മഴയ്ക്ക് ശേഷം – 1 13അടിപൊളി  

“നീ എപ്പോഴും ഇത്ര സീരിയസ് ആണോ?”

“ഞാനോ?”

“മ്മ്.”

“അതെന്താ അങ്ങനെ ചോദിച്ചത്?”

“നീ ആരോടും അങ്ങനെ അധികമായി സംസാരിക്കാറില്ല. ആരുടെ കാര്യത്തിലും ഇടപെടാറില്ല. നിന്നെ ബാധിക്കാത്ത കാര്യങ്ങൾ നീ നോക്കാറേയില്ല.”

“അത് സീരിയസ് ആയതുകൊണ്ടല്ല. എനിക്ക് എന്റെ സമാധാനമാണ് ഏറ്റവും വലുത്. വെറുതെ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെട്ട് ഉള്ള സമാധാനം കളയുന്നതെന്തിനാ?”

അവൾ ചിരിച്ചു.

“അത് നല്ല കാരണം ആണ്.”

“സത്യം.”

അവൾ കുറച്ചുനേരം അവിടെ നിന്നു.

“എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്. നിന്റെ അഭിപ്രായം അറിയാനാണ്.”

“എന്താ?”

“നാളെ പറയാം.”

“അപ്പോൾ ഇന്ന് എന്തിനാ പറഞ്ഞത്?”

അവൾ വീണ്ടും ചിരിച്ചു.

“നാളെ മറക്കാതിരിക്കാൻ.”

“അതുശരി, കളിയാക്കുവാണോ?”

അവൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി.

അടുത്ത ദിവസം വൈകുന്നേരം അവൾ വീണ്ടും വന്നു.

“ജോലി കഴിഞ്ഞോ? ഒരു ചായ കുടിക്കാൻ പോയാലോ?”

“എങ്കിൽ അണ്ണന്റെ കടയിൽ പോകാം. അതാണ് എന്റെ സ്ഥിരം സ്ഥലം.”

“ശരി. എങ്കിൽ ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം.”

അങ്ങനെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അണ്ണന്റെ കടയിലേക്ക് നടന്നു.

ചായ കുടിക്കുന്നതിനിടക്ക് അവൾ ഓഫീസിലുള്ള അവളുടെ പ്രശ്നങ്ങൾ എന്നോട് പറഞ്ഞു. ഒരു സഹപ്രവർത്തകനോടുള്ള മിസ്അണ്ടർസ്റ്റാൻഡിങ്. കാര്യം വളരെ ചെറിയതായിരുന്നു, പക്ഷേ അവൾ അതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചിരുന്നു.

ഞാൻ അവളുടെ മുഴുവൻ കഥയും കേട്ടിട്ട് പറഞ്ഞു,

“ഇതൊക്കെ നീ ഇത്രയും സീരിയസ് ആയി എടുക്കേണ്ട കാര്യമില്ല.”

അവൾ എന്നെ നോക്കി.

“നിനക്ക് പറയാൻ എളുപ്പമാണ്. ഞാനല്ലേ ഇവിടെ

കുറ്റക്കാരി ആയത്.”

“ഹാ… ഹാ… അതൊക്കെ നിനക്ക് തോന്നുന്നതാണ്. അങ്ങനെ ഒന്നും ഇല്ല. നീ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടുന്നതാണ്.”

“അങ്ങനെ ഒന്നുമല്ല. എനിക്കറിയാം. എല്ലാർക്കും എന്നോട് എന്തോ വിരോധം ഉള്ളതുപോലെ. ഞാൻ ഭയങ്കര ജാഡയാണ് എന്നൊക്കെയാണ് എല്ലാവരും പറയുന്നത്.”

“ഹാ… ഹാ… ഹാ…”

“ചിരിക്കുന്നോ? ഞാനിവിടെ എന്റെ വിഷമങ്ങൾ പറയുമ്പോൾ നിനക്ക് ചിരിയാണല്ലേ? ഇനി നിന്നോട് ഒന്നും പറയുന്നില്ല.”

“അങ്ങനെ പോവല്ലേ. ഞാൻ ശരിക്കും ചിരി വന്നിട്ട് ചിരിച്ചതാ. നിന്നെ കളിയാക്കിയതല്ല.”

“നീ പോടാ. ചിരിച്ചോണ്ട് ഇരുന്നോ അവിടെ.”

അവൾ മുഖം വീർപ്പിച്ച് അവിടെനിന്നും പോയി.

അടുത്ത ദിവസം വൈകുന്നേരം അവൾ വീണ്ടും എന്റെ ഡെസ്കിന്റെ അടുത്ത് വന്നു.

“ചായ?”

“ഓ… അപ്പോൾ ഇന്നലെ പിണങ്ങി പോയതോ?”

“ആ, അങ്ങനെ പോയി എന്നൊക്കെ ഇരിക്കും. പോയപോലെ വന്നോളും ഞാൻ. ഇവിടെ വേറെ ആരും എന്നോട് ഒന്ന് മിണ്ടുന്നതുപോലും ഇല്ല. നീ മാത്രേ ഉള്ളൂ. ആ നിന്നോട് പിണങ്ങുന്നത് എങ്ങനെയാ?”

“അങ്ങനെയാണോ? സാരമില്ല. വാ, ചായ കുടിക്കാൻ പോകാം. ഇനിയിപ്പോ ചിരിച്ചാൽ കുഴപ്പമുണ്ടോ?”

“പോടാ. ഇനി എന്നെ കളിയാക്കി ചിരിച്ചാൽ നിന്റെ ചുണ്ടിൽ പശ തേച്ച് ഒട്ടിക്കും ഞാൻ.”

“എടി, നിന്നെ ആദ്യം കണ്ടപ്പോൾ ഞാനും നീ ഭയങ്കര ജാഡ പാർട്ടിയാണെന്നും നമ്മളോട് മിണ്ടാനൊക്കെ മടിയായിരിക്കുമെന്നും ഒക്കെയാ കരുതിയത്. പക്ഷേ ഇപ്പോൾ മനസ്സിലായി അതൊക്കെ വെറും തെറ്റിദ്ധാരണ ആയിരുന്നെന്ന്.”

“ഇപ്പോഴെങ്കിലും മനസ്സിലായല്ലോ, ഞാനൊരു പാവം ആണെന്ന്.”

“നീ പാവം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ.”

“നീ പോടാ.”

അങ്ങനെ വൈകുന്നേരത്തെ ചായ സ്ഥിരമായി മാറി.

ആദ്യ ദിവസങ്ങളിൽ അത്

വെറും പതിനഞ്ച് മിനിറ്റ്.

അവൾ അവളുടെ ദിവസത്തെക്കുറിച്ച് പറയും. ഞാൻ കേൾക്കും.

അടുത്ത ആഴ്ചയോടെ പതിനഞ്ച് മിനിറ്റ് മുപ്പതായി.

പിന്നീട് ഒരു മണിക്കൂർ.

അവൾക്ക് സംസാരിക്കാൻ കാര്യങ്ങൾ തീരാത്തതുപോലെ തോന്നും.

“നീ ഒറ്റയ്ക്കാണോ താമസിക്കുന്നത്?” ഒരു ദിവസം അവൾ ചോദിച്ചു.

“മ്മ്.”

“ഫ്രണ്ട്സ് കൂടെയില്ലേ?”

“മുൻപ് ഉണ്ടായിരുന്നു. ഇപ്പോൾ ഒറ്റയ്ക്ക്.”

“ഒറ്റയ്ക്ക് താമസിക്കാൻ ഇഷ്ടമാണോ?”

“ഭയങ്കര ഇഷ്ടമാണ്. ഞാൻ പണ്ട് പറഞ്ഞിട്ടില്ലേ, സമാധാനം. അത് വേണമെങ്കിൽ ഒറ്റയ്ക്കാണ് നല്ലത്.”

“പക്ഷേ എന്നെക്കൊണ്ട് പറ്റില്ല. എനിക്ക് സൈലൻസ് ഇഷ്ടമല്ല.”

1 Comment

Add a Comment
  1. വ്യോമകേശൻ

    കഥയിൽ ഇപ്പോൾ മീനാക്ഷി ഇല്ലാത്തതുപോലെ ആണ് തുടങ്ങിയത്. അവസാനിച്ചതാകട്ടെ മീനാക്ഷി നായകന്റെ ജീവിതത്തിന്റെ ഭാഗം ആകുന്നരീതിയിലും. അതിലൊരു തീരുമാനം വേണം.രതി ജീവിതത്തിന്റെ ജീവൻ ആണ്. അത് ആനുപാതികമായി ചേർത്താലേ കഥയുടെ ജീവൻ നിലനിർത്താനാകൂ.

Leave a Reply

Your email address will not be published. Required fields are marked *