എൻ്റെ കിളിക്കൂട് – 17 Likeഅടിപൊളി  

അമ്മൂമ്മ: നീ ആ മുറിയിൽ ഒന്ന് കയറി നോക്കൂ. ഞാൻ എഴുന്നേറ്റു ലൈറ്റ് കണ്ട് മുറിയിലേക്ക് നടന്നു. വാതിൽ തുറന്ന് കട്ടിലിലേക്ക് നോക്കി ഞാൻ സ്തബ്ധനായി നിന്നുപോയി. ഇടത്തെ കൈത്തണ്ടയിൽ ഒരു കെട്ടുമായി ക്ഷീണിച്ച് അവശയായി കട്ടിലിൽ കിളി കിടക്കുന്നു. അരികത്തു തന്നെ കിളിയുടെ അമ്മ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവർ എന്നെ ഒന്നു നോക്കിയിട്ട് പുറത്തേക്കു ഇറങ്ങി വാതിൽ ചാരി. കിളിയുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാൻ കട്ടിലിനടുത്തേക്ക് ചെന്ന് കിളിയുടെ അരികിലിരുന്നു. കണ്ണുകൾ രണ്ടും തുടച്ചു കൊടുത്തു. ഞാൻ അപ്പുറത്തിരുന്ന് അമ്മയോട് പറഞ്ഞത് മുഴുവൻ അവൾ കേട്ടിരുന്നു. ഞാൻ: ഇതെന്താണ്? കിളി എൻറെ കയ്യിൽ പിടിച്ചു മാറോടു ചേർത്തു. പിന്നെ ചുണ്ടിൽ കൊണ്ടുപോയി മുത്തമിട്ടു. ഞാൻ: എടീ ഇതെന്താണ്? കിളി: എന്നെ ഇവിടെ നിന്നും കൊണ്ടുപോയി, കൊണ്ടു പോകുന്നതിനു മുമ്പ് ഫോൺ മേടിച്ച് വല്യമ്മയ്ക്ക് കൊടുത്തു. എന്നോട് മോനെ മറക്കാൻ പറഞ്ഞു. ഒരുപാട് തല്ലി, തല്ലിയതിൽ എനിക്ക് വിഷമം ഇല്ല. അവർ എൻറെ സമ്മതം കൂടാതെ ആ ഷിബുവും ആയിട്ടുള്ള കല്യാണം ഉറപ്പിക്കാൻ തീരുമാനിച്ചു. ഞാൻ ഒരുപാട് എതിർത്തു നോക്കി. എത്രയും പെട്ടെന്ന് നടത്തണം എന്നുള്ള വാശിയിലായിരുന്നു അവർ. എല്ലാവരും ഒറ്റക്കെട്ടായി അതിനെ അനുകൂലിച്ചു. കഴിഞ്ഞ ബുധനാഴ്ച ഒരു നിശ്ചയം പോലെ മോതിരം മാറ്റം നടത്തി വെച്ചിട്ട്, ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഏതെങ്കിലും അമ്പലത്തിൽ വച്ച് താലി കെട്ടും നടത്താമെന്ന് അവർ തീരുമാനിച്ചു. ഞാൻ: അതിനെന്താടീ, ഞാൻ വന്നിട്ട് തീരുമാനിക്കാമന്നല്ലേ പറഞ്ഞത്. കിളി: കഴിഞ്ഞ ബുധനാഴ്ച എൻറെ കയ്യിൽ ആ ഷിബു വിവാഹമോതിരം ഇട്ടേനെ. ഞാൻ അതിന് നിന്ന് കൊടുക്കണമായിരുന്നൊ? എനിക്ക് അതിനു മറുപടി ഉണ്ടായിരുന്നില്ല. ഞാൻ: അതിന് ഈ ഒരു മാർഗ്ഗം മാത്രമേ ഉണ്ടായിരുന്നുള്ളൊ? കിളി: ഞാൻ ആലോചിച്ചിട്ട് ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുക അല്ലെങ്കിൽ മോനോടൊപ്പം ജീവിക്കുക. ആശുപത്രിയിൽ നിന്ന് എന്നെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ മുതിർന്നപ്പോൾ, ഞാൻ ഭീഷണിയുയർത്തി. എന്നെ വലിയമ്മയുടെ വീട്ടിൽ ആക്കുക, അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. അവസാനം അമ്മയ്ക്ക് അവരോട് തല്ലു പിടിക്കേണ്ടി വന്നു. അങ്ങനെ ഞാനും അമ്മയും ഇങ്ങോട്ട് പോന്നു. ഞാൻ: പ്രകാശ് നിലപാടെന്താണ്? കിളി: ഷിബു മായുള്ള ബന്ധത്തിന് ചേട്ടനെ എതിർപ്പാണ്. പക്ഷേ നമ്മുടെ ബന്ധത്തിന് ഒരു തീരുമാനവും ഇല്ല. ഞാൻ: അമ്മ എന്തു പറയുന്നു? കിളി: ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നുള്ള പേടിയിലാണ് അമ്മ. ഞാൻ: എൻറെ വീട്ടിൽ ഇതൊക്കെ അറിഞ്ഞോ ?

