ഒരു തേപ്പ് കഥ 17അടിപൊളി 

“അവളെ രക്ഷിച്ചു എന്നൊരു സഹാദപം അവൾക്ക് ആദ്യം ഉണ്ടായിരുന്നിരിക്കണം അതാണ് അവൾ നിന്നോട് സോറി പറഞ്ഞത്.. പക്ഷെ നീ അവളോട് സംസാരിച്ചപ്പോൾ.. നീ അവൾക്ക് ഒരു ശല്യം ആകും എന്ന് കരുതിയിട്ടായിരിക്കണം അവൾ നിന്നെ നോക്കുക പോലും ചെയ്യാതെ കേറി പോയത്”അവൾ പറഞ്ഞത് കേട്ട് ഞാൻ ഉമ്മിയുടെ മുഖത്തേക്ക് നോക്കുമ്പോൾ… അവൾ പറഞ്ഞത് ശെരിയാണെന്ന് രീതിയിൽ ഉമ്മിയും തലയാട്ടി…. പെട്ടന്ന് എന്തോ കരിയുന്ന മണം വന്നു…“ അയ്യോ ചായ അടുപ്പത്തു വെച്ചിട്ടാണ് ഇവന്റെ കഥ കേക്കാൻ ഓടി വന്നത്… അത് മൊത്തം കരിഞ്ഞു കാണും ” എന്ന് പറഞ്ഞു ഉമ്മി ഓടി അടുക്കളയിലേക്ക് പോയി… ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ ആലോചിച്ച് ഇരുന്നു…
“അതെ ഇക്കു… എനിക്ക് തിന്നിയതാണ് ഞാൻ പറഞ്ഞത്… അത് സത്യം ആണോ എന്ന് എനിക്ക് അറിയില്ല ” അവൾ പറഞ്ഞിട്ട് എന്റെ തോളിൽ തല വെച്ച് കിടന്നു.. ഞാൻ അവിടെ ഇരുന്നു ഉറങ്ങി പോയി…
…..
ഞാൻ എഴുന്നേക്കുമ്പോൾ ആരുടെയോ മടിയിൽ ആണ് ഞാൻ കിടക്കുന്നത്… ആരുടെയോ കൈ എന്റെ തലയിലൂടെ തഴുകുന്നുണ്ട്…. ഞാൻ കണ്ണ് തുറന്ന് നോക്കി ആഫി ആണ്…
“എന്ത് ഉറക്കമാണ് ഇക്കു ഇത് വാ വന്ന് ഫുഡ്‌ കഴിക്ക് ” അവൾ എന്നേം കുത്തിപ്പൊക്കി കൊണ്ട് പോയി മുഖം കഴുകിച്ചു ഞങ്ങൾ മൂന്നും ഇരുന്നു ഫുഡ്‌ കഴിച്ചു… എല്ലാരും ഉറക്കം ആയി… ഞാൻ അപ്പോഴും ചിന്തയിൽ ആയിരുന്നു… ആഫി പറഞ്ഞത് സത്യം ആണോ… ആകാൻ ആണ് സാധ്യത… ഇനി അത് ചിന്തിക്കേണ്ട എന്ന് കരുതി ഉറങ്ങാൻ കിടന്നു… എവിടെ ഉറക്കം വരുന്നില്ല… തിരിഞ്ഞു മറിഞ്ഞും കിടന്നു.. ഞാൻ phone എടുത്തു വന്ന മെസ്സേജ് എല്ലാം റിപ്ലൈ കൊടുത്ത്.. എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയി…
……
പതിവിലും താമസിച്ചു ആണ് ഞാൻ എഴുന്നേറ്റത് അത്കൊണ്ട് പെട്ടന്ന് തന്നെ പല്ലും തേച്ചു കുളിച്ചൊരുങ്ങി വണ്ടിയിലേക്ക് കയറി …
“ മോനെ കഴിച്ചിട്ട് പോടാ ”ഉമ്മി പുറകിൽ നിന്ന് വിളിച്ചു..

