ഒരു തേപ്പ് കഥ 19അടിപൊളി 

ഒരു തേപ്പ് കഥ
Oru Theppu Kadha | Author : Chullan Chekkan


ഞാൻ ചുള്ളൻ ചെക്കൻ,
ഇത് എന്റെ ആദ്യ കഥയാണ്… നിങ്ങളുടെ സ്നേഹം ഞാൻ പ്രേധിക്ഷിക്കുന്നു…
“ടാ എഴുനേക്ക് ആ പെണ്ണ് അവിടെ കിടന്ന് കയറു പൊട്ടിക്കുന്നു ” ഉമ്മ എന്നെ കുലിക്കി വിളിച്ചുകൊണ്ടു പറഞ്ഞു..
“ആഹ് ഉമ്മ ഒരു 5 മിനിറ്റ് ” ഞാൻ ഒന്ന് കൂടെ ചരിഞ്ഞു കിടന്നു പറഞ്ഞു…
“ആഹ് നീ എന്താന്ന് വെച്ചാ കാണിക്ക്… അവൾ ഇങ്ങോട്ട് കയറി വന്നാൽ അറിയാമല്ലോ ” ഉമ്മ എന്നെ നോക്കി പറഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങി പോയി…
എന്നെ കുറിച്ചു പറഞ്ഞില്ലല്ലോ… ഞാൻ അജാസ് (26 വയസ്) ബിസ്സിനെസ്സ് മാൻ ആണ്. ബാംഗ്ലൂർ ഉള്ള ഞങ്ങളുടെ ബിസ്സിനെസ്സ് ഒക്കെ നോക്കുന്നത് ഞാൻ ആണ്. വീട് എറണാകുളം തന്നെ ആണ്.ഉമ്മ അജീന ഹൗസ് വൈഫ്‌ ആണ് . ഉപ്പ ജാഫർ ബിസിനസ് ആണ്.ഒരു പെങ്ങൾ ഇണ്ട് ആഫിയ (22 വയസ് )ഡോക്ടർ ആവാൻ പഠിക്കുകയാണ് ഇത് ലാസ്റ്റ് ഇയർ . ഓൾടെ കല്യാണം ആണ് 2 ആഴ്ച കഴിഞ്ഞാൽ. പയ്യൻ ഫൈസൽ(26 എന്റെ അതെ പ്രായം )ഓനും ഡോക്ടർ ആണ് ഓൾ പഠിക്കുന്ന അതെ കോളേജിൽ ആയിരുന്നു പഠിത്തം.. ഓൾ കേറിയപ്പോൾ ഓൻ ഫോർത് ഇയർ.. ആയിരുന്നു പ്രേമം ആയിരുന്നു.. വീട്ടിൽ പറഞ്ഞു സമ്മതിച്ചു. ഓന്റെ ഉമ്മ മരിച്ചു വാപ്പ 2 പെങ്ങമ്മാർ ഒരാൾടെ കല്യാണം കഴിഞ്ഞു ഇനി ഒരാൾ കൂടെ ഉണ്ട് ഓൾക്ക് കൂട്ടുകാരികളെ കല്യാണം ക്ഷേണിക്കാൻ പോണം.. ഞാനും കൂടെ പോകണം.. അതാണ് ഇന്നത്തെ എന്റെ main പരിപാടി…
“ ടാ പട്ടി ഇക്ക.. എണീക്കട ” ഇടത്തോട്ട് ചരിഞ്ഞു കിടന്നാ എന്നെ ബെഡിൽ നിന്ന് ചവിട്ടി താഴെ ഇട്ടുകൊണ്ട് പറഞ്ഞു…
“നിനക്ക് എന്തിന്റെ കുഴപ്പമാ ആഫി..കുറച്ചു നേരം കൂടെ കിടന്നിട്ട് വരാം… ഞാൻ ഇന്നലെ ഇങ് വന്നതല്ലേ ഉള്ളു ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല.. ഇപ്പൊ തന്നെ പോണം.. ഇന്ന് കുറച്ചു ഷോപ്പിംഗ് ഉണ്ട് പിന്നെ എല്ലാരേം കാണണ്ടേ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് എന്നെ തള്ളി ബാത്‌റൂമിൽ കയറ്റി… ( പണ്ട് മുതൽ വാപ്പ ഗൾഫിൽ ആയത് കൊണ്ട് ഒരുപാട് ബസ്സിനസ് അവിടെയും ഇവിടെയും എല്ലായിടത്തും ഉണ്ടായിരുന്നു )
