എൻ്റെ കിളിക്കൂട് – 17
Ente Kilikkodu | Author : Dasan
[ Previous Part ] [ www.kambi.pw ]
ഇതിനിടയിൽ സീതയുടെ കരാട്ടെ ക്ലാസ് മുറപോലെ നടക്കുന്നുണ്ട്. ശരീരം വഴങ്ങിക്കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. എന്നാലും ആദ്യ ബെൽറ്റ് എനിക്ക് കിട്ടി. അടുത്തതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്നെ പഠിപ്പിക്കുന്നത് സീതക്ക് ഒരു പ്രാക്ടീസ് കൂടിയാവുന്നു.
സീതയെ കൊണ്ട് റെഡ് ബെൽറ്റ് എടുപ്പിക്കണമെന്ന് ചേട്ടന് ആഗ്രഹമുണ്ട്, ഡിഗ്രി ഫൈനൽ ഇയർ ആയതുകൊണ്ട് സീതക്ക് അതിൽ താൽപര്യമില്ല. ഡിഗ്രി കഴിഞ്ഞാൽ രണ്ടുവർഷം ബിഎഡ് എല്ലാം കൂടി മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്നാണ് സീതയുടെ നിലപാട്. ഇടക്ക് സീതയും കളിയുമായി സംസാരിക്കാറുണ്ട്. രണ്ടുപേരും ഇരട്ടപെറ്റ സഹോദരിമാരെ പോലെയാണ്. ഇടയ്ക്ക് രണ്ടുപേരും തല്ലു കൂടുന്നതും കാണാം.
കൂടുതലും കിളിയേ വട്ടു പിടിപ്പിക്കാൻ സീത കാളിയമ്മുമ്മെ എന്ന് വിളിക്കും. അതുകേൾക്കുമ്പോൾ കിളിക്ക് കലികയറും അങ്ങനെയാണ് കൂടുതലും ഇവർ തമ്മിൽ തല്ല് കൂടുന്നത്, എന്നാലും പെട്ടെന്ന് ഇണങ്ങും. എന്നോട് ഇനി വീട്ടിൽ പോയി വരുമ്പോൾ കിളിയേ കൊണ്ടുവരണം എന്ന് പറയാറുണ്ട്. കിളിയുമായി ഞാൻ എപ്പോഴെങ്കിലും അടി ഉണ്ടാക്കിയാൽ, അവൾ ഉടനെ വിളിച്ചു സീതയോടാണ് പരാതി പറയുന്നത്.
അതു കേൾക്കേണ്ട താമസം സീത എന്നോട് വന്ന് ഈ വിഷയം പറഞ്ഞു അടി കൂടും. ഞാൻ മിക്കവാറും രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ പോയി എൻറെ പെണ്ണുമായി ശൃംഗരിച്ചു വരാറുണ്ട്. ഇതിനിടയിൽ രണ്ടുമൂന്നു തവണ പറയാതെ ചെന്നപ്പോൾ ആള് വീട്ടിലുണ്ടായിരുന്നില്ല. അവളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു, അങ്ങനെയുള്ള സമയം അവിടെ പോയി കണ്ടു തിരിച്ചു പോരും ആയിരുന്നു.
