മഴയ്ക്ക് ശേഷം – 1 13അടിപൊളി  

മഴയ്ക്ക് ശേഷം – 1

[ Ruther ]


ചില ബന്ധങ്ങൾ അവസാനിക്കുന്നത് സ്നേഹം തീർന്നതുകൊണ്ടല്ല. ഒരുമിച്ച് തുടരാൻ പഠിക്കുന്നതിന് മുമ്പ്, വേർപിരിഞ്ഞ് സ്വയം കണ്ടെത്തേണ്ടി വരുന്നതുകൊണ്ടാണ്.

അത് മനസ്സിലാകാൻ എനിക്ക് ഒരുപാട് വൈകി.

അന്ന് ബംഗളൂരിൽ മഴ പെയ്യുകയായിരുന്നു. ഓഫീസിന്റെ ഗ്ലാസ് വാതിലിന് മുന്നിൽ നിന്ന് പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോൾ, റോഡിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ലൈറ്റുകൾ മഴവെള്ളത്തിൽ നീണ്ട വരകളായി പടർന്നിരുന്നു.

ഓഫീസിൽ ബാക്കിയുണ്ടായിരുന്നത് രണ്ടോ മൂന്നോ പേരെ മാത്രം. എല്ലാവരും പോയിക്കഴിഞ്ഞാൽ സാധാരണയായി എനിക്ക് ഒരു പ്രത്യേക സമാധാനം തോന്നാറുണ്ട്. പക്ഷേ അന്ന് എന്തോ ഒരു ശൂന്യതയായിരുന്നു.

എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാമായിരുന്നു.

മീനാക്ഷി.

അവൾ എന്റെ ജീവിതത്തിൽ നിന്ന് പോയിട്ട് മാസങ്ങളായിരുന്നെങ്കിലും, ചില ഓർമ്മകൾക്ക് സമയത്തിന്റെ കണക്ക് ബാധകമല്ല. ഒരു മഴ, ഒരു ചായക്കപ്പ്, വൈകുന്നേരത്തെ ട്രാഫിക്കിന്റെ ശബ്ദം… എന്തെങ്കിലും ഒന്ന് മതി.

പക്ഷേ അവളെ ആദ്യമായി കണ്ടപ്പോൾ, ഒരിക്കൽ ഇങ്ങനെ അവളെ ഓർത്ത് ഇരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ഞങ്ങളുടെ ഓഫീസ് വലിയതൊന്നുമല്ലായിരുന്നു. ഒരു ചെറിയ മാർക്കറ്റിംഗ് കമ്പനി. അതേ മേശ, അതേ സിസ്റ്റംസ്, അതേ റിപ്പോർട്ട്സ്, അതേ ഡെഡ്ലൈൻ.

ഓഫീസിൽ പെൺകുട്ടികൾ കുറവായിരുന്നു. കാണാൻ കൊള്ളാവുന്നത് വളരെ വിരളം, മലയാളികളായി രണ്ടുപേരായിരുന്നു, മീനാക്ഷിയും പ്രിയയും. പ്രിയ വിവാഹിതയായിരുന്നു. ഭർത്താവും മക്കളും ഒക്കെയായി നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കുന്നു.

എനിക്കൊരു ചേച്ചിയെ പോലെയായിരുന്നു പ്രിയേച്ചി. അതുപോലെ കെയറിങ്ങും സപ്പോർട്ടീവും ആയിരുന്നു.

മീനാക്ഷി… അവളെ ആദ്യമായി കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഇന്ററസ്റ്റിങ്ങായി ഒന്നും തോന്നിയില്ല.

നല്ല നിറം. മെലിഞ്ഞ ശരീരം. എപ്പോഴും വൃത്തിയായി വസ്ത്രം ചെയ്യും. സ്കിൻ കെയറിന് നല്ല ശ്രദ്ധ. ആരോടും അധികം

സംസാരിക്കാറില്ല. രണ്ടോ മൂന്നോ പേരോട് മാത്രം ക്ലോസ് ആയി ഇടപെടുന്നത് കണ്ടിട്ടുണ്ട്.