“ഇല്ല ഉമ്മി സമയം പോയി..”
ഞാൻ വണ്ടി നേരെ വിവേക്കും ആദിലും താമസിക്കുന്ന വീട്ടിൽ കയറ്റി… ആദിലിന്റെ വണ്ടി അവിടെ ഇരിപ്പുണ്ടായിരുന്നു.. ഞാൻ നേരെ അകത്തേക്ക് കയറി വിവേക് അവിടെ ഒരുങ്ങി ഇരിപ്പുണ്ട്…
“ടാ വാ പോകാം ” ഞാൻ അവന്മാരെ വിളിച്ചു…
“ടാ ഞാൻ നിന്നെ നോക്കി ഇരിക്കുവായിരുന്നു… ഇവൻ ഇന്ന് വരുന്നില്ലെന്ന് ” അവൻ എന്നോട് പറഞ്ഞു…
“ എന്താടാ ആദിലെ എന്ത് പറ്റി” ഞാൻ അവനോട് തിരക്കി…
“ഒന്നുമില്ലടാ.. ചെറിയ ഒരു പനി ” അവൻ പറഞ്ഞു…
“വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം ” ഞാൻ അവനോട് പറഞ്ഞു…
“വേണ്ടടാ അത് മാറിക്കോളും ” അവൻ പറഞ്ഞോഴിഞ്ഞു…
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ നീ എഴുനേക്ക്.. വാ പോകാം ” ഞാൻ അവനെ നിർബന്ധിച്ച പിടിച്ചെഴുനെപ്പിക്കാൻ തുടങ്ങി…
“ഓഹ് മനുഷ്യന് സമാധാനവും തരില്ല… ഒന്ന് പോയി തരുമോ രണ്ട് എണ്ണവും.. എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം ” അവൻ എടുത്തടിച്ച പോലെ അങ്ങനെ പറഞ്ഞപ്പോൾ അവനെ പിടിച്ചു നിന്ന ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി… കാരണം എന്നോട് അവൻ ഇതുവരെ അങ്ങനെ സംസാരിച്ചിട്ടേ ഇല്ല… വിവേകിന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു… നിറഞ്ഞു വന്ന കണ്ണുനീർ ആരും കാണാതെ ഞാൻ തുടച്ചിട്ട് പുറത്തേക്ക് ഇറങ്ങി എന്റെ കൂടെ വിവേകും ഉണ്ടായിരുന്നു…
“ടാ അവൻ ഇന്നലെ കോളേജ് കഴിഞ്ഞ് വന്നപ്പോൾ മുതൽ ഇങ്ങനെ ആട ” വിവേക് പറഞ്ഞു…
“എന്തോ കാര്യമായി പറ്റിയിട്ടുണ്ടെടാ.. ഇല്ലേൽ അവൻ നമ്മളോട് ഇങ്ങനെ പറയില്ല ”ഞാൻ അവനോട് പറഞ്ഞു….
ഞങ്ങൾ നേരെ വണ്ടി കോളേജികേക്ക് വിട്ടു.. ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത അവൻ ഞങ്ങളോട് അങ്ങനെ പറഞ്ഞതിൽ ആയിരുന്നു…ഉച്ചക്ക് ഞങ്ങൾ രണ്ടും ഇരുന്നിടത് നിന്ന് അനങ്ങിയില്ല… പെട്ടന് അതുവഴി പോയ അയ്ഷയെ ഞാൻ കണ്ടു.. എനിക്ക് അവളോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും… ആഫി പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ വേട്ടയാടാൻ തുടങ്ങി… ഞാൻ അവിടുന്ന് നോട്ടം മാറ്റി വിവേകിനെ നോക്കി.അവന്റെ കണ്ണ് അയ്ഷയുടെ അടുത്ത് നിക്കുന്ന കുട്ടിയിൽ ആയിരുന്നു… ക്ലാസ്സിൽ ഇരിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും താല്പര്യം ഇല്ലായിരുന്നു… ഞങ്ങൾ രണ്ട് പേരും ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ തീരുമാനിച്ചു…

Updated: June 20, 2026 — 11:09 am

Leave a Reply

Your email address will not be published. Required fields are marked *