ഒരു തേപ്പ് കഥ 17അടിപൊളി 

“ആഹ് ക്ലാസ്സിൽ പൊക്കോ… ഇനി ആരെങ്കിലും റാഗ് ചെയ്യാനോ മറ്റോ വന്നാൽ ഞങ്ങളുടെ പേര് പറഞ്ഞാൽ മതി ” താഴെ വീണ ചമ്മൽ മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു…
കേട്ടപാടെ അവർ നാലുപേരും നടന്നു ആ നീല കണ്ണുകൾ എന്നെ വല്ലാണ്ട് ആകർഷിച്ചു… ഞാൻ അവർ നടക്കുന്നത് നോക്കി കുറച്ചു നേരം നിന്നു… അവർ നടന്നു പോകുന്ന വഴിയിൽ ആ നീല കണ്ണുള്ള കുട്ടി ചെറുതായി തിരിഞ്ഞു നിറക്കണ്ണുകളോടെ എന്നെ നോക്കി ആരും കേൾക്കാൻ പറ്റാത്ത രീതിയിൽ ചുണ്ടുകൊണ്ട് ‘സോറി ’ എന്ന് പറഞ്ഞു…
മുതുകത്തു ആരോ തട്ടുന്നത് അറിഞ്ഞൻ ഞാൻ അവളിൽ നിന്ന് നോട്ടം മാറ്റിയത്… മുത്തുകത്തുള്ള മണ്ണും പൊടിയും ഒക്കെ തട്ടി കളയുകയാണ് എന്റെ ചുങ്കുകൾ…
“എന്താ മോനെ ഒരു ഇളക്കം ” വിവേക് ആണ് ചോദിച്ചത്..
“എന്ത് ഇളക്കം.. നിങ്ങൾ ഒന്ന് വിട്ടേ ” ഞാൻ അവന്മാരിൽ നിന്ന് മാറി എന്നിട്ട് മുന്നോട്ട് നടന്നു…
“നീ അവനെ ചവിട്ടിയപ്പോഴേ എനിക്ക് എന്തോ ഡൌട്ട് തോന്നിയത്… അവസാനം നിൻറെ ആ നോക്കി നിൽപ് കണ്ടപ്പോഴേ മനസിലായി.. നീയും പെട്ടെന്ന് ” വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു…വിവേക് അത് പറഞ്ഞപ്പോൾ ആദിലിന്റെ മുഖം വാടുന്നത് ഞാൻ ശ്രെദ്ധിച്ചു…
“അത് പിന്നെ കണ്ടപ്പോൾ എന്തോ ഒരു അട്രാക്ഷൻ തോന്നി അങ്ങനെ നോക്കി നിന്ന് പോയതാ ” ഞാൻ അവന്മാരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു…
“ആ മതി സംസാരിച്ചത്… നിയൊക്കെ ക്ലാസ്സിൽ കയറാൻ വരുന്നോ… അതോ ഇനിയും പെൺപിള്ളേരെ നോക്കി നിക്കുവാണോ ” ആദിൽ ചെറിയ ദേഷ്യത്തിൽ പറഞ്ഞിട്ട് മുന്നോട്ട് നടന്നു… ഇവന് ഇത് എന്ത് പട്ടി എന്ന് പറഞ്ഞു ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിന്നു… ക്ലാസ്സിൽ ചെന്നു കയറി ഇരുന്നു… ആരൊക്കെയോ വന്ന് ക്ലാസ്സ്‌ എടുക്കുന്നു… ഞങ്ങൾ മൂന്നും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു സംസാരിക്കുകയായിരുന്നു… അപ്പോൾ പ്യുണ് അങ്ങോട്ട് കയറി വന്നു എന്നിട്ട് കയ്യിലിരുന്ന ഒരു പേപ്പർ സാറിന് കൊടുത്തു..“അജാസ്, ആദിൽ, വിവേക്. ഇവരെ മൂന് പേരെയും പ്രൈസിപ്പൽ വിളിക്കുന്നു ” ഞങ്ങൾ മൂന് പേരും എഴുനേറ്റു ക്ലാസിനു വെളിയിൽ ഇറങ്ങി… നേരെ പ്രിൻസിയുടെ റൂമിലേക്ക് കയറി… പ്രിൻസി അവിടെ എന്തോ തിരക്കിലായിരുന്നു ഞങ്ങളെ ഒന്ന് നോക്കുക പോലും ചെയ്തില്ല.. പണിയെല്ലാം കഴിഞ്ഞ് അവർ ഞങ്ങളെ ഒന്ന് നോക്കി… എന്നിട്ട് കണ്ണിലിരുന്ന കണ്ണാടി ഊരി ടേബിളിൽ വെച്ചു…

