രുദ്രപ്രതാപം – 16 2അടിപൊളി  

“ഏറ്റവും വിചിത്രമായ കാര്യം…”

“മരിച്ചവരിൽ ഒരാളുടെ ശരീരത്തിലും കാര്യമായ പ്രതിരോധത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.”

“It’s as if they were secretly assassinated.”

ഒരു നിമിഷം നിർത്തിയ ശേഷം അവൾ തുടർന്നു.

“ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം, വളരെ നേർത്തതും അതീവ മൂർച്ചയുള്ളതുമായ ഏതോ ആയുധമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സംശയിക്കുന്നു.”

“പക്ഷേ, ആ ആയുധം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.”

“അതും ഈ കേസും തമ്മിൽ എന്താ ബന്ധം…?”

“thare was somthing common sir…. ഇവിടെ നടന്ന സംഭവവും…ചെന്നൈയിൽ നടന്ന സംഭവവും കണ്ടവർ ആയി ആരും തന്നെ ഇല്ല…

വളരെ ശബ്ദം താഴ്ത്തി അവൾ പറഞ്ഞു തീർത്തു…

”താൻ അല്ലെ പറഞ്ഞെ അതൊരു ഫാക്ടറി ആണെന്ന്..അപ്പൊ എങ്ങനെ പുറത്തുള്ളവർ അത് കാണും…“

ഒരു കൈ മേശയിൽ കുത്തി ഊന്നി നിന്നു ജോർജ് ഗീതയെ നോക്കി.ഗീതയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു…

”അങ്ങനെ അല്ല sir…. അഞ്ചുറോളം പേർ വർക്ക്‌ ചെയ്യുന്ന ആ ഫാക്റട്ടറിയിൽ.. ഓഫ്‌ ടൈം പോലും ഏകദേശം

ഇരുന്നൂറു പേർ ഉണ്ടാവും… അങ്ങനെ ഉള്ള അവിടുത്തെ ഒരു സെക്ഷനിൽ വർക്ക്‌ ചെയ്യുന്ന അംപ്പത് പേർ മാത്രം ആണ് കൊല്ലപ്പെട്ടത്…“

”ഒരു ചെറിയ ശബ്ദം ഉണ്ടെങ്കിൽ പോലും.എല്ലാവരും അറിയുന്ന ആ ബിൽഡിംഗിൽ അത്രേം പേർ മരിച്ചിട്ടു പോലും ബാക്കി ഉള്ളവർ ആരെയും കണ്ടിട്ടില്ല…“

”നീ എന്താ പറഞ്ഞു വരുന്നത്…?“

”something is not right sir…ആരോ മനപ്പൂർവം ഇതൊക്കെ മറക്കുന്ന പോലെ…“

ജോർജിന്റെ കിളി എല്ലാം ഇതിനോടകം തന്നെ പോയിരുന്നു.. എന്തൊ വലിയ മണ്ടത്തരം കേട്ടപോലെ അയാളുടെ മുഖത്തൊരു പുച്ഛം നിറഞ്ഞു…

”എടി നീ എന്ത് തേങ്ങയാ ഈ പറയുന്നേ… അത്രേം പേരെ ആരോ വന്നു ഹിപ്നോറ്റീസ് ചെയ്‌തെന്നോ…?“

”propbly…“

ചുമലുകൾ കുലുക്കി അവൾ മറുപടി പറഞ്ഞു…

”നിനക്ക് എന്തൊ കാര്യം ആയിട്ട് പറ്റിയിട്ടുണ്ട്… പിച്ചും പേയും ഒക്കെ വിളിച്ചു പറയാണോ…?“

”sir ഞാൻ പറയുന്നത്…“

”ഒന്നും പറയണ്ട… ഞാൻ തന്നെ വിളിപ്പിച്ചത് വേറെ ഒരു കാര്യത്തിന് ആണ്…ഇതൊക്കെ കേട്ട ചിലപ്പോ എനിക്ക് നിന്നെ പോലെ വട്ടാവും“

മേശപ്പുറത്തിരുന്ന ചുവന്ന നിറത്തിലുള്ള ഒരു ഫയൽ ജോർജ് പതിയെ എടുത്തു.

അത് ഗീതയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

“Take it.”

ഗീത സംശയത്തോടെ ഫയലിലേക്ക് നോക്കി.

പിന്നെ അത് വാങ്ങിക്കൊണ്ട് ചോദിച്ചു.

“എന്താണ്, sir… ഇത്?”

ജോർജ് നെഞ്ച് നിവർത്തി നിന്നു.

രണ്ട് കൈകളും കാക്കി പാന്റിന്റെ പോക്കറ്റിലേക്ക് കയറ്റിയ ശേഷം, ഗൗരവത്തോടെ മറുപടി പറഞ്ഞു.

“Your next task.”

ആ മറുപടി കേട്ടതും ഗീതയുടെ മുഖം ഒന്ന് മങ്ങി.

“But sir…”

ഒരു കേസിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ച് നിൽക്കുമ്പോൾ മറ്റൊരു കേസ് ഏറ്റെടുക്കുക എന്നത് അവൾക്ക് വെറുപ്പുള്ള കാര്യം ആയിരുന്നു.

ജോർജ് അവളുടെ വാക്ക് പൂർത്തിയാക്കാൻ അനുവദിച്ചില്ല.

“തന്നെ മനപ്പൂർവം ഈ കേസിൽ നിന്ന് മാറ്റുന്നതല്ല, ഗീത.”

അദ്ദേഹം പതിയെ അവളുടെ അടുത്തേക്ക് നടന്നു.

“I want you on this case.”

ഒരു നിമിഷം നിർത്തിയ ശേഷം ശബ്ദം താഴ്ത്തി തുടർന്നു.

“It’s… complicated.”

ആ അവസാന വാക്ക് കേട്ടതോടെ ഗീതയുടെ നോട്ടം പതിയെ കൈയിലിരുന്ന ചുവന്ന ഫയലിലേക്ക് നീങ്ങി. ഇത്രയും ഗൗരവത്തിൽ പറയണം എങ്കിൽ അതിനുള്ളിൽ എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷ അവളുടെ മുഖത്ത് വ്യക്തമായിരുന്നു.

ആ നിമിഷം വരെ ജോർജിന്റെ മുഖത്ത് ഉണ്ടായിരുന്ന ശാന്തത എവിടെയോ നഷ്ടമായതുപോലെ ഗീതയ്ക്ക് തോന്നി.

കണ്ണുകളിൽ ചെറിയൊരു ആശങ്കയും മുഖത്ത് അടക്കിപ്പിടിച്ച ഭയവും അവൾക്ക് വ്യക്തമായി വായിച്ചെടുക്കാൻ കഴിഞ്ഞു.

ജോർജ് അവൾക്ക് വെറുമൊരു മേലുദ്യോഗസ്ഥനല്ലായിരുന്നു.

ചെറുപ്പം മുതലുള്ള പരിചയം.

അതിലുപരി…

അവളുടെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത്.

ഗീത കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു അവളുടെ അച്ഛൻ അപ്രതീക്ഷിതമായി മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *