ജാതകം ചേരുമ്പോൾ 9
Jaathakam Cherumbol Part 9 | Author : Kaavalkkaran
[ Previous Part ] [ www.kambi.pw ]
കഥ തുടങ്ങുന്നതിനു മുൻപ്
ആദ്യം തന്നെ എല്ലാവർക്കും നന്ദി. വ്യൂസും ലൈക്കും കുറവാണെങ്കിലും ബാക്കി ഉള്ള കഥകളെ അപേക്ഷിച്ചു നമ്മുടെ കഥക്ക് കുറേ കമന്റ്സ് ലഭിക്കുന്നുണ്ട്. അതിനർത്ഥം ഈ കഥ വായിക്കുന്നവർ അത്രത്തോളം ഇഷ്ട്ട പെടുന്നുണ്ട് എന്നാണ്.. 😊
അത്കൊണ്ട് തന്നെ ഓരോ പാർട്ട് ഇടുമ്പോഴും എനിക്ക് സത്യം പറഞ്ഞാൽ പേടി ആണ്. ഇടുന്ന പാർട്ട് നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വരില്ലേ എന്ന്
ഈ പാർട്ടും ഞാൻ എഴുതുന്ന രീതിയിൽ നിന്നും കുറച്ച് വ്യത്യസ്തമായി ആണ് എഴുതിയിരിക്കുന്നത് എത്രത്തോളം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് അറിയില്ല.
വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കല്ലേ😊
നിങ്ങളുടെ
കാവൽക്കാരൻ….
തുടർന്ന് വായിക്കുക…..
ഞാൻ അവളുടെ അടുത്തേക്ക് നടന്നു. അവൾ ഇപ്പോഴും എന്നെ കണ്ടിട്ടില്ല. ഞാൻ കുറച്ച് മാറി ഇരുന്നു കുറേ മരങ്ങളും ഇരിപ്പിടവുമുള്ള ക്യാമ്പസ് ആയതിനാൽ തന്നെ ഇരിക്കാൻ ഒക്കെ വൻ സെറ്റ്അപ്പ് ആണ്…..
മൊത്തം ഒരു ഏഴ് പേരെങ്കിലും കാണും എല്ലാരും ഒരു ബ്ലാക്ക് കളർ ചുരിദാർ ആണ് വേഷം… ഞാൻ അവൾ ഡാൻസ് കളിക്കുന്നത് വീക്ഷിക്കുകയാണ്….
ഏത് ഡാൻസ് ആണ് എന്നൊന്നും ചോദിക്കരുത്. എനിക്ക് എല്ലാ ഡാൻസും ഒരു പോലെ ആണ് ഞാൻ ആ കാര്യത്തിൽ ഒന്നും പക്ഷബേധം കാണിക്കാറില്ല…. 😌
ഞാൻ കല്ല്യാണിയേ തന്നെ നോക്കി നിൽക്കുകയാണ് ഇവൾടെ കണ്ണ് ഇത് എവിടെയാണ്…. 😤സാധാരണ സിനിമയിൽ ഒക്കെ നമ്മൾ ഒരാളെ നോക്കി നിൽക്കുമ്പോൾ അയാൾ ഇങ്ങോട്ട് നോക്കാറാണ് പതിവ്…ഇവിടെ അതൊന്നും കാണാൻ ഇല്ല.അതോ ഇവൾ കണ്ടിട്ടും കാണാത്ത പോലെ അഭിനയിക്കുകയാണോ….
മൈര് കുറച്ച് കഴിഞ്ഞ് വന്നാൽ മതിയായിരുന്നു… അങ്ങനെ ആണെങ്കിൽ ഇവിടെ കിടന്ന് മെഴുകേണ്ട അവസ്ഥ വരില്ലായിരുന്നു……
എന്റെ നോട്ടം കണ്ടിട്ടാവണം…അവളുടെ കൂട്ടത്തിലെ വേറെ ഏതോ ഒരുത്തി എന്നെ കണ്ടു..ശേഷം കല്ല്യാണിയോടായി എന്തോ സ്വകാര്യവും പറഞ്ഞു…
ഇനി ഏതോ അലവലാതി നിന്നെ കുറേ നേരം ആയി നോക്കുന്നു എന്ന് വല്ലതും ആവുമോ… എന്തായാലും സംഗതി ഏറ്റു കല്ല്യാണി അവസാനം അവളുടെ തിരുമോന്ത ഇങ്ങോട്ടൊന്നു തിരിച്ചു…
എന്നെ കണ്ടതും അവൾ എന്റെ അടുത്തേക്ക് ഓടി വന്നു….
“നീ എന്താ ഇവിടെ… ”
“എന്താ പോണോ… ”
അതും പറഞ്ഞ് ഞാൻ തിരിയാൻ നിന്നതും… അവൾ എന്റെ കയ്യിൽ കയറി പിടിച്ചു..
“പോവാതെ… പെട്ടന്ന് കണ്ടത് കൊണ്ട് ചോദിച്ചതല്ലേ ഞാൻ”
അവൾ എന്നോടായി പറഞ്ഞു. അവളുടെ ആ പ്രവൃത്തി എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകിയെങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല…..
ഞാൻ പതുക്കെ അവളുടെ പിന്നിലായി നിൽക്കുന്ന കൂട്ടുകാരികളെ നോക്കി എല്ലാരും അന്ധം വിട്ട് നിൽക്കുകയാണ്…ഇനി ഒരു പക്ഷേ ഇവളുടെ കല്ല്യാണം കഴിഞ്ഞത് പറഞ്ഞിട്ടുണ്ടാവില്ലേ….
“ഞാൻ നിന്നെ കൂട്ടാൻ വന്നതാണ്…. ”
ഒരു ചമ്മൽ ഉണ്ടായിരുന്നെങ്കിലും ഞാൻ എങ്ങാനൊക്കെയോ പറഞ്ഞു…
എന്റെ മറുപടിയിൽ അവളുടെ കവിളുകൾ ചുവക്കുന്നതും. ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഒളിപ്പിക്കുന്നതും ഞാൻ കണ്ടു…പക്ഷേ കുറച്ച് നേരത്തെ ആയുസ്
മാത്രമേ അതിന് ഉണ്ടായിരുന്നുള്ളു…
“ഓ ഇന്നെന്താ നിന്റെ ഗോപുനേ ഒന്നും കിട്ടിലേ….”
അവൾ വലിയ താൽപ്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു…..
ഓ അപ്പോ ജാഡ കാണിക്കാൻ ആണ് ഉദ്ദേശം ലെ ശരിയാക്കിത്തരാം……
“നീ വരുന്നുണ്ടോ ഇല്ലയോ…? എന്തായാലും ഗോപു എന്നെ ഒരു സിനിമക്ക് വിളിച്ചതാ പിന്നെ നിന്നെ കൂട്ടാൻ വേണ്ടി മാത്രം വന്നതാ.. ഇനി ഇപ്പൊ അവളുടെ കൂടെ തന്നെ പോവാം ലേ…..അപ്പോ ശരി ബൈ നിന്റെ പ്രാക്ടീസ് കഴിഞ്ഞാൽ അപ്പാർട്മെന്റിലോട്ട് പോയ മതി….”
ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാണ് കൊത്തിയാൽ കൊത്തി.അതും പറഞ്ഞ് ഞാൻ പോവാൻ നിന്നതും……

Super👌