല, അല്ലായിരുന്നുവെങ്കിൽ ഈസമയം ഇവിടെ മറ്റൊരു അടി ഉണ്ടായേനെ

 

“ഇനി എന്തൊക്കെ ഉണ്ടാകും എന്നൊരു പിടിയില്ല…. ഇന്ന് ആ ദക്ഷക് വന്നിട്ടില്ലെന്ന് തോനുന്നു…. നീ ഇന്ദ്രനെ അടിച്ച കാര്യം അവനറിഞ്ഞാൽ തീർന്നു….”
വരും കാര്യങ്ങൾ ആലോചിച്ച ആൽവിന്റെ തല പുണ്ണായി

എല്ലാം കേട്ടുകൊണ്ട് മനുവിന്റെ പുറത്ത് ചാരി കിടന്ന ദേവാൻഷ് ചിരിയോടെ ദക്ഷയെ മാത്രം കണ്ണുകളിൽ പ്രതിഷ്ഠിച്ചു…ബാറ്റുവച്ച് അടി കിട്ടിയ കവിൾ അല്പം ചുവന്നിട്ടുണ്ടെന്നല്ലാതെ അവനു മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല

 

“ഇന്നലെ വന്നുകയറി ഈ പാവപ്പെട്ട ചെറുക്കനെ ചവിട്ടി… ഇന്ന് വേറൊരുത്തനെ ഇടിച്ചിരിക്കുന്നു….”
ആൽവിൻ നിർത്താതെ സംസാരിക്കുകയാണ്…. അൻഷ് പെട്ടെന്ന് മുഖം തിരിച്ചു അവനെ കൂർപ്പിച്ചു നോക്കി

 

“ആ അത് പോട്ടെ, നീയെന്ത് തേങ്ങക്കാ അവളുടെ ഷൂ കെട്ടികൊടുത്തത്….”

 

“അത് വെറുതെ…. ”
അവൻ ഇളിച്ചു കാണിച്ചു

 

 

“ഇന്നാ കഴിക്ക്…..”
മനു കഴിച്ചുകൊണ്ടിരുന്ന ആപ്പിൾ ദേവാൻഷിന് നീട്ടി….അവനത് വാങ്ങിച്ചു കൈയിൽ പിടിച്ചുകൊണ്ട് വീണ്ടും ദക്ഷയെ നോക്കി…. പ്രതീക്ഷിച്ചതുപോലെ അവളും അവനെ തിരിഞ്ഞുനോക്കി….ചിരിയോടെ അവനാ ആപ്പിളിൽ അമർത്തി കടിച്ചു….ദക്ഷ ദേഷ്യത്തോടെ മുഖം തിരിച്ചു…

 

 

 

 

 

 

 

“വൃത്തികെട്ടവൻ…”
ദക്ഷ പിറുപിറുത്തു…

 

“എന്നാലും ആ ഇന്ദ്രൻ,… അവൻ drugs ഒക്കെ use ചെയ്യോ….”എന്തോ ഓർത്തുകൊണ്ട് അഭിരാമി സ്വയം ചോദിച്ചു

 

 

“നീ അവന്റെ കാര്യം മിണ്ടരുത്….”
ദക്ഷ ദേഷ്യപ്പെട്ടു….

 

 

“ശരി….വേറെ കാര്യം മിണ്ടാം…

ദേ ആ പൊട്ടൻ നിന്നെ വായിനോക്കി ഇരിക്കുന്നുണ്ട്….”
ദക്ഷയെ നോക്കിയിരുന്ന് ആപ്പിൾ കഴിക്കുന്ന ദേവാൻഷിനെ കണ്ടതും അഭിരാമി രഹസ്യം പറഞ്ഞു…

 

“ഞാൻ കണ്ടു…”

 

“അവനു നിന്നെയൊരു നോട്ടമുണ്ട്….”

 

 

“അവന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും….”
ദക്ഷ പെട്ടെന്ന് ദേഷ്യപ്പെട്ടു….

 

“എടി നീയവനെ ഒന്ന് നോക്കിക്കേ….. എന്തൊരു ഭംഗിയാ…. എന്തായാലും ആ ഇന്ദ്രൻ ഇനി വേണ്ട…. നീ ഇവനെ സെറ്റ് ആക്ക്….”

 

അഭിരാമി സമയത്തിനൊത്ത് കാലുമാറുന്നത് കണ്ട് ദക്ഷായണി അവളെ തുറിച്ചുനോക്കി…ഇന്നലെവരെ ഇന്ദ്രനോട് യെസ് പറയാൻ തന്നെ നിർബന്ധിച്ചുകൊണ്ടിരുന്നവൾ ആയിരുന്നു

 

 

“നീയിങ്ങനെ നോക്കുകയൊന്നും വേണ്ട….. എന്തായിരുന്നു…. അടിയുടെ ഇടയിൽ അവൻ വന്ന് ഷൂ കെട്ടി തരുന്നു… നീ വണ്ടർ അടിച്ച് നിക്കുന്നു… ഉഫ് പക്കാ പ്രിൻസസ് ട്രീറ്റ്മെന്റ്….”
അഭിരാമി ഇരുന്ന് കുളിരുകോരി

 

 

“പ്രിൻസസ്സ് ട്രീറ്റ്മെന്റോ… എന്നുവച്ചാ എന്താ….”
അവൾ പറഞ്ഞത് മനസ്സിലാകാതെ ദക്ഷായണി ചോദിച്ചു

 

 

“അതെങ്ങനെ ജിമ്മിലും പോയി, മറ്റേ സഞ്ചിയിലും ഇടിച്ച് നടന്നാൽ പോര…. Book വായിക്കണം… വെബ് സീരീസ് കാണണം….”

 

“നീ കാര്യം പറയ്….”

 

 

“എടി അതായത് ഈ… എന്താ പറയാ…. ഗേൾ ഫ്രണ്ടിനെ രാജകുമാരിയെപ്പോലെ ട്രീറ്റ്‌ ചെയ്യുന്നത്….ജീവനെപ്പോലെ സ്നേഹിക്കുന്നത്…..like ഇന്ന് അവൻ നിനക്ക് ഷൂ കെട്ടി തന്നില്ലേ…. അതുപോലെയൊക്കെ….. പിന്നെ കാലൊക്കെ എടുത്ത് മടിയിൽ വച്ച് മസ്സാജ് ചെയ്യുന്നത്….അതൊക്കെയാണ്‌ പ്രിൻസസ്സ് ട്രീറ്റ്മെന്റ്…”

 

 

“ചെമ്പാണ്….ഒക്കെ പ്രഹസനവാ… ഇപ്പോഴത്തെ എല്ലാ ആണുങ്ങളുടെ ലക്ഷ്യവും നമ്മുടെ ശരീരം തന്നെയാ…. പ്രിൻസസ്സ് കോപ്പ്…..”

Updated: June 11, 2025 — 4:01 pm

Leave a Reply

Your email address will not be published. Required fields are marked *