തമ്പുരാട്ടി – 4 125അടിപൊളി 

“ആദീ..” അമ്മയുടെ വിരലുകൾ എന്‍റെ കൈയ്യിൽ മുറുകി

“ഇവിടെ ഇരിക്ക്…” അടുത്തുള്ള ചെയർ കണ്ണുകൊണ്ട് കാണിച്ചമ്മ എന്നോട് സൗമ്യമായി പറഞ്ഞു. എന്‍റെ നിറഞ്ഞ കണ്ണ് തമ്പുരാട്ടി കണ്ടുവെന്നുറപ്പ്. ഞാൻ ആകെ തളർന്നു പോകുന്നപോലെ !! മരവിച്ച ശവം പോലെ ,അമ്മയെ അനുസരിച്ചു ചെയറിൽ വന്ന തന്തക്കും തള്ളക്കും മുന്നിലായിരുന്നു.കണ്ണ് ഞാനവരറിയാതെ തുടച്ചു.

ചേച്ചി പോവുമോ?മനസ്സ് നിറയെ ഒരു ചോദ്യചിന്നമായി നിന്നത് കൊണ്ട് അമ്മയും വന്നവരും പറയുന്നതൊന്നും ഞാൻ കേട്ടില്ല.ഇടക്ക് കണ്ണ് നിറയുന്നത് അവരറിയാതെ തുടച്ചു കൊണ്ടിരുന്നു.പുറത്ത് നിന്ന് കിട്ടുവിനെ കുര വീണ്ടും കേട്ടു.

“സീ. അവളുടെ കാര്യത്തിൽ ഇടപെടാനൊന്നും ഞാനാളല്ല.”അമ്മ പറയുന്ന കേട്ടു.“വേണ്ട വിദ്യാഭ്യാസം ഞാൻ കൊടുത്തിട്ടുണ്ട്.അവളുടെ എന്ത് തീരുമാനത്തിനും ഞാനെതിരും നിന്നിട്ടില്ല. കല്യാണമ്പോലും അവളുടെ ഇഷ്ടപ്രകാരമല്ലേ? ..“അമ്മ ഇത്രേം സൗമ്യമായി ഒരാളോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

“ഇനിയിപ്പോ. ……ഒരാളെ കൊല്ലണന്ന് അവൾക്ക് തോന്നിയാലും….. ഞാൻ ഇടപെടാൻ നിൽക്കൂല്ല. .അത് അവളുടെ തീരുമാനമാണ് “പെട്ടന്ന് അമ്മയുടെ ശബ്‌ദത്തിന് ചെറുതായി കട്ടി കൂടി. ഒരുറച്ച വാക്കായിരുന്നത്.മുന്നിലെ തന്തയുടെയും,തള്ളയുടെയും മുഖത്തു ചെറിയ പേടി മിന്നി മാഞ്ഞു പോയത് എനിക്ക് കാണാം. അവർ സോഫയിലേക്ക് ഒന്നുകൂടെ ചാരി ഇരുന്നു.എനിക്ക് കുറച്ചു ധൈര്യം കൂടെ അമ്മയുടെ വക്കിൽ നിന്ന് കിട്ടി.

ചേച്ചി പറയുന്നതേ അമ്മ കേൾക്കു എന്നല്ലേ ആ പറഞ്ഞതിന് അർത്ഥം.

“എന്നാലും ശ്രീദേവി.കുടുംബമോക്കെയാവുമ്പോ ചെറിയ വഴക്കൊക്കെയുണ്ടാവും സ്വഭാവികമല്ലേ….?? അവളെ പറഞ്ഞത് മനസ്സിലാക്കണ്ടത് നമ്മളല്ലേ??..” തന്തപ്പിടിയുടെ ഇളിഞ്ഞ ചിരിയോടെയുള്ള ചോദ്യം.ചവിട്ടി കൊല്ലാൻ നോക്കുന്നതാണോ ഇവരെ നാട്ടിൽ ചെറിയ വഴക്ക്. എനിക്കങ്ങു തരിച്ചു കേറി.തന്തയുടെ മോന്തക്കൊന്ന്‍ വീശികൊടുക്കാനാണ് ആദ്യം മനസ്സില്‍ വന്നത്.കടിച്ചു പിടിച്ചു ദേഷ്യം.

