കാലഭ്രംശം – 6 Likeഅടിപൊളി  

അന്ന്, യാതൊന്നും അറിയാതെ പകച്ചുനിന്ന ആ പഴയ അശ്വിനല്ല ഇപ്പോൾ ഞാൻ. ഈ കാലത്തിന്റെ തിരക്കഥ ഞാൻ തന്നെ എഴുതണം. ആ നിമിഷം ഭാവിയിൽ സംഭവിക്കാൻ വേണ്ടി, എനിക്കിപ്പോൾ എന്റെ ഹൃദയം അവൾക്ക് മുന്നിൽ തുറന്നേ മതിയാകൂ.

എങ്കിൽ മാത്രമേ ഈ ടൈം ലൂപ്പ് പൂർത്തിയാകൂ.

ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന് അവളുടെ രണ്ടു കൈകളും എന്റെ കൈക്കുള്ളിലാക്കി. അവൾ കണ്ണീർ നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി.

“ചേച്ചി…”

എന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.

“ഇതൊക്കെ അറിഞ്ഞപ്പോ… എനിക്ക് നിന്നോട് വല്ലാത്തൊരു ഇഷ്ടം തോന്നുകയാ..അത്.. ഒരു ചേച്ചിയോടുള്ള ഇഷ്ടമല്ല.”

അതുകേട്ടതും ഒരു വലിയ ഷോക്കേറ്റതുപോലെ അവൾ എന്റെ കൈകൾ വെട്ടിമാറ്റി. അവളുടെ കണ്ണുകളിൽ അതുവരെ ഉണ്ടായിരുന്ന സങ്കടം മാറി, വല്ലാത്തൊരു അമ്പരപ്പും ദേഷ്യവും നിറയുന്നത് ഞാൻ കണ്ടു.

“എടാ! നീ എന്തൊക്കെയാ ഈ പറയുന്നേ?”

അവൾ ദേഷ്യത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചു.

“നിനക്ക് ശരിക്കും ഭ്രാന്തായോ അശ്വിൻ? എന്തൊക്കെ സത്യങ്ങൾ അറിഞ്ഞാലും, ഇത്രയും കാലം നീ എന്റെ സ്വന്തം അനിയനല്ലായിരുന്നോടാ? ഒരേ പ്ലേറ്റിൽ ചോറുണ്ടും,

ഒരേ വീട്ടിൽ കളിച്ചുവളർന്നതുമല്ലേ നമ്മൾ?

ഒരേ അമ്മയുടെ വയറ്റിൽ നിന്നല്ലെടാ നമ്മൾ വന്നേ. ഇത്രയും കാലം എന്റെ മനസ്സിലുണ്ടായിരുന്ന ആ ചേച്ചി അനിയൻ ബന്ധം പെട്ടെന്ന് ഇല്ലാതാകുമോ?

നിനക്ക് എങ്ങനെ തോന്നിടാ എന്നോട് ഇങ്ങനെ ഒരു കാര്യം പറയാൻ? എനിക്ക് അറപ്പ് തോന്നുന്നുണ്ട് നീ ഈ പറയുന്നത് കേൾക്കുമ്പോൾ!”

അവളുടെ വാക്കുകൾ ഒരു കൂർത്ത അസ്ത്രം പോലെയാണ് എന്നിൽ വന്നു തറച്ചത്. പക്ഷെ, എനിക്കറിയാമായിരുന്നു അവൾ ഇങ്ങനെ പ്രതികരിക്കുമെന്ന്. ഒരു സാധാരണ പെൺകുട്ടിക്ക് ചിന്തിക്കാൻ കഴിയുന്നതിന്റെ പരമാവധി മാത്രമാണിത്.

എന്റെ ഓർമ്മകളിൽ, ഭാവിയിൽ അവൾ എന്നോട് പറഞ്ഞ അതേ വാചകങ്ങൾ… ആ ലൂപ്പിലെ അതെ വാക്കുകൾ… അത് ഇപ്പോൾ ഞാൻ അവളോട് തിരിച്ചു ചോദിക്കാൻ പോവുകയാണ്.

