രുദ്രപ്രതാപം – 6 26അടിപൊളി 

 

“ആ….”അവൻ വേദനകൊണ്ട് ഒന്ന് അലറി

 

അവൻ മീനുവിന്റെ മുടിയിൽ പിടിച്ചു അവളുടെ കടിയിൽ നിന്നും വിമുക്തനായി”നായിന്റെ മോളെ”എന്ന്‌ അലറി കൊണ്ട് ഒരു കൊച്ചു കുട്ടിയാണ് എന്ന്‌ പോലും നോക്കാതെ അവളുടെ മുഖത്തു ആഞ്ഞൊരു അടി ആയിരുന്നു. മീനു ദൂരേക്ക് തെറിച്ചു വീണു.

 

അപ്പോഴും മയയ്ക്ക് കാഴ്ചകൾ ശെരിയായിരുന്നില്ല. അവൾ കണ്ണുകൾ പതിയെ തുറന്നു.അവളുടെ മുന്നിൽ തന്നെ കാമം ജ്വലിക്കുന്ന പിശാജിന്റെ കണ്ണുകളോടെ നിൽക്കുന്ന പവിത്രനെ അവൾ കണ്ടു. അവന്റെ കൈകൾ അവളുടെ ശരീരത്തെ ലക്ഷ്യമാക്കി ചലിച്ചു. തന്നെ കൊണ്ട് ഇനി ഒന്നിനും കഴിയില്ല എന്നാ അവസ്ഥയിൽ എല്ലാ പ്രതിരോധവും ഉപേക്ഷിച്ചു കണ്ണുകൾ മുറുക്കി അടച്ചു കൊണ്ട് അവൾ അവിടെ കിടന്നു…

…..

……

…..

 

“നീ ഏതാടാ മൈരേ”പവിത്രന്റെ ശബ്ദമായിരുന്നു അത്.

 

കണ്ണുകൾ തുറന്ന് നോക്കുമ്പോൾ കാണുന്നത് പവിത്രന്റെ കയ്യുകൾ ബലമായി ആരോ പിടിച്ചു നിറുത്തിയിരിക്കുന്നു.

 

“നിന്റെ അമ്മടെ നയര് കള്ള നായിന്റെ മോനെ”അതും പറഞ്ഞു അവൻ പവിത്രന്റെ മുഖത്തേയ്ക്ക് ആഞ്ഞു ചവിട്ടി.

 

“പെണ്ണുങ്ങളുടെ ദേഹത്തു കൈ വാക്കുന്നോടാ കാട്ടു മൈരേ”നിലത്തു വീണ പവിത്രനെ നോക്കി അവൻ അലറി.

 

മായ കഴിയുവോളം അത് ആരാണെന്നറിയാൻ ശ്രമിച്ചു പക്ഷെ മങ്ങിയ കഴച്കളിൽ അവന്റെ മുഖം തെളിഞ്ഞു വന്നില്ല.

 

പെട്ടെന്ന് അവളുടെ ഓർമ്മകൾ പിറകോട്ടു പോയി

 

“അച്ഛാ ഇനിയെങ്കിലും ഒന്ന് പറയോ അത് ആരാണെന്ന്”വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്ന സത്യശീലനെ നോക്കി കൊണ്ട് മായ ചോദിച്ചു.

 

“നീ അത് ഇതുവരെ വിട്ടില്ലേ”അയാൾ മറുപടി പറഞ്ഞു

 

“ഒന്ന് പറ അച്ഛാ…”

 

“അതൊക്കെ സമയമാവുമ്പോൾ അച്ഛനും അമ്മയും പറയാം കേട്ടോ”

 

“പോ അവിടുന്ന്”അവൾ പിണക്കം കാണിച്ചു.അത് കണ്ടു സത്യശീലൻ ഒന്ന് പൊട്ടി ചിരിച്ചു.

 

“അച്ഛന്റെ മോളു പിണങ്ങിയോ”.

 

മായ അത് കേട്ടു മറുപടി ഒന്നും പറയാതെ ഇരുന്നു.

 

“ശരി ഞാൻ പേരൊന്നും പറയുന്നില്ല പക്ഷേ അവനെ കുറിച്ച് എനിക്കറിയാവുന്ന ഒരു കാര്യം പറയാം”

 

നിലത്തു വീണു കിടക്കുന്ന മായയുടെ ശ്വാസഗതി പഴയ രൂപത്തിലേക്ക് തിരിച്ചെത്തി.അവളുടെ കണ്ണുകൾ വീണ്ടും തുറന്നു അപ്പോൾ അവൻ അവളുടെ അടുത്തേക്ക് നടന്നു വരുകയായിരുന്നു

 

 

“മോളെ”സത്യശീലന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.

 

“നിനക്ക് നേരെ ഒരു പ്രശ്നം വന്നാൽ..”

 

അവൻ അവളുടെ മുന്നിലായി വന്നു നിന്നു.

 

“അത് നിനക്ക് താങ്ങാവുന്നതിനും അപ്പുറം ആണെങ്കിൽ”

 

അവൻ അവൾക്കടുത്തായി കുനിഞ്ഞു നിന്നു.

 

“നിനക്കൊരു തണലായി അവൻ നിന്റെ അടുത്ത് വരും”

 

അവൻ അവളെ രണ്ടു കൈകൾ കൊണ്ടും കോരി എടുത്തു ഉയർത്തി.

 

“നിന്നെ ഏറ്റവും ഇഷ്ട്ടപെടുന്ന”

 

അവളുടെ കവിളുകൾ അവന്റെ നെഞ്ചിലേക്ക് അമർന്നു.

 

“നിന്റെ രാജകുമാരൻ”

 

അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി ആ മുഖം കണ്ടപ്പോൾ തന്നെ അവളുടെ ഹൃദയം ഒന്ന് മൂളി.അത് അവളുടെ ചുണ്ടുകളിലൂടെ പുറത്തു വന്നു..

 

“എന്റെ രാജകുമാരൻ ❤️”

 

To be continued…

 

കുറച്ചു ക്ലിഷേ ആയോ എന്നൊരു തോന്നൽ. എന്തായാലും എഴുതി തീർത്തിട്ടുണ്ട് 🤣 പിന്നെ അഭിപ്രായം പറയാൻ മറക്കല്ലേ.അടുത്ത ഭാഗം പെട്ടെന്ന് തരാം എന്നും പറഞ്ഞു കൊണ്ട് നിങ്ങളുടെ സ്വന്തം

 

JC

Leave a Reply

Your email address will not be published. Required fields are marked *