തമ്പുരാട്ടി – 4 125അടിപൊളി 

നേരെ പോയത് അമ്മയുടെയും വന്നവരുടേയും മുന്നിലേക്കാണ്. തമ്പുരാട്ടിക്കും ഇനി ചേച്ചിയെ പറഞ്ഞയക്കാൻ വല്ല ഉദ്ദേശമുണ്ടേൽ അതും ഒന്ന് മാറ്റി കൊടുക്കണല്ലോ?.ഞങ്ങളുടെ വരവ് കണ്ട് അവരൊക്കെയോന്ന് അമ്പരന്ന്‌ നോക്കി.

“ചേച്ചി എങ്ങട്ടും വരുന്നില്ല…!!!” അനുഷേച്ചിയെ മുന്നിൽ നിർത്തി ഉറച്ച വക്കാലെ ഞാൻ പറഞ്ഞു. തമ്പുരാട്ടിയുടെ മുഖത്തു ഒരു ചിരി മിന്നി മാഞ്ഞു. തന്തയും,തള്ളയും മുഖത്തോട് മുഖം നോക്കി.

പെട്ടന്നു അവരുടെ നോട്ടം ബാക്കിലേക്ക് നീണ്ടു. അളിയൻ വായിൽ നിന്ന് ചോരയുമായി കവിളും പൊതിഞ്ഞു വരുന്നു.

“മോനെ…!!!” തള്ളയുടെ രോദനം.തന്തയും,തള്ളയും ചാടി എഴുനേറ്റു.

“ശ്രീദേവി ഇത് മോശായിപ്പോയി. വീട്ടിൽ വന്നവരെ തല്ലണതാണോ നിങ്ങടെ സംസ്കാരം….” തള്ള മോനെ ചേർത്തു നിർത്തി ചീറി. തമ്പുരാട്ടി അത് ചിരിച്ചു തള്ളി.

“എന്‍റെ വീട്ടിൽ കേറി വന്നു ,എന്‍റെ ചേച്ചിയെ തല്ലിയ ഞാൻ കയ്യുംങ്കെട്ടി നോക്കി നിക്കൂല്ല…അതിപ്പോ നിങ്ങളായാലും ഈ കാരണോരായാലും പുറത്ത് നിക്കണ തടിയന്മാരായാലും ശെരി.ഞാന്‍ തല്ലും ” തള്ളക്ക് നേരെ ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. അവരെന്നെ ഭയത്തോടെ നോക്കി.തിരിച്ചു സ്വന്തം മോനെ ഒന്നുകൂടി നോക്കിയ അവരുടെ മുകത്തു അവന്‍റെ അവസ്ഥ കണ്ടുള്ള സങ്കടം പിന്നെ ദേഷ്യമായി അനുഷേച്ചിയിലേക്കെത്തി.

“അനുഷേ …നിന്നെ കൊണ്ടവനാ ഞങ്ങൾ വന്നത്, നിന്‍റെ സാധനങ്ങളെന്താന്ന് വെച്ചാ എടുത്ത് വാ………” തള്ള ചേച്ചിയെ കയ്യിൽ കേറി പിടിച്ചു ഒച്ചയിട്ടു .ഞാന്‍ അവര്‍ക്ക്‌ നേരെ കയ്യോങ്ങാന്‍ മുന്നോട്ട് നിന്നു.

“നിങ്ങളോട് പറഞ്ഞതല്ലേ…ഞാന്‍ ”.

“ആദീ…” അമ്മയെന്നെ തടഞ്ഞു.ഇരിക്കുന്ന അമ്മയുടെ മുഖത്തു വേണ്ടാന്നുള്ള ഭാവം. ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു പുറകിലേക്ക് നിന്നു.

“അനുഷേ. ..നിനക്ക് പോണോ?…” ഇത്ര നേരം മിണ്ടാതെ നിന്ന തമ്പുരാട്ടി ആദ്യമായി ഇടപെട്ടു.അമ്മയുടെ ഒച്ച നല്ല പരിക്കനായിരുന്നു. ചേച്ചിയുടെ വിരലുകൾ എന്‍റെ കൈയിൽ മുറുകുന്നത് ഞാനറിഞ്ഞു.

ഒരു നിമിഷം ചേച്ചി ഒന്നും മിണ്ടാതെ ആലോചിക്കുന്നത് കണ്ട് നെഞ്ച് വിറച്ചു തുടങ്ങി. പോവണമെന്ന് ചേച്ചി പറയുവോ?

“വേണ്ട..!!.” ചേച്ചി ഉറച്ച ശബ്ധത്തിൽ അളിയനെയും,തള്ളയേയും നോക്കി പറഞ്ഞു.ചേച്ചിയുടെ മുഖം മുറുകിയിരുന്നു, അമ്മയുടെ മുഖത്തു കാണുന്ന ഉറച്ച ഭാവം പോലെ ചേച്ചിയുടെ മുഖം മാറി. എനിക്കങ്ങു അനുഷേച്ചിയെ ഉമ്മകൊണ്ട് മൂടാൻ തോന്നി.ഇപ്പോഴാണ് ആശ്വാസം വന്നത്.

മുന്നിലെ തന്തയുടെ മോന്ത ചുവന്നു.

“ അങ്ങനെ പറഞ്ഞാലെങ്ങനെയാ മോളേ……” ചേച്ചിയോടു ചോദിച്ച് തന്ത അമ്മയുടെ നേരെ തിരിഞ്ഞു

”ഞങ്ങളിടെ വന്നത് മോളെ കൂട്ടി പോവാനാണേൽ… ഞങ്ങൾ അവളേം കൊണ്ടേ പോവു..!!” അമ്മയോടുള്ള തന്തയുടെ വാക്കുകളിൽ ഭീഷണിയുടെ തരിമ്പ്. പുറത്തുള്ള തടിയന്മാർ കൂടെയുള്ള ബലത്തിന്‍റെ വെല്ലുവിളിയാണ്. എനിക്കാ വെല്ലുവിളിയിൽ തീരെ പേടി തോന്നിയില്ല.എല്ലാത്തിനേം അടിച്ചു കാലൊടുക്കാനുള്ള ദേഷ്യം ഉള്ളില്‍ കുന്നുകൂടി നില്‍ക്കാണ്. പക്ഷെ ഇരിക്കുന്ന തമ്പുരാട്ടിയുടെ മോന്ത ഇരുണ്ടതുകണ്ട് ഞാൻ അമ്പരപ്പോടെ അമ്മയെതന്നെ നോക്കിനിന്നു .

ഇത്ര നേരം മര്യാദപൂർവ്വം ഇരുന്ന അമ്മമെല്ലെ, ഇടതു കലിന്‍റെ മുകളിലേക്ക് വലതു കാൽ കയറ്റി വെച്ചത് പെട്ടന്നായിരുന്നു.

ഈയന്തരീക്ഷത്തിന്‍റെ അടക്കം അധികാരം അമ്മയിലേക്ക് ലയിച്ചു വന്നപോലെ തനി തമ്പുരാട്ടി രൂപമായി അമ്മക്ക്.

“നീ കൊണ്ട് പോവുമോടാ… അവളെ……?” തമ്പുരാട്ടി കണ്ണുയർത്തി തന്തയോട് പുച്ഛത്തോടെ ചോദിച്ചു.എനിക്കങ്ങു കുളിരു കേറിപ്പോയി.കാലിൽ കാലു കേറ്റിയിരിക്കുന്ന പ്രൌദ സ്ത്രീക്ക് എന്തൊരു കരുത്താണ്. ആ നോട്ടം എന്‍റെ നേരെയല്ലാഞ്ഞിട്ട് കൂടെയും, തല അറിയാതെ താഴ്ന്നു പോയി. നോട്ടം താഴേക്കായി. തന്ത വാക്കുകൾ കിട്ടാതെ അമ്മയുടെ ചോദ്യത്തിൽ വിറച്ചു.

“നീയൊന്ന് കൊണ്ട് പോയി നോക്ക്. ..!!.” എന്തോ കണ്ടപ്പോലെ തമ്പുരാട്ടി സിമ്പിളായി പുച്ഛത്തിൽ പറഞ്ഞു ഒന്ന് ഇളകിയിരുന്നു.തന്ത വീണ്ടും പല്ല് കടിക്കുന്നത് ഞാൻ കണ്ടു. തന്നെക്കാൾ വയസ്സ് കുറഞ്ഞ ഒരു പെണ്ണ് അധികാരം മുഴുവനും കാണിച്ച് വെല്ലുവിളിക്കണത് സഹിച്ചു കാണില്ല.

Updated: November 29, 2025 — 4:09 pm

Leave a Reply

Your email address will not be published. Required fields are marked *