അവൾ അനുപമ – 3 15

അവൾ എണീക്കാൻ മടിച്ചു അവിടെ തന്നെ ഇരുന്നു…. ഞാൻ ഒന്നുകൂടെ അവളെ വിളിച്ചു….

അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ ഒന്ന് നോക്കി… ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു….

എന്നോട് വെറുപ്പ്‌ തോന്നുന്നുണ്ടോ…?

എന്തിന്….? നീ വാ കരയേണ്ട.. കണ്ണ് തുടക്കു… അല്ലങ്കിൽ ഒന്ന് മുഖം കഴുകിക്കോ…. ബാത്‌റൂമിൽ നിന്നും…

ഞാൻ അവളെ ബാത്‌റൂമിലേക്ക് പറഞ്ഞു വിട്ടു… ഒന്ന് മുഖം കഴുകി തിരിച്ചു വന്നപ്പോൾ അവൾക്കു മുഖം തുടക്കാൻ ഉള്ള tawel നീട്ടി ഞാൻ നിന്നു എന്റെ കയ്യിൽ നിന്നും വാങ്ങി മുഖം തുടച്ചു…

വാ….. താഴേക്കു പോകാം…? എന്റെ പിന്നാലെ അവളും താഴേക്കു വന്നു…

അച്ഛൻ…..നാളെ എന്താ പരിപാടി… എങ്ങോട്ടെങ്കിലും പോകാൻ ഏറ്റിട്ടുണ്ടോ…?

ഞാൻ ഈ തിരക്കിനിടയിൽ പറയാൻ മറന്നു… ബാലൻ മാമന്റെ മോൻ ഹരിയുടെ മോളുടെ കല്യാണം നാളെ ആണ്….ഐശ്വര്യ ഹാളിൽ വെച്ച്… നിങ്ങളും ഉണ്ടാകുമല്ലോ അല്ലെ..? നമുക്ക് ഒരുമിച്ച് പോകാം…

പിന്നെ നിങ്ങളുടെ കല്യാണം കഴിഞ്ഞത് എല്ലാരും അറിഞ്ഞിട്ടുണ്ടല്ലോ… അവിടെ ഏകദേശം നമ്മുടെ ഫാമിലിയിലെ എല്ലാരും ഉണ്ടാകും എല്ലാവരെയും പരിചയപ്പെടുകയും ചെയ്യാമല്ലോ….

അമ്മ….. ഞങ്ങളുടെ മരുമോളെ ആരും കണ്ടിട്ടില്ലല്ലോ…? എല്ലാവരും വിശേഷങ്ങൾ ചോദിക്കുന്നും ഉണ്ട്… നിങ്ങള് രണ്ടാളും ഉണ്ടാകില്ലേ….? നമുക്ക് ഒരുമിച്ച് പോകാം… എന്താ….

ഹാം…..പോകാം.,..

എന്നാ വേഗം ഫ്രഷ് ആയി വാ ഭക്ഷണം കഴിക്കാം… ഞാനും അവളും കുളിയൊക്കെ കഴിഞ്ഞു…..അച്ഛനും അമ്മയും അവളും ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴിച്ചു…. ഞാൻ മുകളിലേക്കും അവൾ അമ്മയുടെ കൂടെ കിച്ചണിൽ ബാക്കി ജോലിയിലേക്കും പോയി….

ഞാൻ കംഫേർട് ഒക്കെ… താഴെ വിരിച്ച് ബ്ലാങ്കറ്റ്റും തലയിണയും ഒക്കെ സെറ്റ് ആക്കി ബാൽക്കണി യിൽ ഇരുന്നു…

അവൾ കുറച്ച് കഴിഞ്ഞ് ബെഡ്‌റൂമിൽ എന്നെ കാണാതെ ബാൽക്കണിയിൽ വന്നു…. അവളുടെ കാൽപെരുമാറ്റം കേട്ടെങ്കിലും.. ഞാൻ തിരിഞ്ഞു നോക്കിയില്ല…

കിടക്കുന്നില്ലേ…..?
ഞാൻ വിരിക്കുമായിരുന്നെല്ലോ…?

