“എനിക്കും ണ്ടായിരുന്നെടാ അങ്ങനെയൊരാൾ…” പുറം തഴുകി കൊണ്ട് ചേച്ചി മെല്ലെ ചിണുങ്ങി.എന്‍റെ മുകത്തു നോക്കി.“എനിക്കെന്ത് ഇഷ്ടായിരുന്നുന്നറിയോ…” എനിക്കെന്തോ വല്ലായ്മ തോന്നി. ചങ്കിൽ കൊണ്ട് നടക്കുന്ന പെണ്ണ് വന്നു വേറെ ഒരുത്തനെ പറ്റി പറയുമ്പോ എരിയുന്ന പോലെ എന്റെ നെഞ്ച് നീറി.
“ആരാ അനുഷേച്ചിയത്….” എന്നാലും എന്‍റെ നാക്ക് അടങ്ങി നിന്നില്ല.
“എന്റെ കൂടെ പഠിച്ചതാടാ…” ചേച്ചി അവനെ ഓർത്തെടുക്കുന്ന പോലെ പറഞ്ഞു. എനിക്കങ്ങു വല്ലാതായി. എന്റെ മുഖം മാറിയത് ഞാൻ തന്നെയറിഞ്ഞു. അത് കണ്ടിട്ടാണോ എന്തോ ചേച്ചി എന്റെ നെഞ്ചത്തു തലവെച്ചു കെട്ടിപിടിച്ചു നിന്നു.
“സുന്ദരനായിരുന്നു, എന്നെ ഭയങ്കര കാര്യായിരുന്നു..അവനോടുള്ള ഇഷ്ടം കൂടി കൂടി പൊട്ടിത്തെറിക്കുന്ന അവസ്ഥായിരുന്നു.പക്ഷെ നിക്കൊന്നും പറയാങ്കഴിഞ്ഞില്ല.അവനെന്നോട് അങ്ങനൊരു ഇഷ്ടണ്ടാവോ,ഇല്ലയോന്നറിയാതെ എത്ര കാല ഞാൻ നിന്നെ….“ കേൾക്കാൻ തീരെ സുഖമില്ലാത്ത കാര്യം ആയോണ്ട് തന്നെ ഞാൻ മിണ്ടാൻ ഒന്നും നിന്നില്ല.
”അവസാനം നടക്കൂല്ലന്ന് തോന്നിയപ്പോ…അവനെ മറക്കാൻ,ഞാനിന്ന് വന്ന കാട്ടുമാക്കാനെ നോക്കി.അവനും എന്നെ നോട്ടമുണ്ടായിരുന്നു, ഞങ്ങൾ വേഗം സെറ്റ് ആയി. അതോണ്ടല്ലേ ആദ്യം ഞാൻ നിന്നോട് വന്നു പറഞ്ഞേ? “
ചേച്ചി വീണ്ടും മുഖം ഉയർത്തി നോക്കി.ആ മുഖത്തു ചിരിയാണ്. സങ്കടം കണ്ടതേയില്ല!
“എന്റെ കഥ കേട്ടിട്ട് നീയെന്തിനാ കരയണേ മോനൂസേ…?” അപ്പോഴാണ് ഞാൻ കണ്ണ് നിറച്ചു നിൽക്കാണ് എനിക്ക് തന്നെ മനസ്സിയത്. ചങ്കിൽ കൊള്ളുന്ന കാര്യം പറഞ്ഞ പിന്നേ എന്ത് ചെയ്യാനാ.
“ഞാൻ കരഞ്ഞൊന്നും ല്ലാ ”
“ആഹാ ചിരിച്ചതാ ….? കണ്ണിൽ നിറഞ്ഞത് അപ്പോ തുപ്പലാവും ല്ലേ?”ചേച്ചിയുടെ തമാശ.
“ചേച്ചി നിർത്തിക്കോ ” ഞാൻ കള്ള ദേഷ്യം കാട്ടി. സ്ലാബിൽ ഒന്ന് ഇളകിയിരുന്നു ചേച്ചിയെന്റെ രണ്ട് തോളിലും കയ്യിട്ടു.
“ഇത്രക്ക് ഇമ്പാക്ട് ഉള്ള സ്റ്റോറി ആണോന്റെ? മോനൂസിനെ കരയിക്കണേല്‍ മോശമാവൂല്ലല്ലോ?” ചേച്ചി സംശയം ചോദിച്ചു പിരികം രണ്ട് വട്ടം ഉയർത്തികാട്ടി.
“ഒരു തേങ്ങേമില്ല…” എന്നെയിങ്ങനെ കളിപ്പിക്കുന്നത് നിർത്താൻ ഞാൻ പറഞ്ഞു.
“എന്നാലേ ഞാൻ പറഞ്ഞതൊക്കെ കള്ളാ…”വാ പൊത്തി ചിരിയടക്കി ചേച്ചി പറഞ്ഞു. ഞാൻ വിശ്വാസം വരാതെ ആ മുഖത്തേക്ക് നോക്കി .
“അപ്പോ അങ്ങനൊരു ആളില്ലേ?….”എന്റെ ക്ഷമ നശിച്ചിരുന്നു.
“ആളൊക്കെയുണ്ട്..പക്ഷെ കൂടെ പഠിച്ചോതൊന്നുമല്ല…!”ഈശ്വര അടുത്തത്
“പിന്നാരാ……”ഞാന്‍ വാ പൊളിച്ചു. ചേച്ചി മുഖമിത്തിരി താഴ്ത്തി. പിന്നെ ശ്വാസം വലിച്ചുവിട്ട് എന്നെ നോക്കിയപ്പോ ആ കണ്ണു നിറഞ്ഞിട്ടുണ്ട്.
കണ്ണ് കൊണ്ട് എന്റെ നേരെ രണ്ട് വട്ടം നീട്ടി അനുഷേച്ചി എന്നെ തന്നെ കാണിച്ചു തന്നു.
“എഹ്….” വിശ്വാസം വരാതെ ഞാന്‍ ചോദിച്ചു പോയി
“നീ… നീയാണ് ആ തെണ്ടി” ഗുഹയില്‍ നിന്നെങ്ങോ കേള്‍ക്കുന്ന പോലെ തോന്നിയെനിക്ക്.പതറിപ്പോയ ഞാന്‍ ചേച്ചിയെ വിട്ട് അകലാൻ നോക്കി. പെട്ടന്ന് ചേച്ചി എന്റെ കൈ രണ്ടും പിടിച്ചു വെച്ചു.ഇത്ര കാലം ആ മനസ്സിൽ ഞാനാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയണില്ല!! ഒരുപാടുസ്നേഹവും കരുതലും എന്തിന് ആ ശരീരം വരെ എനിക്ക് തുറന്ന് തന്നത് ഈ ഇഷ്ടം കൊണ്ടല്ലേ?എനിക്ക് മനസ്സിലായില്ലല്ലോ അന്നത്. ഞാൻ കരഞ്ഞു പോയി. അനുഷേച്ചിയെ നോക്കാൻ ഒരു മടി.
“ഇനി പറ മോനൂസ്സേ….നിന്നെ കളഞ്ഞു പോയ ആ സുന്ദരി” അനുഷേച്ചി കണ്ണു നിറച്ചു കൊണ്ട് നോക്കി “ഞാൻ അല്ലേ. ….?”ഒരു നിമിഷം സ്റ്റക്കായി ഒന്നും മനസ്സിലാവാതെ നിന്നു. എന്താണിപ്പോ നടക്കുന്നത്? അനുഷേച്ചിക്ക് എന്നെ പണ്ടു മുതലേ അറിയായിരുന്നോ ?
അതേന്നുള്ള ഉത്തരം കേക്കാൻ കൊതിച്ചു നിൽക്കുന്ന അനുഷേച്ചിയുടെ മുഖം മാത്രമായിരുന്നു എന്റെ മുന്നിൽ.എത്ര കാലം കേൾക്കാൻ കൊതിച്ച കാര്യങ്ങളാ ചേച്ചി വെട്ടിതുറന്നു പറഞ്ഞത്.
“ഞാനല്ലേ മോനൂസേ…” ചേച്ചി വീണ്ടും ചോദിച്ചു. കരഞ്ഞു കൊണ്ടിരുന്ന ഞാൻ തല കുലുക്കി സമ്മതിച്ചു. ചേച്ചിയെന്നെ ആർത്തിയോടെ കെട്ടിപ്പിടിച്ചു. ആ മുറുക്കത്തിൽ ആ കരച്ചിലിലുണ്ടായിരുന്നു അനുഷേച്ചിയുടെ സ്നേഹം.