“ആരൊക്കെയാ ഇത്… എന്തൊക്കെ ഉണ്ട് വിശേഷം ” അവർ ഞങ്ങളെ ആക്കി ( കളിയാക്കി )കൊണ്ട് പറഞ്ഞു…
“സുഖം ”പെട്ടന്ന് വിവേക് ഉത്തരം പറഞ്ഞു…
“നിന്റെ ഒക്കെ സുഖ വിവരം അറിയാൻ അല്ല ഞാൻ വിളിച്ചത്… ഇത് ഒരു കോളേജ് ആണ് ഇതിന് അതിന്റെതായ മാന്യത ഒക്കെ ഉണ്ട്… തല്ലുണ്ടാക്കാൻ ആണേൽ കോളേജിൽ വരുന്നത് എന്തിനാ ”
“അത്.. അവർ.. ആ..പെണ്പിള്ളേരുടെ.. ദേഹത്ത്.. പിടിച്ചപ്പോൾ ”അജാസ് വിക്കി വിക്കി പറഞ്ഞു….
“എന്ത്.. എന്താ പറഞ്ഞെ ” പ്രിൻസി ചോദിച്ചു…
“അത് ഞങ്ങൾ കോളേജിലേക്ക് വരുമ്പോൾ അവന്മാർ ആ പിള്ളേരെ റാഗ് ചെയ്യുകയായിരുന്നു ” വ്യക്തമാക്കി പറയാൻ വേണ്ടി വിവേക് പറഞ്ഞു തുടഗിയത് ഇടക്ക് നിർത്തി..
“ഏത് പിള്ളേരെ ” പ്രിൻസി ചോദിച്ചു…
“അത് അറിയില്ല മിസ്സ്‌.. ഫസ്റ്റ്ഇയർ പിള്ളേർ ആണെന്ന് തോന്നുന്നു ”അജാസ് പറഞ്ഞു…
“അപ്പോൾ ഞങ്ങൾ അവന്മാരോട് ഇത് ഇവിടെ പറ്റില്ല പ്രിൻസിപ്പൽ സ്ട്രിക്ട് ആണ് എന്നൊക്കെ പറഞ്ഞു… അപ്പോൾ അവന്മാർ ‘പ്രൈസിപ്പൽ ആയാലും ആരായാലും എനിക്ക് ഒന്നും ഇല്ല ’ എന്ന് അവന്മാർ പറഞ്ഞു എന്നിട്ട് തിരികെ പോകാൻ തുടങ്ങിയ ഒരു കുട്ടിയുടെ തോളിൽ പിടിച്ചു വലിച്ചു… അപ്പോഴാണ് ഇവൻ അവനെ ചവിട്ടിയത്.. അപ്പൊ അവരും ഇവനെ തല്ലി അപ്പോ ഞങ്ങൾ അവരെ പിടിച്ചു മാറ്റിയത് ” വിവേക് നല്ല വെക്തമായി പ്രിൻസിയോട് പറഞ്ഞു… പ്രിൻസിയെ അവന്മാർ അങ്ങനെ പറഞ്ഞെന്ന് ഒക്കെ പറഞ്ഞു തള്ളിയപ്പോൾ അവർ അതിൽ വീണു.. അവർ ഞങ്ങളോട് ക്ലാസ്സിൽ പൊക്കോളാൻ പറഞ്ഞു…
ക്ലാസ്സിൽ കയറിയപ്പോൾ മുതൽ എന്റെ മനസ്സിൽ അവൾ ആയിരുന്നു.. അവളുടെ ആ നീല കണ്ണുകൾ ആയിരുന്ന എന്റെ മനസ് മുഴുവൻ…
“എടാ നീ ഇവിടെങ്ങും അല്ലെ ”തോളിൽ തട്ടി വിവേക് ചോദിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്ന് ഉണരുന്നത്…
“അത് ഞാൻ ഓരോന്ന് ആലോചിക്കുവായിരുന്നെടാ ”ഞാൻ അവനെ പറഞ്ഞു വിടാൻ വേണ്ടി വെറുതെ പറഞ്ഞു…
“മനസിലായി മനസിലായി.”എന്ന് പറഞ്ഞു തലയുമാട്ടി അവൻ അവിടെ ഇരുന്നു… അങ്ങനെ അവളെ ആലോചിച്ച് ഇരുന്നു ക്ലാസ്സ്‌ കഴിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് പോകാൻ ആയി… വണ്ടിയും എടുത്ത് ഇറങ്ങുമ്പോൾ ആണ് ബസ്സ്റ്റോപ്പിൽ നിൽക്കുന്ന ആ നീലാകാന്നുകാരിയെ കണ്ടത്… ഞാൻ വേഗം ബ്രേക്ക്‌ ഇട്ടു പിറകെ വന്ന ആദിൽ എന്നെ ഒന്ന് നോക്കി…

Updated: June 20, 2026 — 11:09 am

Leave a Reply

Your email address will not be published. Required fields are marked *