ഒരു അറേഞ്ച് മാര്യേജ് കഥ – 5 8

ഒരു അറേഞ്ച് മാര്യേജ് കഥ 5

Oru Arrange marriage kadha Part 5 | Author : Kaiser

[ Previous Part ] [ www.kambi.pw ]


 

FLASHBACK

ഞാൻ അവളെ ആദ്യമായി കാണുന്നത് , ഞാൻ sfy യിൽ arts club Secretary ആയി മത്സരിക്കുമ്പോൾ ആണ് .

ഞാനും വിഷ്ണും കിരണും അതേ കോളേജിൽ തന്നെയാണ് പഠിച്ചത് , എങ്ങനെ കിട്ടി എന്ന് ചോദിച്ചാൽ സ്പോർട്സ് കോട്ട .

തുടർന്ന് പഠിക്കാൻ അവർക്ക് ആഗ്രഹം ഇല്ലായിരുന്നു .അവർക്ക് മത്സരത്തിൽ നേരിട്ട് പങ്കെടുക്കാൻ ആണ് ആഗ്രഹമുണ്ടായിരുന്നത് . നാഷണൽ ചാംപ്യൻഷിപ് അതായിരുന്നു ഞങ്ങളുടെ ഡ്രീം പ്രൊജക്റ്റ് .

പക്ഷെ ഞാൻ അവരെ കുറെ നിർബന്ധിച്ചിട്ടും എന്റെകൂടെ കോളേജിൽ ചേരുന്ന തീരുമാനത്തിൽ കുറിച്ച് അവർ പറഞ്ഞില്ല , പിന്നെ എനിക്ക് ഒരു കുട്ടാകും എന്ന് വിചാരിച്ചുകൊണ്ടാകും , അവർ കോളേജിൽ അഡ്മിഷൻ എടുക്കാൻ തുനിഞ്ഞത് .
പണ്ടും ഞാൻ ഒറ്റയാനാ ആണല്ലോ ,വിഷ്ണുവിനെയും കിരണിനെയും കാണുന്നതിന് മുമ്പ് വരെ .


അങ്ങനെ ആ കോളേജ് ജീവിതത്തിന്റെ തുടക്കം ഒരു സാധാരണ ദിവസത്തിലായിരുന്നു ആരംഭിച്ചത് . ഒരു പ്രമുഖ ഗവൺമെന്റ് കോളേജിൽ രണ്ടാം വർഷം വിദ്യാർത്ഥിയായി ക്ലാസിലേക്ക് വരുന്ന ദിവസം. SFY-വിന്റെ ആക്ടീവ് പ്രവർത്തകൻ ഒന്നും അല്ലെകിലും എനിക്ക് അവരുടെ ആശയം , കോളേജിലെ അവരുടെ പരിപാടികളും, അന്തരീക്ഷവും ഇഷ്ടമാണ്.. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്യാമ്പസിൽ പോസ്റ്ററുകൾ പതിക്കുകയും, പരിപാടികൾ ഓർഗനൈസ് ചെയ്യുകയാണ് വിഷ്ണും കിരണും
. കറുത്ത ഷർട്ട്, വെളുത്ത പാന്റ്, കൈയിൽ എപ്പോഴും ഒരു ഫയൽ, വായിൽ SFY-ന്റെ സ്ലോഗനുകൾ , അതായിരുന്നു ക്യാമ്പസിന്റെ അന്തരീക്ഷങ്ങൾ.

ഞങ്ങൾക്ക് രാഷ്ട്രീയത്തിൽ വലിയ താൽപ്പര്യമില്ല. പക്ഷേ അവർ എപ്പോഴും വിഷ്ണുവിനെയും കിരണിനെയും സഹായിക്കും , ടൂർണമെന്റിനായി സ്പോൺസർമാരെ കണ്ടെത്താൻ , ചിലപ്പോൾ അവർ പോക്കറ്റിൽ നിന്ന് പണം നൽകി സഹായിക്കുകയും ചെയ്യും . പിന്നെ ഞങ്ങളെക്കൊണ്ട് കുറച്ചു ഉപകാരം അവർക്കുണ്ടായിരുന്നു എന്ന് വേണേൽ പറയാം 😁.

