കാലഭ്രംശം 6
[ 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 ]
[ Previous Part ] [ www.kambi.pw ]
ആൽമരച്ചുവട്ടിലെ ആ നിശബ്ദതയിൽ അവളുടെ തേങ്ങലുകൾ മാത്രമാണ് അപ്പോൾ കേൾക്കാമായിരുന്നത്. എന്നെ നോക്കാതെ, തലകുനിച്ചിരുന്ന് അവൾ വിയർപ്പുകണങ്ങൾ നിറഞ്ഞ മുഖത്തോടെ പതുക്കെ ചോദിച്ചു,
“എന്നിട്ട്… എന്നിട്ട് അമ്മയൊന്നും തന്നെ ഇത് എന്നോട് പറഞ്ഞില്ലല്ലോടാ…”
അവളുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞിരുന്നു. സ്വന്തം അമ്മ ഇത്രയും കാലം തന്നോടൊരു വലിയ സത്യം മറച്ചുവെച്ചു എന്ന തിരിച്ചറിവ് അവളെ പൂർണ്ണമായും തളർത്തിയിരുന്നു.
ഞാൻ അവളുടെ അരികിലേക്ക് നീങ്ങിയിരുന്ന് ആ തോളിലൂടെ കയ്യിട്ടു.
“എടി പൊട്ടി… നീ നമ്മുടെ അച്ഛന്റെ ചോരയിൽ ജനിച്ചില്ലെന്നല്ലേ ഉള്ളൂ. അപ്പൊ അമ്മയ്ക്ക് നീ സ്വന്തം മോള് അല്ലാതെ ആകുമോ? നിന്നെ ഈ നിമിഷം വരെ അമ്മ എത്രത്തോളം സ്നേഹിച്ചിട്ടുണ്ടെന്ന് നിനക്ക് തന്നെ അറിയില്ലേ?”
അവളൊന്നും മിണ്ടിയില്ല. എന്റെ വാക്കുകൾക്കൊന്നും അവളെ ആശ്വസിപ്പിക്കാൻ കഴിയുമായിരുന്നില്ല. കണ്ണിൽ നിന്നും കണ്ണുനീർ വാർന്നൊഴുകിക്കൊണ്ട് അവൾ അങ്ങനെ തലകുനിച്ചിരുന്നു. ആ പഴയ ആൽമരത്തിലെ ഇലകൾ കാറ്റിൽ ഉലയുന്ന ശബ്ദം മാത്രം ഞങ്ങൾക്കിടയിൽ മുഴങ്ങി.
സ്വന്തം വേരുകൾ അന്വേഷിച്ചുപോയി വഴിതെറ്റി നിൽക്കുന്ന ഒരു അനാഥയെപ്പോലെ അവൾ എനിക്ക് തോന്നി.
കുറച്ചുനേരത്തെ ആ മൗനത്തിന് ശേഷം അവൾ പതുക്കെ തലയുയർത്തി എന്നെ നോക്കി. ആ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു.
“പിന്നെ… എന്റെ അച്ഛൻ ആരാടാ? നിനക്കറിയാമോ?”
അവളുടെ ശബ്ദം വിറച്ചു.
“അമ്മ ഇതൊക്കെ നിന്നോട് പറഞ്ഞിട്ടുണ്ടെങ്കിൽ… എന്റെ അച്ഛൻ ആരാണെന്ന് കൂടി അമ്മ പറഞ്ഞു കാണുമല്ലോ… അല്ലെ?”
ആ ചോദ്യം കേട്ടതും ഞാൻ ശരിക്കും പതറിപ്പോയി. എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി.
“എടി… അത് പിന്നെ…”
എന്റെ ആ പതർച്ച കണ്ടതും അവൾ
പെട്ടെന്ന് എന്റെ തോളിൽ പിടിച്ച് ശക്തിയായി കുലുക്കി. അവളുടെ കണ്ണുകളിൽ ഇപ്പോൾ സങ്കടത്തേക്കാളുപരി എന്തൊക്കെയോ അറിയാനുള്ള ഒരുതരം വാശിയായിരുന്നു.
