പാതി സ്റ്റെപ് കഴിഞ്ഞു ഞാൻ ശ്രദ്ധിച്ചും കണ്ടുമാണ് അടുത്ത സ്റ്റെപ്പുകൾ വെച്ചത്.മൂന്നാല് സ്റ്റെപ് ബാക്കിയുണ്ടെകിലും,ഞാൻ ഏന്തി വലിഞ്ഞു ചുറ്റും തമ്പുരാട്ടിയുണ്ടോന്ന് നോക്കി. കാണുന്നില്ല എന്നാലും പേടിയോടെ വീണ്ടും നോക്കി.
ഹാൻഡ് റെയിൽ വയർ അമർത്തി താഴോട്ട് നോക്കിയപ്പോ അനുഷേച്ചി ലിവിങ് റൂമിൽ സോഫയിൽ ഇരിക്കുന്നുണ്ട്. ഇപ്പോഴുമാ മുഖം തെളിഞ്ഞിട്ടില്ല.എന്തോ ആലോചിക്കാണ് പെണ്ണ്. കെട്ടിയ കയ്യിൽ എന്‍റെ ഫോൺ കണ്ടപ്പോ ചങ്ക് വീണ്ടും ഇടിച്ചു. ഈശ്വരാ കാൾ വന്നിട്ടുണ്ടാവല്ലേ! ഇനി വരേം ചെയ്യല്ലേ! അവിഹിതം പൊക്കിയ തീർന്നു. ഇനിയത് ചേച്ചി അമ്മയോട് കൂടെ പറഞ്ഞ റോഡ് റോളറിന്‍റെ അടിയിൽ കിടന്നു ചാവണതാണ് നല്ലത്! അതാവുമ്പോ പെട്ടന്ന് തീരും. അമ്മയാണേൽ ഇഞ്ച് ഇഞ്ചായേ കൊല്ലു.
മനസ്സിനുള്ളിലെ രോദനം കേട്ടപോലെ, വളഞ്ഞു ഒളിഞ്ഞു നോക്കണ എന്‍റെ നിൽപ്പ് വളരെ കൃത്യമായി അനുഷേച്ചി ഒറ്റ സെക്കന്റ് കൊണ്ട് കണ്ടു പിടിച്ചു.നീ അവിടെയുണ്ടെന്നു എനിക്കറിയാമെന്ന് പറയണ പോലത്തെ നോട്ടം കണ്ട് വാ പൊളിഞ്ഞു പോവണ്ടതാണ്! അമ്മയെ ഒളിഞ്ഞു നോക്കുമ്പോ അമ്മ കണ്ട് പിടിക്കണ പോലെ തലയ്ക്കു ചുറ്റും ചേച്ചിക്കും കണ്ണുണ്ടോന്നുള്ള ചിന്തായി മനസ്സിൽ. ഇല്ലേൽ ചേച്ചി പറഞ്ഞപോലെ ഞങ്ങൾക്ക് ഒരു ഹൃദയമാണോ? എന്ത് കുന്തയാലും പിണക്കം മാറ്റാനും ആ ഫോണൊന്ന് നൈസ് ആയി വാങ്ങി എടുക്കാനുമുള്ള തുടക്കമെന്ന നിലയിൽ,അനുഷേച്ചിയോട് ഞാൻ ചിരിച്ചു കാട്ടി.ചേച്ചി മൈൻഡ് ചെയ്തില്ല . തല വെട്ടിച്ചു കളഞ്ഞു.ഒരു ചിരിപോലും തരാതെ എന്നെ അവോയ്ഡ് ചെയ്യാൻ എഴുന്നേറ്റ് ഡൈനിങ് റൂമിലേക്ക് പോയി. “ശരദാമ്മേ….” ചേച്ചിയുടെ വിളിയും അങ്ങു റൂമിൽ നിന്ന് കേട്ടു.
ചേച്ചിയുടെ അവോയ്ഡിങ് ഒരു പ്രശ്നമാണേലും,ഇപ്പോ മാനത്തിന്‍റെ പ്രശ്നമല്ലേ വലുത്? . എന്ത് വില കൊടുത്തും ഫോൺ കയ്യിലാക്കണം .
രണ്ട് സ്റ്റെപ്പും കൂടെ ചാടി ഇറങ്ങി ഞാൻ സോഫയിലേക്ക് നോക്കി. പഴയ വീട് ആയത് കൊണ്ട് തന്നെ ലിവിങ് റൂം വേറെയും സ്റ്റെയർ വേറെയുമാണ്. റൂമുകളിലേക്കുള്ള ആക്സെസ്സിലാണ് സ്റ്റെയർ എന്നാലും സ്റ്റെയർ നിന്ന് നോക്കിയാൽ ലിവിങ് റൂമിന്‍റെ കുറച്ചു ഭാഗം കാണാം.