ഞാൻ ബാത്‌റൂമിൽ കയറി നിന്ന് മുഖം ഒന്ന് നോക്കി… താടി ഒന്ന് ഷേപ്പ് ആക്കണം…
“അതെ ആ താടി അങ്ങ് ഷേപ്പ് ആക്കിയെരെ ” പുറത്തുനിന്നു ആഫി വിളിച്ചു പറഞ്ഞു…
ഞാൻ പല്ലൊക്കെ തേച്ചു താടി ഒക്കെ ഷേപ്പ് ചെയ്ത് ഇറങ്ങുമ്പോൾ ബെഡിൽ എനിക്ക് ഇടാൻ ആയി വൈറ്റ് ഷർട്ടും ബ്ലൂ പാന്റ്സും എടുത്ത് വെച്ചിരിക്കുന്നു… ഞാൻ ഷർട്ട്‌ ഇഞ്ച് ചെയ്തിട്ട് അവിടെ ഉണ്ടായിരുന്ന കണ്ണാടിയിലേക്ക് നോക്കി…‘ താടി എടുത്തപ്പോൾ കൊള്ളാം ’ ഞാൻ മനസ്സിൽ പറഞ്ഞു താഴേക്ക് ചെന്നു… അവിടെ നല്ല ചൂട് അരിപ്പത്തിരിയും ചിക്കൻ കറിയും… ഒന്നും നോക്കിയില്ല കുറെ നാൾ ആയി ഇതൊക്കെ കഴിച്ചിട്ട് ഇരുന്നു അങ്ങ് തട്ടി…കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഓടി കാർ എടുത്തു..
“ആദ്യം എങ്ങോട്ടേക്കാ പോകുന്നെ ” ഞാൻ ചോദിച്ചു
“ആദ്യം നാത്തൂനെ ഒന്ന് കാണണം ” അവൾ പറഞ്ഞു…
“മോളെ കല്യാണം ഉറപ്പിച്ച ശേഷം കല്യാണം കഴിയാതെ അവിടേക്ക് ചെല്ലുന്നത് ശെരിയല്ല ”
“അത് എനിക്ക് അറിയാം… വീട്ടിൽ ഞാൻ കയറുന്നില്ല…ഞാൻ അവളോട് ഇക്കാക്ക് നല്ലൊരു ആളെ കണ്ട് പിടിക്കാൻ പറഞ്ഞിരുന്നു.. അവൾ ആരെയോ കണ്ട് വെച്ചിട്ടുണ്ട് ഇന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ”
“എനിക്ക് ഇപ്പോഴേ കല്യാണം ഒന്നും വേണ്ട” ഞാൻ എടുത്ത വാക്കിൽ പറഞ്ഞു…
“അത് ഒറ്റക്കങ്ങു തീരുമാനിച്ചാൽ മതിയോ” അവൾ വിടുന്ന ലക്ഷണം ഇല്ല
“എന്റെ ജീവിതം അല്ലെ എനിക്ക് തീരുമാനിക്കാൻ അവകാശം ഇല്ലേ ” ഞാൻ അവളോട് ചോദിച്ചു…
“ സോറി അത് ഞാൻ ചിന്തിച്ചില്ല.. ഇനി ഇക്കാക്ക് ഇഷ്ടം പോലെ ജീവിക്കാം.. ഞാൻ ഒന്നും വരുന്നില്ല ” എന്ന് പറഞ്ഞു അവൾ കൈ കെട്ടി പുറത്തേക്ക് നോക്കി ഇരുന്നു…

‘ശേ അങ്ങനെ പറയണ്ടായിരുന്നു… ഒന്നുമില്ലേലെങ്കിലും എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.. എന്റെ പെങ്ങൾ അല്ലെ ’ പെട്ടന്ന് ഒരു വണ്ടി ഹോൺ അടിച്ചു സ്പീഡിൽ പോയി… അപ്പോഴാണ് എനിക്ക് ബോധം വീണത്… ഞാൻ പെട്ടന്ന് വണ്ടി സൈഡിലേക്ക് വളച്ചു മാറ്റി…
“ അതെ ഇക്കാക്ക് കല്യാണം വേണ്ടന്ന് പറഞ്ഞു എന്നെ കൂടെ കൊല്ലരുത്… എനിക്ക് ഇനിയും ജീവിക്കണം ” അവൾ എന്നെ നോക്കാതെ പറഞ്ഞു…
“അത് ഞാൻ പഴയതൊക്കെ ഓർത്തുപോയി ”
“എന്തിനാ ഇപ്പൊ അതൊക്കെ ഓർക്കാൻ പോണേ… അതൊക്കെ മറക്കാൻ വേണ്ടി ആണ് ഞാൻ ഒരു കൊച്ചിനെ കണ്ട് പിടിച്ചു തരാം എന്ന് പറഞ്ഞത്… അപ്പൊ കല്യാണം വേണ്ട പോലും ” ഞാൻ മറുപടി ഒന്നും പറഞ്ഞില്ല പിന്നെ നിശബ്ദത ആയിരുന്നു… അവളുടെ ചെക്കന്റെ വീട്ടിലോട്ട് പോണ വഴിയിൽ വെച്ച് അവൾ ആ നിശബ്ധത ബേധിച്ചു സംസാരിച്ചു…
“വണ്ടി ഇവിടെ നിർത്തിയാൽ മതി ഇക്ക.. അവൾ ഇങ്ങോട്ട് വരും ” എന്ന് പറഞ്ഞു അവൾ ഫോൺ എടുത്ത് അവളുടെ നാത്തൂനെ വിളിച്ചു…
“നീ എന്ത് ഉദ്ദേശത്തില വീണ്ടും ആ കൊച്ചിനെ വിളിച്ചേ.. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പോഴേ കല്യാണം വേണ്ടന്ന്” ഞാൻ ചോദിച്ചു…
“ ഇത് അതിനൊന്നും അല്ല… ഞങ്ങൾ ഒരുമിച്ചാണല്ലോ പഠിച്ചത്.. ഞങ്ങളുടെ കൂട്ടുകാരികളുടെ ഒക്കെ വീട്ടിൽ പോകാന. പിന്നെ വേണ്ടന്ന് പറയുന്ന ആളെ നിർബന്ധിച്ചിട്ട് കാര്യം ഇല്ലല്ലോ ”
പിന്നെ അവൾ ഫോണിൽ ആരോടോ ചാറ്റിങ് ആയി.. ഞാൻ അവളോട് ഒന്നും സംസാരിക്കാനും പോയില്ല… അപ്പോഴാണ് ഒരു yamaha ray വന്ന് ഞങ്ങളുടെ കാറിന്റെ അവിടെ നിർത്തിയത്. ഒരു ഓറഞ്ച് കളറിൽ പൂക്കൾ ഒക്കെ ഉള്ള ഒരു ടോപ്പും പലസയും ഒക്കെ ഇട്ട്.. കവിളിൽ നുണക്കുഴി ഒക്കെ ഉള്ള ഒരു കുട്ടി… ഞാൻ അവളെ തന്നെ ശ്രെദ്ധിച്ചു നോക്കി ഇരുന്നു… ഡോർ അടയുന്ന ശബ്ദം കേട്ടാണ് ഞാൻ അവളിൽ നിന്ന് കണ്ണ് മാറ്റിയത്… നോക്കുമ്പോൾ ഞാൻ കാണുന്നത് ആഫി ഇറങ്ങി അവളുടെ അടുത്ത് സംസാരിച്ചിട്ട് എന്റെ അടുത്ത് വന്ന് വിൻടോയിൽ മുട്ടുന്നു… ഞാൻ ഗ്ലാസ്‌ താത്തു..

Updated: June 20, 2026 — 11:09 am

Leave a Reply

Your email address will not be published. Required fields are marked *