ഓ സാരമില്ലന്നെ.. ഗൾഫിൽ ഒറ്റക്കല്ലേ…
അലക്കലും, അറി ഇടലും,അയേൺ ചെയ്യലും, കുക്കിംഗ്‌ ഓക്കേ ശീലം ആണ്…

വാ ഇവിടെ ഇരിക്ക്…. നിനക്ക് ഉറക്കം വരുന്നുണ്ടോ…? രാവിലെ നേരത്തെ ഉണർന്നത് അല്ലെ…?

ഇല്ല…..അവൾ വന്നു ബാൽക്കണിയിൽ എനിക്ക് മുന്നിൽ ആയി നിന്നു….

ഞാൻ അവളെ ഒന്ന് നോക്കി… അവൾക്കു എന്തോ ചോദിക്കാനോ… പറയാനോ ഉള്ളത് പോലെ തോന്നി….

ഞാൻ….. ഉം… എന്തെ…? നിനക്ക് എന്തോ ചോദിക്കാൻ ഉണ്ടെല്ലോ…? ചോദിച്ചോ….?

അത്….. അത്.. നാളെ കല്യാണത്തിന് ഞാനും വരണോ….?

പിന്നെ……? നീ വരാതെ…..?
നീ അല്ലെ നാളെ അവിടെത്തെ റോയൽ ഗസ്റ്റ്‌…. ഞങ്ങളുടെ ഫാമിലിയിലെ എല്ലാരും ഉണ്ടാകും…. എല്ലാരും നിന്നെ കാണാൻ കാത്തിരിക്കുകയാണ്….?

അവൾ…..എനിക്ക് പേടി ആകുന്നുണ്ട്…. എനിക്ക് ആരെയും അവിടെ അറിയില്ലല്ലോ….?

ഞാൻ നിൽക്കുന്ന അവളുടെ കയ്യിൽ പിടിച്ചു വലിച്ചു… അത് പ്രതീക്ഷിക്കാത്ത അവൾ നേരെ എന്റെ മടിയിൽ വന്നു ഇരുന്നു…
വെപ്രാളത്തോടെ എണീക്കാൻ ശ്രെമിച്ചതും…. ഞാൻ അവളെ അവിടെ പിടിച്ചിരുത്തി….അവളുടെ കണ്ണിലേക്കു നോക്കി… അവളുടെ വെപ്രാളം ഒന്ന് അടങ്ങിയപ്പോൾ അവൾ എണീറ്റു പോകില്ല തോന്നിയപ്പോൾ എന്റെ കൈ ഞാൻ ഒന്ന് ലൂസ് ആക്കി…

അവളുടെ കണ്ണിലേക്കു നോക്കി…. അവൾ നോട്ടം താങ്ങാൻ അകാതെ തല താഴ്ത്തി… ഞാൻ ആ താടിയിൽ പിടിച്ചു ഉയർത്തി…. അവളുടെ മുഖത്തേക്ക് നോക്കി എന്തിനാ അനു പേടിക്കുന്നത്….? ഞാൻ ഇല്ലേ….?…
ഇങ്ങനെ ഒക്കെ. ….. അല്ലെ…. എല്ലാരേയും പരിചയപ്പെടുക…..

എന്നാലും……

ഞാൻ അവളുടെ തലയിൽ സ്നേഹത്തോടെ തലോടി….
പേടിക്കേണ്ടടോ….

അവളെന്തോ പെട്ടെന്ന് ഓർത്തു ചാടി എണീറ്റു… എന്നെ നോക്കി നിന്നു…

ഞാൻ എന്തെ….?
ഉം…. ഉം…

ന്നാ വാ കിടക്കാം….

ഇന്നലത്തെ പോലെ തന്നെ അവൾ പുതപ്പുമായി ചുമരിനോട് ചേർന്ന് കിടന്നു…

ഞാൻ അവൾക്കു നേരെ തിരിഞ്ഞു തലക്കു കൈ വെച്ച് അവളെ നോക്കി കിടന്നു…

ഒരു ലോറിക്ക്പോകാൻ ഉള്ള സ്ഥലം ഉണ്ട്… ഞങ്ങൾക്കിടയിൽ…
സമയം എടുക്കാമായിരിക്കും….?

Leave a Reply

Your email address will not be published. Required fields are marked *