കിളി: അറിഞ്ഞു എന്നു തോന്നുന്നു. ചേച്ചി ഭയങ്കര കരച്ചിൽ ആണെന്ന് പറയുന്നത് കേട്ടു. ഞാൻ: നാളെ ഞാൻ ഒന്ന് അവിടെ വരെ പോകട്ടെ. വിവരങ്ങൾ അവരോട് പറഞ്ഞു നോക്കാം. നടക്കും എന്ന ഒരു പ്രതീക്ഷയും ഇല്ല. എനിക്ക് ഈയാഴ്ച എങ്ങനെയും ഓഫീസിൽ പോകണം, ജോലി കൂടുതലാണ്. ഇവിടെ സബ് രജിസ്റ്റർ ഓഫീസിൽ സുധിയുടെ ഒരു ഫ്രണ്ട് വർക്ക് ചെയ്യുന്നുണ്ട്, എന്നെയും അറിയാം. അവനോട് പറഞ്ഞു എല്ലാം ശരിയാക്കി വെക്കാം. അടുത്താഴ്ച വരുമ്പോൾ നമ്മുടെ രജിസ്റ്റർ നടത്താം. എന്നിട്ട് തിരുവനന്തപുരത്തേക്ക് പോകാം. ഏതെങ്കിലും അമ്പലത്തിൽ വച്ച് താലികെട്ട് അതുവരെ നിനക്ക് സീതയുടെ വീട്ടിൽ തങ്ങാം. ഇത് കേട്ടുകൊണ്ട് കിളിയുടെ അമ്മ കയറിവന്നു. അമ്മ: എന്താടാ, നീ എൻറെ മകളെ വഴിതെറ്റിച്ചതും പോരാഞ്ഞ് അവളെ ഇവിടെനിന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നൊ? അത് നടക്കില്ല. ഞാൻ: പിന്നെന്തു ചെയ്യണം? നിങ്ങൾ ആരും ഇത് അംഗീകരിക്കില്ല, എനിക്ക് ഇവളെ ഇല്ലാതെ ജീവിക്കാനും പറ്റില്ല. അമ്മ: അതിനെ ഇതേ ഒരു മാർഗമുള്ളൊ? ഇവിടെ ഏതെങ്കിലും അമ്പലത്തിൽ വച്ച് കെട്ടിയാൽ പോരെ? എനിക്ക് എൻറെ മോളുടെ വിവാഹം കാണണം. ഞാൻ: എനിക്ക് എതിർപ്പില്ല, ഇവിടെ എങ്കിൽ ഇവിടെ. ഇവൾക്ക് ഇന്ന് ഞാൻ കൂട്ടി ഇരുന്നോളാം പോയി കിടന്നോളൂ. അമ്മ: വേണ്ട ഞാൻ ഇരുന്നോളാം. ഞാൻ: പേടിക്കണ്ട ഇത്രയും നാൾ ഞങ്ങൾ ഒരുമിച്ച് അല്ലേ നിന്നിരുന്നത്. എന്നെ വിശ്വസിക്കാം. കിളി: അമ്മ പോയി വല്യമ്മയുടെ കൂടെ കിടന്നോളൂ. കിളിയുടെ അമ്മ ( എൻറെ ഇളയമ്മുമ്മ ) അമ്മുമ്മയുടെ മുറിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരുടെ താളത്തിലുള്ള കൂർക്കം വലി കേട്ട് തുടങ്ങി. ഞാൻ: എന്നിട്ട് നീ എന്താണ് ചെയ്തത്? കിളി: ചൊവ്വാഴ്ച രാവിലെ എല്ലാവരും എഴുന്നേൽക്കുന്നതിന് മുമ്പ് പ്രകാശ് ചേട്ടൻ്റെ സേവ് ചെയ്യാനുള്ള ബ്ലേഡ് എടുത്ത് ഞാൻ കൈത്തണ്ട മുറിച്ചു. ഞാൻ:ഇത് ചെയ്യുന്നതിന് മുമ്പ് നിനക്ക് എന്നെ ഒന്ന് വിളിച്ചു പറയാമായിരുന്നില്ലേ? കിളി: എങ്ങിനെ? എൻറെ കയ്യിൽ ഫോൺ ഇല്ലല്ലോ. ഞാൻ: ഇത്രയും നാളും എന്നോട് നീ എന്തൊക്കെ ചെയ്തിട്ടും നിന്നെ മറക്കാതെ കൊണ്ടുനടന്ന എന്നെ നീ ഓർത്തില്ലല്ലോ? കിളി: അത് ഓർത്തത് കൊണ്ടാണ് ഞാൻ ഇതു ചെയ്തത്. ഞാൻ: പോട്ടെ, എല്ലാം പോട്ടെ. എങ്ങനെയുണ്ട് കൈ? ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സീത വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *