രുദ്രപ്രതാപം – 16 2അടിപൊളി  

രുദ്രപ്രതാപം 16

Rudraprathapam Part 16 | Author : Jhon Clinton

[ Previous Part ] [ www.kambi.pw ]


Picsart 26 06 03 21 20 10 314
1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞപോലെ ഇത് ചെറിയ പാർട്ട്‌ ആണ്.. വലിയ പാർട്ട്‌ വേണ്ടവർ ഉടൻ തന്നെ അടുത്ത പാർട്ട്‌ വരും. ഒരുമിച്ചു വായിക്കാൻ ശ്രമിക്കുക

2.ആദ്യം ആയി ആണ് എന്തേലും എഴുതുന്നത്.. ഒരുപാട് പ്ലോട്ട് ഹോൾസ് ഉണ്ട് എന്ന്‌ അറിയാം. കഴിയുന്നതും പരിഹരിക്കാൻ നോക്കാം.

3. ഈ കഥയിൽ എല്ലാ ചാപ്റ്ററിലും കളി നോക്കി വരരുത്. അതിലുപരി ഞാൻ ഇതിന്റെ സ്റ്റോറി  ആണ് ഫോക്കസ് ചെയ്യുന്നത്. കളി എഴുതാൻ ഇപ്പോഴും എനിക്ക് കൃത്യം ആയി അറിയില്ല.. പക്ഷേ ഇതിൽ സെക്സ് സീൻസ് വരും…എല്ലാ ചാപ്റ്ററിലും അത് പ്രതീക്ഷിക്കരുത്…

“May I come in, sir?”

“Yes, come in.”

കട്ടിയുള്ള ഗ്ലാസ് വാതിൽ പതിയെ തള്ളിത്തുറന്ന് ഗീത ഓഫീസിനുള്ളിലേക്ക് കയറി.അവളുടെ ചുവടുകൾ നേരെ മുന്നിലുണ്ടായിരുന്ന വലിയ തടി മേശയിലേക്ക് നീങ്ങി.മേശയ്ക്കപ്പുറം, പോലീസ് യൂണിഫോമിൽ ഗൗരവത്തോടെ ഇരിക്കുകയായിരുന്നു ജോർജ്.

റിവോൾവിംഗ് ചെയറിൽ പതിയെ തിരിഞ്ഞിരുന്ന അദ്ദേഹം, ഗീത അടുത്തെത്തുന്നതുവരെ നിശ്ശബ്ദനായി അവളെ നിരീക്ഷിച്ചു.

മേശയ്ക്ക് മുന്നിലെത്തിയതും ഗീത അറ്റൻഷനായി നിന്നുകൊണ്ട് കൃത്യമായി സല്യൂട്ട് ചെയ്തു.

“ഓഹ്… വന്നോ…”

കസേരയിൽ ചാരിയിരുന്ന ജോർജ് പതിയെ മുന്നോട്ടാഞ്ഞു.

ശേഷം തന്റെ മുന്നിൽ അറ്റൻഷനായി നിൽക്കുന്ന ഗീതയെ സൂക്ഷ്മമായി നോക്കിക്കൊണ്ട്, പതിവിലും അൽപം കടുപ്പമുള്ള സ്വരത്തിൽ ചോദിച്ചു.

അറ്റൻഷനായി നിന്നിരുന്ന ഗീതയെ നോക്കിക്കൊണ്ട്, റിവോൾവിംഗ് ചെയറിൽ ഇരുന്ന ജോർജ് പതിയെ മുന്നോട്ടാഞ്ഞു.

മുഖത്തെ ഗൗരവം ഒട്ടും കുറഞ്ഞിരുന്നില്ല.

“താൻ എന്തൊക്കെയാ ഈ ചെയ്യുന്നത് എന്ന് തനിക്കു വല്ല ബോധവും ഉണ്ടോ?”

കടുപ്പം നിറഞ്ഞ ആ ശബ്ദം മുറിയാകെ മുഴങ്ങി.

ആ ചോദ്യം കേട്ടതും ഗീതയുടെ തല അറിയാതെ താഴ്ന്നു.

അവൾക്ക് മറുപടി പറയാൻ പോലും വാക്കുകൾ കിട്ടിയില്ല.