ഇവരെ കൂടെ ചേച്ചിയെ വിട്ടാല്‍ ഞാന്‍ കൊല്ലാൻ കൊടുക്കുന്നതിനു തുല്യമാവും.ഞാൻ പെട്ടന്ന് ചാടി എഴുനേറ്റു.ഈ സംസാരമൊന്നും എവിടെയുമേത്താന്‍ പോണില്ല.ഞാനതിനു സംമാതിക്കേമ്മില്ല,ചേച്ചിയുടെ എടുത്തേക്ക് ഞാന്‍ വേഗം നടന്നു. .പുറകിൽ നിന്നാ തള്ള എന്നെ തടയാന്‍ വീണ്ടും വിളിച്ചെങ്കിളും അതൊന്നും കേൾക്കാനേ നിന്നില്ല.

സ്റ്റെയർ ഓടിക്കേറി ചേച്ചിയുടെ റൂമിന് മുന്നിലെത്തി. വാതിൽ ചാരിയിട്ടതാണ്. തള്ളി തുറന്നപ്പോ ചേച്ചിയുണ്ട് കരയുന്നു.. മുന്നിൽ കൈ ചൂണ്ടിയെന്തോ പറയുന്ന നാറി എന്‍റെ അപ്പ്രതീക്ഷിത വരവ് കണ്ട് പകച്ചു. ഞെട്ടി നോക്കിയ ചേച്ചി,കൈ കൊണ്ട് വേഗം ഇടത്തെ കവിൾ മറക്കുന്നതാണ് ഞാന്‍ കണ്ടത്. നെഞ്ച് പിടഞ്ഞു. അവൻ തല്ലിയോ ചേച്ചിയെ? .അതും എന്‍റെ വീട്ടിൽ വെച്ച്??കയ്യിലൂടെ ഒരു തരിപ്പ് അങ്ങ് കേറി.

എന്റെ വരവ് കണ്ടാ നാറി ബാക്കിലോട്ട് രണ്ട് അടിവെച്ച് നിന്നു.

“തല്ലിയോ ഇവൻ? ” തല താഴ്ത്തി മുഖത്തു കൈ വെച്ച് നിന്ന് വിതുമ്പുന്ന ചേച്ചിയെ ചേർത്ത് പിടിച്ചു ഞാൻ ചോദിച്ചു. ചേച്ചി കരഞ്ഞു കൊണ്ട് തല കുലുക്കി.

ചോദ്യവും പറച്ചിലുമൊന്നുമില്ലായിരുന്നു. ഏട്ടത്തിയുടെ കരച്ചിൽ കണ്ടപ്പോ മുതലുള്ള ദേഷ്യവും,സങ്കടവുമാണ് എല്ലാം കൂടെ അളിയന്‍റെ മുഖത്തങ്ങു തീര്‍ത്തു. ജിമ്മിൽ പോവുമ്പോ ബോക്സിങ് പഠിപ്പിക്കണ കൂട്ടുകാരന്‍റെ കയ്യിൽന്ന് കിട്ടിയ ചെറിയ നമ്പറുകളിൽ ഒന്ന്. ആഞ്ഞു ഞാൻ അളിയന്‍റെ ഇടത്തേ മോന്തക്ക് കുത്തി. ഒറ്റൊന്ന് മാത്രം. എല്ലാം ശക്തിയുമെടുത്ത് ഒന്ന് മാത്രം. എന്തേലും ചെയ്യാൻ പറ്റണ മുന്നേ,കൈ ഒന്ന് പൊക്കി എന്നെ തടയാൻ നോക്കുന്ന മുന്നേ അവന്‍റെ മുഖത്ത് എന്‍റെ മുഷ്ടി പതിഞ്ഞിരുന്നു. കാറ്റൊഴിഞ്ഞ ബലൂൺ കണക്കെ ബോധമില്ലാതെ നാറി നിലത്തേക്ക് വീണു. അനുഷേച്ചി പകച്ചു നോക്കി.

“ചേച്ചി വാ. ..” ഞാനാ കൈ പിടിച്ചു വിളിച്ചു. അനുസരണയുള്ള കുട്ടിയെ പോലെ ചേച്ചി പുറകെ പോന്നു.

Updated: November 29, 2025 — 4:09 pm

Leave a Reply

Your email address will not be published. Required fields are marked *