“അറിയില്ല. നിനക്കറിയില്ല.”
ആ വാക്ക് കേട്ട് ഞാൻ മിണ്ടാതെ നിന്നു.
“സോറി,” അവൾ കുറച്ചുനേരം കഴിഞ്ഞ് പറഞ്ഞു.
“സാരമില്ല.”
“ഞാൻ ഉറങ്ങട്ടെ.”
“ശരി.”
കാൾ അവസാനിച്ചു.
പക്ഷേ അവൾ പറഞ്ഞ
“അറിയില്ല” എന്റെ മനസ്സിൽ കിടന്നു.
അവൾക്ക് അവളുടെ റിലേഷൻഷിപ്പിൽ സന്തോഷമില്ലായിരുന്നു.
പക്ഷേ അവൾക്ക് അത് അവസാനിപ്പിക്കാനും കഴിയുന്നില്ലായിരുന്നു.
കാരണം അവിടെ വർഷങ്ങളുടെ ഓർമ്മകൾ ഉണ്ടായിരുന്നു. അവനോടുള്ള സ്നേഹം ഉണ്ടായിരുന്നു. ഒരുമിച്ച് കണ്ട ജീവിതം ഉണ്ടായിരുന്നു. കുടുംബങ്ങളെ എതിർത്ത് ഒരുമിച്ച് ജീവിക്കണമെന്ന സ്വപ്നം ഉണ്ടായിരുന്നു.
അവൾ പലതവണ പറഞ്ഞു,
“ഇനി ഞാൻ സംസാരിക്കില്ല.”
പിന്നെ അവൻ കാൾ ചെയ്യും.
അവൾ എടുക്കും.
അടുത്ത ദിവസം അവർ വീണ്ടും ഓക്കെ.
ഞാൻ അതൊന്നും ചോദിക്കാറില്ല.
അവൾ പറയുമ്പോൾ മാത്രം കേൾക്കും.
ഒരു ദിവസം അവൾ തന്നെ പറഞ്ഞു,
“എനിക്ക് ചിലപ്പോൾ തോന്നും… ഞാൻ എന്റെ ജീവിതം കളയുകയാണോ എന്ന്.”
“എന്തുകൊണ്ട്?”
“ഇത്രയും വർഷം ഒരു റിലേഷൻഷിപ്പിലാണ്. ഇതിന്റെ അവസാനം എന്തായിരിക്കും എന്നറിയില്ല. വീട്ടുകാർ സമ്മതിക്കുമോ എന്നറിയില്ല. അവൻ തിരിച്ച് വരുമോ എന്നറിയില്ല. വിവാഹം നടക്കുമോ എന്നറിയില്ല.”
“നീ അവനെ സ്നേഹിക്കുന്നുണ്ടോ?”
“ഉണ്ട്.”
“അവനും?”
“ഉണ്ട്.”
“അപ്പോൾ ഇപ്പോഴത്തെ പ്രശ്നം ഭാവിയെക്കുറിച്ചുള്ള പേടിയാണ്.”
അവൾ കുറച്ചുനേരം ചിന്തിച്ചു.
“ആയിരിക്കും.”
“ഭാവി ഉറപ്പാക്കാൻ കഴിയില്ല. പക്ഷേ ഈ സമയം നീ സന്തോഷവതിയാണോ എന്ന് നോക്കണം.”
അവൾ ഒന്നും പറഞ്ഞില്ല.
ആ സംഭാഷണത്തിന് ശേഷം കുറച്ചുദിവസം അവൾ ശാന്തയായിരുന്നു.
പിന്നെ ഒരു വൈകുന്നേരം അവൾ എന്നെ വിളിച്ചു.
“ടാ ഒന്ന് കാണാൻ പറ്റുമോ?”
ഞങ്ങൾ പതിവുള്ള ചായക്കടയിൽ ഇരുന്നു.
അവൾ വന്നപ്പോൾ അവളുടെ മുഖത്ത് ഒരു തീരുമാനത്തിന്റെ ഭാരം ഉണ്ടായിരുന്നു.
“ഞങ്ങൾ ബ്രേക്കപ്പ് ആയി.”
ഇത്തവണ അവൾ കരഞ്ഞില്ല.
ഞാൻ ഒന്നും ചോദിച്ചില്ല.
കുറച്ചുനേരം കഴിഞ്ഞ് ഞാൻ ചോദിച്ചു.
“ഉറപ്പാണോ?”
“അതെ.”
