അവൾ അനുപമ 3
Aval Anupama Part 3 | Author : Rudra
[ Previous Part ] [ www.kambi.pw ]
സിറ്റൗട്ടിൽ ഇരിക്കുമ്പോൾ ആണ് കാർ വന്നു നിന്നത്… അച്ഛനും കൂട്ടുകാരും അതിൽ നിന്നും ഇറങ്ങി…
പോയ കാര്യം എന്തായോ..? എന്തോ..?
അച്ഛനും കൂട്ടുകാരും വന്നു കൂടെ ഇരുന്നു
എല്ലായിടത്തും പോയി. കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്… എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്…
അപ്പോഴേക്കും അമ്മ വന്നു….അമ്മയോടും അച്ഛൻ കാര്യങ്ങൾ പറഞ്ഞു….
ഞാൻ ചായ എടുക്കാം…. ചായ എല്ലാം കഴിഞ്ഞു കൂട്ടുകാരോട്ല്ലാം കുറച്ച് നേരം സംസാരിച്ചു പിരിഞ്ഞു… അച്ഛനും അമ്മയും മുന്നിൽ സംസാരിച്ചിരുന്നു..
ഞാൻ മുകളിലേക്കു പോയി… ബാൽക്കണിയിൽ ഇരുന്നു… മുന്നോട്ട് ഇനി എന്തൊക്കെ ആയിരിക്കും വരാൻ പോകുന്നത്… വരുന്നിടത്തു വെച്ച് കാണാം….
അവൾ മുന്നിൽ വിളക്ക് വെച്ച്… എന്തോ എടുക്കാൻ റൂമിലേക്ക് വന്നതാണ് തോനുന്നു… ഞാൻ അവിടെ ഇരിക്കുന്നത് കണ്ട് അവൾ അവിടെ പരുങ്ങി നില്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്…
എന്താ അവിടെ തന്നെ നിക്കുന്നത്….
ഇങ്ങോട്ട് വാ… അവൾ മടിയോടെ എങ്കിലും അടുത്ത് വന്നു… ഇരിക്കടോ…
അവളെ ചാരുവടിയിൽ ഇരുത്തി…
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു…..
അവൾ എന്നെയും.. കണ്ണുകൾ കൊണ്ട് ഞാൻ അവളോടും അവൾ എന്നോടും സംസാരിച്ച നിമിഷങ്ങൾ ആയിരുന്നു അത്…. എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല….
അവൾ എന്താണ് ആലോചിച്ചു ഇരിക്കുന്നത്….? Hy ഒന്നും ഇല്ല… ചുമ്മാ ഓരോന്ന് ഇങ്ങനെ ആലോചിച്ചിരുന്നതാ…
എന്നെ അവിടെ നിന്നും കൂട്ടികൊണ്ട് വന്നത് അബദ്ധം ആയി പ്പോയി തോന്നുന്നുണ്ടോ…?
എയ്… നീ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്….. നിന്നോട് അങ്ങനെ ആരെങ്കിലും ഇവിടെ പെരുമാറിയോ…?
അച്ഛനോ…..? അമ്മയോ…? ഞാനോ…?
ഇല്ല……. ഇങ്ങനെ ഒരു അച്ഛന്റെയും അമ്മയുടെയും കൂടെ ഈ കുടുംബത്തിൽ നിൽക്കാൻ പോലും എനിക്ക് യോഗ്യത ഇല്ല…
എന്നിട്ടും അവരെല്ലാവരും എന്നോട് സ്നേഹത്തോടെ തന്നെയാ പെരുമാറുന്നത്…
ഞാൻ കാരണം എല്ലാരും വിഷമിക്കുന്നത് കാണുമ്പോൾ ഉള്ള് നീറുകയാണ്….
അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു വരുന്നുണ്ട്…ഈശ്വരാ… ഇവള് കരയാൻ പോകുകയാണോ….?
ആണെല്ലോ….? ആ കൂട്ടത്തിൽ ഞാൻ ഇല്ലേ…? ഞാൻ അവളെ ഒന്ന് കുറുമ്പോടെ നോക്കി….
അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ ഒന്ന് നോക്കി… ഒന്നു ചിരിക്കാൻ ശ്രെമിച്ചു…
സാരമില്ല ടോ…നീ അതൊന്നും ആലോചിച്ചു ടെൻഷൻ ആകേണ്ട കെട്ടോ…? അതൊക്ക ശെരിയായിക്കോളും..
നിന്നെ പറ്റി എനിക്ക് ഒന്നും അറിയില്ലല്ലോ…? അറിയാൻ ആഗ്രഹവും ഉണ്ട്… നീ എന്താ ചെയ്യുന്നത്.. പഠിക്കുക ആയിരുന്നോ…? +2 ആണോ ചെയ്യുന്നത്.. അതോ…. ഡിഗ്രി ആണോ… ഒരു ഊഹം വെച്ച് ഞാൻ അവളോട് ചോദിച്ചു…നിനക്ക് തുടർന്ന് പഠിക്കാൻ പോകണ്ടേ..?
അവളുടെ നിറഞ്ഞ കണ്ണുകൾ ഒന്ന് കൂടെ നിറഞ്ഞു… എന്നിട്ട് തലതാഴ്ത്തി… പതുക്കെ ഞാൻ 10 th പാസ്സായിട്ടില്ല… ഇതും പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ മുഗത്തെ ചിരി മാഞ്ഞത് അവൾക്കു പെട്ടെന്ന് മനസിലായി… പിന്നെ വേഗം തലതാഴ്ത്തി…
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു… പിന്നെ ചിന്തയിൽ കാടു കയറി….
അന്നത്തെ അവളുടെ വീടും അന്ന് നടന്ന സംഭവങ്ങളും ആണ് മനസ്സിലേക്ക് ഓടി വന്നത്… അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ എങ്ങനെ പഠിക്കാൻ ആണ്… ഞാൻ സ്വയം ചോദിച്ചു….. ഞാൻ അവളെ തന്നെ നോക്കി ഇരുന്നു… അവൾ തല താഴ്ത്തി തന്നെ ആണ് ഇരിക്കുന്നത്….
അവളുടെ രണ്ടു കണ്ണിൽ നിന്നും ഓരോ തുള്ളി കണ്ണുനീർ അവളുടെ മടിയിൽ വെച്ചിരുന്ന അവളുടെ കയ്യിൽ തന്നെ പതിക്കുന്നത് ഞാൻ കണ്ടു… പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല…
മോനെ….ടാ…. അച്ഛൻ നിങ്ങളെ വിളിക്കുന്നു…
ഇത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്..
ഞാൻ എണീറ്റ് അവളെ നോക്കി തല താഴ്ത്തി തന്നെ ആണ് ഇരിക്കുന്നത്…
ഞാൻ അവളുടെ ഷോൾഡറിൽ കൈ വെച്ച്….. വാ… എഴുനേല്ക്ക്… താഴേക്കു വിളിക്കുന്നുണ്ട്…
