എൻ്റെ കിളിക്കൂട് – 17 Likeഅടിപൊളി  

രണ്ടു വേഷങ്ങളും ഞാൻ തന്നെ ധരിപ്പിച്ചു കൊടുക്കേണ്ടിവന്നു. അതിനുശേഷം എൻറെ പെണ്ണിന് കട്ടിലിലേക്ക് ആനയിച്ചു കൊണ്ടുപോയി കിടത്തി. ഞാനും കയറി കിടന്നു. വീണ്ടും പഴയപടി അവൾ എന്നെ കെട്ടിപ്പുണർന്നു കിടന്നു. അവൾ എൻറെ നെഞ്ചിൽ കൈവിരലാൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ഞാൻ: പെണ്ണേ രാത്രി ഒരുപാടായി.   മോൾക്ക് നല്ല ക്ഷീണമുണ്ട് കിടന്നുറങ്ങു. കിളി: എൻറെ ക്ഷീണമൊക്കെ ഇയാൾ വന്നപ്പോൾ മാറി. ഇത്രയും ദിവസം ഞാൻ ഒരു പ്രത്യേക ലോകത്തായിരുന്നു. എൻറെ മോൻ എന്നാണ് വരുന്നത് എന്ന് എനിക്ക് അറിയില്ലല്ലോ. ഒന്നു വിളിച്ച് പറയാൻ പോലും കഴിയാത്ത അവസ്ഥ. ഞാൻ: നീ എന്നെ വിളിച്ചു പറഞ്ഞപ്പോൾ മുതൽ ഞാൻ വരാൻ ഇരുന്നതാണ്. പക്ഷേ ഓഫീസർ ലീവ് തരുന്നുണ്ടായിരുന്നില്ല ഒരു കണക്കിനാണ് വെള്ളിയാഴ്ച ആക്കി എടുത്തത്. കിളി: ഇപ്പോൾ എനിക്ക് സമാധാനമായി. ഞാൻ: ഇനി എൻറെ മോള് വിഷമിക്കേണ്ട, നിൻറെ കൂടെ ഞാൻ എപ്പോഴും ഉണ്ടാവും. സമാധാനമായി കിടന്നുറങ്ങു….. ഞാൻ രാവിലെ തന്നെ എഴുന്നേറ്റു, കിളിയെ എൻറെ ശരീരത്തിൽ നിന്നും നീക്കി കിടത്തുമ്പോൾ ചെറുതായൊന്നു ഞരങ്ങി. മുണ്ടുടുത്തത് അഴിഞ്ഞുപോയിട്ടുണ്ട്, ശല്യപ്പെടുത്താതെ മുണ്ടെടുത്ത് നേരെ ആക്കി ബെഡ്ഷീറ്റ് എടുത്ത് പുതപ്പിച്ചു. സമയം നോക്കിയപ്പോൾ 6:30 കഴിഞ്ഞു, അവർ എഴുന്നേറ്റിട്ടില്ല. ഹോസ്പിറ്റലിൽ ഒക്കെ നിന്നിരുന്നതല്ലേ ക്ഷീണം കാണും.   ഇന്ന് എൻറെ വീട്ടിൽ പോയി അങ്കം വെട്ടാൻ ഉള്ളതാണ്. ഒരു കാരണവശാലും അവർ സമ്മതിക്കില്ലയെങ്കിലും പറഞ്ഞ് ബോധ്യപ്പെടുത്തണം. ഞാൻ ബ്രഷുമായി പുറത്തേക്കിറങ്ങി വണ്ടി തുടക്കാൻ തുടങ്ങിയപ്പോഴേക്കും അവർ എഴുന്നേറ്റു. വണ്ടി കുറച്ചുകഴിഞ്ഞ് ബ്രഷും ചെയ്ത അകത്തേക്ക് എത്തുമ്പോഴേക്കും കട്ടൻചായയും ആയി അമ്മൂമ്മ വന്നു. അമ്മൂമ്മ: നിൻറെ തീരുമാനം എന്താണ്? ഞാൻ: ഇന്ന് വീട്ടിൽ പോയി സംസാരിക്കുന്നുണ്ട്. അമ്മൂമ്മ: നിൻറെ അമ്മയും അച്ഛനും ആശുപത്രിയിൽ വന്നിരുന്നു, നിൻറെ അമ്മ ഒരിക്കലും ഇതിനു സമ്മതിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ: ഞാൻ ഇന്നലെ അമ്മൂമ്മയോട് പറഞ്ഞതല്ലേ? ആരൊക്കെ എതിർത്താലും എന്തെല്ലാം സംഭവിച്ചാലും ഞാനിവിടെ മാത്രമേ വിവാഹം കഴിക്കൂ. ഇത്രയൊക്കെ സംഭവിച്ചിട്ടും അമ്മൂമ്മ എന്താണ്, നിൻറെ തീരുമാനം എന്നെന്ന് ചോദിച്ചു കൊണ്ട് വരുന്നത്. അമ്മുമ്മ: അവളുടെ അമ്മ തീരെ നിവൃത്തിയില്ലാത്ത കൊണ്ടാണ് ഇതിനു സമ്മതിച്ചിരിക്കുന്നത്. ഞാൻ: ആരുടെയൊക്കെ സമ്മതം കിട്ടിയാലും ഇല്ലെങ്കിലും, ഞാനിവളെ കൈവിടില്ല.

അമ്മുമ്മ ചായകുടിച്ച ഗ്ലാസ്സും വാങ്ങി തിരിച്ചു പോയി. ഞാൻ ഡ്രസ്സ് മാറി വീട്ടിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ് കിളിയുടെ മുറിയിൽ പോയി. ഞാൻ കയറി ചെല്ലുമ്പോൾ കിളിയുടെ അമ്മ കട്ടിലിനരികിൽ ഇരിപ്പുണ്ട്, എന്നെ കണ്ടപ്പോൾ തന്നെ ചെകുത്താൻ കുരിശ് കണ്ട പോലെ അവർ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോയി. കിളിയുടെ അരികിലിരുന്നു. ഞാൻ: ഞാനൊന്ന് വീട് വരെ പോയിട്ട് വരാം. ഈ കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു ധരിപ്പിക്കണം. കിളി: ചേച്ചി, എന്ത് തന്നെ ആയാലും സമ്മതിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ: ഞാനും അത്ര മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. എന്നാലും ഞാനായിട്ട് ചെന്ന് പറയണ്ടേ. കിളി: അവിടെ ചെന്ന് ബഹളമൊന്നും ഉണ്ടാക്കണ്ട. ഞാൻ: അവർ സമ്മതിക്കില്ല എന്ന് മുൻകൂട്ടി കണ്ടാണ് ഞാൻ പോകുന്നത്. അപ്പോൾ പിന്നെ ബഹളം നോക്കേണ്ട ആവശ്യം വരുന്നില്ല. ഈ കാര്യങ്ങൾ ഒന്നും ആലോചിച്ച് ടെൻഷൻ ആകണ്ട. കിളി: എനിക്ക് പേടിയാവുന്നുണ്ട്. ഞാൻ: മോള് പേടിക്കുകയൊന്നും വേണ്ട. ഇവരൊക്കെ എതിർത്താലും ഞാൻ മോളെയും കൊണ്ടേ പോകു. ശരി ഞാൻ ഇറങ്ങട്ടെ. ഞാൻ മുറിക്ക് പുറത്തേക്കിറങ്ങിയപ്പോൾ കിളിയുടെ അമ്മ പുറത്തുണ്ട്. ഞാൻ അമ്മൂമ്മയോട് യാത്രയും പറഞ്ഞിറങ്ങി. പോകുന്ന വഴി ഈ കാര്യങ്ങൾ അവതരിപ്പിക്കേണ്ട ശൈലിയെക്കുറിച്ച് ആലോചനയിലായിരുന്നു. ഞാൻ വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മയും പെങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു. പെങ്ങൾ അമ്മ കേൾക്കാതെ കിളിയുടെ വിവരങ്ങൾ തിരക്കി. എന്നിട്ട് തമാശരൂപേണ എന്നോട് ചോദിച്ചു ഞാനിപ്പോൾ ചിറ്റ എന്ന് വിളിക്കണോ ചേച്ചി എന്ന് വിളിക്കണോ? ഞാൻ പറഞ്ഞു ചേച്ചി എന്നു വിളിച്ചാൽ മതി. ഇനി നിൻറെ ചേച്ചിയാണ്. ഇത് കേട്ടുകൊണ്ട് അമ്മ വന്നു. അമ്മ: കുറച്ചുനാൾ കഴിയുമ്പോൾ നീ എന്നെ ഇവളെക്കൊണ്ട് ചേച്ചിയെന്നു വിളിപ്പിക്കോ? എൻറെ കൊക്കിൽ ജീവനുണ്ടെങ്കിൽ നീ വിചാരിക്കുന്ന കാര്യം നടക്കില്ല മോനെ. ഞാൻ: അമ്മ കണ്ടതല്ലേ അവൾ ഹോസ്പിറ്റലിൽ കിടക്കുന്നത്. ഇനി അതുപോലെ ഒന്നുണ്ടാവില്ല. ഞങ്ങൾ രണ്ടു പേരും കൂടി ഒരുമിച്ച് ആത്മഹത്യ ചെയ്യും, ആരും അറിയില്ല. ഞാൻ വെറുതെ ഒരു ഭീഷണിമുഴക്കിയതാണ്, അതിൽ വീഴുന്നെങ്കിൽ വീഴട്ടെ എന്ന് കരുതി. രണ്ടു വയസ്സിൽ മകനെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ആക്കിയ അമ്മക്ക് എന്ത് സെൻറിമെൻസ്.

Leave a Reply

Your email address will not be published. Required fields are marked *