കാലഭ്രംശം – 6 Likeഅടിപൊളി  

ആ ചുവന്ന മണ്ണിൽ, ലോകത്തിലെ ഏറ്റവും വലിയ പാപിയായി, ഒരു പ്രതിമ പോലെ ഞാൻ അങ്ങനെ തറഞ്ഞുനിന്നു…..

1999-ലെ ആ അപരിചിതമായ നാട്ടിൽ എനിക്ക് ജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. എന്റെ പോക്കറ്റിലുണ്ടായിരുന്ന നോട്ടുകൾക്ക് ഈ കാലഘട്ടത്തിൽ യാതൊരു വിലയുമില്ല. വിശപ്പും അനിശ്ചിതാവസ്ഥയും എന്നെ വല്ലാതെ തളർത്തിയിരുന്നു.

ഒടുവിൽ ഗത്യന്തരമില്ലാതെ ടൗണിലെ ഒരു ചെറിയ പ്രെസ്സിൽ ഞാൻ ജോലിക്ക് കയറി. അവിടെ അടുത്തുതന്നെ പഴയ ഓടുമേഞ്ഞ ഒരു ചെറിയ ഒറ്റമുറി വീടും വാടകയ്ക്ക് എടുത്തു.

എന്റെ ഐഡന്റിറ്റിയും ഞാൻ എവിടെനിന്നാണ് വരുന്നതെന്ന സത്യവുമെല്ലാം ആ ചെറിയ മുറിക്കുള്ളിൽ ഞാൻ എനിക്ക് മാത്രമായി ഒളിച്ചുവെച്ചു.

എന്ത് തന്നെ സംഭവിച്ചാലും ഇനി ആ ബസ് സ്റ്റോപ്പിലേക്കോ, അവളുടെ അടുത്തേക്കോ ഞാൻ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഈ വലിയ പാപത്തിൽ നിന്നും എങ്ങനെയെങ്കിലും ഒഴിഞ്ഞുമാറണം.

പക്ഷെ, പ്രകൃതി എന്നെക്കൊണ്ട് ആ നാടകം കളിപ്പിക്കാൻ തന്നെ തീരുമാനിച്ചിരുന്നു. ദിവസങ്ങൾ കടന്നുപോയി. ഞാൻ എത്രത്തോളം ഓടിയൊളിക്കാൻ ശ്രമിച്ചോ, അത്രത്തോളം കാലം എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു.

അന്ന് രാവിലെ… പതിവുപോലെ ഞാൻ ജോലിക്ക് പോകാനായി ഇറങ്ങിയതാണ്. ദൂരെ ആൽമരച്ചുവട്ടിലെ ബസ് സ്റ്റോപ്പിൽ അവൾ ഒറ്റയ്ക്ക് നിൽപ്പുണ്ട്. ഞാൻ നടത്തത്തിന്റെ വേഗത കുറച്ചു.

അവളുടെ മുഖത്ത് വല്ലാത്തൊരു ദേഷ്യവും വെപ്രാളവുമുണ്ട്. ഇളം മഞ്ഞ നിറമുള്ള ഒരു ചുരിദാറായിരുന്നു അവളുടെ വേഷം. ധൃതിയിൽ വന്നതുകൊണ്ടാകണം,

ഇടതൂർന്ന ആ നീണ്ട മുടി പിന്നിലേക്ക് വെറുതെ ഒതുക്കിക്കെട്ടിയിട്ടേയുണ്ടായിരുന്നുള്ളൂ.

ദേഷ്യം കൊണ്ടും വെയിൽ കൊണ്ടും തുടുത്ത ആ മുഖം വിയർപ്പുകണങ്ങളാൽ തിളങ്ങുന്നുണ്ടായിരുന്നു. വിടർന്ന വലിയ കണ്ണുകളിൽ എന്തൊക്കെയോ അസ്വസ്ഥതകൾ നിഴലിച്ചു നിന്നു.

