രുദ്രപ്രതാപം – 6 26അടിപൊളി 

രുദ്രപ്രതാപം 6

Rudraprathapam Part 6 | Author : Jhon Clinton

[ Previous Part ] [ www.kambi.pw ]


 

നമോവാകം… 🤣😂

 

അങ്ങനെ പ്രത്യേകിച്ചൊന്നും പറയാനില്ല.കഴിഞ്ഞ ഭാഗ്യത്തിന് തന്ന സപ്പോർട്ട് ഈ ഭാഗത്തിലും പ്രധീക്ഷിക്കുന്നു.

 

പിന്നെ ഞാൻ ഇത് വരെ ട്രൈ ചെയ്യാത്ത ഒരു രീതിയിൽ ആണ് ഈ ഭാഗം എഴുതിയിരിക്കുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ മാപ്പാക്കുക.

 

അപ്പൊ തുടങ്ങാം 😍

Picsart 26 05 02 19 40 56 699

 

———————————————————————–

Picsart 26 05 02 19 56 35 152

———————————————————————–

Previously…..

 

അന്നേ ദിവസ്സം തന്നെ മറ്റൊരു വീട്ടിൽ.

 

വിശാലമായ ഒരു മുറി. ആകാശത്തു തിളങ്ങി നിൽക്കുന്ന ചന്ദ്രന്റെ പ്രകാശം ജനാല കളിലൂടെ ആ മുറി മുഴുവൻ നിറഞ്ഞുനിന്നിരുന്നു.അവിടെ നിറ കണ്ണുകളുമായി കിടക്കയിൽ ചുരുണ്ടു കൂടി കിടക്കുന്ന അവൾ.ജീവിതത്തിൽ താൻ അത്രെ ഏറെ ഇഷ്ട്ടപെടുന്ന ഒരാളെ എന്നെന്നേക്കുമായി നഷ്ട്ടമായതിന്റെ വേദന അത് അവളുടെ ഹൃദയത്തെ കീറി മുറിക്കുന്നുണ്ടായിരുന്നു.ആ മുറിയിലെ ഏകാന്തതയിൽ നിന്നും രക്ഷപെടാൻ എന്നോണം അവൾ അടുത്ത് കിടന്നിരുന്ന തലയണ വലിച്ചു ശരീരത്തിലേക്ക് അമർത്തി കെട്ടിപിടിച്ചു.കണ്ണുകൾ അടക്കുമ്പോൾ അവൾക്ക് ആ ശബ്ദം വീണ്ടും കേൾക്കാമായിരുന്നു. സ്നേഹം തുളുമ്പുന്ന ആ ശബ്ദം.

 

 

“മായാമോളെ…..”

———————————————————————–

പുലരിയിലേ സൂര്യന്റെ പ്രകാശം ആ മുറിക്കുള്ളിലേക് കടന്നു ചെന്നു അവിടേം അത് പ്രകാശം നിറച്ചു ആ മുറിക്കുള്ളിൽ അപ്പോഴും കിടക്കയിൽ നിന്നും എണീക്കാതെ കിടക്കുവാണ് മായ.അവളുടെ മുഖത്തു ഒരുപാട് നെഞ്ചുരുകി കരഞ്ഞതിന്റെ ക്ഷീണം കാണാമായിരുന്നു.വളരെ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആയിരുന്നു അവളുടേത്.തന്നെ ജീവനേക്കാൾ അതികം സ്നേഹിക്കുന്ന അച്ഛനും അമ്മയും കുറുമ്പ് കാണിക്കാൻ മാത്ര മായി ഒരു കൊച്ചു അനുജത്തിയും.കളിയും ചിരിയും സന്തോഷവും സങ്കടങ്ങളും എല്ലാം അവർ പരസ്പരം പങ്കു വെക്കുമായിരുന്നു.പക്ഷേ എല്ലാം തകർന്നു പോയ ഒരു അവസ്ഥ യാണ് ഇപ്പോൾ.

 

 

കുറച്ച് വർഷങ്ങൾക്ക് മുൻപ്….

 

മായയുടെ നാട് ടൗണിൽ നിന്നെല്ലാം വിട്ടു കുറച്ചു ഉള്ളേരിയയിലുള്ള ഗ്രാമപ്രതേശമാണ്.ആ നാട്ടിൽ അറിയപ്പെടുന്ന ഒരു പ്രമാണി ആയിരുന്നു അവളുടെ അച്ഛൻ സത്യശീലൻ.ആ ഗ്രാമത്തിലെ ഉത്സവങ്ങൾക്കും മറ്റു വിശേഷപരിഭാദികൾക്കെല്ലാം മേൽനോട്ടം വഹിച്ചിരുന്നത് അദ്ദേഹം ആയിരുന്നു.എല്ലാവരോടും സ്നേഹവും ബഹുമാനത്തോടെയും മാത്രമേ അയാൾ പെരുമാറാർ ഉള്ളായിരുന്നു.നാട്ടുകാർക്കെല്ലാം അത്രയും വിശ്വാസം ആയിരുന്നു അയാളെയും കുടുംബത്തെയും.

 

എന്നാൽ അയാളുടെ മുതിർന്ന സഹോദരൻ പ്രഭാകരൻ അങ്ങനെ ആയിരുന്നില്ല.തന്റെ അനുജന്റെ ഈ ഉന്നതകൾ അയാൾക്കും കുടുംബത്തിനും അത്ര സന്തോഷം നൽകിയിരുന്നില്ല അതിനു കാരണം ആയതു മറ്റൊരു വിഷയമാണ്. കുടുംബ സ്വത്ത്‌.

 

സത്യശീലന്റെയും പ്രഭാകരന്റെയും അമ്മ ആയ ദേവയാനി കുടുംബ സ്വത്തുക്കൾ ഭാഗം വെക്കാൻ തീരുമാനിച്ചു. തന്റെ മൂത്ത മകന് വീടും പറമ്പും നൽകാൻ ആണ് അവർ ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ ചെറുപ്പം മുതലേ ദുശീലങ്ങളുടെ ഒരു കോട്ട തന്നെ അയാൾ പടുത്തുയാത്തിയിരുന്നു.

അതിൽ പെണ്ണും കള്ളും എല്ലാം അടങ്ങിയിരുന്നു. അങ്ങനെ സ്വത്തുക്കളുടെ മേൽനോട്ടം സത്യശീലനെ ഏൽപ്പിക്കുക ആയിരുന്നു. ചെറുപ്പം മുതലേ അച്ഛന്റെ കൂടെ നടന്നു എല്ലാം നോക്കി നടത്തിയിരുന്നത് അയാൾ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ അയാൾ അത് ഏറ്റെടുത് നല്ല രീതിയിൽ നടത്തുകയും നാട്ടുകാരുടെ ഇടയിൽ അയാൾക്കും കുടുംബത്തിനും

സൽപ്പേര് ഉണ്ടാകുകകയും ചെയ്തു.

 

എന്നാൽ ഇതൊന്നും പ്രഭാകരന് അത്ര ഇഷ്ട്ടപെട്ടിരുന്നില്ല താൻ അനുഭവിക്കേണ്ട സ്വത്തു മുഴുവൻ അനുജൻ കൈകാര്യം ചെയ്യുന്നത് നോക്കി നിൽക്കാൻ മാത്രമേ ആൾക്ക് കഴിഞ്ഞുള്ളു.അത് അയാൾക്കുള്ളിൽ ചെറിയ അസൂയയെ ഉണർത്തി പിന്നെ സത്യശീലനോടുള്ള പകയായി അത് മാറി.

Leave a Reply

Your email address will not be published. Required fields are marked *