അമ്മ: ചാവുകയോ ജീവിക്കുകയൊ എന്തു വേണമെങ്കിലും ചെയ്തോ എനിക്കൊന്നുമില്ല. ഇതു കേട്ടതോടെ എനിക്ക് കാര്യങ്ങളുടെ പോക്ക് മനസ്സിലായി. അച്ഛനോട് കൂടി പറഞ്ഞിട്ട് പോകാം എന്ന് കരുതി റൂമിലേക്ക് പോയി. ഏകദേശം മൂന്നു മണിയായപ്പോൾ അച്ഛൻ വന്നു. അച്ഛൻ: എന്താണ് നിൻറെ ഉദ്ദേശം? ഞാൻ: എനിക്ക് അവൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. അച്ഛൻ: എൻറെ അമ്മ നിന്നോട് ഒന്നും പറഞ്ഞില്ലേ? ഞാൻ: പറഞ്ഞു. അച്ഛൻ: എന്നിട്ടും നീ അതിൽ ഉറച്ചു നിൽക്കുകയാണൊ? ഞാൻ: എനിക്ക് അതിൽ മാറ്റമില്ല. അച്ഛൻ: അവളെയും കൊണ്ട് ഇങ്ങോട്ട് വരാം എന്ന് നീ വ്യാമോഹിക്കേണ്ട, പിന്നെ നിൻറെ അമ്മാവനെ വിളിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. അവൻ നിന്നെ വിളിക്കും, അവർക്കും ഇതിൽ താൽപര്യമില്ല. എന്നുമാത്രമല്ല നീ പെട്ടെന്ന് അവിടെനിന്നും മാറണം എന്നും പറഞ്ഞിട്ടുണ്ട്. നീ ഇതുമായി മുന്നോട്ടുപോവുകയാണെങ്കിൽ അവളെയും കൊണ്ട് അവിടെനിന്ന് ഇറങ്ങണം എന്നാണ് അവൻ പറഞ്ഞിരിക്കുന്നത്. എന്തായാലും നിന്നെ അവൻ വിളിക്കും. എല്ലാം ഒപ്പിച്ചു വെച്ചിട്ട് അവൻ വിളിക്കുമെന്ന്. ഞാൻ രാത്രിയിൽ പറഞ്ഞതുപോലെ തന്നെ സംഭവിക്കും. ഞായറാഴ്ച പോകുമ്പോൾ കിളിയെ കൊണ്ടു പോകേണ്ടിവരും എന്ന് തോന്നുന്നു. ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല. ഞാൻ ഒന്നും പറയാതെ അവിടെനിന്നും ഇറങ്ങി വണ്ടിയിൽ കയറുമ്പോൾ പെങ്ങൾ ഓടിവന്നു. അമ്മയുടെയും അച്ഛനെയും ഇപ്പോഴത്തെ വിഷമം കൊണ്ട് പറയുന്നതാണ് ചേട്ടാ, അവർ നിങ്ങളെ രണ്ടാളെയും വിളിക്കും. ചേച്ചിയോട് എൻ്റെ വിവരം പറയണേ. ഞാൻ തങ്ങളുടെ യാത്ര പറഞ്ഞു ഇറങ്ങി. വരുന്ന വഴി സീത വിളിച്ചിരുന്നു, ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു. സീത അണ്ണൻ ഒന്നുകൊണ്ടും പേടിക്കേണ്ട എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ ചേച്ചിയും കൂട്ടി ഇങ്ങോട്ട് വന്നാൽ മതി എന്നു പറഞ്ഞു. ഞാൻ തിരിച്ച് ഇരിങ്ങാലക്കുടയിൽ വീട്ടിലെത്തിയപ്പോൾ സമയം അഞ്ചര. ഗേറ്റ് തുറന്നു കിടപ്പുണ്ട് വഴിയരികിൽ നമ്മുടെ ഷിബുവിൻ്റെ കാർ കിടപ്പുണ്ട്. ഞാൻ വണ്ടിയുമായി വീടിന് മുമ്പിലേക്ക് ചെന്നു, വണ്ടി നിർത്തി ഇറങ്ങുമ്പോൾ സിറ്റൗട്ടിൽ പ്രദീപും ഷീമയും ഷിബുവും ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ പ്രദീപ് രോഷാകുലനായി എഴുന്നേറ്റു,
