…ഇന്ന്…
ആ മുറിക്കുള്ളിയിൽ വളരെ അലസതയോടെ തന്നെ കിടക്കുകയാണ് മായ. അച്ഛന്റെ വിട വാങ്ങൽ അത്ര ഏറെ അവളെ തളർത്തിയിരുന്നു.
പെട്ടന്ന് വാതിൽ തുറന്നു മുറിയിലേക്ക് ഭാഗ്യലക്ഷ്‌മി കയറി വന്നു ഒരു മാക്സി ആയിരുന്നു അവരുടെ വേഷം. ഭർത്താവ് നഷ്ടപ്പെട്ടതിന്റെ എല്ലാ സങ്കടവും അവരുടെ മുഖത്തും ഉണ്ടായിരുന്നു.പക്ഷെ മക്കൾക്ക് ധൈര്യം പകരാൻ എന്നോണം അവർ അത് മറച്ചു പിടിച്ചു.
“മായേ എത്ര നേരം എന്ന് വച്ച നീ ഇങ്ങനെ കിടക്കുക. എന്തേലും കഴിക്കണ്ടേ”കട്ടിലിൽ കിടക്കുന്ന മായയുടെ അടുത്തിരുന്നു അവർ പറഞ്ഞു
“എനിക്കൊന്നും വേണ്ട അമ്മേ”
“എന്താ മോളെ ഇത് നീ അല്ലെ മീനുവിനെ എങ്കിലും സമാധാനിപ്പിക്കേണ്ടേ നീ ഇങ്ങനെ ഇവിടെ കിടന്നാലോ”
“എനിക്ക് സഹിക്കുന്നില്ല അമ്മേ… അച്ഛൻ.. “വിതുമ്പി കൊണ്ട് അവൾ പറഞ്ഞു.
“ഇതൊന്നും നമ്മുടെ കയ്യിൽ അല്ലല്ലോ ദൈവം നിശ്ചയിച്ചത് നടന്നു എന്ന് കരുതിയാൽ മതി അങ്ങനെ സമാധാനിക്കു”അവർ അത് പറയുമ്പോളും അവരുടെ ചുണ്ടുകൾ സങ്കടം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു
“എന്നാലും ആരാ അമ്മേ അച്ഛനെ…”അവൾ നിറ കണ്ണുകളോടെ ചോദിച്ചു.
റ്റിംഗ് ടോങ്…
ഹാളിൽ നിന്നും കാളിങ് ബെല്ലിന്റെ ശബ്ദം പുറപ്പെട്ടു.അവർ രണ്ടു പേരും അങ്ങോട്ടേക്ക് നോക്കി.
“നീ വേഗം റെഡി ആയി കഴിക്കാൻ വാ.. ഞാൻ ആരാണെന്നു നോക്കട്ടെ”അതും ഭാഗ്യലക്ഷ്‌മി പുറത്തോട്ട് പോയി.
മായ കിടക്കയിൽ നിന്നും എഴുന്നേറ്റ് അവളുടെ ചുരിദാർ ഒന്ന് നേരെയാക്കി നേരെ ബാത്‌റൂമിലേക്കും. മുഖം ഒക്കെ കഴുകി മുടി എല്ലാം മുഖത്തു നിന്നും വാക്ഞ്ഞു പുറകിലേക്കിട്ടു എന്നിട്ട് അവൾ അവിടത്തെ കണ്ണാടിയിലേക്ക് നോക്കി. രണ്ടു ദിവസം മുഴുവൻ കരഞ്ഞ ശീണം അവളുടെ മുഖത്തുണ്ടായിരുന്നു.മുഖം ഒന്ന് കൂടി കഴുകി അവൾ പുറത്തിറങ്ങി ഹാളിലേക്ക് നടന്നു അവിടെ മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കുവായിരുന്നു മീനു.
അപ്പോഴാണ് പുറത്തെ ശബ്ദം അവൾ ശ്രേദ്ധിച്ചത്. അവൾ ഉമ്മറത്തേക്ക് നടന്നു.അവിടെ ഭാസ്കരനും മകൻ പവിത്രനും പിന്നെ അയാളുടെ രണ്ടു സഹായികളും ആയിരുന്നു.നല്ലൊരു അവസരം ഒത്തു വന്നപ്പോൾ മുതലാക്കുക എന്നായിരുന്നു അയാളുടെ ഉദ്ദേശം.
“സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്”അയാൾ പറഞ്ഞു തുടങ്ങി. “ഇന്നലെ വരെ എങ്ങനെ ഉണ്ടായിരുന്നതാ എന്റെ കുട്ടി. അവനെ ഇത്ര പെട്ടന്ന് ഈശ്വരൻ വിളിക്കുമെന്ന് ഞാൻ കരുതിയില്ല”അയാൾ കണ്ണുകളിൽ കണ്ണീരു നിറച്ചു കൊണ്ട് പറഞ്ഞു.
അയാളുടെ സംസാരം കേട്ട് സമാധാനിപ്പിക്കാൻ വന്ന ഒരു ബന്ധു ആണെന്ന് അവർ കരുതി.പക്ഷെ
“ലക്ഷ്മി മക്കളുടെ കാര്യം എല്ലാം കഷ്ടത്തിലായി അല്ലെ “അയാൾ ഒരു സഹതാപ മുഖത്തോടെ ചോദിച്ചു.
അത് കേട്ട ലക്ഷ്മി ഒന്ന് വിതുമ്പുന്ന മാത്രമാണ് ചെയ്തത്
“ഞാൻ വന്നത് മറ്റൊരു കാര്യം കൂടി പറയാനാ”അയാൾ ഇരുന്നിരിടത്തു നിന്നു എഴുന്നേറ്റു.
“എന്റെ മകൻ പവിത്രനില്ലേ അവനു മായയെ കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട്”അയാൾ അത് പറഞ്ഞപ്പോൾ തന്നെ മായയ്ക് വിശ്വാസം വരാതെ അയാളെ നോക്കി.അവളുടെ അച്ഛൻ മരിച്ചിട്ട് 3 ദിവസം കഴിഞ്ഞിട്ടില്ലായിരുന്നു അപ്പോഴേക്കും ഇങ്ങനെ ഒരു കാര്യം കൊണ്ട് വരാൻ എങ്ങനെ സാധിച്ചു ഇങ്ങേർക്ക എന്നായിരുന്നു അവളുടെ ചിന്ത.
“ഇതാവുമ്പോ നിങ്ങൾക്കൊരു കൂടാവുകയും ചെയ്യും പിന്നെ വീടും പറമ്പും കാര്യങ്ങൾ എല്ലാം നോക്കി നടത്താൻ ഒരാൾ ആവും ചെയ്യും”അയാൾ ഒരു ചിരിയോടെ പറഞ്ഞു.
“എന്താ ലക്ഷ്മി യുടെ അഭിപ്രായം?”ഇതേ സമയം പവിത്രൻ മായയെ തന്നെ നോക്കി നിൽക്കുവായിരുന്നു. പക്ഷെ അവൾ അവനെ ശ്രെദ്ധിക്കുന്നു പോലും ഉണ്ടായിരുന്നില്ല.
“അത് നടക്കില്ല”ഭാഗ്യലക്ഷ്മി പറഞ്ഞു
“അതെന്താ”അയാളുടെ ചിരി എല്ലാം പോയിരുന്നു
“അവൾക്ക് മറ്റൊരാളുമായി നിശ്ചയം കഴിഞ്ഞതാണ്”ഭാഗ്യലക്ഷ്‌മി ഒറ്റ വാക്കിൽ പറഞ്ഞു നിറുത്തി.
