നിധിയുടെ കാവൽക്കാരൻ 6
Nidhiyude Kaavalkkaran Part 6 | Author : Kavalkkaran
[ Previous Part ] [ www.kambi.pw ]

Malayalam Kambikathakal
അങ്ങനെ കാത്തിരുന്ന സമയം വന്നെത്തി…
ഇന്ത്രനീലം v/s പുഷ്പഗിരി….
പത്ത് ഓവറാണ് കളി….
ടോസ്സ് ഇടനായി സച്ചിനും എതിർ ടീം ക്യാപ്റ്റനും ഗ്രൗണ്ടിന്റെ നടുവിലേക്ക് പോയി…
ഞങ്ങൾ എല്ലാവരും അങ്ങോട്ട് തന്നെ നോക്കി നിൽക്കുകയാണ്…
കാര്യമായിട്ട് എന്തൊക്കെയോ നടക്കുന്നുണ്ട്….
കുറച്ചു സമയം കഴിഞ്ഞതും സച്ചിനും അവനും തിരിച്ചു വന്നു….
“ആദ്യം നമ്മൾക്കാണ് ബാറ്റിംഗ്….”
സച്ചിൻ വന്നതും പറഞ്ഞു….
പക്ഷേ അവന്റെ മുഖത്ത് വലിയ സന്ദോഷമൊന്നുമില്ല….
കാരണം ഫസ്റ്റ് ബൌളിംഗ് ആയിരുന്നു കിട്ടിയതെങ്കിൽ അത് ഞങളുടെ ടീമിനേ സംബന്ധിച്ച് അഡ്വാൻറ്റേജ് കിട്ടുന്ന കാര്യമായിരുന്നു…
ആദ്യം തന്നെ അവരേ എറിഞ്ഞിട്ടാൽ പിന്നേ അതിനനുസരിച്ച് തിരിച്ചടിച്ചാൽ പോരേ….
എന്നാൽ ഭാഗ്യം ഞങ്ങളെ കാടാക്ഷിച്ചില്ല…
ഞങ്ങൾ എല്ലാവരും ഒരു സൈഡിൽ ചെന്നിരുന്നു….
കാര്യമായിട്ട് പ്ലാൻ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ അതിനെകുറിച്ചാലോചിച്ച് സമയം പാഴാക്കേണ്ടി വന്നില്ല…
ഓപ്പണിങ് ബാറ്റ്സ്മനായി ഞാനും രാഹുലും ആദ്യമേ ഇറങ്ങി….. അഞ്ചാറു കൊല്ലം മുന്നേ കളി നിർത്തിയതാണെങ്കിലും ഈ കഴിഞ്ഞ ദിവസങ്ങളിൽ പ്രാക്റ്റീസ് ചെയ്തതിന്റെ ധൈര്യത്തിലാണ് ഞങളുടെ പോക്ക്..
ടെന്നീസ് ബോൾ ആയതുകൊണ്ട് വേറേ സേഫ്റ്റി പാടുകളുടെ ആവശ്യമൊന്നും വന്നില്ല.
പോവുന്നു ബാറ്റ് ചെയ്യുന്നു വരുന്നു….
പോവുന്നതിനു മുന്പേ ഞാൻ ആമി കാണാൻ വേണ്ടി ബാറ്റെടുത്ത് രണ്ട് വീശ് വീശി….ഞാൻ ചില്ലറക്കാരനല്ല എന്ന് കരുതുകയാണെങ്കിൽ കരുതികോട്ടെ
വിചാരിച്ചപോലെതന്നെ അവൾ കണ്ടു…
അവളുടെ പക്കൽ നിന്നും ഒരു ചെറുപുഞ്ചിരിയാണ് എനിക്ക് മറുപടിയായി കിട്ടിയത്….
അതു തന്നേ ധാരാളമായിരുന്നു എന്റെ സിരകളിൽ തീ പടർത്താൻ…
എന്നാൽ അവളുടെ കൂടേ ഇരിക്കുന്ന റോസിന് ഇവൻ ഇതെന്ത് മൈരാ കാണിക്കുന്നേ എന്നുള്ള ഭാവമായിരുന്നു….
അവളേ നോക്കി ഞാനും കുറച്ചു പുച്ഛം വാരിയെറിഞ്ഞു… 😏
നിധിയുടെ കാര്യം പിന്നേ പറയേണ്ടല്ലോ ഞാൻ അവളേ എപ്പോൾ നോക്കിയാലും ദേഷ്യത്തോടെ അവൾ അവളുടെ മുഖം കൊറുവിക്കും…
കണ്ട് കണ്ട് എനിക്കിതെല്ലാം ഒരു ശീലമായിരിക്കുന്നു….
സച്ചിൻ:”അളിയന്മാരേ ഒന്നും നോക്കണ്ട കണ്ണടച്ച് വീശിക്കോ….. വിജയം നമ്മുക്ക്..”
സച്ചിൻ എന്നേയും രാഹുലിനെയും തടഞ്ഞു നിർത്തികൊണ്ട് പറഞ്ഞു….
ഇവന്റെ ഈ അമിതമായ ആവേശം കാണുമ്പോഴാണ് എനിക്ക് പേടി വരുന്നത്….
ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് രാഹുലിന്റെ ശബ്ദം കേട്ടത്
“പന്ത് പെറുക്കാൻ ഒരുത്തനേ ആ കാട്ടിൽ നിർത്താൻ പറ….”
😳😐
രാഹുൽ ഗ്രൗണ്ടിന് പുറത്തായുള്ള ഒരു ചെറിയ കാട് ചൂണ്ടി പറഞ്ഞു…..
അവന്റെ ആ മാസ്സ് ഡയലോഗ് കേട്ടതോടുകൂടി സച്ചിൻ കാറ്റ് പോയ ബലൂൺ പോലെയായി…
അവൻ എന്നേ ദയനീയമായി നോക്കി…
ഒന്ന് വിളിച്ചുകൊണ്ടുപോട ഈ വാണത്തേ എന്നായിരുന്നു ആ നോട്ടത്തിന്റെ മറുപടി…
“നീ ഇങ്ങോട്ട് വന്നേ മൈരേ… അവന്റെയൊരു മാസ്സ്….”
രാഹുലിനേ കൂടുതൽ നേരം അവിടേ നിർത്താതേ അവനേ കൂട്ടി ഞാൻ ക്രീസിലേക്ക് നടന്നു….
“ഡാ നീ ഓപ്പണിങ് ഇറങ്ങിക്കോ…… ഞാൻ അപ്പോഴേക്കും എല്ലാവരെയും മൊത്തത്തിൽ ഒന്ന് നിരീക്ഷിക്കട്ടേ…. ”
ഞാൻ രാഹുലിനോട് പറഞ്ഞു…
ആദ്യ പന്തിൽ തന്നേ ഔട്ട് ആവുമോ എന്നുള്ള പേടി കാരണമാണ് ഞാൻ അവനോട് അങ്ങനെ പറഞ്ഞത്….
എതിർ അഭിപ്രായങ്ങളൊന്നും പറയാതെ രാഹുൽ ഞാൻ പറഞ്ഞതുപോലെ ചെയ്തു…
ഇവന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്….. 🤔
