രുദ്രപ്രതാപം – 6 26അടിപൊളി 

 

കാലങ്ങൾ കടന്നു പോയി.സത്യശീലനും ഭാര്യ ഭാഗ്യലക്ഷ്മി ആദ്യ കുഞ്ഞു പിറന്നു അത് ഒരു പെൺകുഞ്ഞായിരുന്നു മായ.പിന്നെ അവളായിരുന്നു അവരുടെ ലോകം. അവളെ സ്നേഹിച്ചും ലാലിച്ചും അവർ വളർത്തി. മായയ്ക്ക് 3 വയസുള്ളപ്പോൾ ഒരു ദിവസം അവൾ പെട്ടെന്നു കുഴഞ്ഞു വീണു. ശ്വാസം എടുക്കുന്നുണ്ടായിരുന്നു എങ്കിലും അവൾക്ക് ബോധമില്ലായിരുന്നു.സത്യ ശീലംനും ഭാര്യ ഭാഗ്യലക്ഷ്മിയും അവളെ എടുത്തുകൊണ്ടു പല പല ഡോക്ടർ മാരെ മാറി മാറി കണ്ടു എങ്കിലും ഗുണമൊന്നും ഉണ്ടായില്ല.

 

അങ്ങനെ ഒരു വഴിയും ഇല്ലാതിരിക്കുമ്പോൾ ആണ്.നാട്ടിലുള്ള ഒരു മൂപ്പൻ മേപ്പടനെ കുറിച്ച് പറഞ്ഞു കൊടുക്കുന്നത്.മറ്റു വഴികൾ ഒന്നുമില്ലാത്തതിനാൽ അവർ അങ്ങോട്ടേക്ക് യാത്ര യായി.അപ്പോഴേക്കും മായ യുടെ അവസ്ഥ വല്ലാതെ വഷളായിരുന്നു.അങ്ങനെ അവർ അവിടെ എത്തി.

ഒരു പഴയ മോഡൽ വീടായിരുന്നു അത്. ഏകദേശം സത്യ ശീലന്റെ വീട് പോലെ തന്നെ.അവർ അങ്ങോട്ട് കേറി ചെല്ലുമ്പോൾ തന്നെ അവിടെ കുറച്ച് പേർ വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു.രണ്ടു സ്ത്രീകളും അഞ്ചു പുരുഷൻ മാരും ആയിരുന്നു ആ രണ്ടു സ്ത്രീകളുടെ കയ്യിലും രണ്ടു കുട്ടികളെ അവർ കണ്ടു ഒരു കുഞ്ഞു പോടീ കുഞ്ഞാണ്. മറ്റത്ത് മായയുടെ അതെ പ്രായവും.

 

അവർ സ്വാമി എന്ന്‌ തോന്നിക്കുന്ന വിധത്തിൽ വസ്ത്രം ധരിച്ച ആളെ കണ്ടു അവരുടെ അടുത്തേക്ക് നടന്നു.

 

“രക്ഷിക്കണം ഞങ്ങൾക്ക് ആകെ ഉള്ള മോളാ”ഭാഗ്യലക്ഷ്മി കരഞ്ഞു കൊണ്ട് അയാളോട് പറഞ്ഞു.

 

അയാൾ കുട്ടിയെ അവിടെ കിടന്നിരുന്ന ഒരു പലകയിൽ കിടത്താൻ ആവശ്യ പെട്ടു.എന്നിട്ട് അയാൾ മായയുടെ ഇരു കണ്ണുകളും വിരൽ ഉപയോഗിച്ച് പരിശോധിച്ചു.

 

“എന്റെ സംശയം തെറ്റിയില്ല.”മേപ്പടൻ എലാവരുമോടായി പറഞ്ഞു.

 

“ഈ കുഞ്ഞിനും നിങ്ങളുടെ കുഞ്ഞിന്റെ അതെ അവസ്ഥ തന്നെ ആണ്” അയാൾ അപ്പുറത് നിന്നിരുന്ന ആ കുടുംബത്തെ നോക്കി പറഞ്ഞു.

 

“ഇവളുടെ പ്രശ്നത്തിനും പരിഹാരം ഒന്നേ ഉള്ളു “അയാൾ പറഞ്ഞു നിർത്തി.

 

“എന്താണ് സ്വാമി”വെപ്രാളത്തിൽ സത്യശീലൻ ആണ് അത് ചോദിച്ചത്.

 

മേപ്പടൻ കൈകൾ ഉയർത്തി അവിടെ നിന്നിരുന്ന മറ്റൊരു സ്ത്രീയുടെ കൈകളിലേക്ക് ചൂണ്ടി ആ പോടീ കുഞ്ഞിലേക്ക്.

 

“നിങ്ങളുടെ കുഞ്ഞിനേയും ആ കുഞ്ഞിനെ കൊണ്ട് വിവാഹം ചെയ്യിക്കണം”

 

അവിടെ മൊത്തം പെട്ടന്ന് നിശബ്ദമായി. കേട്ടത് എന്താണ് എന്ന്‌ സത്യശീലനും, ഭാഗ്യാലക്ഷ്മിയും പൂർണമായും മനസ്സിലായില്ല.

 

അവരുടെ നിൽപ്പ് കണ്ടു കാര്യം മനസ്സിലായ മേപ്പടൻ അവർക്കു കാര്യങ്ങൾ വിശദീകരിച്ചു.

 

“നിങ്ങളുടെ മക്കൾക്ക് ഉള്ളത് ഒരുതരത്തിലും ഉള്ള അസുഗം അല്ല.അവരുടെ ശരീരം ഇവന് വേണ്ടി വിതുമ്പുകയാണ്. ഇവർ മാത്രമല്ല ഇവന്റെ ജീവിതത്തിൽ ഇനിയും ഒരുപാട് തൊഴിമാർ ഇവനുണ്ടാവും. അവരെല്ലാം സമയം ആവുമ്പോൾ ഇവനെ തേടി വരും.അവർ ഒന്നുചേരും അതിനു തടസ്സമായി ഒന്നും അവർ കാണില്ല. അത് പ്രായമോ,മതമോ,ജാതിയോ ഒന്നും”അത് പറഞ്ഞു അയാൾ നിറുത്തി.

 

എന്നിട്ട് ആ കുഞ്ഞിനെ ഒന്ന് കൂടി നോക്കി.

“കാലങ്ങൾ കാത്തിരുന്ന പിറവി ആണ് ഇവന്റെ. അവന്റെ ലക്ഷ്യം എന്താണെന്നു എനിക്കറിയില്ലെങ്കിലും അവന്റെ മാർഗ്ഗങ്ങൾ കോടൂരമായിരിക്കും എന്ന്‌ എനിക്ക് ഉറപ്പുണ്ട്. കാരണം അത്രയേറെ ശക്തിയാണ് അവന്റെ അകത്തു”അതും കൂടി പറഞ്ഞു അയാൾ അവസാനിപ്പിച്ചു.

 

ഇതെല്ലാം കേട്ട് ആകെ ആവതാളത്തിൽ ആയ അവസ്ഥയിൽ ആയിരുന്നു അവിടെ ഉണ്ടായിരുന്ന എല്ലാവരും.

 

“ആലോചിക്കാൻ ഇനിയും സമയമില്ല എത്രയും പെട്ടെന്ന് കർമങ്ങൾ ചെയ്യണം ഇന്നത്തെ ദിവസം കഴിഞ്ഞാൽ പിന്നെ പൂജ ചെയ്യാൻ സാധ്യമല്ല”മേപ്പടൻ പറഞ്ഞു അയാളുടെ വാക്കുകളിൽ കുറച്ച് തിടുക്കം ഉണ്ടായിരുന്നു.

 

പ്രകൃതി വരെ നിശ്ചലം ആയതു പോലെ ഒരു വല്ലാത്തൊരു നിശബ്ദത അവിടെ പടർന്നു ആ നിഷാദ്ധതയെ കീറി മുറിച്ചു കൊണ്ട് ഭാഗ്യലക്ഷ്മി ആ പോടീ കുഞ്ഞിനെ പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ അടുത്തേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *