പണ്ടാരം എനിക്ക് ഇത് എന്തുപറ്റി ?🤐
HOD- ഡാ……. ( വിഷ്ണുവിനെയും കിരണിനെയും നോക്കി ).
HOD – ഈ പീരീഡ് കഴിയുമ്പോൾ എനിക്ക് അവൻ സ്റ്റാഫ് റൂമിൽ വേണം കേട്ടല്ലോ.
ശെരി എന്ന മട്ടിൽ അവർ രണ്ടു പേരും തായാട്ടി .
ശ്യാമ പതിയെ സീറ്റിൽ ഇരുന്നു . പക്ഷെ അവളുടെ മുഖത്തു ഇപ്പ്പോഴും ഭയം ഉണ്ടായിരുന്നു .
ബെൽ അടിച്ചു
വിഷ്ണു അഖിലിന്റെ ഫോണിൽ ബെൽ അടിച്ചു . മൂന്നാമത്തെ റിങ്ങിൽ അവൻ ഫോൺ എടുത്തു .
വിഷ്ണു – അളിയാ , നീ എവിടെയാ ?
ഞാൻ – ഞ്ഞാ….നെ ന….മ്മു…..ടെ കാ…….ണ്റ്റീ,,,,,,,ൻ , ഫുഡ് ……? HEHEHEHEHE
വിഷ്ണു – നീ ഫുഡ് അടിക്കുകയാണോ ?
ഞാൻ – ഹു ……..ആടാ ………നല്ല …. ചിക്കൻ ബിരിയാണി ഉണ്ട് ,…….വെറും 50 RS .
വിഷ്ണു – പോടാ ………. രണ്ട എണ്ണം പാർസൽ മേടിച്ചോ ?
ഞാൻ – പിന്നല്ല ? അത് പിന്നെ പറയണോ .
ഞാൻ – നീ എന്തിനാ വിളിച്ചേ , വെല്ല പെണ്ണും സെറ്റ് അയ്യോ നിനക്ക് ( ഒരു തമാശ രൂപത്തിൽ ഞാൻ ചോദിച്ചു )
വിഷ്ണു – യെസ് ,
ഞാൻ – പോടാ ശെരിക്കും , ആരാ കക്ഷി .
വിഷ്ണു – എനിക്കല്ല നിനക്ക , നമ്മുടെ HOD ,
എന്റെ വായിൽ ഉണ്ടായ ചോർ എയറിൽ പറന്നു നടക്കുന്നു .
ഞാൻ – എന്നാടാ മൈരേ ….
വിഷ്ണു – കഴിഞ്ഞ പീരീഡ് HOD വന്നിട്ടുണ്ടായിരുന്നു , നിന്നെ ചോദിച്ചു , സ്റ്റാഫ് റൂമിൽ കൊണ്ടുവരാനും പറഞ്ഞു .
ഞാൻ – നീ പറ നിങ്ങൾ അന്വേശിക്കുന്ന ഭാസി ഇവിടെ ഇല്ല , അവൻ നാട് വിട്ടുപോയി ന്ന് പറ ( ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ).
വിഷ്ണു – കൂടെ ശ്യാമയെയും മിസ് വിളിച്ചിരുന്നു .
അത് പറഞ്ഞപ്പോൾ എന്റെ ചിരി നിലച്ചത് അവന് മനസ്സിലായി .
ഞാൻ – ഞാൻ ഇപ്പൊ വരം . നീ സ്റ്റാഫ് റൂമിന്റെ സൈഡ ഇൽ വാ .
വിഷ്ണു – അതിനു എന്നെ വിളിച്ചിട്ടില്ല .
ഞാൻ – എടാ എന്റെ കൈയിൽ ബിരിയാണിയ , അതും കൊണ്ട് ഉള്ളിൽ പ്രവേശിച്ചാൽ ..പിന്നെ തീർന്നു …..
വിഷ്ണു – THANK YOU DA .
ഞാൻ – സെന്റി ആവണ്ട .. അത് എനിക്കാ ( ഒരു ചെറിയ ചിരി വരുത്തി ഞാൻ പറഞ്ഞു ).
വിഷ്ണു – കള്ളാ പന്നി ……( അവൻ ചരിച്ചു കൊണ്ട് ഫോൺ വെച്ച് ).
ഞാൻ നേരെ സ്റ്റാഫ് റൂമിലേക്കു പോയി .
പൊതി വിഷ്ണുവിന്റെ കൈയിൽ കൊടുത്ത ഉള്ളിൽ കേറിയപ്പോൾ , ശ്യാമ ഇതിനകം സ്റ്റാഫ് റൂമിനുള്ളിൽ ഉണ്ടായിരുന്നു .
ശ്യാമയുടെ മുഖം ടെൻഷൻ ഉണ്ടായിരുന്നു .
മിസ്സിന്റെ മുഖത്തു നോക്കിയപ്പോൾ PSC എക്സാം ഇന് തയാറാക്കിവെച്ച ചോദ്യ കടലാസുപോലെ ഉണ്ട് മുഖം .
റൂമിനുള്ളിൽ ഞങ്ങൾ മൂന്ന് പേര് മാത്രം ….
HOD – നീ എന്താ ക്ലാസ്സിൽ കയറാതിരിക്കുന്നത് ?
ഞാൻ – എന്റെ പോന്ന മിസ്സ് , ആഗ്രഹം ഇലഞ്ഞിട്ടല്ല , പക്ഷെ മിസ്സ് എടുക്കുന്ന പോലെ ആരും ക്ലാസ് എടുക്കൂല .അതാ .
ഞാൻ ഇത് പറഞ്ഞപോൾ റൂം ഒന്ന് വെട്ടം വെച്ച് .
മിസ്സും ശ്യാമയും ഒന്ന് ചിരിച്ചു .
HOD – മതിയട സോപ്പ് ഇട്ടത് .
ഞാൻ ഒന്ന് ചമ്മിയ ചിരി ചിരിച്ചു .
ഞാൻ – മിസ്സ് എന്തിനാ എന്നെ വിളിപ്പിച്ചെന്നു പറഞ്ഞില്ല .
HOD – പറയടാ ,, നിനക്ക് എവിടെയെങ്കിലും പോണോ ?
ഞാൻ – മിസ്സ് പറഞ്ഞാൽ ഞാൻ ഇന്ന് ഫുള്ളും ഫ്രീ ആക്കം .
അവർ വീണ്ടും ചെറുതായി ചിരിച്ചു .
HOD- ശ്യാമേ ………താൻ എന്താടോ മോഹിനിയാട്ടത്തിനു പേര് കൊടുക്കാത്തത് ?
ശ്യാമ ഒന്നും മിണ്ടില്ല . ശ്യാമയുടെ രണ്ടു കൈയും കൂട്ടിമുട്ടി വിറകുന്നത് ഞാനും ടീച്ചറും ശ്രീദിച്ചു . കണ്ണിൽ നിന്നും കണ്ണുനീർ തുള്ളി തായെ വീണു പതിയുന്നതും ഞാൻ കണ്ടു .
പെട്ടന്നാണ് മിസ്സ് എന്റെ നേരെ ഒച്ച ഇട്ടത് .
HOD – എല്ലാത്തിനും കാരണം നീ ഒറ്റയൊരാൾ ആണ് .
അതുശേരി “കള്ളനെ കിട്ടിയിലെങ്കിൽ ,കിട്ടിയവനെ പോക്കും “. OLD tactics .
ഞാൻ -സോറി മിസ്സ് , ഞാൻ ഇനി ആവർത്തിക്കില്ല , സോറി ,
ഞാൻ എന്തിനാ സോറി പറഞ്ഞെ എന്ന് പോലും എനിക്ക് അറിഞ്ഞുട , പക്ഷെ എല്ലാം ഏറ്റു സമ്മതിച്ചാൽ പെട്ടന്നു ഊരാൻ പറ്റും എന്ന് മനസ്സ് പറയുന്നു . ഞാൻ പതിയെ വേണ്ടി അടിച്ചു ഊരാൻ നോക്കി , ബട്ട് നോ രക്ഷാ . സ്വാഭാവികം ടീച്ചർ എന്റെ കോളറിൽ പിടിത്തമിട്ടു .
