മഴത്തുള്ളി
[ Jaya sree ]
പഴയ അക്കൗണ്ട് വർക്ക് ആവാത്തത് കാരണം ബാക്കി വന്ന കഥകളുടെ ഭാഗങ്ങൾ ഈ അക്കൗണ്ട് വച്ച് എഴുതാം എന്ന് കരുതുന്നു
Disclaimer : കഥയിൽ പരാമർശിച്ചിരിക്കുന്നത് കഥാപാത്രങ്ങൾ സാഹചര്യങ്ങൾ സ്ഥലങ്ങള് എല്ലാം എഴുത്ത്കാരിയുടെ ഭാവനയിൽ വിരിഞ്ഞത് മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയോ യാതൊരു ബന്ധവും ഇല്ല. കൂടാതെ കഥയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളും AI നിർമ്മിതമാണ് സാങ്കൽപ്പികമാണ്
📌 എല്ലാവർക്കും നല്ലത് മാത്രം വരട്ടെ
അപ്പോ എങ്ങനാ തുടങ്ങൂവല്ലേ
വേനലവധി തുടങ്ങി ഒന്നോ രണ്ടോ ആഴ്ചകൾ കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ
മനുവിന് ആകെ ബോർ അടിച്ച് തുടങ്ങിയിരുന്നു
ഫോണിൽ കുത്തിയും ടിവി കണ്ടും മടുത്ത അവൻ ഇനി എന്ത് ചെയ്യും എന്നാലോചിച്ച് ടിവി റിമോട്ടിൻ്റെ പ്ലാസ്റ്റിക് കവർ കടിച്ചു കൊണ്ട് ആലോചിച്ചു
8 ആം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അവസാനം അങ്ങോട്ട് പോയത്.
ഒന്ന് അങ്ങോട്ട് പോയി വന്നാലോ എന്നായി മനുവിൻ്റെ ചിന്ത
മനു : അമ്മേ ഞാൻ ഒന്ന് അമ്മയുടെ വീട്ടിൽ പോയിക്കോട്ടെ കുറച്ചു ദിവസം
അടുക്കളയിൽ പ്രഥമൻ പായസം തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്ന രുക്മിണി തൻ്റെ മകൻ പറയുന്നത് കേട്ട് ഒന്ന് ഞെട്ടി
തൻ്റെ നെറ്റിയിലെ വിയർപ്പ് ഇടതു കൈ കൊണ്ട് തുടച്ച് അവനോടായി
രുക്മിണി : ഇപ്പൊ എന്താ നിനക്ക് ഇങ്ങനെ ഒരു പൂതി
ഞാൻ അന്നേ പറയുന്നിലെ നിന്നോട് അമ്മമ്മയെ ഒന്ന് കണ്ടിട്ട് വാ ന്നു
മനു : എനിക്ക് ഇപ്പൊ തോന്നി ഇവിടെ ഇരുന്നിട്ട് എനിക്ക് മടുത്തു
രുക്മിണി : അതിനു നീ അവിടെ എത്ര ദിവസം നിക്കും
ഭക്ഷണം ഒക്കെ ശരി ആവുമോ
മനു : അതൊക്കെ അഡ്ജസ്റ്റ് ചെയ്യാം
രുക്മിണി : എനിക്ക് തോന്നുന്നില്ല രണ്ടാം ദിവസം നീ ഇങ്ങ് പോരും നോക്കിക്കോ
മനു : നോക്കാം
അവൻ ഇറങ്ങാൻ തുടങ്ങി
മനു : അമ്മേ എന്ന പൊട്ടെ
രുക്മിണി : അല്ല ഡ്രസ്സ് ഒന്നും വേണ്ടേ
മനു : അവിടെ ഇളയ മാമൻ്റെ എന്തേലും ഉണ്ടാവും എനിക്ക് വയ്യ പാക്കറ്റ് തൂക്കി പിടിച്ചു പോവാൻ
രുക്മിണി : നീ
എന്തേലും ചെയ്യ് ഞാൻ വിളിച്ചു പറയണോ
മനു : വേണ്ട വേണ്ട സർപ്രൈസ് ആവട്ടെ
രുക്മിണി : ഒക്കെ ബൈ
ടൗണിലെ സ്റ്റാൻഡിൽ നിന്ന് ബസ് കയറി. സൈഡ് സീറ്റ് ആയിരുന്നു
ലോക്കൽ റൂട്ട് ആണ്
ബസിൽ പാട്ട് വച്ചിരുന്നു
” ചെമ്പകപ്പൂ മോട്ടിനുള്ളിൽ വസന്തം വന്നു കാനവിലെ ഇളം കൊമ്പിൽ ചന്ദന കിളി അടക്കം ചൊല്ലി ”
പുറത്തെ കാഴ്ചകളും കണ്ട് സ്വന്തം ചിന്തയിൽ മുഴിയിരുകിക്കയായിരുന്നു മനു
” ഞാൻ എന്തിനാ ഈ ചമ്മലും നാണവും ഒന്നും ഇല്ലേലും സ്വന്തം തറവാട്ടിലേക്ക് അല്ലെ പോകുന്നത് ”
പെട്ടെന്ന് ചിന്തയിൽ നിന്ന് ഞെട്ടി
കണ്ടക്ടർ : ടിക്കറ്റ് ടിക്കറ്റ്
മനു : ഒരു മംഗലശ്ശേരി
കണ്ടക്ടർ : 15 രൂപ
മെയിൻ റോഡിൽ നിന്നും തിരിഞ്ഞ് ബസ്സ് ഗ്രാമപ്രദേഹത്തെ മുറിച്ചു കൊണ്ട് നീങ്ങി
പ്രത്യക്ഷത്തിൽ ഒരുപാട് മാറ്റം ഒന്നും വരാത്ത ഒരു സ്ഥലമായിരുന്നു മംഗലശ്ശേരി
നാലോ അഞ്ചോ പുതിയ വീടുകൾ ഒരു ക്ലബ് രണ്ടു കടകൾ ഒരു ചായ കട ഒരു കാവ് ഉൾഭാഗത്തേക്ക് പുതിയ റോഡുകൾ അത്രയേ ഉണ്ടായിരുന്നുള്ളൂ കഴിഞ്ഞ 10 – 15 വർഷത്തെ എടുത്ത് പറയാവുന്ന മാറ്റം
അവൻ ബസ്സിറങ്ങി…ബസ്സ് മുന്നോട്ട് പോയപ്പോൾ അതിൻ്റെ പിറകിലത്തെ ഗ്ലാസിൽ മഞ്ഞ നിറത്തിൽ എന്തോ എഴുതിയിരിക്കുന്നത് കണ്ടൂ
ഏതോ സിനിമയിൽ ഡയലോഗ്
” നോക്കണ്ട ടാ ഉണ്ണി ഇത് ഞാനല്ല ”
മുന്നിൽ ഒരു പശുവിനെയും തെളിച്ച് വയസായ ഒരാള് നടന്നു വരുന്നു. ഒരു കയ്യിൽ പശുവിൻ്റെ കയർ മറ്റെ കയ്യിൽ കമ്പി പാര
കുത്തുമോ എന്നുള്ള പേടി കാരണം അവൻ ഇടത്തോട്ട് മാറി നിന്നു
അയാള് ചിരിച്ചു കൊണ്ട് : മോൻ പേടിക്കണ്ട പോയൊക്കോ ഒന്നും ചെയ്യില്ല
പുല്ല് ചവച്ച് മുന്നോട്ട് നടക്കുന്ന പശു മനുവിനെ ഇടം കണ്ണിട്ടു ഒന്ന് നോക്കി
അയാള് : മോൻ എവിടുത്തെയ ഇവിടെ കണ്ടിട്ടില്ലല്ലോ
മനു : ഞാൻ വടക്കേടത്ത്
അയാള് : അവിടെ ( ചോദ്യഭാവത്തിൽ )
മനു : പാറൂ അമ്മടെ കൊച്ചു മോൻ
അയാള് :
ഓ…റുക്മിണിയുടെ മകൻ അല്ലെ
