“ചോദിക്കുന്നത് വളരെ വലുതാണ് എന്നറിയാം പക്ഷെ ഞങ്ങൾക്കാകെ ഉള്ളത് അവളാണ്. സഹായിക്കണം”അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ഞാൻ നിങ്ങളുടെ കാലുപിടിക്കാം”അതും പറഞ്ഞു ഭാഗ്യലക്ഷ്‌മി അവരുടെ കാലുകളിലേക്ക് കുമ്പിട്ടു അപ്പോഴേക്കും അവർ തടഞ്ഞു.
സ്വന്തം കുഞ്ഞിനെ വേര്പിരിയുന്ന വേദന ആ മുന്ന് അമ്മ മാർക്കും താങ്ങാൻ ആവില്ലായിരുന്നു.അങ്ങനെ മനസ്സിന് വല്ലാത്തൊരു ഭാരം ഉണ്ടെങ്കിലും അവർ എല്ലാവരും അതിനെല്ലാം സമ്മതിച്ചു.
അങ്ങനെ മേപ്പടൻ പൂജകൾ എല്ലാം പൂർത്തിയാക്കി.
അവസാനമായി അയാൾ ഒന്ന് കൂടി പറഞ്ഞു.
“കാലങ്ങൾക്ക് ശേഷം ഇവന്റെ ശക്തി താങ്ങാനുള്ള ശേഷി അവന്റെ ശരീരത്തിന് തിരികെ ലഭിക്കും. അത് വരെ അവനു നേരെ ഒരു ആപത്തും വരില്ല പക്ഷെ അതിനു ശേഷം എന്ത് സംഭവിക്കും എന്ന് ഒന്നും പറയാൻ ആവില്ല”
ഇതെല്ലാം കേട്ടു കഴിഞ്ഞു എല്ലാവരും പുറപ്പെടാൻ ഒരുങ്ങി അതിനു മുൻപ് എല്ലാവരും പരസ്പരം ഒന്ന് പരിചയപ്പെട്ടു.
“മോന്റെ പേരെന്താ “ആ രണ്ടു പെൺകുട്ടികളുടെ അമ്മമാരും ഒരേ സ്വരത്തിൽ ചോതിച്ചു.
അത് കേട്ട് ആ ആൺകുട്ടിയെ പിടിച്ചിരുന്ന സ്ത്രീ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
“അഭിഷേക്”
.
.
.
വർഷങ്ങൾക്കു ശേഷം…
സത്യശീലന്റെ കുടുംബ പെരുമ ആ നാടുമൊത്തം വളർന്നു. കൂടെ ഭാസ്കരന്റെ ശതൃതയും. എന്നാൽ അതൊന്നും ആൾ പുറത്ത് കാണിച്ചിരുന്നില്ല അയാൾ ഒരു പാമ്പിനെ പോലെ ആയിരുന്നു പുറത്തു മാന്യന്റെ മുഖമൂടി ധരിച്ച അകം മുഴുവൻ വിഷം നിറഞ്ഞ സർപ്പം.അയാൾക്ക് ഒരു മകനുണ്ടായിരുന്നു വിത്ത് ഗുണം പത്തു ഗുണം എന്ന് പറഞ്ഞ പോലെ തന്തയുടെ അതെ സ്വഭാവം ഉള്ള ഒരുത്തൻ പേര് പവിത്രൻ.
മായ വളരെ സുന്ദരി ആയ ഒരു ചെറുപ്പക്കാരി ആയി മാറി സ്വഭാവം കൊണ്ടും സൗന്ദര്യം കൊണ്ടും അവളെ കടത്തി വെട്ടാൻ ആ നാട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
പവിത്രന്റെ കണ്ണുകൾ അവളുടെമേൽ വന്നു പതിച്ചു. അവളുടെ ശരീരം കണ്ടു അവന്റെ കാമം തിളച്ചു കയറിയിരുന്നു.അവളെ കാണുമ്പോളെല്ലാം ഒരു വഷളൻ ചിരി അവന്റെ മുഖത്തുണ്ടായിരുന്നു. അവനു അവളോട് പ്രേമമായിരുന്നില്ല അവളുടെ ശരീരം പിച്ചി ചീന്താൻ ഉള്ള കാമവെറി ആയിരുന്നു.
ഇതെല്ലാം മായ ശ്രേദ്ധിച്ചിരുന്നു എങ്കിലും. താനായി ഒരു കുടുംബ പ്രശ്നം വേണ്ട എന്ന് കരുതി അവളും ഒന്നും ആരോടും പറഞ്ഞില്ല.
മായയുടെ കല്യാണ പ്രായമായിട്ടും അവളുടെ കല്യാണത്തെ കുറിച്ച് വീട്ടുകാർ ഒന്നും സംസാരിക്കാറില്ലായിരുന്നു. പരിചയക്കാർ കുശലം ചോദിക്കുമ്പോൾ”അവളുടെ ചെറുക്കനെ ഒക്കെ ഞങ്ങൾ കണ്ടു വച്ചിട്ടുണ്ട്”എന്ന് പലരോടും പറയുന്നത് മായ ശ്രേധിച്ചിട്ടുണ്ട്.
പലപ്പോഴും അവൾ അതിനെ കുറിച്ച് അമ്മയോടും അച്ഛനോടും ചോദിച്ചിരുന്നു എങ്കിലും ഉത്തരം ഒന്നും കിട്ടിയിരുന്നില്ല. പിന്നെയും ചോദിച്ചു പോയാൽ “നിനക്ക് നിന്റെ ചെക്കനെ കാണാൻ അത്ര മുട്ടി നിൽക്കുവാണോ”എന്നാ കളിയാക്കലും വരും.അത് കൊണ്ട് തന്നെ പിന്നെ അതിനെ കുറിച്ച് അവൾ അങ്ങനെ ഒന്നും ചോദിക്കാൻ പോവരുമില്ലാതെ ആയി.
മായയുടെ അനുജത്തി മീന ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.വീട്ടിലെ ചെറിയ കുട്ടി ആയതു കൊണ്ട് എല്ലാരും അവളെ ഓവർ ആയി സ്നേഹിച്ചു വഷളാക്കിയിരിക്കുവാന്.
ഇങ്ങനെ എല്ലാം നല്ലരീതിയിൽ പോയി കൊണ്ടിരിക്കുമ്പോൾ ആണ്. മൂന്ന് ദിവസ്സം മുമ്പ് ആ ദുരന്തം നടക്കുന്നത്.
സത്യശീലൻ മരണ പെട്ടു…
മായായും മീനുവും ഭാഗ്യലക്ഷ്മിയും അടങ്ങുന്ന ആ കുടുംബത്തിനെ തളർത്താൻ ആ വാർത്ത തന്നെ ധാരാളമായിരുന്നു നാട്ടുകാരുടെ അവസ്ഥയും മരിച്ചായിരുന്നില്ല എല്ലാവരുടെ മനസ്സിലും സത്യശീലന്റെ വിട്ടു പോക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു അത്രത്തോളം അയാളെ ആ നാട്ടുകാർ സ്നേഹിച്ചിരുന്നു.അങ്ങനെ സത്യശീലന്റെ കർമങ്ങൾ എല്ലാം കഴിഞ്ഞു അയാൾ വെറും ഒരു ഓർമ മാത്രം ആയി മാറി.
