അവൾ അനുപമ – 3 15

താഴെ എത്തിയ അമ്മ അവളെ ഒന്ന് നോക്കി.. മോളെ താലി എവിടെ….?

അത് പൂചാ മുറിയിൽ ഉണ്ട് അമ്മേ…

ടാനീ അത് എടുത്ത് ഒന്ന് അവളുടെ ചെയിനിൽ കൊളത്തി കൊടുത്തേ…

ഇതും പറഞ്ഞു അമ്മ ബെഡ്റൂമിലേക്ക് പോയി…

ഞാൻ താലി അവളുടെ ചെയിനിൽ കുടുക്കി അവൾക്കു അണിയിച്ചു കൊടുത്തു തിരിഞ്ഞതും അമ്മയും അച്ഛനും ഞങ്ങളുടെ മുന്നിൽ നില്കുന്നുണ്ട്…

അമ്മയുടെ കയ്യിൽ ഒരു ബോക്സ്‌ ഉണ്ട് അത് തുറന്നതും… 50 പവന് അടുത്ത് വരുന്ന ആഭരണങ്ങൾ.. അതിൽ നിന്നും ഒരു കാശി മാലയും ഒരു പാലക്കാ മാലയും എടുത്ത് അവളെ അണിയിച്ചു.. കയ്യിൽ രണ്ടു വളകളും, മോളെ ആ കമ്മൽ ഊരിക്കെ… കയ്യിൽ രണ്ടു ജിമിക്കി കമ്മലും എടുത്ത് ഇതണിഞ്ഞൊ…

എന്തിനാ അമ്മേ ഇതൊക്കെ..? ഞാൻ അങ്ങനെ ഇതൊന്നും അണിയാറില്ല…

ഇതെല്ലാം ഇനി മോളുക്ക് ഉള്ളതാണ് കെട്ടോ… നീയെ മംഗലം വീട്ടിലെ രാവിയുടെയും മാലതി യുടെയും മരുമോളാണ്… ഹാ…. അല്ല മോളാണ്…

അവൾ നിറഞ്ഞ കണ്ണുകളോടെ… അമ്മയെ ഒന്ന് നോക്കി…

അയ്യേ.. എന്തിനാ….? കണ്ണൊക്കെ നിറഞ്ഞത്…. ഞാൻ തെറ്റായി എന്തെങ്കിലും പറഞ്ഞോ..? കണ്ണ് തുടച്ചേ വേഗം…

ഒന്നും ഇല്ല അമ്മ… സന്തോഷം കൊണ്ടാണ്…..

അമ്മ കുറച്ച് ചന്ദനം കൂടെ എടുത്ത് അവളുടെ നെറ്റിൽ ചാർത്തി…. പിന്നെ എനിക്കും അച്ഛനും അമ്മയ്ക്കും തൊട്ടു….

എന്നാ ഇറങ്ങാം… അച്ഛൻ തിരക്ക് കൂട്ടി… ടാ ബാക്കി ആഭരങ്ങൾ മുകളിൽ ഷെൽഫിൽ വെച്ചോ…

വീട് പൂട്ടി ഇറങ്ങി.. കാറിൽ കയറാറി യാത്രയായി..

രവിയേട്ടാ.. ദാ ആ പോക്കടയിൽ നിർത്തണേ….

അമ്മ കുറച്ച് പൂവ് വാങ്ങി..

അമ്മ കുറച്ച് അണിഞ്ഞു… ബാക്കി അവൾക്കും അണിഞ്ഞു കൊടുത്തുകൊണ്ട്….
ഈ മുടിയിലേക്ക് എത്ര പൂവ് വെച്ചാലും തികയില്ല…?

അമ്മ പറഞ്ഞപ്പോൾ.. അവൾ.. ആ വല്യ ബുദ്ധിമുട്ടാണ് ഇത് കുറച്ചു മുറിച്ചുമാറ്റണം…

എന്ത് മുറിച്ചു മാറ്റാനോ… കൊല്ലും നിന്നെ ഞാൻ.. അമ്മ അവളെ നോക്കി പറഞ്ഞു…

പറഞ്ഞത് അബദ്ധം ആയിപ്പോയി തോന്നി അവൾ തലതാഴ്ത്തി ഇരുന്നു…

ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി കാറിൽ നിന്നും ഇറങ്ങി ഉള്ളിൽ കയറിയപ്പോൾ ബന്ധുക്കളും അറിയുന്നവരും എല്ലാരും കൂടെ അമ്മയെയും അവളെയും പൊതിഞ്ഞിരുന്നു…

മാലതി ഇതാണോ…. നിന്റെ മരുമകൾ…
നല്ല സുന്ദരി കുട്ടിയാണെല്ലോ… വെറുതെ അല്ല രഞ്ജിത് വീണ് പോയത്… എല്ലാരും കൂടെ നൂറു ചോദ്യങ്ങളും പരിഭവങ്ങളും ആയി അവളെ വീർപ്പുമുട്ടിച്ചു… അവളും അമ്മയും എല്ലാത്തിനും മറുപടി നൽകുന്നുണ്ട്… പരിചയപ്പെടുന്നുണ്ട്…

അമ്മ അവളെ അഭിമാനത്തോടെ എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു… എന്നോടും ചില ആളുകൾ ഇതുപോലെ ഒരു കല്യാണം ആയിരുന്നു ട്ടോ ഞങ്ങൾ പ്രതീക്ഷിച്ചതു… നീ ഇങ്ങനെ അവളെ വിളിച്ചിറക്കികൊണ്ട് വരും എന്ന് ആരറിഞ്ഞു…

ഞാൻ ഒന്ന് ചിരിച്ചു…

പിന്നെ കല്യാണം കൂടലും… ഫോട്ടോ പിടുത്തവും… ഭക്ഷണം കഴിക്കലും എല്ലാം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി ഒരു മരത്തിന്റെ ചുവട്ടിൽ തണലത്ത് നിൽക്കുക ആയിരുന്നു…

മാലതി….. എത്ര കാലമായി നിന്നെ കണ്ടിട്ട്… എന്തൊക്കെയാ വിശേഷം….

അമ്മ അവരെ ഒന്ന് സൂക്ഷിച്ചു നോക്കി…

എടി ലെസിതെ… നീയോ… എത്രയായി നിന്നെക്കണ്ടിട്ട്… വിശേഷങ്ങൾ ഒക്കെ പറഞ്ഞു പരിചയം പുതുക്കിയ കൂട്ടത്തിൽ അവരുടെ ഭർത്താവിനെയും കുട്ടികളെയും പരിചയപ്പെടുത്തി…

അമ്മ ഇതാണ് എന്റെ ഹസ് രവി…. ഇത് എന്റെ മകൻ പേര് പറഞ്ഞു പരിചയപ്പെടുത്തി…

പിന്നെ…..അമ്മ…..മോളെ എന്ന് നീട്ടി വിളിച്ചു….

കുടുംബത്തിലെ ആരോ…അവളുടെ വിശേഷങ്ങൾ ചോദിക്കുക ആയിരുന്നു…

അമ്മ അവളെ മാടി വിളിച്ചു..

അവൾ അവരോടു ഇപ്പോൾ വരാം….. അമ്മ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു…. ഞങ്ങളുടെ അടുത്തേക്ക് വന്നു…

ഇത് മോളാകും ലെ……?

അതെ മോള് തന്നെയാ… മരുമകൾ….

ഈ കുട്ടിയെ ഞാൻ എവിടെയോ കണ്ടു നല്ല മുഖപരിചയം ഉണ്ടെല്ലോ….?

അവൾ നിന്ന് പരുങ്ങി…

അനുപമ അല്ലെ…?
അതെ ടീച്ചറെ…അവൾ തലകുലുക്കി…

നിന്റെ കല്യാണം കഴിഞ്ഞോ…?
നല്ല ആലോചന വന്നപ്പോൾ വീട്ടുകാര് കെട്ടിച്ചു വീട്ടിട്ടുണ്ടാകും ലെ…?

നീ ഇപ്പോൾ എന്താ പഠിക്കുന്നത്…? ഡിഗ്രി ആണോ.. എൻ‌ട്രൻസ് കോച്ചിങ്..?

Leave a Reply

Your email address will not be published. Required fields are marked *