ഷീമ പിടിച്ചിരുത്തി. ഷിബുവിന് എൻറെ കയ്യിലെ ചൂട് അറിയാവുന്നതുകൊണ്ട് അനങ്ങിയില്ല. ഞാൻ അകത്തേക്ക് കയറി, കിളി കരയുന്നുണ്ട് എൻറെ ഇളയ അമ്മൂമ്മ റെഡിയാകുന്നു. അമ്മൂമ്മ നിർവികാരമായി അവിടെ നിൽപ്പുണ്ട്. കിളിയുടെ അമ്മ കിളിയോട് ഡ്രസ്സ് മാറാൻ പറയുന്നു. ഞാൻ: നിങ്ങൾക്ക് പോകുന്നെങ്കിൽ പോവാം കിളി വരുന്നില്ല. അമ്മ: അത് പറയാൻ നീ ആരാണ്? ഞാൻ: ഞങ്ങൾ രണ്ടുപേരും പ്രായപൂർത്തിയായവരാണ്. ഇവൾ പറയട്ടെ ഞാൻ ആരാണെന്ന്. കിളി മിണ്ടുന്നില്ല. ഞാൻ: നീ മിണ്ടാതിരുന്നാൽ, നിൻറെ വിധി നീ തന്നെ തിരഞ്ഞെടുക്കുകയാണ്. എനിക്കൊന്നും ചെയ്യാൻ കഴിയില്ല, നിനക്ക് തീരുമാനിക്കാം. ഉടനെ പ്രദീപ് സിറ്റൗട്ടിൽ നിന്നും അകത്തേക്ക് കയറി വന്നു. പ്രദീപ് : നീ എന്താടാ ഭീഷണിപ്പെടുത്തുന്നൊ? ഞാൻ: ഞാൻ ആരെയും ഭീഷണിപ്പെടുത്തിയ പറയാനുള്ള കാര്യം പറഞ്ഞു എന്നു മാത്രം. കിളി, നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയണം. കാളി മിണ്ടുന്നില്ല, പൊട്ടിക്കരയുകയാണ്. പ്രദീപ് : എടീ വേഗം റെഡിയായി വന്നേ. ഞാൻ: അവൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇവിടെ നിന്നും കൊണ്ടുപോകാൻ കഴിയു. പ്രദീപ് : ഇല്ലെങ്കിലും ഞാൻ ഇവളെ കൊണ്ടുപോകുമെടാ. ഞാൻ: എന്നാൽ അതൊന്നു കാണണമല്ലോ? പ്രദീപ് : എടീ നിന്നോട് വരാൻ അല്ലേടി പറഞ്ഞത്. ഇത് പറഞ്ഞ് കിളിയുടെ മുടിക്ക് കുത്തി പിടിച്ചു. ഞാൻ: അവൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഇവിടെനിന്നും വീട്ടിൽ കൊണ്ടുപോയിട്ട് തല്ല ഇവിടെവെച്ച് വേണ്ട. പ്രദീപ് : എടാ കൊച്ചനെ നിന്നിലും ഒരു മൂന്നാല് ഓണം കൂടുതലുണ്ടിട്ട് ഉള്ളയാളാണ് ഞാൻ. അതുകൊണ്ട് നിൻറെ അഭ്യാസം എൻറെ അടുത്ത് എടുക്കണ്ട. ഞാൻ: അതൊക്കെ ശരി, പക്ഷേ ഇവളുടെ ശരീരത്തിൽ എൻറെ മുമ്പിൽ വെച്ച് തൊടില്ല. അത് എത്ര ഓണം കൂടുതലുണ്ടാലും നടക്കില്ല. പ്രദീപ് : നിനക്ക് കാണണോ? ഞാൻ: കാണാൻ ഒന്നുമില്ല. നടക്കില്ല എന്ന് പറഞ്ഞാൽ നടക്കില്ല. പ്രദീപ് ഉടനെ കൈ മടക്കി കിളിയെ അടിക്കാൻ ഒരുങ്ങി, ഞാൻ കരാട്ടെ സ്റ്റൈൽ ബ്ലോക്ക് ചെയ്തു. ഉടൻ പ്രദീപ് എൻറെ നേരെ തിരിഞ്ഞു, മുഷ്ടിചുരുട്ടി കൊണ്ട് ഇടിക്കാൻ വന്നു. ഇടതു കൈ കൊണ്ട് ബ്ലോക്ക് ചെയ്ത്, പുറകോട്ട് മാറി വലതുകാൽ
