രുദ്രപ്രതാപം – 16 2അടിപൊളി  

അവൾ ഒരു നിമിഷം നിർത്തി ജോർജിനെ നോക്കി.

“ഇതൊക്കെയല്ലേ…?”

ഗീതയുടെ ശബ്ദത്തിൽ സംശയത്തേക്കാൾ ആത്മവിശ്വാസമായിരുന്നു. അവൾക്ക് അവരെ കുറിച്ച് അത്രയും അറിയാം എന്ന്‌ വ്യക്തമാക്കുന്ന മറുപടിയായിരുന്നു അത്.

“”ഡി… ഡീ… ഒരൊറ്റ അടി അങ്ങ് വച്ചുതന്നാൽ ഉണ്ടല്ലോ…!”

അതുവരെ കടുപ്പം മാത്രം നിറഞ്ഞിരുന്ന ജോർജിന്റെ ശബ്ദത്തിൽ പെട്ടെന്ന് ചെറിയൊരു ലാഘവം കലർന്നു.

അയാൾ തമാശയ്ക്ക് കൈ ഉയർത്തിയതും, അത് പ്രതീക്ഷിച്ചെന്നപോലെ ഗീത ചിരിയോടെ ഒന്ന് വെട്ടിമാറി.

ജോർജ് അവളെ നോക്കി തലയാട്ടി.

മുഖത്ത് ചെറുചിരി തെളിഞ്ഞെങ്കിലും, കണ്ണുകളിലെ ഗൗരവം ഇപ്പോഴും മാറിയിരുന്നില്ല.

“നിന്നോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം…”

അദ്ദേഹം ദീർഘനിശ്വാസം വിട്ടു.

“തന്തേടെ അല്ലേ മോൾ…”

അത് കേട്ട ഗീത ചുണ്ടിൽ ഒളിപ്പിച്ചിരുന്ന പുഞ്ചിരി അടക്കാൻ പാടുപെട്ടു. മുറിയിലെ സംഘർഷം ഒരു നിമിഷത്തേക്ക് അൽപം അയഞ്ഞു.

“കിണിക്കല്ലേ…”

ജോർജ് വിരൽ ചൂണ്ടി മുന്നറിയിപ്പ് നൽകി.

“ഇനി എങ്ങാനും നീ ആ പരിസരത്തേക്ക് പോയെന്ന് ഞാൻ അറിഞ്ഞാൽ… പറഞ്ഞേക്കാം.”

ശബ്ദത്തിൽ വീണ്ടും പഴയ കടുപ്പം തിരികെയെത്തിയിരുന്നു.

ഗീത ചുണ്ടൊന്ന് കോട്ടി.

പിന്നെ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.

“സാർ പറയുന്നത് കേട്ടാൽ തോന്നും, ഞാൻ മനപ്പൂർവം അവരോട് എന്തോ പക തീർക്കാൻ നടക്കുന്നപോലെയാണെന്ന്.”

“ഞാൻ എന്റെ ജോലി ചെയ്യുന്നതല്ലേ…”

അവളുടെ മറുപടിയിൽ നിസ്സഹായതയും ചെറിയൊരു പ്രതിഷേധവും ഒരുപോലെ കലർന്നിരുന്നു.

“ഈ കേസുമായി ബന്ധപ്പെട്ട് ആ നാട്ടിലുള്ള മിക്കവാറും എല്ലാവരുടെയും മൊഴിയെടുത്തു.”

“എന്നിട്ടും അന്വേഷണത്തിന് മുന്നോട്ട് പോകാൻ സഹായിക്കുന്ന ഒരു ഉറച്ച വിവരവും നമുക്ക് കിട്ടിയിട്ടില്ല.”

ജോർജ് ഒരു നിമിഷം തിരിഞ്ഞു ഗീതയെ നോക്കി.

“അതുമാത്രമല്ല…”

“മരിച്ചവരും ആ ചെറുക്കനും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ലിങ്ക് പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.”

ശബ്ദത്തിൽ നിരാശ വ്യക്തമായിരുന്നു.

“പിന്നെ എന്തിനാണ് താൻ അവന്റെ പിന്നാലെ ഇങ്ങനെ

നടക്കുന്നത്?”

ജോർജിന്റെ ചോദ്യം കുറ്റപ്പെടുത്തുന്നതിലുപരി, അതിന്റെ കാരണം അറിയാനുള്ള ശ്രമം പോലെയായിരുന്നു.

ഗീത കുറച്ചുനേരം മിണ്ടാതെ നിന്നു.

പിന്നെ പതിയെ  ജോർജിന്റെ കണ്ണുകളിലേക്ക് നോക്കി.

“സാറിന്… ഇതിൽ നിന്ന് ഒന്നും suspicious ആയി തോന്നുന്നില്ലേ…?”

ജോർജിന്റെ മുഖത്തേക്ക് നോക്കി

സംശയത്തോടെ അവൾ ചോതിച്ചു..

“സംഭവം നടന്ന സമയവും സ്ഥലവും സാഹചര്യവും വെച്ച് നോക്കിയാൽ…”

ഗീത പതിയെ പറഞ്ഞു.

“കുറഞ്ഞത് അമ്പതോളം പേരെങ്കിലും അവിടെ ഉണ്ടായിരിക്കണം.”

“എന്നിട്ടും…”

“There is not a single person who can clearly explain what the hell happened there.”

പിന്നെ വീണ്ടും ജോർജിന്റെ കണ്ണുകളിലേക്ക് നോക്കി.

“ഒരാളും സംഭവിച്ചത് നേരിട്ട് കണ്ടെന്ന് പറയുന്നില്ല.”

“അല്ലെങ്കിൽ കണ്ടവർ ആരും അത് പുറത്തു പറയുന്നില്ല..അതും അല്ലെങ്കിൽ അവർക്കത്തിന് കഴിയുന്നില്ല…”

“what are you saying ഗീത…”

ഗീത പറയുന്നത് ഒന്നും ജോർജിന് മനസ്സിലാവുന്നില്ലായിരുന്നു.ഒരു ആശങ്ക നിറഞ്ഞ നോട്ടം അയാൾ അവൾക്കു നേരെ നീട്ടി..

“മൂന്ന് മാസങ്ങൾക്കു മുന്നേ ഇതേ പോലെ ഒരു സംഭവം കൂടി നടന്നിട്ടുണ്ട് sir… പക്ഷേ അത് ഇവിടെ അല്ല. ചെന്നൈയിൽ…”

ചുറ്റുപാടും ഒന്ന് കൂടി ശാന്തമായപോലെ…അവളുടെ വാക്കുകൾ മാത്രം ആ മുറിക്കുള്ളിൽ മുഴങ്ങി നിന്നു…

“ഒരു ഫാക്ടറിയിൽ…”

“ഏകദേശം അമ്പതോളം പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.”

ഗീതയുടെ ശബ്ദം ഗൗരവമായിരുന്നു.

“ഓരോ കൊലയും കൊലയാളി കൃത്യതയോടെയും മുൻകൂട്ടി ആസൂത്രണം ചെയ്ത പോലെ ആയിരുന്നു.”

അവളുടെ ഓരോ വാക്കുകളും മുറിയിൽ മുഴങ്ങുന്തോറും അന്തരീക്ഷം കൂടുതൽ ഭാരമുള്ളതായി മാറി..

ഓഫീസ് മുറിയാകെ ചെറിയ നിശ്ശബ്ദതയിൽ മുങ്ങി.

ആ നിശ്ശബ്ദതയിൽ ക്ലോക്കിന്റെ ടിക്ക്… ടിക്ക്… ശബ്ദം പോലും അസ്വാഭാവികമായി വ്യക്തമായി കേൾക്കാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *