ഒരു തേപ്പ് കഥ 18അടിപൊളി 

“ഇതാണ് എന്റെ നാത്തൂൻ ആകാൻ പോകുന്ന ആൾ ജെന്ന ”ആഫി എനിക്ക് ജന്നയെ പരിചയപ്പെടുത്തി… ഞാൻ ജന്നയെ നോക്കി ഒന്ന് ചിരിച്ചു അവളും എന്നെ നോക്കി ചിരിച്ചു…
“എന്നാ ഞങ്ങൾ പോകട്ടെ.. ഇപ്പൊ സമയം 10 ആയി ഞങ്ങൾ ഒരു 11.30 ആകുമ്പോൾ ഇങ് എത്താം ”
“അപ്പൊ ഞാനോ ”
“ഇക്ക വണ്ടി അങ്ങോട്ട് പാർക്ക്‌ ചെയ്തിട്ട് wait ചെയ്.. ഞങ്ങൾ ഇങ് വരാം ” എന്ന് പറഞ്ഞു അവൾ ജെന്നയുടെ കൂടെ കയറി പോയി… ഞാൻ ജന്നയെ ഒന്ന് മനസ്സിൽ ഓർത്തു… മാൻപേട മിഴികൾ കറുപ്പും നീലയും ചേർന്നുള്ള കണ്ണുകൾ കുഞ്ഞ് മൂക്ക് ചുവന്ന ചുണ്ടുകൾ നുണക്കുഴി ഉള്ള കവിളുകൾ… ആവശ്യത്തിന് ശരീരം ഉള്ള ഒരു കുട്ടി.. പെട്ടന് ഒരു മുഖം എന്റെ മനസിലേക്ക് ഓടി കയറി വന്നു ഐഷ.. എറണാകുളം കളമശേരി പോളിടെക്‌നിക്കിൽ എന്റെ ജൂനിയർ ആയി വന്ന കുട്ടി…
« ഇനി നമുക്ക് എന്റെ കോളേജ് കാലത്തേക്ക് പോകാം »
പത്തിലും +2വിലും അത്യാവശ്യം മാർക്ക്‌ ഒക്കെ ഉള്ളത്കൊണ്ട്… നല്ല കോളേജിൽ തന്നെ സീറ്റ്‌ കിട്ടി.. എല്ലാരേയും പോലെ കോളേജിൽ അടിച്ചു പൊളിച്ചു നടക്കാൻ തന്നെ ഞാനും തീരുമാനിച്ചു…അവിടെ എനിക്ക് കിട്ടിയത് നല്ല രണ്ട് കൂട്ടുകാരെ ആയിരുന്നു… ആദിൽ, വിവേക്. എന്ത് കാര്യത്തിനും കൂടെ നിൽക്കുന്ന രണ്ട് പേർ… അവർ വേറെ സ്ഥാലത്തു നിന്ന് വന്ന് റൂം എടുത്ത് താമസിക്കുന്നവർ ആയിരുന്നു… അങ്ങനെ ആർട്സിലും സ്പോർട്സിലും എല്ലാം ഞങ്ങളുംപങ്കാളി ആയി.. രണ്ട് വർഷം കഴിഞ്ഞു .. ഞങ്ങളുടെ ലാസ്റ്റ് ഇയർ ആയി.. ഫ്രഷേഴ്‌സ്ടെയുടെ അന്ന് ഞങ്ങൾ മൂന്നും എന്റെ വീട്ടിൽ നിന്ന് ഫുഡും കഴിച്ചു കോളേജിലേക്ക് യാത്രയായി..2 ബൈക്കിൽ ആയിരുന്നു യാത്ര… ഞങ്ങൾ വണ്ടി കോളേജിലേക്ക് കയറ്റുമ്പോൾ കാണുന്നത് വരിവരിയായി നടന്നു വരുന്ന കുറെ പിള്ളേരെ ആണ്…
“ടാ ഇന്ന് കുറെ പെൺപിള്ളേർ വന്നിട്ടുണ്ട് നമ്മൾ അല്ലെ സീനിയർസ്.. ഇന്ന് ഒരെണ്ണത്തിനെ എങ്കിലും set ആക്കി എടുക്കണം ” എന്റെ കൂടെ ഇരുന്ന വിവേക് പറഞ്ഞു…