ഞാൻ അവളെ
നോക്കി. എന്റെ ഉള്ളിൽ ഒരു ലഡ്ഡു പൊട്ടിയെങ്കിലും, വിഷമ ഭാവം നടിച്ചു.
“ഇപ്പോൾ എന്തൊരു സമാധാനം ആണെന്നറിയുവോ… ശരിക്കും ഇത്രേം നാൾ… ഞാനെന്റെ ജീവിതം കളയുകയാണോ, ഇനി എങ്ങാനും ഞങ്ങൾ വിചാരിച്ച പോലെ കാര്യങ്ങൾ പോയില്ലെങ്കിൽ എന്ത് ചെയ്യും… അതെല്ലാം ആലോചിച്ച് പ്രാന്ത് ആകുമായിരുന്നു.”
അവൾ ഒരു ദീർഘശ്വാസം വിട്ടു.
“ഇനിയിപ്പോ കുഴപ്പമില്ല. വീട്ടുകാർ കണ്ടുപിടിക്കുന്ന ആരെയെങ്കിലും കെട്ടുക… അത്ര തന്നെ.”
അവൾ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ചിരിയിൽ വിഷമമുണ്ടായിരുന്നു.
“വിഷമം ഉണ്ട്. പക്ഷെ അതാണ് ശരി.”
ഞാൻ അവളെ കുറച്ചുനേരം നോക്കി.
എനിക്ക് പറയാനുള്ളത് വളരെ കുറവായിരുന്നു.
“നീ നിന്റെ മനസ് പറയുന്നത് ചെയ്യ്… നല്ലതേ വരൂ.”
അവൾ എന്നെ നോക്കി.
“നീ മാത്രേ എന്നെ സപ്പോർട്ട് ചെയ്ത് എപ്പോഴും കൂടെ നിക്കുന്നത്.”
അവളുടെ ശബ്ദം ഇത്തവണ വളരെ സോഫ്റ്റ് ആയിരുന്നു.
“ശരിക്കും നിന്നെപ്പോലെ ഒരാൾ എപ്പോഴും കൂടെ ഉണ്ടെങ്കിൽ എന്ന് ആരും ആഗ്രഹിക്കും.”
എന്റെ ഉള്ളിൽ എന്തോ ഒന്ന് നിശ്ശബ്ദമായി മാറി.
പക്ഷേ ഞാൻ ഒന്നും കാണിച്ചില്ല.
“അതിനെന്താ… നിന്റെ എന്താവശ്യത്തിനും ഞാൻ ഉണ്ടല്ലോ.”
അവൾ കുറച്ചുനേരം എന്നെ നോക്കി നിന്നു.
പിന്നെ ചിരിച്ചു.
“മ്മ്… അതും ഒരു ഭാഗ്യം ആണ്.”
ഞങ്ങൾ കുറച്ചുനേരം ഒന്നും സംസാരിച്ചില്ല.
അവൾ പുറത്ത് മഴ നോക്കിയിരുന്നു. അവളുടെ കണ്ണുകൾ നിറയുന്നത് എനിക്ക് കാണാമായിരുന്നു.
പുറത്ത് വൈകുന്നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. കടയുടെ മുകളിൽ തൂങ്ങിയിരുന്ന മഞ്ഞ ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ മുഖം ശാന്തമായി തോന്നി.
ഒരുപാട് കാലത്തിന് ശേഷം അവൾക്ക് മനസ്സിൽ ഒരു വലിയ ഭാരം ഇറങ്ങിയതുപോലെ.
അവൾ
എഴുന്നേറ്റു.
“എങ്കിൽ നമുക്ക് പോയാലോ? സമയം ഒരുപാടായി.”
ഞാനും എഴുന്നേറ്റു.
പുറത്ത് ചെറിയ മഴ തുടങ്ങിയിരുന്നു.
അവൾ കുട തുറന്നു.
“ഇങ്ങോട്ട് വാ.”
ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

കഥയിൽ ഇപ്പോൾ മീനാക്ഷി ഇല്ലാത്തതുപോലെ ആണ് തുടങ്ങിയത്. അവസാനിച്ചതാകട്ടെ മീനാക്ഷി നായകന്റെ ജീവിതത്തിന്റെ ഭാഗം ആകുന്നരീതിയിലും. അതിലൊരു തീരുമാനം വേണം.രതി ജീവിതത്തിന്റെ ജീവൻ ആണ്. അത് ആനുപാതികമായി ചേർത്താലേ കഥയുടെ ജീവൻ നിലനിർത്താനാകൂ.