തമ്പുരാട്ടി 4
Thamburatti Part 4 | Author : Raman
[ Previous Part ] [ www.kambi.pw ]
കുറേ കാലമായതിന്‍റെ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്.എന്നാലും എഴുതി പൂര്‍ത്തിയാക്കാണമെന്നു തോന്നി എഴുതിയതാണ്,കുറച്ചേയുള്ളൂ എന്നാലും ബാക്കി അഭിപ്രായം കേട്ടിട്ട് എഴുതാമെന്നു വിചാരിക്കുന്നു,മോശാണേല്‍ കൂടുതല്‍ എഴുതി ബുദ്ധിമുട്ടിക്കണ്ടല്ലോ.ഇത്രേം കാലം വൈകിയതിന് സോറി.
“ഹാ…..മോന് വന്നോ….” ആ സ്ത്രീ പല്ലിളിച്ചു കാട്ടി. എവിടെയോ കണ്ട പരിചയമുണ്ട്.ഞാനൊന്നു കൂടെ ചികഞ്ഞപ്പോ ഓർമ കിട്ടി. അനുഷേച്ചിയുടെ അമ്മായിയമ്മ. അപ്പുറത്ത് അമ്മായിയപ്പനും. എന്‍റെ നെഞ്ചിടിച്ചു.വിശ്വാസം വരാതെ,ഞാൻ അമ്മയെ നോക്കി
“അനുഷയെ കൂട്ടികൊണ്ടു പോവാന്‍ വന്നതാ…” അമ്മ അവര്‍ കേള്‍ക്കേ പറഞ്ഞു. ഞാൻ തകർന്നു പോയി. എന്‍റെ കണ്ണിൽ ഇരുട്ട് കേറുന്നപ്പോലെ തോന്നി.
ഒന്നും മനസ്സിലാവാതെ ഞാൻ അമ്മയെ തന്നെ ഒന്നൂടെ നോക്കി.എന്‍റെയീ ഞെട്ടൽ കണ്ടന്നപ്പോലെ ആ അമ്മായിയപ്പന്‍റെയും,ഭാര്യയുടെയും നോട്ടം മുഖാമുഖമാവുന്നതു ഒറ്റനോട്ടത്തിൽ കണ്ടു.
രാവിലെ ചേച്ചിയോട് അമ്മ ഒറ്റക്ക് സംസാരിച്ചത് ഇതിന് വേണ്ടിയായിരുന്നോ? കൊല്ലാൻ നോക്കിയ ആ കാലന്‍റെ വീട്ടിലേക്ക് ,വീണ്ടും സ്വന്തംമോളെ പറഞ്ഞ് വിടാൻ. എന്‍റെ മുഖത്തു നല്ല പുച്ഛഭാവം വന്നു കാണും.അമ്മയെന്നെ തന്നെ ഉറ്റുനോക്കുന്നത് കണ്ടു.
എന്തൊക്കെയായിരുന്നു പറച്ചിൽ! സ്വന്തം മോളെ മനസ്സിലാക്കാതെയിരിക്കാൻ എന്‍റെ നെഞ്ച് കല്ലൊന്നുമല്ല. ഞാനുമൊരു പെണ്ണാണ്. സ്വന്തം വീട്ടിലേക്ക് വന്ന ഞാനെന്താ അവളെ കൊന്ന് കുഴിച്ചു മൂടുമോ,എന്നൊക്കെ പറഞ്ഞത് ഉണ്ടാക്കിയ തമ്പുരാട്ടിയാണ് കൊല്ലാൻ നോക്കിയ നായിന്‍റെ തന്തേനേം,തള്ളേനേം സൽക്കരിച്ചു സ്വീകരിച്ചു ഇരുത്തി ഇളിക്കുന്നത്.
അല്ലേലിപ്പോഴെന്താ ഒരു ഗതിയുമില്ലാത്ത പാവം മരുമോളെയും, ഒന്നുമാറിയാത്ത കുട്ടിയെയും എറിക്കിവിട്ട മനസ്സല്ലേ,സ്വന്തംമോനെ പടിയടച്ച് പിണ്ഡംവെച്ച തള്ളയല്ലേ? ഭർത്താവ് മരിച്ചപ്പോ കാലിൽ കാൽ കേറ്റി വെച്ച് ചത്തവരെ കത്തിക്കണം,ഇല്ലേൽ കുഴിച്ചിടണം എന്ന് പറഞ്ഞ സ്ത്രീക്ക് മോളോട് മാത്രം എന്തിന് പ്രത്യേക സ്നേഹം. ? വീണ്ടും കൊല്ലാൻ കൊടുക്കാവും!
“മോൻ എവിടെയായിരുന്നു?” കലി കേറിയങ്ങ് പരകോടിയിൽ എത്തിയിരുന്നു.ആ അമ്മായിയമ്മ തള്ള എന്‍റെ ശ്രെദ്ധ തിരിച്ചു.
“അനുഷേന്‍റെ കൂടെ പോയീന്നമ്മ പറഞ്ഞപ്പോ,വരുമ്പോ മോളുടെ കൂടെ ണ്ടാവൂന്ന് കരുതി” അമ്മയെയും എന്നേയും നോക്കി തള്ള വീണ്ടും ഇളിച്ചു. ഒരു കാലൻ ചിരി പോലെയെനിക്കത് തോന്നി.
“നിന്നെ കാണാതെ പോവേണ്ടി വരൂന്ന കരുതിയെ“ അമ്മായപ്പന്‍റെ വക ബാക്കി.ദേഷ്യം കൊണ്ട് ഞാനൊരു നിമിഷം കണ്ണടച്ച് നിന്നു. ഞാൻ വരുന്ന മുന്നേ ചേച്ചിയേം കൊണ്ട് പോവേണ്ടി വരൂന്നല്ലെ പറഞ്ഞതിന് അർത്ഥം. ഞാനെങ്ങാൻ വരാൻ വൈകിയിരുന്നേൽ? ചേച്ചി പോയാൽ!!! നെഞ്ചിനുള്ളിൽ നിന്നെവിടെ നിന്നോ നോവുന്നു. ആലോചിക്കാൻ വയ്യ.!!
“അനുഷേച്ചിയെവിടെ?”റൂമിൽ കണ്ണോടിച്ചു ഞാനമ്മയോട് ചോദിച്ചു.എന്‍റെ ശബ്‌ദം കുറച്ചു പരുക്കനായിരുന്നു.അത് ദേഷ്യം കൊണ്ടും,സങ്കടം കൊണ്ടുമായിരുന്നു.
ചേച്ചിയെ തിരഞ്ഞവരുടെ നടുവിലൂടെ ഉള്ളിലേക്കു പോകാൻ നേരം,ആ തള്ള വീണ്ടുമെന്നെ തടഞ്ഞു. ഇരിക്കുന്ന അമ്മയുടെ തൊട്ട് മുന്നില്‍ നിന്ന് ഞാനവരെ വീണ്ടും നോക്കി.
“മോനെ.!! അവരു കുറച്ച് സംസാരിക്കാൻ മോളിലേക്ക് കേറിയതാ… ഇപ്പോങ്ങട്ട് പോണ്ട!!.” ഞാൻ ഞെട്ടി.അപ്പൊ കൊല്ലാൻ നോക്കിയ ആളും വന്നിട്ടുണ്ടോ? “അവർ ഭാര്യേം ഭർത്താവും വെഷമങ്ങളെല്ലാം പറഞ്ഞത് തീർക്കട്ടെ,എന്നിട്ടേ ഞങ്ങളിവിടുന്ന് പോന്നുള്ളൂ ”തള്ളയും,തന്തയും ചിരിച്ചു. എനിക്ക് നെഞ്ചിൽ ആണിയടിച്ച പോലെ തോന്നി.അമ്മ മാത്രമാണ് ഇവർ ഇവിടെ വന്നതിന്‍റെ കാരണമെന്ന് തോന്നിയിരുന്നു
ഇപ്പോ പ്രശ്നം പരിഹരിക്കാൻ ചേച്ചിയും കൂട്ട് നിന്നോ? ഇനിയിപ്പോ ചേച്ചിക്ക് പോവണമെന്ന് പറഞ്ഞാലോ? ചേച്ചി പറഞ്ഞിട്ടാണങ്കിലോ അവരിവിടെ വന്നത്!! വീണ്ടും എന്നെ ഒറ്റക്കാക്കി അനുഷേച്ചി പോയാൽ? കരച്ചിൽ തൊണ്ടക്കുഴി നിറഞ്ഞു ഉരുണ്ടു കേറി വരുന്നത് ഞാനറിഞ്ഞു.
