അവൾ അനുപമ – 3 15

ഞാൻ മനസ്സിൽ പറഞ്ഞു.. എടി പെണ്ണെ…. നീ ഇപ്പോൾ ഇങ്ങനെ കിടന്നോ… ഒരിക്കൽ നിന്നെ ഞാൻ ഈ മാറിൽ പറ്റിപ്പിടിച്ചു കിടക്കുന്ന മുന്തിരി വള്ളിയാക്കി മാറ്റും നോക്കിക്കോ….

ഇത് പറഞ്ഞതും അവൾ തിരിഞ്ഞെന്നെ ഒന്ന് നോക്കി.. ഈശ്വരാ… ഇവൾക്ക് പിന്നിലും കണ്ണുണ്ടോ…? കേട്ട് കാണുമോ..? ഞാൻ പുരികം കൊണ്ട് എന്തെ എന്ന് ചോദിച്ചു… അവൾ ഒന്നും ഇല്ല പറഞ്ഞു വേഗം തിരിഞ്ഞു കിടന്നു…

തലേ ദിവസം അവൾക്കു ഉറക്കം ഒഴിച്ച് കാവൽ ഇരുന്ന ഞാൻ വേഗം ഉറങ്ങിപ്പോയി..

രാവിലെ എണീറ്റതും അവൾ കിടന്നിടത്തേക്ക് നോക്കി… അവൾ എഴുനേറ്റ് പോയിട്ടുണ്ട്..

ഭഗവാനെ… കിച്ചണിൽ അമ്മയോടൊപ്പം അവൾ ഉണ്ടാകണേ…..

ഞാൻ എണീറ്റു പതിവ് പരിപാടികൾ ഒക്കെ കഴിഞ്ഞ് കുളി കഴിഞ്ഞ് താഴേക്കു ചെന്നു..
അമ്മേ ചായ…..
ഹേ… നീ നേരത്തെ എണീറ്റോ…? അമ്മ കിച്ചണിൽ നിന്നും പുറത്തു എന്റെ അടുത്ത് വന്നു…

ആഹാ… കുളിയും കഴിഞ്ഞോ… ഇന്നെന്തു പറ്റി..? പിന്നെ കിച്ചനിലേക്ക് നോക്കി.. … മോളെ……രഞ്ജു ന് ചായ കൊടുക്കണേ…

ഹാവു സമാധാനം ആയി… അവൾ കിച്ചണിൽ ഉണ്ട്….

ഞാൻ പത്രവും നോക്കി പുറത്തു ഇരുന്നു… ഒരു കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി… അവൾ ചായ എനിക്ക് നേരെ നീട്ടി….

നീ എപ്പോഴാ എഴുനേറ്റ് പോയത് ഞാൻ അറിഞ്ഞില്ലല്ലോ…?

ഞാൻ എഴുന്നേറ്റപ്പോഴും നല്ല ഉറക്കമായിരുന്നു… കുളികഴിഞ്ഞു ഇറങ്ങിയപ്പോഴും നല്ല ഉറക്കം ആയിരുന്നു….. ഇത്രക്ക് നേരത്തെ എഴുന്നേൽക്കും എന്ന് കരുതിയില്ല…

അവൾ തിരിഞ്ഞു നടക്കുമ്പോൾ അവളുടെ മുടിയിൽ നിന്നും വെള്ളം ഉർന്നിറങ്ങി ഇട്ടിരുന്ന ഡ്രസ്സ്‌ മൊത്തം നനഞ്ഞിരുന്നു… അത് കണ്ട ഞാൻ അവളോട്‌…

അവിടെ നില്ക്കു…. അവൾ തല ചരിച്ചെന്നെ നോക്കി

ഇങ്ങോട്ട് വാ… അവൾ വന്നു എന്താ എന്നർത്ഥത്തിൽ മിഴികൾ കൂർപ്പിച്ചു എന്നെ നോക്കി…

ഇതെന്താ…. മുടിയിൽ ടൗവെൽ ഒന്നും ചുറ്റാത്തത്… ഡ്രസ്സ്‌ മൊത്തം നനഞ്ഞല്ലോ…?

അത് ചുറ്റിയിരുന്നു…… അഴിഞ്ഞു പോയതാണ്….

ആണോ…? അങ്ങോട്ട് തിരിഞ്ഞു നില്ക്കു… ഒരു ഉണങ്ങിയ തോർത്ത്‌ എടുത്തു അവളുടെ തലയിൽ ചുറ്റി മുടിക്ക് ചുറ്റും ചുറ്റി….. ഞാൻ കൊണ്ട കെട്ടാൻ നോക്കി… എവടെ എനിക്കുണ്ടോ അത് ചുറ്റാൻ അറിയുന്നു…

അയ്യോ…വേണ്ട….. ഞാൻ ചെയ്തോളാം
അത്….ഇങ്ങനെ….ഒന്നും…അല്ല ചുറ്റുന്നത്…അവൾ ചെറിയ നാണത്തോടെ ചിരിച്ചു പറഞ്ഞു…

അവിടെ അടങ്ങി നിൽക്കെടി പെണ്ണെ… എനിക്ക് ഗൾഫിൽ ഇതല്ലായിരുന്നു പണി….

എന്താണ് രണ്ടാളും കൂടെ… രാവിലെ തന്നെ…? ഉം….ഉം…? റൊമാൻസ് ആണോ..? രവിയേട്ടാ നമ്മള് രണ്ടാളും ഇവിടുന്നു ഓടേണ്ടി വരുമോ….? രാവിലെ 9 മണിയായാലും എണീക്കാത്ത ആളാണ്.. ഇപ്പോൾ രാവിലെ നേരത്തെ എണീക്കുന്നു… ഭാര്യക്ക് മുടി തോർത്തി കൊടുക്കുന്നു… ഹാ നടക്കട്ടെ നടക്കട്ടെ… ഇത് കണ്ട് കൊണ്ട് വന്ന അമ്മ അച്ഛനെ നോക്കി ഞങ്ങളെ ഒന്ന് ട്രോളി….. ചിരി പാസ്സാക്കി…

ഞങ്ങൾ രണ്ടാളും ചമ്മി നാറി അവിടെ നിന്നു…. അവൾ എന്നെ കുറുമ്പോടെ ഒന്ന് നോക്കി.. വല്ല കാര്യവും ഉണ്ടായിരുന്നോ…?

അല്ല നമുക്ക് കല്യാണത്തിന് ഒരു 10.30 ന് എങ്കിലും ഇവിടെ നിന്നും ഇറങ്ങണെ…. വന്നേ എല്ലാരും ചായകഴിക്കാൻ… ബാക്കി പണികൾ എല്ലാം ഒതുക്കിയിട്ടു വേണം… ഒരുങ്ങാൻ….

മോളെ… ഒരുങ്ങി കഴിഞ്ഞില്ലേ.. ദേ… അച്ഛൻ പോകാൻ തിരക്ക് കൂട്ടുന്നു…

ആ ദാ കഴിയാറായി… ഇപ്പോൾ വരാം
ഞാൻ ഷെൽഫ് തുറന്ന് എന്റെ വാച്ചും എന്റെ ചൈനിന്റെ ബ്രാസെലെറ്റും എടുത്ത് അണിഞ്ഞു…

ആ കൈ ഒന്ന് നീട്ടിക്കേ… അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി…
പിന്നെ കൈ നീട്ടി… ഇതല്ല വലത്തേ കൈ…

അതിൽ ഒരു വള ഉണ്ടായിരിന്നു.. ഞാൻ അത് ഊരി എടുത്തപ്പോൾ അവൾ വീണ്ടും എന്നെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി….

ആ വള മറ്റേകയ്യിൽ അണിഞ്ഞു…

വീണ്ടും വലതു കൈ പിടിച്ചു അതിൽ എന്റെ വേറെ ഒരു ബ്രേസ്ലെറ്റ്‌ ഉള്ളത് എടുത്ത് അണിഞ്ഞു…

ഞാനും അവളും മാറ്റി താഴെ ഇറങ്ങി…

ഒരു grape കളർ സാരി ആയിരുന്നു അവൾ അണിഞ്ഞിയുന്നത്… വെളുത്തു തുടുത്ത അവളുടെ ശരീരത്തിന് അത് നല്ല പോലെ ചേരുന്നുണ്ട്…കണ്ണെഴുതി ഇത്തിരി പൌഡറും ഒരു ചെറിയ പൊട്ടും ഇട്ടപ്പോൾ തന്നെ കാണാൻ നല്ല അഴക് തോന്നി…

Leave a Reply

Your email address will not be published. Required fields are marked *