“ഇപ്പൊ തന്നെ 4,5 എണ്ണം ഇല്ലെടാ… എന്തിനാ വെറുതെ അടുത്തതിന്റെ പ്രാക്ക് കൂടെ വാങ്ങിക്കയുന്നത് ” ആദിൽ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…
“അത്…,. ആ നീ വല്യ ഡയലോഗ് ഒന്നും പറയണ്ട കുറെ നാൾ ആയല്ലോ ഒരു കൊച്ചിന്റെ പിറകെ നടക്കുന്നു എന്നിട്ട് എന്തായി.. എടാ ഇതൊരു കലയാണ്.. അതിനു കഴിവും വേണം ” വിവേക് ആദിലിനെ നോക്കി അവന്റെ ചമ്മൽ മാറ്റാൻ ആയി പറഞ്ഞു…
“ഓ നമ്മക്ക് ആ കഴിവ് ഇല്ലേ.. ഒരെണ്ണത്തിനെ set ആക്കണേ പാടാണ് ” ആദിൽ പറഞ്ഞു…
“ടാ നിർത്തിക്കെ രണ്ടും കൂടെ… ദേ അങ്ങോട്ട് നോക്കിക്കേ അത് ആ സെക്കന്റ്ഇയർ പിള്ളേർ അല്ലെ… അവന്മാർ റാഗിംഗ് നടത്തുവാണോ ” ഞാൻ അവന്മാരോട് ചോദിച്ചു…
“ആണോ എങ്കിൽ അതൊന്ന് കാണണമല്ലോ ” ആദിൽ പറഞ്ഞിട്ട് വണ്ടി ഒതുക്കി. അപ്പോൾ ഞാനും വണ്ടി ഒതുക്കി… ഇറങ്ങി അവൻ ആദ്യം നടന്നു പിറകെ ഞാനും വിവേക്കും…. അവരുടെ അടുത്ത് ചെന്നപ്പോൾ 4 പെൺകുട്ടികളെ ആണ് റാഗ് ചെയ്യുന്നത്… ഞങ്ങൾ വരുന്നത് കണ്ട് അവന്മാരിൽ ഒരുത്തൻ അവരുടെ നേതാവ് എന്ന് തോന്നിക്കുന്നവനോട് എന്തോ പറഞ്ഞു… അവൻ ഞങ്ങളെ ഒന്ന് നോക്കി… എന്നിട്ട് വീണ്ടും ആ പെൺകുട്ടികളോട് എന്തൊക്കെയോ ചോദിച്ചു..
“ എന്താ മോനെ റാഗിംഗ് ആണോ ”ആദ്യം ചെന്ന ആദിൽ ഒരു പരിഹാസ രൂപേണ അവനോട് ചോദിച്ചു…
“ആണെങ്കിൽ ” അവൻ കൊളുത്തുവാണെന്ന് മനസിലാക്കാൻ വേണ്ടി പറഞ്ഞു..
“ ആണെങ്കിൽ അത് ഇവിടെ നടക്കില്ല… അത്ര തന്നെ… നിങ്ങൾ പൊക്കൊളു ” അവനോട് പറഞ്ഞിട്ട് അവിടെ നിന്ന പെണ്പിള്ളേരോട് വിവേക് പറഞ്ഞു… അവർ തിരിഞ്ഞപ്പോൾ ആണ് ഞാൻ അവളെ കണ്ടത്… ചുവന്ന ടോപ്പും ബ്ലാക്ക് പാലാസയും ഇട്ട് തട്ടമൊക്കെ ചുറ്റി ചുവന്ന ചുണ്ടുകളും നീല കണ്ണുകളും ഉള്ള ഒരു മൊഞ്ചത്തിയെ… ഒറ്റ നോട്ടം കണ്ടപ്പോഴേ എന്റെ നെഞ്ചിനുള്ളിലൂടെ ഒരു മിന്നൽ കടന്നു പോയി…. രംഗ് ചെയ്ത് കൊണ്ട് ഇരുന്നവൻ പെട്ടന് അവളുടെ തോളിൽ കൈ വെച്ചു പറഞ്ഞു“അങ്ങനെ അങ്ങ് പോകാമോ.. ഇവിടെ വിളിച്ചത് ഞങ്ങൾ ആണേൽ ഞങ്ങൾ പോകാൻ പറയുമ്പോൾ നിയൊക്കെ പോയാമതി ” “പെൺപ്പിള്ളേർഡ് ദേഹത്ത് കൈവെക്കുന്നോടാ..***** മോനെ ”അവൻ പറഞ്ഞു തീർരുന്നതും ഞാൻ അവന്റെ നെഞ്ചത് ആഞ്ഞു ചവിട്ടിക്കൊണ്ട് ഞാൻ പറഞ്ഞു… അവന്മാർ പ്രതികരിക്കില്ല എന്ന് കരുതിരുന്ന എന്നെ അവന്മാരിൽ ഒരുത്തൻ ചവിട്ടി താഴെ ഇട്ടു.. പെട്ടന്ന് ചാടി എഴുന്നേറ്റ ഞാൻ കാണുന്നത് അവന്റെ കൂടെ ഉണ്ടായിരുന്ന 4 പേരും താഴെ കിടക്കുന്നു.. ഞാൻ എഴുന്നേറ്റ കണ്ട് ആദിലും വിവേക്കും ഒരു ചിരിയോടെ എന്നെ നോക്കി… ഞാൻ അവന്മാരെ ഒന്ന് നോക്കി.. പെട്ടന്ന് തന്നെ എന്റെ കണ്ണുകൾ അവളിലേക്ക് പാഞ്ഞു… ഞാൻ നോക്കുമ്പോൾ ആ നില കണ്ണുകൾ നിറഞ്ഞിരിക്കുന്നു…

Updated: June 20, 2026 — 11:09 am

Leave a Reply

Your email address will not be published. Required fields are marked *