അവളെ വർണിക്കുകയാണെങ്കിൽ, ഏകദേശം 155 cm ഉയരം, സൗന്ദര്യ മത്സരത്തിലെ പെണ്ണുങ്ങളെ പോലെ മെലിഞ്ഞ ശരീരം, മുല.. ഉണ്ടോ ന്ന് ചോദിച്ചാൽ ഉണ്ട്..

വളരെ പതിഞ്ഞ മുലകൾ ആയിരുന്നു. പിന്നെ കുഞ്ഞുകുണ്ടി.. ചുരിദാറൊക്കെ ഇട്ട് വരുമ്പോൾ അത് വളരെ ക്യൂട്ട് ആയിട്ട് തോന്നും. നല്ല ചുണ്ടുകൾ ആണ്..

എപ്പോഴും ലിപ്സ്റ്റിക്ക് ഇട്ടാണ് ഓഫീസിൽ ൽ വരിക. പിന്നെ അവളുടെ പെർഫ്യൂം ആണ്.. എന്റെ സാറേ… ആരായാലും കുറച്ച് നേരം അതിൽ മയങ്ങി പോകും.

കുറച്ച് rich team ആണ്, അതിന്റേതായ എല്ലാ ആർഭാടവും ഉണ്ടായിരുന്നു. ഡ്രസ്സ് ആയാലും ചെരുപ്പ് ആയാലും ഉപയോഗിക്കുന്ന എന്ത് വസ്തു ആയാലും.

അവളെ കണ്ടപ്പോൾ എന്റെ ആദ്യ ഇംപ്രഷൻ വളരെ സിംപിൾ ആയിരുന്നു.

ജാഡ.

അതിനപ്പുറം ഞാൻ അവളെക്കുറിച്ച് ചിന്തിച്ചില്ല.

എന്റെ അന്നത്തെ ജീവിതം വളരെ സിംപിൾ ആയിരുന്നു. ജോലി കഴിഞ്ഞാൽ റൂം. ചിലപ്പോൾ പുറത്തുനിന്ന് ഭക്ഷണം. വീക്കെൻഡ് ആണെങ്കിൽ വീട്ടിലേക്ക് പോകാൻ കഴിയുമെങ്കിൽ വീട്ടിലേക്ക്, അല്ലെങ്കിൽ ഒറ്റയ്ക്ക് നടക്കാൻ ഇറങ്ങും.

ചിലപ്പോ ഭക്ഷണം ഒക്കെ ഉണ്ടാക്കി ഓരോ ബിയർ ഒക്കെ അടിച് നല്ല മൂഡിൽ അങ്ങനെ പോകും.

സ്വന്തം കാര്യം നോക്കി സന്തോഷത്തോടെ ജീവിക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടാൻ എനിക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല.

അവർക്കുള്ള പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കട്ടെ എന്നായിരുന്നു എന്റെ ചിന്ത.

മീനാക്ഷിയുമായുള്ള ആദ്യ സംഭാഷണവും അതുകൊണ്ടുതന്നെ വളരെ സാധാരണമായിരുന്നു.

ഒരു വൈകുന്നേരം എല്ലാവരും ഓഫീസ് വിട്ടുപോകുന്ന സമയത്ത് ഞാൻ ലാപ്ടോപ്പ് ഷട്ട്ഡൗൺ ചെയ്യുകയായിരുന്നു.

അവൾ എന്റെ അടുത്ത് വന്ന് നിന്നു.

“ഒരു കാര്യം ചോദിച്ചോട്ടെ?”

ഞാൻ തല ഉയർത്തി നോക്കി.

“ചോദിക്ക്.”

1 Comment

Add a Comment
  1. വ്യോമകേശൻ

    കഥയിൽ ഇപ്പോൾ മീനാക്ഷി ഇല്ലാത്തതുപോലെ ആണ് തുടങ്ങിയത്. അവസാനിച്ചതാകട്ടെ മീനാക്ഷി നായകന്റെ ജീവിതത്തിന്റെ ഭാഗം ആകുന്നരീതിയിലും. അതിലൊരു തീരുമാനം വേണം.രതി ജീവിതത്തിന്റെ ജീവൻ ആണ്. അത് ആനുപാതികമായി ചേർത്താലേ കഥയുടെ ജീവൻ നിലനിർത്താനാകൂ.

Leave a Reply

Your email address will not be published. Required fields are marked *