കിളി: ഉച്ചക്ക് ചോറ് റെഡിയായിട്ടുണ്ട്, കറി റെഡിയായി കൊണ്ടിരിക്കുന്നു. ഞാൻ: അമ്മുമ്മയ്ക്ക് എങ്ങനെയുണ്ട്? ഉച്ചയ്ക്ക് കഞ്ഞി കൊടുത്താൽ മതി. രാവിലത്തെ മരുന്നു കൊടുത്തില്ലേ? കിളി: അതു കൊടുത്തു. ഇപ്പോൾ നല്ല കുറവുണ്ട്. ഞാൻ അമ്മയുടെ മുറിയിൽ ചെന്ന് അമ്മയെ തൊട്ടുനോക്കിയപ്പോൾ, പനിയൊക്കെ മാറിയിട്ടുണ്ട്. അമ്മുമ്മ: ആ പിള്ളേരുടെ തുണിയൊക്കെ കൊണ്ടുപോയി കൊടുത്തോ മോനെ? ഞാൻ: കൊടുത്തു. അമ്മൂമ്മ: ഇനി എപ്പോഴാണ് പോകേണ്ടത്? ഓണം കഴിഞ്ഞിട്ട് പോയാൽ മതിയോ? ഞാൻ: ഇല്ല അമ്മൂമ്മെ, എനിക്ക് നാളെ തന്നെ പോകണം ഒരുപാട് ജോലിയുണ്ട്. ഓണത്തിന് ഞാൻ എത്തിക്കോളാം. ഉച്ച കഴിഞ്ഞപ്പോഴേക്കും അമ്മുമ്മ പതിയെ എഴുന്നേറ്റ് നടന്നു തുടങ്ങി. അന്ന് എല്ലാവരും അവരവരുടേതായ മുറിയിലാണ് കിടന്നത്. അമ്മൂമ്മയുടെ സ്ഥിരം സിംബൽ കേട്ടപ്പോൾ ഞാൻ എഴുന്നേറ്റ് കിളിയുടെ അടുത്തേക്ക് പോയി. ഞങ്ങളുടെ സ്ഥിരം ശൃംഗാരത്തിനു ശേഷം പാതിരാവ് കഴിഞ്ഞ് എൻറെ നെഞ്ചിൽ തല ചായ്ച്ച് കിളിയും ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു. വെളുപ്പിന് തന്നെ കിളി എഴുന്നേറ്റുപോയി. പുറകെ ഞാൻ എൻറെ മുറിയിലേക്കും പോയി. അപ്പോഴും അമ്മൂമ്മ എഴുന്നേറ്റ് ഉണ്ടായിരുന്നില്ല. ഞാൻ എഴുന്നേറ്റ് ബ്രഷ് ചെയ്തു തിരിച്ചു വന്നു കട്ടൻ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മുമ്മ എഴുന്നേറ്റു വന്നു. മുഖത്തിന് ഒരു തെളിച്ചമില്ല, ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി നോക്കി. ഞാൻ കിളിയോട് കണ്ണുകൊണ്ട് കാര്യം അന്വേഷിച്ചു. കിളിക്ക് അറിയില്ലെന്ന് കിളിയുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി. കട്ടൻ കുടി കഴിഞ്ഞ് ഞാൻ വണ്ടി തുടക്കാൻ പുറത്തേക്കിറങ്ങി. ഇപ്പോൾ മിക്കവാറും ഞാൻ രാവിലെ കാപ്പികുടിയും കഴിഞ്ഞ് തിരിച്ചു പോകാറാണ് പതിവ്. വളരെ സാവധാനം ഡ്രൈവ് ചെയ്തു പോയാൽ ഉച്ച കഴിയുമ്പോഴേക്കും അവിടെ എത്താം. കാപ്പികുടി കഴിഞ്ഞ് ഞാൻ പോകുന്ന കാര്യം പറഞ്ഞിട്ടും അമ്മുമ്മ ഗൗനിച്ചതേയില്ല. ഞാൻ കിളിയോടും അമ്മുമ്മയോടും യാത്ര പറഞ്ഞിറങ്ങി. ഡ്രൈവിങ്ങിനിടയിലും അമ്മൂമ്മയുടെ ഭാവ വ്യത്യാസത്തെ കുറിച്ചായിരുന്നു ചിന്ത. രാവിലെ തന്നെ കട്ട കലിപ്പിൽ ആയിരുന്നു അമ്മുമ്മ. അസുഖത്തിൻ്റെ ബുദ്ധിമുട്ടാണോ, അങ്ങനെയെങ്കിൽ ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി
നോക്കേണ്ട കാര്യമില്ലല്ലോ. ചിലപ്പോൾ കിളി ആ മുറിയിൽ കിടക്കാത്തതിൻറെ ദേഷ്യം ആയിരിക്കും. എന്തെങ്കിലുമാകട്ടെ റൂമിൽ ചെന്നിട്ട് കിളിയെ വിളിച്ചു നോക്കാം. ഡ്രൈവിംഗ് വളരെ സാവധാനം ആയതിനാൽ റൂം എത്തുമ്പോൾ മൂന്നുമണി. എന്നെ കണ്ടപ്പോൾ തന്നെ സീത ഓടിവന്നു. കിളിയുടെ വിശേഷങ്ങളൊക്കെ ചോദിച്ചു. ആ ചേച്ചിയെ വേദനിപ്പിച്ചത് ആണോ ഇങ്ങോട്ട് വന്നത് എന്ന് ചോദിച്ചു. അവർ രണ്ടുപേരും ഇപ്പോൾ ഒരമ്മപെറ്റ രണ്ടു സഹോദരിമാരെ പോലെയാണ്. സീത കിളിയുടെ കാര്യം പറഞ്ഞു എന്നോട് അടി ഉണ്ടാക്കാൻ വരുമ്പോൾ, ഞാൻ അന്ന് സീതയെ ചീത്ത പറഞ്ഞ കാര്യം ഓർമിപ്പിക്കും. അപ്പോൾ സീത പറയും, ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇതെല്ല ഇതിനപ്പുറം പറയുമായിരുന്നു. അതോടെ ഞാൻ ഇളിഭ്യൻ ആവും. അങ്ങനെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു സീത തിരിച്ചുപോയി. ഞാൻ റൂമിൽ കയറി കുളിച്ച് ഫ്രഷായി ഫോണെടുത്ത് കിളിയെ വിളിച്ചു. ഞാൻ: ഹലോ കിളി: ഹലോ ഞാൻ: മൂന്നു മണിയോടെ ഞാൻ ഇവിടെ എത്തി. അവിടെനിന്നും മറുപടിയൊന്നുമില്ല. ഞാൻ: എന്താണ് ഒന്നും മിണ്ടാത്തത്? അതിനും ഒന്നും മറുപടിയില്ല. ഇന്ന് ഒരു കുഴപ്പവും കൂടാതെ യാത്ര പറഞ്ഞു പോന്നതാണല്ലോ, ഇതിനിടയിൽ കെറുവിക്കാൻ എന്തുണ്ട് കാര്യം? ഞാൻ: എന്തെങ്കിലും ഒന്നു പറയൂ. അങ്ങേ തലക്കൽ നിന്നും കരച്ചിൽ കേൾക്കുന്നു, എന്തുപറ്റി കരയാൻ. എന്തെങ്കിലും പറഞ്ഞാലല്ലേ അറിയാൻ പറ്റൂ മിണ്ടാതിരുന്നാൽ എങ്ങനെ അറിയും. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഞാൻ: നീ എന്തെങ്കിലും ഒന്നു പറയടി. ഇങ്ങനെ കരഞ്ഞാൽ കാര്യം എന്താണെന്ന് ഞാനെങ്ങനെ അറിയും. വാ തുറന്നു പറയൂ. വീണ്ടും കരച്ചിൽ തന്നെ കേൾക്കുന്നു. ഒന്നും മിണ്ടുന്നില്ല. അവസാനം എനിക്ക് ദേഷ്യം കേറി ഞാൻ ഫോൺ കട്ട് ചെയ്തു. അവിടെ ഞാൻ പോന്നതിനു ശേഷം എന്താണ് സംഭവിച്ചത്. ഇനി അമ്മൂമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ? എങ്ങനെ കുട്ടിതേവാങ്ക് എന്തെങ്കിലും പറഞ്ഞാലല്ലേ അറിയാൻ പറ്റു. അമ്മൂമ്മയ്ക്ക് രാവിലെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ. അല്ലെങ്കിൽ തന്നെ ചെറിയ പനിയുടെ ലക്ഷണങ്ങൾ മാത്രമേ അമ്മൂമ്മക്ക് ഉണ്ടായിരുന്നുള്ളൂ, അത് മാറുകയും ചെയ്തു. ആരെ വിളിച്ചാൽ അറിയാൻ പറ്റും. കുറച്ചു കൂടി കഴിയട്ടെ എന്നിട്ട് വീണ്ടും അവളെ വിളിക്കാം. ഞാൻ ഫോണുമായി ചേട്ടൻറെ വീട്ടിലേക്ക് നടന്നു. ഇപ്പോൾ ഫോൺ എൻറെ കയ്യിൽ സദാസമയവും ഉണ്ടാകാറുണ്ട്. ഞാൻ ചെന്നപ്പോൾ സീത എനിക്ക് ചായയും ഇലയടയും കൊണ്ടുവച്ചു. വീട്ടിലെ അമ്മൂമ്മയുടെയും കിളിയുടെയും വിശേഷങ്ങളൊക്കെ ചേട്ടനും ചേച്ചിയും ചോദിച്ചു. അവരുടെ അന്വേഷണം അറിയിക്കാനും