നെറ്റിയിലെ വട്ടപ്പൊട്ടും, കാറ്റിലുലയുന്ന ആ ഷാളും… യൗവനത്തിന്റെ ഏറ്റവും മനോഹരമായ ഒരു ചിത്രം പോലെ അവൾ ആ പ്രഭാതത്തിൽ അവിടെ നിന്നു.

ദേഷ്യപ്പെടുമ്പോഴും ഒരു പെൺകുട്ടി ഇത്രയധികം സുന്ദരിയാകുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി.

പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് അന്ന് ഞാൻ അമ്മയുടെ പ്രണയത്തെ പറ്റി ചോദിച്ചപ്പോൾ അമ്മ എന്നോട് പറഞ്ഞ ആ വാക്കുകൾ ഓടിയെത്തിയത്.

(“ഒരു ദിവസം രാവിലെ… എങ്ങനെയോ എഴുന്നേൽക്കാൻ കുറച്ചു വൈകി. പതിവായി ഞാൻ കോളേജിൽ പോകുന്ന ബസ്സ് മിസ്സായി. അടുത്ത ബസ്സും കാത്ത് ആ സ്റ്റാൻഡിൽ ഞാൻ ഒറ്റയ്ക്ക് നിൽക്കുവാ.

വീട്ടിൽ നിന്നാണെങ്കിൽ നല്ല ചീത്തയും കേട്ടു, കോളേജിൽ എത്താൻ വൈകുമെന്ന ടെൻഷനും. അങ്ങനെ വല്ലാതെ ദേഷ്യപ്പെട്ട് നിൽക്കുമ്പോഴാ… എവിടുന്നോ ഒരാൾ എന്റെ അടുത്തേക്ക് നടന്നു വരുന്നത്.”)

എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചുപോയി. അതെ! അമ്മ അന്ന് പറഞ്ഞ ആ ദിവസം… ആ നിമിഷം ഇതാണ്! അമ്മയുടെ അടുത്തേക്ക് നടന്നു ചെന്ന ആ ‘ഒരാൾ’… അത് ഞാനാണ്!

എനിക്ക് അവിടെ നിന്നും ഓടിപ്പോകണമെന്നുണ്ടായിരുന്നു, പക്ഷെ എന്റെ കാലുകൾക്ക് യാതൊരു നിയന്ത്രണവുമില്ലായിരുന്നു. കാലം എന്നെക്കൊണ്ട് ആ തിരക്കഥയിലെ സംഭാഷണങ്ങൾ പറയിപ്പിക്കാൻ തുടങ്ങുകയായിരുന്നു.

എന്റെ കാലുകൾ അവളിലേക്ക് നടന്നു. എന്നെ കണ്ടതും അവളുടെ മുഖത്തെ ദേഷ്യം ഒന്നുകൂടി കൂടി. ഒരു അപരിചിതനെ, കാണുന്നതിന്റെ വല്ലാത്തൊരു നോട്ടം ആ കണ്ണുകളിലുണ്ടായിരുന്നു.

അവളെ ശല്യം

ചെയ്യാൻ വന്ന ഏതോ ഒരുവനാണെന്ന് അവൾ കരുതിയിട്ടുണ്ടാകണം.

ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് നിന്നു. എന്റെ തൊണ്ട വല്ലാതെ വരളുന്നുണ്ടായിരുന്നു. ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി, വളരെ പതുക്കെ വിളിച്ചു.

“ലക്ഷ്മിക്കുട്ടി…”

അതുകേട്ടതും അവൾ ശരിക്കും ഞെട്ടിപ്പോയി. മുഖത്തുണ്ടായിരുന്ന ദേഷ്യം മാറി വല്ലാത്തൊരു അമ്പരപ്പോടെ അവൾ എന്നെ നോക്കി.

“എന്റെ പേര്… എന്റെ പേരെങ്ങനെ അറിയാം തനിക്ക്?”

തൊണ്ണൂറുകളിലെ പെൺകുട്ടികളുടെ ആ ഒരു ഭയവും, എന്നാൽ വിട്ടുകൊടുക്കാത്ത ഗാംഭീര്യവും കലർന്ന ശബ്ദത്തിൽ അവൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *