മുഹബത്ത് – 1
[ Vashalan ]
കുവൈറ്റിലെ കത്തുന്ന ചൂടും പൊടിനിറഞ്ഞ കാറ്റും കഴിഞ്ഞ് ഫ്ലാറ്റിലേക്ക് കയറുമ്പോൾ എന്റെ മനസ്സിൽ ഒരേസമയം ആശ്വാസവും ചെറിയൊരു ഭാരവുമുണ്ടാകും. അക്കൗണ്ടന്റ് ഡെസ്കിലെ നമ്പറുകളും കണക്കുകളും തലച്ചോറിനെ വരിഞ്ഞുമുറുക്കി വെച്ചിരിക്കുന്ന സമയമാണ്.
എങ്കിലും ഫ്ലാറ്റിന്റെ കാളിങ് ബെൽ അടിക്കുമ്പോൾ ആ ആയാസമൊക്കെ പെട്ടെന്ന് അലിഞ്ഞുപോകും.
രണ്ടു മുറികളുള്ള ആ ഫ്ലാറ്റ് ഞങ്ങളുടെ ചെറിയൊരു ലോകമാണ്. അത് വെറുമൊരു താമസ്ഥലമല്ല, മറിച്ച് നാട്ടിലെ ഓർമ്മകളും വർത്തമാനങ്ങളും പങ്കുവെക്കുന്ന ഒരു കൂട്ടായ്മയാണ്.എന്റെ കൂടെ വേറെ 3 പേര് താമസിക്കുന്നുണ്ട്.
എന്നാല്‍ ഫ്ലാറ്റിന്റെ വാടകയുടെ കാര്യത്തിൽ ഒരു പ്രത്യേകതയുണ്ട്; ഞാന്‍ ഒറ്റക്ക് ഒരു മുറിയിൽ
താമസിക്കുന്നത് കൊണ്ട് ഞാന്‍ ആണ് കൂടുതൽ വാടക നൽകുന്നത്. കൂടാതെ ഫ്ലാറ്റ് റെന്റ് എടുത്തത് എന്റെ പേരില്‍ ആണ്.ഇനി ഞാന്‍ എന്റെ കൂടെ താമസിക്കുന്നവരെ പറ്റി പറയാം.
ഞാൻ ജോലി ചെയ്യുന്ന അതേ കമ്പനിയിലെ സൂപ്പർവൈസറാണ് രാമേന്ദ്രൻ ചേട്ടൻ. അദ്ദേഹത്തിന് നാൽപത്തിയഞ്ച് വയസ്സാണ് പ്രായം. അടുത്ത മുറിയിലാണ് രാമേന്ദ്രൻ ചേട്ടനും ഫാസിലും ശ്രീരാഗും താമസിക്കുന്നത്.
ഓഫീസിലെ ഉത്തരവാദിത്തങ്ങളും ടെൻഷനുകളും പലപ്പോഴും വൈകുന്നേരങ്ങളിൽ ഞങ്ങളുടെ സംസാരങ്ങളിൽ കടന്നുവരാറുണ്ട്. എങ്കിലും എന്റെ ഓരോ ചെറിയ കാര്യത്തിലും ഒരു മൂത്ത ജ്യേഷ്ഠന്റെ കരുതലോടുകൂടി രാമേന്ദ്രൻ ചേട്ടൻ കൂടെയുണ്ട്.
അതേ മുറിയിൽ തന്നെയാണ് ഫാസിലും ശ്രീരാഗും താമസിക്കുന്നത്. ഞങ്ങൾ ജോലി ചെയ്യുന്ന കമ്പനിയല്ല ഇരുവരുടെയും അവർ
മറ്റൊരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇരുവർക്കും ഇരുപത്തിനാല് വയസ്സാണ് പ്രായം. പ്രായത്തിന്റെ ചുറുചുറുക്കിനൊപ്പം തന്നെ അത്യാവശ്യം ഫിറ്റായ ബോഡിയുള്ളവരാണ് ഇരുവരും. ജോലി കഴിഞ്ഞ് ജിമ്മിലെ വർക്കൗട്ടും കാര്യങ്ങളുമൊക്കെ കഴിഞ്ഞാണ് ഇവരുടെ വരവ്.
വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ് നാലുപേരും ഫ്ലാറ്റിൽ ഒന്നിച്ചെത്തിയാൽ പിന്നെ അവിടെ സങ്കടങ്ങൾക്കോ ഏകാന്തതയ്ക്കോ സ്ഥാനമില്ല . ഇവരെല്ലാം ആണ് എന്റെ കൂടെ ഫ്ലാറ്റ് ഷെയർ ചെയ്യുന്നവർ. പതിവുപോലെ
അടുക്കളയിൽ നിന്നുള്ള ചായയുടെ മണവും, ഇന്നത്തെ ഓഫീസ് വിശേഷങ്ങളും, നാട്ടിലെ വിശേഷങ്ങളും ചേർന്ന് ആ ചെറിയ ഫ്ലാറ്റ് എനിക്ക് മറ്റൊരു വീടായി മാറും.
ഞങ്ങളുടെ ഓഫീസ് ആദ്യം ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന അതേ കെട്ടിടത്തിൽ തന്നെയായിരുന്നു. എന്നാൽ കമ്പനിയുടെ
നടത്തിപ്പിലെ സൗകര്യത്തിനായി പിന്നീട് ഓഫീസ് അഹ്മദിലേക്ക്
മാറ്റി. അതോടെ കമ്പനിയിലെ മറ്റു സ്റ്റാഫുകളൊക്കെ ഓഫീസിന് അടുത്തുള്ള മുറികളിലേക്ക് താമസം മാറി. പക്ഷേ, എനിക്കും രാമേന്ദ്രൻ ചേട്ടനും ഈ ഫ്ലാറ്റ് ഒഴിയാൻ ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല.
കാരണം, കടലിന്റെ പശ്ചാത്തലവും അതിന്റേതായ ആ സൗന്ദര്യവുമുള്ള ആ സ്ഥലം ഞങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു. അങ്ങനെ ഞങ്ങൾ ആ ഫ്ലാറ്റ് മാറാതെ അവിടെത്തന്നെ തുടർന്നു.
ആ താമസമാണ് വഴിമാറി ശ്രീരാഗിനെയും ഫാസിലിനെയും ഞങ്ങളുടെ ഫ്ലാറ്റ്മേറ്റുകളാക്കി മാറ്റുന്നത്. രാമേന്ദ്രൻ ചേട്ടന്റെ പരിചയത്തിലുള്ള ഒരു കൂട്ടുകാരന്റെ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും.
അങ്ങനെയാണ് അവർ ഞങ്ങളുടെ ഈ ചെറിയ ലോകത്തേക്ക് കൂട്ടുകാരായി എത്തിയത്.
അവർ വന്നതോടെ ഞങ്ങളുടെ ജീവിതശൈലി തന്നെ ആകെ മാറിമറിഞ്ഞു. വൈകുന്നേരമായാൽ പിന്നെ ഇവരോടൊപ്പമുള്ള കറക്കങ്ങളാണ്. മോളുകളിലേക്കും ഹൈപ്പർമാർക്കറ്റുകളിലേക്കുമുള്ള ആ നടത്തം ഒരു സ്ഥിരം കാഴ്ചയായി മാറി.
കൂടെ ഫിലിപ്പിന പെണ്ണുങ്ങളുടെ ശരീരപ്രകൃതിയിലേക്കൊക്കെ ഒളിഞ്ഞുനോക്കിക്കൊണ്ടുള്ള ഇവരുടെ വർത്തമാനങ്ങളും തമാശകളും ഞങ്ങളുടെ സ്ഥിരം കലാപരിപാടികളിൽ ഇടംപിടിച്ചു. രാമേന്ദ്രൻ ചേട്ടൻ ഞങ്ങളുടെ ഒപ്പം കൂടുമെങ്കിലും ഈ വക കാര്യങ്ങളിലൊന്നും ഇടപെടാറില്ല;
എങ്കിലും ഞങ്ങൾക്ക് ഫുൾ സപ്പോർട്ടുമായി അദ്ദേഹം എപ്പോഴും കൂടെയുണ്ടാകും!