അതേ ക്ലാസിലേക്ക് തന്നെ വരുന്ന മറ്റൊരു പെൺകുട്ടി – ലക്ഷ്മി . KSQ-വിന്റെ യൂണിറ്റ് സെക്രട്ടറി. നീല ഷാളോടുകൂടി, കൈയിൽ പുസ്തകങ്ങളും പമ്പ്ലറ്റുകളും. ക്യാമ്പസിലെ ഏറ്റവും ശക്തമായ യൂണിറ്റുകളിലൊന്ന് KSQ-യുടേത് .

പക്ഷെ …………..

കാമ്പസിൽ നടന്ന വലിയ പോരാട്ടം കാരണം, ആ വർഷത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കി. 😒
പാർട്ടി താൽപര്യം ഒന്നുമില്ല പക്ഷേ ആ അറ്റ്മോസ്ഫിയർ എനിക്കിഷ്ടമാണ് , ഇലക്ഷനും കലാശക്കൊട്ടും വിജയ് ശ്ലോകം , എല്ലാം 😊 .

അടി തുടങ്ങിയപ്പോൾ ഞങ്ങൾ മൂന്നും സ്ഥലം വിട്ടും .
നമ്മൾ ഭയപ്പെടുന്നതുകൊണ്ടല്ല ട്ടോ ,,,,,,
മൂന്നോ നാലോ പേരോ മാത്രം ഉണ്ടായിരുന്നെങ്കിൽ ഞാൻ തളത്തിൽ ദിനേശൻ ആയേനെ 😤.

പക്ഷെ രണ്ടു പാർട്ടിയും പുറത്തുനിന്നു ആളുകളെ റെഡി ആക്കി .
പിന്നെ ഞങ്ങൾ എങ്ങനെ മുട്ടാനാ .
രവി ചേട്ടനും പറഞ്ഞു ” നിങ്ങൾ ടൂർണമെന്റ് ഒക്കെ ഉള്ളവരല്ലേ , വെറുതെ പുതിയ വള്ളി മേടിച്ചു കെട്ടണ്ട” എന്ന് .

പിന്നെ ഞങ്ങളും ആ ശ്രമം ഉപേക്ഷിച്ചു.

ആ വർഷത്തിൽ നമുക്ക് യൂണിയൻ ഇല്ല എന്ന്പറയുന്നതാകും ശെരി .

കലോത്സവം വന്നു ചേർന്നു .

തയ്യാറെടുപ്പുകളുടെ ദിനങ്ങൾ. ക്ലാസ്സുകൾ മറന്ന്, പുസ്തകങ്ങൾ മൂടിവെച്ച്, പരിശീലന മുറികളിലും തുറസ്സായ മൈതാനങ്ങളിലും കുട്ടികൾ നിറയുന്നു. പരിശീലനം വേദികളിൽ നിന്ന് പറക്കുന്ന ഗാനങ്ങൾ, താളത്തിനൊത്ത് തിരിയുന്ന കാലുകൾ, വിരലുകളിൽ നിന്ന് പുറപ്പെടുന്ന വയലിൻ സ്വരങ്ങൾ, നാടോടി മാറ്റങ്ങളിൽ തുടിക്കുന്ന മിമിക്രി ചിരികൾ – എല്ലാം ചേർന്ന് ഒരു മായാജാലം സൃഷ്ടിക്കുന്ന അന്തരീക്ഷം. ചുറ്റും ആവേശത്തിന്റെ തിരമാലകൾ, കരച്ചിലും ചിരിയും കലർന്ന ആഹ്ലാദം, സുഹൃത്തുക്കളുടെ കൈകോർത്ത് നടക്കുന്ന നടപ്പുകൾ.

ചിലർ ക്ലാസ്സ് ബങ്ക് ചെയ്ത്, പിന്നാമ്പുറത്തെ മരനിഴലിൽ ഇരുന്ന് സ്ക്രിപ്റ്റ് മനഃപാഠമാക്കുന്നു. “ഇന്ന് ക്ലാസ്സ് പോകണ്ട!” എന്ന് പറഞ്ഞ് സുഹൃത്തുക്കളെ കൂട്ടി ഓടുന്നു.

Leave a Reply

Your email address will not be published. Required fields are marked *