വിളിച്ചു പറയാതെ വന്നു എന്നുപറഞ്ഞും അടി ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ ഇണങ്ങിയും പിണങ്ങിയും കാലങ്ങൾ കടന്നുപോയി. സീതയുടെ കരാട്ടെ ക്ലാസിൻ്റെ ഫലമായി എനിക്ക് ഗ്രീൻബെൽറ്റ് കിട്ടി. അങ്ങനെ ഒരു കൊല്ലം കടന്നു പോയത് അറിഞ്ഞില്ല. അതിനിടയിൽ കളിക്ക് പല ആലോചനകളും വന്നിരുന്നു, അവളുടെ ചേട്ടന്മാരുടെ ഉഴപ്പുകൊണ്ട് എല്ലാം ഒഴിഞ്ഞു പോയി. എൻറെ ഭാഗ്യം കൊണ്ടുമാകാം. അമ്മുമ്മ ഒറ്റക്കായതു കൊണ്ട് കിളി വീട്ടിൽ തന്നെയാണ് നിന്നത്. ഞാൻ വെള്ളിയാഴ്ചതന്നെ ഓഫീസിൽ നിന്നും വീട്ടിലേക്ക് പോന്നിരുന്നു. എൻറെ പ്രൊബേഷൻ ഡിക്ലയർ ചെയ്തു പേപ്പർ വന്ന സന്തോഷത്തിലും ഒരാഴ്ച കഴിഞ്ഞ് ഓണം ആയിരുന്നതിനാലും. കിളിക്കും അമ്മൂമ്മയ്ക്കും ചിറ്റയുടെ കുട്ടികൾക്കും വേണ്ട ഡ്രസ്സുകളും സ്വീറ്റ്സും, ആയിട്ടായിരുന്നു വരവ്. ഞാൻ ഇടയ്ക്ക് വരുമ്പോൾ കിളിക്ക് ഡ്രസ്സ് എടുത്തു കൊണ്ടു വരാറുണ്ട്. അമ്മുമ്മ കാണാതെ കൊടുക്കുകയും ചെയ്യും. ഇവിടെ വന്നപ്പോൾ അമ്മൂമ്മയ്ക്ക് പനിയുടെ ചെറിയ ലക്ഷണങ്ങൾ. ഞാൻ വന്ന ഉടനെ തന്നെ അമ്മുമ്മയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി, കുഴപ്പമൊന്നുമില്ല വെള്ളവും മരുന്നും ആവശ്യത്തിന് കഴിക്കണം എന്ന് ഡോക്ടർ പറഞ്ഞു. ഞങ്ങൾ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ വൈകുന്നേരം 7 മണിയായി. അമ്മൂമ്മയ്ക്ക് ഭക്ഷണവും മരുന്നും കൊടുത്തു. അന്ന് കിളി അമ്മുമ്മയുടെ മുറിയിൽ താഴെയാണ് കിടന്നത്. ഞങ്ങൾക്ക് കിട്ടുന്ന അപൂർവ്വമായ രാത്രികളിൽ ഒന്ന് നഷ്ടപ്പെട്ടതിനെ ഈർഷ്യ കിളിയുടെ മുഖത്തുണ്ടായിരുന്നു. പിറ്റേദിവസം ആയപ്പോഴേക്കും അമ്മുമ്മയുടെ അസുഖത്തിന് നല്ല കുറവുണ്ടായി. അന്ന് പകല് ഞാൻ ചിറ്റയുടെ വീട്ടിൽ പോയി കുട്ടികളുടെ ഡ്രസ്സ് ഒക്കെ കൊടുത്തു. കുറച്ചുനേരം ഇരുന്ന് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് തിരിച്ചുപോന്നു. ഞാൻ വരുമ്പോൾ കിളി അടുക്കളയിലാണ്, അമ്മുമ്മ മുറിയിൽ കിടക്കുന്നു. അടുത്തു ചെന്നപ്പോൾ തലേദിവസം രാത്രിയിലെ പരിഭവം മുഴുവൻ മുഖം ഒക്കെ വീർപ്പിച്ച് ദേഷ്യം മുഴുവൻ എന്നോട് തീർത്തു. ഞാൻ സമാധാനിപ്പിച്ചു, ഇന്ന് എല്ലാ നഷ്ടവും തീർത്തു തരാം എന്നു പറഞ്ഞു. കിളി: എല്ലാം നഷ്ടവും എന്നുപറഞ്ഞാൽ? ഞാൻ: ഇന്നലെ നഷ്ടപ്പെട്ടുപോയ നിമിഷങ്ങൾ. കിളി: അത്രയുള്ളൊ? ഞാൻ: പിന്നെ? കിളി: ഞാൻ കരുതിയത്, എല്ലാം നഷ്ടവും എന്നാണ്. ഞാൻ: അതൊക്കെ ഒരു ദിവസം ഞാൻ തീർക്കുന്നുണ്ട്. എന്താണ് ഇവിടെ പരിപാടി.