ഭാഗ്യം!! ഫോൺ സോഫയിൽ വെച്ചാണ് ചേച്ചി പോയത്.പിന്നെയൊരു ഓട്ടമായിരുന്നു.ലിവിങ് റൂമിന്‍റെ വാതിൽക്കൽ വരെ ! പെട്ടന്ന് സോഫയിലെ ഫോൺ തെളിഞ്ഞു. ഐഫോൺന്‍റെ റിങ് ടോൺ റൂമിൽ എന്നുമില്ലാത്ത ഒച്ചയിൽ വൈബ്രേഷനോടെ മുഴങ്ങി.എന്‍റെയീശ്വരാ…ഒച്ചയുണ്ടാക്കല്ലേ നായിന്‍റെ മോനേന്നായിരുന്നു മനസ്സിൽ വന്നത് .
ലിവിങ് റൂമിലേക്ക് ഞാൻ കേറി,കേറീല്ല എന്നുള്ള സ്ഥിതി വന്നപ്പോ എവിടന്നില്ലാതെ ഒരു രൂപം പുറത്തെ വാതിൽക്കൽ!. തമ്പുരാട്ടിയുടെ എൻട്രി.എന്ത് നല്ല സമയം, ഇത്രേം ടൈമിംഗ് വേറെ ആർക്കേലും ണ്ടാവോ? . ആ സാരിയുടെ തുടക്കം മാത്രമേ ഞാൻ കണ്ടുള്ളു ഒറ്റ നോട്ടമേ നോക്കാൻ കിട്ടിയുള്ളൂ. അപ്പോഴേക്ക് പേടിച്ച് ഞാൻ തിരിഞ്ഞു ഓടി സ്റ്റെപ് കേറി പാതി വഴിയിൽ നിന്നു. എന്താപ്പോ ചെയ്യാ.ടെൻഷൻ ആയിട്ട് വയ്യ! വന്നത് നസീമതാത്തയുടെ കാൾ ആവല്ലേന്നുള്ള പ്രാർത്ഥന മാത്രം.
തമ്പുരാട്ടി ഇപ്പോ ആ ഫോൺ കാണും ഉറപ്പ്! !! എടുത്ത് നോക്കുവോ? ??കയ്യും കാലും തളർന്നിട്ടു വയ്യ.
റിങ് നിന്ന് ഹലോന്ന് അമ്മയുടെ വായിൽ നിന്ന് കേൾക്കല്ലേന്ന് ഞാൻ വല്ലാണ്ട് ആഗ്രഹിച്ചു. വല്ലാണ്ട്!! കാത് കൂർപ്പിച്ചു നിന്നെങ്കിലും ഒന്നുമുണ്ടായില്ല. ഭാഗ്യം! താഴെയിലൂടെ അമ്മയതാ ലിവിങ് റൂമിൽ നിന്ന് റൂമിലേക്ക് പോകുന്നു. എന്‍റെ ഫോണിപ്പോഴും ലിവിങ് റൂമിൽന്ന് കരയുന്നുണ്ട്.
ഇനി ചേച്ചിയെന്‍റെ കള്ളത്തരം കണ്ട് പിടിച്ചാലും പ്രശ്നല്ല! മുന്നിൽ അമ്മ വരരുതേന്ന് പ്രാർത്ഥിച്ചു ഓടിപ്പോയി,കരച്ചിൽ നിർത്തിയ ഫോൺ എടുത്തു ഞാൻ വരാന്തയും കടന്നു മുറ്റത്തേക്ക് ഓടി.
ഇരുട്ടുള്ള ഒരു സൈഡിൽ,വരാന്തയിൽ നിന്നോ, റൂമിലെ ജനലുകൾ വഴിയോ, ഇനിയിപ്പോ വേറെ എവിടന്നായാലും നോക്കിയപ്പോലും എന്നെ കണ്ടുപിടിക്കാൻ അത്ര എളുപ്പം കഴിയാത്ത സ്ഥലത്തു തന്നെ നിന്നു. എന്നാലും അമ്മയോ ചേച്ചിയോ ഇല്ലെന്ന് ഉറപ്പാക്കാൻ ഞാൻ വീണ്ടും ചുറ്റിനും നോക്കി. അനുഷേച്ചി എന്തൊക്കെ കുരുത്തക്കേടാ ഫോണിൽ കാണിച്ചു വെച്ചേന്ന് നോക്കണലോ! കാൾ ലിസ്റ്റ് പെട്ടന്ന് നോക്കി