“എടാ… നീ എന്തോ എന്നിൽ നിന്ന് മറക്കുന്നുണ്ടല്ലോ! എന്താടാ കാര്യം? പറ അശ്വിൻ…”
ഞാൻ അവളെത്തന്നെ നോക്കി. എന്റെയുള്ളിൽ ഒരു വലിയ രഹസ്യം വിങ്ങുന്നുണ്ടായിരുന്നു. പക്ഷെ അതെങ്ങനെ ഞാൻ അവളോട് പറയും? എനിക്ക് മുൻപിൽ വേറെ വഴികളില്ലായിരുന്നു.
ഞാൻ വീണ്ടും ആ പഴയ കഥയിലേക്ക് തന്നെ കടന്നു.
“എടി… അന്ന് അമ്മയുടെ വയറ്റിൽ നീ ഉണ്ടെന്ന കാര്യം അമ്മ അയാളോട് പറഞ്ഞപ്പോൾ, എന്തെങ്കിലും വഴി ഉണ്ടാക്കാം എന്ന് പറഞ്ഞ് പോയതാ അയാൾ.
പിന്നെ മുങ്ങി… അമ്മ അയാളെ ഇതുവരെ കണ്ടിട്ടില്ല എന്നാ പറഞ്ഞത്. അങ്ങനെ വീട്ടിൽ ഉള്ളവർ എല്ലാവരും ഈ കാര്യങ്ങൾ അറിഞ്ഞപ്പോ, നാട്ടുകാരുടെ മുഖത്ത് കരി പുരളാതിരിക്കാൻ അമ്മയെ അച്ഛന്റെ തലയിൽ വെച്ച് കെട്ടുകയായിരുന്നു.”
ഞാൻ അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം അവളോട് പറഞ്ഞു. പക്ഷെ ഒരൊറ്റ കാര്യം ഒഴികെ! ആ കാമുകൻ കാണാൻ കൃത്യം എന്നെപ്പോലെ തന്നെയായിരുന്നു ഇരുന്നതെന്ന ആ വലിയ സത്യം മാത്രം ഞാൻ മനപ്പൂർവ്വം അവളിൽ നിന്നും മറച്ചുവെച്ചു.
അത് കൂടി കേട്ടാൽ അവളുടെ സമനില ഒരുപക്ഷെ പൂർണ്ണമായും തെറ്റും. ഈ സമയക്കുരുക്കുകളിലെ ഏറ്റവും ഭയാനകമായ ആ രഹസ്യം എന്റെ ഉള്ളിൽത്തന്നെ കിടന്ന് നീറുകയായിരുന്നു.
ഞാൻ പറഞ്ഞതൊക്കെ കേട്ട്, ഒന്നും മിണ്ടാതെ അവൾ ഒരു കൽപ്രതിമ പോലെ ഇരുന്നു. അവളുടെ കണ്ണുകളിലെ നനവ് ഉണങ്ങിത്തുടങ്ങിയിരുന്നു. പകരം, വലിയൊരു ശൂന്യത ആ മുഖത്ത് നിറയുന്നത് ഞാൻ കണ്ടു.
സ്വന്തം അച്ഛനാരാണെന്ന് പോലുമറിയാത്ത ഒരു ജന്മമാണ്
തന്റേതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാതെ, ആ ആൽമരച്ചുവട്ടിൽ അവൾ അങ്ങനെ തറഞ്ഞുനിന്നു….
ആൽമരച്ചുവട്ടിലെ തണുത്ത മണ്ണിൽ തകർന്നിരിക്കുന്ന അവളെ നോക്കി നിൽക്കുമ്പോൾ എന്റെ ഹൃദയം വല്ലാതെ പിടയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുനീർ എന്റെ നെഞ്ചിലാണ് വീഴുന്നത്.
പക്ഷെ, എനിക്ക് മുന്നോട്ട് പോയേ തീരൂ. പെട്ടെന്ന് എന്റെ മനസ്സിലേക്ക് മറ്റൊരു രാത്രിയുടെ ഓർമ്മകൾ ഓടിയെത്തി. കൃത്യം രണ്ടു മാസങ്ങൾക്ക് ശേഷം, എന്റെ മുറിയിലേക്ക് കടന്നുവന്ന് എന്നെ കെട്ടിപ്പിടിച്ച് അവൾ ഉമ്മ വെക്കുന്ന ആ നിമിഷം!