ജോർജ് ഒരു നിമിഷം അവളെ തന്നെ നോക്കിനിന്നു.

ശേഷം വീണ്ടും ശബ്ദം ഉയർത്തി.

“നിന്നോട് ഞാൻ എത്ര തവണ പറഞ്ഞതാ…ആ ചെറുക്കന്റെ പിന്നാലെ ഇനി പോകരുതെന്ന്.”

ഗീത പതിയെ തല ഉയർത്തി.

“Sir… ഞാൻ അത്…”

“No.”

ജോർജ് കൈ ഉയർത്തി അവളെ തടഞ്ഞു.

“I don’t want to hear any excuses.”

അവളുടെ വാക്കുകൾ പൂർത്തിയാകും മുമ്പേ അയാൾ ഇടയിൽ കയറി.

ആ മുറിയിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.

ജോർജിന്റെ കണ്ണുകൾ ഇപ്പോഴും ഗീതയിൽ തന്നെ തറച്ചുനിന്നു. ആ നോട്ടത്തിന് മുന്നിൽ അവൾക്ക് വീണ്ടും തല ഉയർത്താൻ കഴിഞ്ഞില്ല.

“ഇവിടുത്തെ മന്ത്രിമാർക്ക് പോലും ഇല്ലാത്ത സ്വാധീനമാണ് ഇപ്പൊ ആ ചെറുക്കന്റെ പിന്നില്.”

ജോർജിന്റെ ശബ്ദം മുമ്പത്തേക്കാൾ ഗൗരവമായി.

“നീ ഇന്നലെ അവിടെ ചെന്നിട്ട് പത്ത് മിനിറ്റ് പോലും വേണ്ടി വന്നില്ല…അതിന് മുമ്പേ എനിക്ക് വിളി വന്നു.”

മേശപ്പുറത്ത് കിടന്നിരുന്ന കറുത്ത ലാൻഡ്‌ഫോണിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ജോർജ് പറഞ്ഞു.

“മുകളിൽ നിന്നാണ്.”

“ഇനി ആ ചെറുക്കനെയും ആ ഫാമിലിയെയും ഒരു തരത്തിലും ശല്യം ചെയ്യരുതെന്ന വ്യക്തമായ നിർദേശവും കിട്ടി.”

ആ വാക്കുകൾ കേട്ടതും ഗീതയുടെ മുഖത്ത് പുച്ഛം തെളിഞ്ഞു.

അവൾ ഒന്ന് മുഖം വെട്ടിച്ചു.

ആ മുന്നറിയിപ്പിന് വലിയ വിലയൊന്നും കൊടുക്കാത്ത ഭാവമായിരുന്നു അവളുടെത്.

അത് ശ്രദ്ധിച്ച ജോർജ് ഒന്ന് ദീർഘനിശ്വാസം വിട്ടു.

ശേഷം കസേരയിൽ നിന്ന് ചെറുതായി മുന്നോട്ടാഞ്ഞ് അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

“എടി… നിനക്ക് ഈ ദിവ്യ ഗ്രൂപ്പിനെക്കുറിച്ച് വല്ലതും അറിയാമോ…?”

“അറിയാം…”

ഒരു നിമിഷം പോലും ആലോചിക്കാതെ ഗീത മറുപടി പറഞ്ഞു.

“ലോകത്തിന്റെ പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു മൾട്ടിനാഷണൽ corporation.”

“അതിന്റെ ചെയർപേഴ്സൺ മൃതുല ഹരിദേവൻ. കൂടെ മകൾ ദിവ്യയും്.”

“ഇന്ത്യയിൽ മാത്രം അഞ്ഞൂറിലധികം സ്ഥാപനങ്ങൾ.”

“മീഡിയ, ഹെവി മെഷിനറി, ഹോസ്പിറ്റാലിറ്റി, ഹോട്ടലുകൾ, റിസോർട്ടുകൾ, റിയൽ എസ്റ്റേറ്റ്… അങ്ങനെ കൈവയ്ക്കാത്ത മേഖലകൾ തന്നെ കുറവാണ്.”

Leave a Reply

Your email address will not be published. Required fields are marked *