കാലം മുൻകൂട്ടി നിശ്ചയിച്ച ആ വലിയ സംഭാഷണം!

ഞാൻ എഴുന്നേറ്റ് അവളുടെ തൊട്ടുമുന്നിൽ ചെന്നു നിന്നു. അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.

“എന്തിനാടി നീ ഇങ്ങനെ പേടിക്കുന്നത്?.

നാട്ടുകാരെയാണോ നിനക്ക് പേടി? അതോ അമ്മ ഇതറിഞ്ഞാൽ എന്ത് പ്രതികരിക്കുമെന്നാണോ നിന്റെ പേടി? അതുമല്ലെങ്കിൽ വീട്ടുകാരൊക്കെ അറിഞ്ഞാലുള്ള പ്രശ്നങ്ങളാണോ?”

എന്റെ ആ ചോദ്യങ്ങൾക്ക് മുന്നിൽ അവൾക്ക് പെട്ടെന്ന് ഉത്തരം മുട്ടി. അവൾ എന്നെത്തന്നെ നിസ്സഹായയായി നോക്കി നിന്നു.

ഞാൻ വീണ്ടും തുടർന്നു,

“അവർക്കെന്ത് പറയാൻ കഴിയും ചേച്ചി? ഒരു തെറ്റും ചെയ്യാത്ത നമ്മളെ എന്തിനാണ് അവർ കുറ്റപ്പെടുത്തുന്നത്? എനിക്ക് നിന്നെ പിരിയാൻ പറ്റില്ല… അത്രക്കും ജീവനാണ് എനിക്ക് നിന്നെ.”

എന്റെ തൊണ്ട വല്ലാതെ വിതുമ്പുന്നുണ്ടായിരുന്നു. ഈ ലോകത്ത് എനിക്ക് സ്വന്തമായിട്ട് ബാക്കിയുള്ളത് ഇവൾ മാത്രമാണ്. ആ വലിയ യാഥാർത്ഥ്യം

എന്നെ വല്ലാതെ തളർത്തി.

ഞാൻ പതുക്കെ അവളുടെ തോളിലേക്ക് എന്റെ തല വെച്ചു. എന്റെ കണ്ണുകളിൽ നിന്നും ചൂടുള്ള കണ്ണുനീർ അവളുടെ ചുരിദാറിലേക്ക് വീണു കുതിർന്നു.

ഒരു ചെറിയ കുട്ടിയെപ്പോലെ ഞാൻ ആ തോളിൽ കിടന്നു കരഞ്ഞു.

“നമ്മൾക്ക് ഒരുമിച്ച് ജീവിക്കണം… അമ്മയെ ഞാൻ എങ്ങനെയെങ്കിലും പറഞ്ഞ് മനസ്സിലാക്കിക്കോളാം… നീ എന്റെ കൂടെ നിന്നാൽ മാത്രം മതി.”

ഞാൻ വിതുമ്പലോടെ പറഞ്ഞു ഈ കാര്യങ്ങൾ ആണ് അവൾ അന്ന് വന്നു എന്നോട് പറഞ്ഞത്. ആന്നത്തെ എനിക്ക് ഇതുവല്ലതും കാത്തുമോ.?

എന്റെ ആ കരച്ചിലും വാക്കുകളും അവളെ വല്ലാതെ സ്പർശിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്നെ തള്ളിമാറ്റാൻ അവൾ ശ്രമിച്ചില്ല. പകരം അവളുടെ കൈകൾ എന്റെ പുറത്ത് പതുക്കെ ഒന്ന് തലോടിയതുപോലെ എനിക്ക് തോന്നി.

വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ അവൾ തറഞ്ഞുനിൽക്കുകയായിരുന്നു. ജനിച്ചുവളർന്ന വീട്, ഇത്രയും കാലം അച്ഛനെന്ന് വിശ്വസിച്ചിരുന്ന ആൾ, സഹോദരനെന്ന് കരുതിയവൻ… എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നു. ഇനി എന്ത് തീരുമാനമെടുക്കണമെന്ന് അവൾക്കറിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *